Featured Lifestyle

പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടോ? മനസിന്റെ ഏറ്റവും നല്ല കാലം 55 കഴിഞ്ഞ്‌! നേതൃത്വ റോളുകള്‍ക്ക് ഏറ്റവും അനുയോജ്യര്‍- പഠനം

സിഡ്‌നി: മനസിന്റെ നല്ല പ്രായം 55-60 വയസെന്നു ഗവേഷണഫലം. മാനസിക പ്രവര്‍ത്തനം 55 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നും, സങ്കീര്‍ണമായ പ്രശ്‌നപരിഹാര കഴിവുകള്‍ക്കും തൊഴില്‍ രംഗത്ത്‌ ഉയര്‍ന്ന നേതൃത്വ റോളുകള്‍ക്കും ഈ പ്രായക്കാര്‍ ഏറ്റവും അനുയോജ്യരാണെന്നും കണ്ടെത്തി. ‘യൗവനം അകന്നുപോകുന്തോറും, പ്രായത്തെക്കുറിച്ചോര്‍ത്ത്‌ നിങ്ങള്‍ ഭയന്നേക്കാം. എന്നാല്‍ ഞങ്ങളുടെ ഗവേഷണം കാണിക്കുന്നത്‌ ഇതില്‍ സന്തോഷിക്കാനും കാരണങ്ങളുണ്ടെന്നാണ്‌. നമ്മുടെ പലരുടെയും മൊത്തത്തിലുള്ള മാനസിക പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ 55 നും 60 നും ഇടയിലാണ്‌ ഏറ്റവും മികച്ച Read More…

Featured Good News

വാടകവീട്ടിലെ ദുരിതത്തിൽ നിന്ന് സ്വപ്നഭവനത്തിലേക്ക്: അമ്മയ്ക്ക് വേണ്ടി മകൻ വീട് നിർമ്മിച്ചതിൻ്റെ കഥ വൈറലാകുന്നു

ചെറിയ വാടകവീട്ടിൽ താമസിച്ചിരുന്ന ഒരവസ്ഥയിൽ നിന്ന് സ്വന്തമായി ഒരു സ്വപ്നഭവനം കുടുംബത്തിനായി നിർമ്മിച്ച ഒരു യുവാവിൻ്റെ പ്രചോദനാത്മകമായ യാത്ര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഈ ഹൃദയസ്പർശിയായ കഥ റെഡ്ഡിറ്റിൽ തരംഗമായി മാറി. തൻ്റെ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ചും ഒടുവിൽ കുടുംബത്തിന് വേണ്ടി ഒരു വീട് പണിതതിനെക്കുറിച്ചും അദ്ദേഹം പങ്കുവെക്കുകയായിരുന്നു. “ഒടുവിൽ ഞാൻ എൻ്റെ അമ്മയ്ക്ക് വേണ്ടി ഒരു വീട് പണിതു” (Finally built a home for my mother) എന്ന തലക്കെട്ടോടെയുള്ള ഈ Read More…

Featured Good News

അപൂര്‍വ ഗോതമ്പിനം കണ്ടെത്തി; ഒരു പൂവില്‍ മൂന്ന്‌ അണ്ഡാകോശങ്ങള്‍, ഉത്‌പാദനം മൂന്നിരട്ടിയാകും !

വാഷിങ്‌ടണ്‍: സാധാരണ ഗോതമ്പിന്റെ മൂന്നിരട്ടി ഉത്‌പാദനശേഷിയുള്ള ഗോതമ്പിനം കണ്ടെത്തി. സാധാരണ ഒരു ഗോതമ്പ്‌ പൂവില്‍ ഒരു അണ്ഡകോശമേ ഉണ്ടാകൂ. മേരിലാന്‍ഡ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ ഗോതമ്പിനത്തില്‍ ഒരു പൂവില്‍ മൂന്ന്‌ അണ്ഡകോശങ്ങളാണുള്ളത്‌. ജനിതകമാറ്റമാണ്‌ വ്യത്യാസത്തിനു കാരണമെന്നാണു ഗവേഷകര്‍ പറയുന്നത്‌. ഓരോ അണ്ഡകോശത്തിനും ഒരു ഗോതമ്പ്‌ കതിരായി വികസിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഈ ജനിതക മാറ്റം അനുകൂലമാക്കി കൂടുതല്‍ ഗോതമ്പ്‌ ഉത്‌പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക്‌ സാധിക്കും. കണ്ടെത്തലുകള്‍ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പൂവില്‍ മൂന്ന്‌ അണ്ഡാകോശങ്ങള്‍ Read More…

Featured Lifestyle

രണ്ടുപേർ ചുംബിക്കുമ്പോൾ… എന്തുകൊണ്ടാണ് ചുംബനം അവിസ്മരണീയവുമായി തോന്നുന്നത്?

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. പങ്കാളിയുടെ ഗന്ധവും രുചിയും ആകര്‍ഷണത്തില്‍ വലിയ പങ്ക് വഹിക്കുന്നതായിട്ടാണ് മനശ്ശാസ്ത്രം കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ സ്വാഭാവിക സുഗന്ധത്തിന് ആശ്വാസമോ ആവേശമോ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ ചുണ്ടുകളുടെ രുചി വൈകാരിക ബന്ധം വര്‍ദ്ധിപ്പിക്കും. സൂക്ഷ്മമായ ഇന്ദ്രിയ സൂചനകള്‍ ഓരോ ചുംബനത്തെയും വ്യക്തിപരമാക്കുന്നു. ചുംബനം വ്യക്തഗതമായ രസതന്ത്രമാണ്. ഊഷ്മളത, ആവേശം, ബന്ധം എന്നിവയുടെ പരിചിതമായ മിശ്രിതം സൃഷ്ടിക്കുന്നതിനാല്‍ ചുംബനം പ്രണയപരമാണെന്നത് പോലെ ശാസ്ത്രീയമാണെന്ന് തെളിയിക്കുന്നു. ചുംബനത്തിന് പിന്നിലെ ശാസ്ത്രം ചുംബിക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? Read More…

Featured Healthy Food

അപ്പമോ ? പൊറോട്ടയോ? ഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിഭവം ഏത് ?

മലയാളികളുടെ ഭക്ഷണത്തിൽ ഏറ്റവും പ്രിയപ്പെട്ട രണ്ട് വിഭവങ്ങളാണ് അപ്പവും പൊറോട്ടയും . ഇവ രണ്ടും രുചികരവും, വിവിധ കറികൾക്കൊപ്പം കഴിക്കാൻ പറ്റിയതും, പ്രഭാതഭക്ഷണത്തിനോ അത്താഴത്തിനോ അനുയോജ്യവുമാണ്. ഇവ രണ്ടും നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കുകയോ, അല്ലെങ്കിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴി ഓർഡർ ചെയ്യുകയും ചെയ്യാം. എന്നാൽ നിങ്ങൾ കലോറി നിയന്ത്രിക്കാൻ ശ്രമിക്കുകയോ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, ഇവയിൽ ഏതാണ് ആരോഗ്യകരമായ നല്ലത് എന്ന് സംശയിക്കുന്നത് സ്വാഭാവികമാണ്. പൊറോട്ട മൃദലവും ലെയറുകളുള്ളതുമാകുമ്പോൾ, അപ്പം നേർത്തതും പുളിപ്പിച്ച Read More…

Celebrity Featured

ദാരിദ്ര്യത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന നാടോടി ഗായിക- ആരാണ് മൈഥിലി താക്കൂര്‍ ?

ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിര പട്ടികയിലുള്ളയാളാണ് പ്രശസ്ത നാടോടി ഗായിക മൈഥിലി താക്കൂര്‍. ദര്‍ഭംഗയിലെ അലിനഗറില്‍ മത്സരിപ്പിക്കാനാണ് ബിജെപി ഗായികയെ തിരഞ്ഞെടുത്തത്. റിയാലിറ്റി ഷോകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമുള്ള എളിയ തുടക്കം മുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുവന്ന 25 കാരിയായ ഗായികയുടെ അടുത്ത ചുവട്‌വെയ്പ്പായിരിക്കും രാഷ്ട്രീയം. ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്‌കാര്‍ ജേതാവായ മൈഥിലി അനേകര്‍ക്ക് പ്രചോദനമായ വ്യക്തിത്വമണ്. 2000 ജൂലൈ 25 ന് മധുബാനിയില്‍ നിന്നുള്ള ഒരു ചെറിയ പട്ടണത്തില്‍ ജനിച്ച മൈഥിലി Read More…

Featured Travel

‘അവൻ എന്നോടൊപ്പം കിടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു… റിസര്‍വേഷനില്‍ കാര്യമില്ല; ഉത്തരേന്ത്യന്‍ യാത്ര വിവരിച്ച് മലയാളി യുവതി

സ്ലീപ്പര്‍ കോച്ചില്‍ റിസര്‍വ് ചെയ്ത സീറ്റ് ജനറല്‍ ടിക്കറ്റുകാര്‍ കയ്യടക്കുന്നത് ഇപ്പോള്‍ പുതിയ കാര്യമല്ലാതായിട്ടുണ്ട്. മലയാളി യാത്രക്കാരി പങ്കുവച്ച വിഡിയോ ഉത്തരേന്ത്യന്‍ ട്രെയിന്‍ യാത്രയുടെ സാഹസികത എടുത്തു പറയുന്നതാണ്. ബെര്‍ത്തില്‍ കിടന്ന് ഉറങ്ങുന്നതിനിടെ വലിഞ്ഞുകയറി സീറ്റുറപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളെന്നാണ് വിഡിയോയിലുള്ളത്. നേഹ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. തിരക്കുള്ള ട്രെയിനില്‍ പലതവണയായി നേഹയുടെ റിസര്‍വ് ചെയ്ത സീറ്റ് യാത്രക്കാര്‍ കയ്യടക്കിയത് കാണാം. ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലാ എന്നും വിഡിയോയിലുണ്ട്. Read More…

Featured Fitness

കാൽമുട്ടുകളുടെ ആരോഗ്യത്തിന് നടത്തം മാത്രം പോര! കൂടുതൽ ഗുണം ചെയ്യുന്ന ഒരു മിനിറ്റ് വ്യായാമം ഫിസിക്കൽ തെറാപ്പിസ്റ്റ് പങ്കിടുന്നു

പ്രായമാകുമ്പോൾ, ഒരാളുടെ ചലനശേഷി കുറയും. അതായത്, ഒരു കസേരയിൽ നിന്ന് എഴുന്നേൽക്കുന്നത് പോലുള്ള നിങ്ങളുടെ ദൈനംദിന ചലനങ്ങൾക്ക് കൂടുതൽ ശ്രമം ആവശ്യമായി വരുന്നു. ഇത് സന്ധികളിൽ (Joints) കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. മറ്റൊരാളുടെ സഹായം ആവശ്യമുള്ള അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മസച്ചുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോം കെയർ ഫിസിക്കൽ തെറാപ്പിസ്റ്റായ ജോൺ തോംസൺ, തന്റെ ഔദ്യോഗിക ജീവിതത്തിൽ പ്രായമായവരെ നിരീക്ഷിച്ച അനുഭവത്തെ അടിസ്ഥാനമാക്കി, എന്തുകൊണ്ടാണ് നടത്തം മാത്രം മതിയാകാത്തത് എന്ന് സെപ്റ്റംബർ 30-ലെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ Read More…

Featured Oddly News

ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്‍ത്താവിന്റെ ക്രൂരമർദ്ദനം

ഝാൻസി: ഹോട്ടലിൽ വെച്ച് തന്റെ ഭാര്യയോടൊപ്പം കണ്ട യുവാവിനെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ചു. തന്റെ ഭാര്യ കാമുകനുമായി ഒരു ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ഭർത്താവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം. അയാൾ സ്ഥലത്തെത്തിയപ്പോൾ, ഭാര്യയോടൊപ്പം ഒരു യുവാവിനെ കാണുകയും തുടര്‍ന്ന് പരസ്യമായി മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി ഹോട്ടലിലെത്തിയ യുവാവിനെ, സ്ത്രീയുടെ കൂടെയുള്ള ആളായി കുടുംബാംഗങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു . യുവതിയുടെ ബന്ധുക്കൾ ചേർന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ Read More…