Featured Sports

റിച്ചാ ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി, ഇന്ത്യക്ക് ആദ്യ തോൽവി; ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് ജയം

വിശാഖപട്ടണം: ഐ.സി.സി. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് തോല്‍വി. മൂന്നാം മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം റിച്ചാ ഘോഷിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇന്ത്യയ്ക്ക് 251 റണ്ണെന്ന ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. സമാനഅവസ്ഥയിലൂടെ കടന്നുപോയ ദക്ഷിണാഫ്രിക്കയെ 54 പന്തില്‍ അഞ്ചു സിക്‌സും എട്ടുഫോറും അടക്കം പുറത്താകാതെ 84 റണ്ണുമായി നാദിന്‍ ഡി ക്ലര്‍ക്ക് ലക്ഷ്യത്തിലെത്തിച്ചു. ഏഴു പന്ത് ബാക്കി നില്‍ക്കെ അമന്‍ജ്യോത് കൗറിനെ സിക്‌സറിനു പറത്തിയാണ് ക്ലര്‍ക്ക് ജയം കുറിച്ചത്. മൂന്നു Read More…

Featured Oddly News

നടുവേദന മാറ്റാന്‍ ജീവനുള്ള 8 തവളകളെ കഴിച്ച് 82കാരി; പിന്നീട് സംഭവിച്ചത്….

രോഗം മാറാന്‍ പൊടിക്കൈകളും ഒറ്റമൂലികളുമൊക്കെ എല്ലാ നാട്ടിലും പ്രചാരത്തിലുണ്ട്. എളുപ്പത്തില്‍ ഫലം കിട്ടുമെന്ന വിശ്വാസം പലപ്പേഴും ആളുകളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കാറുണ്ട്. ഇവിടെ നടുവേദന കുറയുമെന്ന് പറഞ്ഞ് നാട്ടുവൈദ്യന്റെ നിർദേശ പ്രകാരം 82കാരി കഴിച്ചത് ജീവനുള്ള 8 തവളകളെയാണ്. ഇതോടെ കടുത്ത വയറുവേദന ഉണ്ടാവുകയും വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കോണ്ടി വരികയും ചെയ്തു. സംഭവം നടന്നത് ചൈനയിലാണ് . സാങ് എന്ന വയോധിക ഹെർണിയേറ്റഡ് ഡിസ്‌ക് പ്രശ്നത്തെത്തുടര്‍ന്ന് കടുത്ത നടുവേദന അനുഭവിച്ചു വരികയായിരുന്നു. നാടൻചികിത്സ ഫലം കാണുമെന്ന് കരുതിയാണ് തന്റെ Read More…

Featured Lifestyle

കൂടുതൽ കാലം ജീവിക്കണോ? ഈ മൂന്നു ശീലങ്ങൾ ഒഴിവാക്കുക, പറയുന്നത് ദീർഘായുസ്സ് വിദഗ്ദ്ധൻ ബ്രയാൻ ജോൺസൺ

ടെക് സംരംഭകനിൽ നിന്ന് ബയോഹാക്കറായി മാറിയ ബ്രയാൻ ജോൺസൻ്റെ ജീവിത ദൗത്യം മനുഷ്യൻ്റെ ആയുസ്സിൻ്റെ അതിരുകൾ ഭേദിക്കുക എന്നതാണ്. ഈ ബിസിനസുകാരൻ ഭക്ഷണക്രമം, വ്യായാമം, സപ്ലിമെന്റുകൾ, തെറാപ്പികൾ എന്നിവയുടെ കാര്യത്തിൽ കർശനമായ ദൈനംദിന ചിട്ടകൾ പിന്തുടരുന്നതിനൊപ്പം, തൻ്റെ ജൈവിക പ്രായം (biological age) കുറയ്ക്കുന്നതിനായി വർഷം തോറും ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിക്കുകയും ചെയ്യുന്നു. കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാനുള്ള ഈ അന്വേഷണത്തിൽ, ബ്രയാൻ തൻ്റെ ലക്ഷ്യത്തിന് തടസ്സമുണ്ടാക്കുന്ന ചില ശീലങ്ങൾ കർശനമായി ഒഴിവാക്കുന്നു. താൻ ഒരിക്കലും പുകവലിക്കില്ല, Read More…

Featured Good News

വിദ്യാഭ്യാസ നിരീക്ഷകരുടെ ‘മികച്ചത്’ എന്ന് റേറ്റിംഗ് ലഭിച്ച യുകെയിലെ ആദ്യത്തെ ഹിന്ദു സ്കൂൾ

യുകെയിലെ ആദ്യത്തെ സർക്കാർഫണ്ടുള്ള ഹിന്ദു സ്കൂളായ ഹാരോയിലെ കൃഷ്ണ അവന്തി പ്രൈമറി സ്കൂളിന്, എല്ലാ വിഭാഗങ്ങളിലും ‘ഔട്ട്‌സ്റ്റാൻഡിംഗ്’ റേറ്റിംഗ് ലഭിച്ചു. ഏറ്റവും പുതിയ ഓഫ്‌സ്റ്റെഡ് (Ofsted) പരിശോധനയിലാണ് ഈ റാങ്കിംഗ്. ഇംഗ്ലണ്ടിലെ യുവജനങ്ങൾക്കായി വിദ്യാഭ്യാസം നൽകുന്ന സ്കൂളുകൾ, കോളേജുകൾ, നഴ്സറികൾ, ചൈൽഡ് മൈൻഡർമാർ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഓഫ്‌സ്റ്റെഡ് (Office for Standards in Education, Children’s Services and Skills). 2025 ജൂണിലാണ് സർക്കാർ ഫണ്ടുള്ള ഈ ഹിന്ദു സ്കൂളിൽ Read More…

Featured Lifestyle

കറുത്ത പാടുകളുള്ള സവോള ഉപയോഗിക്കാമോ? കരളിന് അപകടകരമാണോ?

സവോളയിലും ഉള്ളിയിലും അകത്ത് കാണുന്ന കറുത്തതോ ഇരുണ്ടതോ ആയ പാടുകൾ സാധാരണയായി ഫംഗസ് അണുബാധയുടെ സൂചനയാണ്. ഇതിന് കാരണം ആസ്പർജില്ലസ് നൈജർ എന്ന ഫംഗസാണ്.സമ്പന്നമായ ആന്റിഓക്‌സിഡന്റുകളും സൾഫർ സംയുക്തങ്ങളും ഉള്ളതുകാരണം കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു സൂപ്പർഫുഡ് ആയാണ് ഉള്ളി അറിയപ്പെടുന്നത്. എന്നാൽ ഉള്ളിക്ക് അകത്ത് ചിലപ്പോൾ കാണുന്ന ആ കറുത്ത വരയോ പാളിയോ ഒരു മുന്നറിയിപ്പാണ്, അല്ലാതെ നിരുപദ്രവകരമായ ഒരു പാടല്ല. ഇത് ഫംഗസ് കലർന്നതിനെ സൂചിപ്പിക്കുന്നു. ഇത് ആവർത്തിച്ച് കഴിച്ചാൽ നിങ്ങളുടെ കരളിന് ദോഷം Read More…

Featured Good News

ജനിച്ചത് തള്ളവിരലുകളില്ലാതെ; പരിമിതിയെ കഴിവായി മാറ്റി യുവാവ്,; വീഡിയോ വൈറൽ

തള്ളവിരലുകളില്ലാതെ എട്ടു വിരലുകള്‍ മാത്രമായി ജനിച്ച ചൈനീസ് പൗരനായ ചിയാവോ ആൽബേഴ്സ് തന്റെ അപൂർവമായ ഈ അവസ്ഥയെ സർഗ്ഗാത്മകതയായി മാറ്റി. ജനിതക ഘടകങ്ങൾ മൂലമോ ഗർഭകാലത്തെ അണുബാധകൾ മൂലമോ ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം 26 വയസ്സുകാരനായ ചിയാവോ എട്ട് വിരലുകളോടെയാണ് ജനിച്ചത്. തള്ളവിരലുകൾ ഇല്ലാതെ ചിയാവോ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതിന്റെ വീഡിയോകൾ ഓൺലൈനിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിയാവോയ്ക്ക് നാല് മാസം പ്രായമുള്ളപ്പോഴാണ് ഒരു ഡച്ച് ദമ്പതികൾ അദ്ദേഹത്തെ ദത്തെടുത്തത്. തുടർന്ന് Read More…

Featured Good News

അറുപത് ലക്ഷത്തിന്റെ ഫ്ലാറ്റിന്‌ പത്ത് ലക്ഷം മാത്രം ലോണ്‍; തൊഴിലുടമയെ ഞെട്ടിച്ച് വീട്ടുവേലക്കാരി

ആകാശംമുട്ടെ ഉയര്‍ന്ന പ്രോപ്പര്‍ട്ടി വിലകള്‍, അടച്ചുതീരാത്ത ഇഎംഐകള്‍, ഇന്റീരിയര്‍ അലങ്കാരങ്ങള്‍ക്കുള്ള അധികച്ചെലവുകള്‍. ഇന്ത്യയില്‍ സ്വന്തമായി ഒരു വീട് എന്നത് മിക്ക ആളുകളും പതിറ്റാണ്ടുകള്‍ ചെലവഴിക്കുന്ന സ്വപ്‌നമാണ്. സൂററ്റിലെ ഒരു കണ്ടന്റ് ക്രിയേറ്ററുടെ വീട്ടുജോലിക്കാരി 60 ലക്ഷം വിലമതിക്കുന്ന ഒരു 3 മുറി ഫ്‌ലാറ്റ് 10 ലക്ഷം വായ്പയെടുത്ത് വാങ്ങിയപ്പോള്‍, സോഷ്യല്‍ മീഡിയ ഒന്നടങ്കം അമ്പരന്നതിന് കാരണം തിരക്കി വേറെ പോകേണ്ട സാഹചര്യമില്ല. ഇത് സാധാരണമായ ഒരു ‘സ്വപ്നഭവനം’ ഒരാള്‍ സ്വന്തമാക്കിയ ഒരു വെറും കഥയല്ല, മറിച്ച് സാമ്പത്തിക Read More…

Featured Oddly News

ഹാക്കിങ്ങിലൂടെ ഉത്തര കൊറിയയ്‌ക്ക്‌ വിദേശനാണ്യം നേടിക്കൊടുത്ത്‌ ഹാക്കര്‍മാര്‍; ലഭിച്ചത്‌ 17,742 കോടി

ഹാക്കിങ്ങിലൂടെ ഉത്തര കൊറിയയ്‌ക്ക്‌ വിദേശനാണ്യം നേടിക്കൊടുത്ത്‌ ഹാക്കര്‍മാര്‍. ഈ വര്‍ഷം ഇതുവരെ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ സമ്പാദിച്ചത്‌ ഏകദേശം 200 കോടി ഡോളര്‍(ഏകദേശം 17,742 കോടി രൂപ)!. ക്രിപ്‌റ്റോ കറന്‍സി ഉടമകളെ ലക്ഷ്യമിട്ടായിരുന്നു ഹാക്കിങ്‌.ഭരണകൂടത്തിന്റെ പിന്തുണയോടയാണു വലിയതോതില്‍ ഹാക്കിങ്‌ നടക്കുന്നതെന്നാണ്‌ ഐക്യരാഷ്‌ട്രസഭയുടെ നിലപാട്‌. അതിലൂടെ ലഭിക്കുന്ന വരുമാനം മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) ഏകദേശം 13% വരും. ക്രിപ്‌റ്റോ കറന്‍സികളില്‍ വന്‍തോതില്‍ നിക്ഷേപം നടക്കുന്നതാണു ഹാക്കര്‍മാര്‍ക്ക്‌ ആകര്‍ഷകമാകുന്നത്‌. ഇങ്ങനെ തട്ടിയെടുക്കുന്ന പണം ഉത്തര കൊറിയയുടെ ആണവ മിസൈല്‍ Read More…

Featured Good News

ലോകത്തെ മികച്ച 100 യൂണിവേഴ്സിറ്റികളിലൊന്ന്, 16,000 രൂപ ട്യൂഷന്‍ഫീസ്, പോരുന്നോ ജര്‍മ്മനിക്ക് പഠിക്കാന്‍…. അപേക്ഷിക്കാന്‍ സമയമായി

2025-ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കില്‍ മികച്ച 100-ൽ ഇടം നേടിയ ജർമ്മനിയിലെ മികച്ച സർവ്വകലാശാല. ഈ യൂണിവേഴ്സിയിലെ മിക്ക കോഴ്സുകൾക്കും 16,000 രൂപയിൽ (ഏകദേശം) കൂടാത്ത ട്യൂഷൻ ഫീസാണ് ഈടാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ജർമ്മനിയുടെ പൊതുമേഖലാ സർവ്വകലാശാലകളിൽ ഏതു രാജ്യക്കാരാണെന്ന് നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും താങ്ങാനാവുന്ന വിദ്യാഭ്യാസം നൽകുന്നതിൽ പ്രശസ്തമാണ് ഹൈഡൽബെർഗ് യൂണിവേഴ്സിറ്റി. 15,712 രൂപ (151 യൂറോ) ട്യൂഷൻ ഫീസിൽ 196 ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഹൈഡൽബെർഗ് യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു .ഈ സർവ്വകലാശാലയിൽ Read More…