റിയാദ്: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ‘കഫാല’ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഔദ്യോഗികമായി നിര്‍ത്തലാക്കി സൗദി അറേബ്യ. ഇതോടെ, വിദേശ തൊഴിലാളികളുടെ താമസാനുമതിയെയും അവകാശങ്ങളെയും തൊഴിലുടമയുമായി ബന്ധിപ്പിച്ച 70 വര്‍ഷത്തിലേറെ പഴക്കമുള്ള സംവിധാനത്തിന് അന്ത്യമായി. രാജ്യത്തുടനീളം കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴില്‍ അവകാശങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ണായക ചുവടുവയ്‌പ്പാണ് നടപടി. പുതിയ പ്രഖ്യാപനം കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ കൂടുതല്‍ നേട്ടവും തെക്കന്‍ ഏഷ്യയില്‍ നിന്നുള്ളവര്‍ക്കും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ളവര്‍ക്കുമായിരിക്കും. ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള കുടിയേറ്റ തൊഴിലാളികളുടെ തൊഴിലിനെയും താമസാനുമതിയെയും നിയന്ത്രിച്ചിരുന്ന നിയമപരമായ Read More…
സ്‌ത്രീകള്‍ക്കായി ജെയ്‌ഷെ മുഹമ്മദിന്റെ ഓണ്‍ലൈന്‍ ‘ജിഹാദി കോഴ്‌സ്’, ഫീസ് വെറും 156 ഇന്ത്യന്‍ രൂപ, നയിക്കുന്നത് അസറിന്റെ സഹോദരിമാര്‍
ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സ്‌ത്രീകള്‍ക്കായി ഓണ്‍ലൈന്‍ ‘ജിഹാദി കോഴ്‌സ്’ നടത്തുന്നതായി വിവരം. ഫണ്ട് ശേഖരിക്കാനും റിക്രൂട്ട്‌മെന്റ് നടത്താനുമായി ഗ്രൂപ്പ് ജമാത്ത് ഉല്‍-മുമിനത്ത് എന്ന പേരിലാണ് ഓണ്‍ലൈന്‍ പരിശീലന കോഴ്‌സ് ആരംഭിക്കുന്നത്. 500 പാക് രൂപയാണ് കോഴ്‌സ് ഫീയെന്നും റിപ്പോര്‍ട്ട്. കോഴ്‌സിന്റെ ഭാഗമായി സ്‌ഥാപകന്‍ മസൂദ് അസറിന്റെയും അദ്ദേഹത്തിന്റെ കമാന്‍ഡര്‍മാരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെ ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ സ്‌ത്രീകള്‍ ജിഹാദിനെയും ഇസ്ലാമിനെയുംകുറിച്ച് മറ്റുള്ളവരെ അവരുടെ ‘കടമകള്‍’ പഠിപ്പിക്കും. അടുത്തമാസം എട്ടിന് ആരംഭിക്കുന്ന Read More…
തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തും; വേടനെതിരായ ലൈംഗികാതിക്രമ കേസ്, മൊഴിയെടുക്കുന്നതിനെതിരേ പരാതിക്കാരി ഹൈക്കോടതിയില്‍
കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴിയെടുക്കാനുള്ള പോലീസിന്റെ നോട്ടീസിനെതിരേ പരാതിക്കാരി ഹൈക്കോടതിയില്‍.പോലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്‌റ്റ് 21-നു ഗവേഷക വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് ഇ-മെയില്‍ മുഖേനെ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. തങ്ങളുടെ പക്കലുണ്ടായിരുന്നതു മെയില്‍ ഐ.ഡിയില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമായിരുന്നുവെന്നും ഇതുകൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നുമായിരുന്നു പോലീസ് വ്യക്‌തമാക്കിയിരുന്നത്. ഈ പശ്‌ചാത്തലത്തിലാണു പരാതിക്കാരിക്കു പോലീസ് നോട്ടീസ് അയച്ചത്. ഈ നോട്ടീസിനെതിരേയാണു യുവതി Read More…
ഐശ്വര്യയെ സ്വന്തമാക്കാൻ മോഹിച്ച ഹോട്ട്മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയയോട് സൽമാൻ ഖാനെ ചെയ്തത് !
ന്യൂഡൽഹി: ഹോട്ട്‌മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയ ഒരിക്കൽ ഐശ്വര്യ റായ് ബച്ചൻ, സൽമാൻ ഖാൻ എന്നിവർ ഉൾപ്പെട്ട ബോളിവുഡ് ശൈലിയിലുള്ള ഒരു വിവാദത്തിന്റെ കേന്ദ്രബിന്ദുവായി. ദി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ചെയ്ത ആ സംഭവം ഇങ്ങനെയാണ്. ഒരിക്കൽ ഒരു പഴയ അഭിമുഖത്തിൽ സബീർ ഭാട്ടിയ ഐശ്വര്യ റായിയോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കുകയും, അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ സൽമാൻ ഖാൻ 2001-ലെ ഒരു പാർട്ടിയിൽ വെച്ച് സബീർ ഭാട്ടിയയെ കണ്ടപ്പോള്‍ Read More…
ദാനംചെയ്തത് അനീഷിന്റെ ഹൃദയവും ശ്വാസകോശവും വൃക്കയും ഉള്‍പ്പെടെ 9 അവയവങ്ങള്‍; കോട്ടയം മെഡിക്കല്‍ കോളേജിന് അപൂര്‍വനേട്ടം
ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ്. ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതെന്നും പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് Read More…
ഹസ്തദാനത്തിന് കൈനീട്ടി പാക്കിസ്ഥാൻ താരം; മൈന്‍ഡ് ചെയ്യാതെ ഇന്ത്യൻ ക്യാപ്റ്റൻ- വീഡിയോ
മനാമ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ പാക്കിസ്ഥാൻ കബഡി ടീം ക്യാപ്റ്റനുമായി ഹസ്തദാനത്തിനു തയാറാവാതെ ഇന്ത്യൻ ക്യാപ്റ്റൻ ഇഷാന്ത് രതീ. ബഹ്‍റെയ്നിൽ നടന്ന കബഡി മത്സരത്തിനു മുന്നോടിയായി ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ റഫറിയോടു സംസാരിക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവം. ഹസ്തദാനത്തിനായി പാക്ക് താരം കൈനീട്ടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ കണ്ടഭാവം നടിച്ചില്ല. പാക്ക് ക്യാപ്റ്റൻ കുറച്ചു നേരം കാത്തുനിന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ റഫറിയോടു സംസാരിക്കുന്നതു തുടരുകയായിരുന്നു. മാച്ച് ഓഫിഷ്യൽസുമായി ഹസ്തദാനം ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ പാക്ക് താരത്തെ മാത്രമാണ് ഒഴിവാക്കിയത്. Read More…
ട്രിസ്റ്റന്‍ ഡ ക്യൂണ : ബോട്ടില്‍ മാത്രം എത്താന്‍ കഴിയുന്ന ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലം, താമസം ആകെ 250 പേര്‍
ശാസ്ത്രം ഇത്ര വികസിക്കുകയും ലോകം വലിയ രീതിയില്‍ പുരോഗമിക്കുകയും ചെയ്തിരിക്കെ വിമാനത്തിലോ ട്രെയിനിലോ റോഡ് മാര്‍ഗ്ഗമോ എത്താന്‍ കഴിയാത്ത സ്ഥലങ്ങള്‍ ഇപ്പോഴും ഭൂമിയില്‍ ഉണ്ടായിരിക്കുമോ? ഭൂമിയിലെ അത്തരത്തിലുള്ള ഏറ്റവും വിദൂര സ്ഥലമെന്ന ഖ്യാതി ട്രിസ്റ്റന്‍ ഡ ക്യൂണയ്ക്കാണ്. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു അഗ്‌നിപര്‍വ്വത ദ്വീപസമൂഹമായ ട്രിസ്റ്റന്‍ ഡ ക്യൂണയാണ്, ബോട്ടില്‍ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ഭൂമിയിലെ ഏറ്റവും വിദൂര ജനവാസമുള്ള സ്ഥലം. സെന്റ് ഹെലീന, അസന്‍ഷന്‍, ട്രിസ്റ്റന്‍ ഡ ക്യൂണ എന്നിവയുടെ ബ്രിട്ടീഷ് Read More…
ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങിയാല്‍ ഇന്ത്യയേക്കാള്‍ വിലക്കുറവുണ്ടോ? യാഥാര്‍ത്ഥ്യം അറിയുക
സ്വര്‍ണ്ണത്തിന്റെ വില വാണംപോലെ കുതിച്ചുകയറുകയാണ്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫുനാടുകളില്‍ നിന്നും സ്വര്‍ണം വാങ്ങുക എന്നത് നമ്മുടെ പതിവാണ്. ഈ സാഹചര്യത്തില്‍ സ്വർണ്ണം ഇന്ത്യയില്‍നിന്ന് വാങ്ങിയാലാണോ ദുബായിൽ നിന്ന് വാങ്ങിയാലാണോ വില കുറഞ്ഞ് കിട്ടുക? ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭകരമാണ് എന്നൊരു പൊതുധാരണ വളരെക്കാലമായി ഇന്ത്യക്കാർക്കിടയിൽ നിലനിന്നിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വർണ്ണാഭരണങ്ങൾക്ക് വാറ്റ് (VAT) ഉണ്ടായിരുന്നതും ദുബായിൽ സ്വർണ്ണത്തിന് ഇറക്കുമതി തീരുവ (Import Duty) ഇല്ലാതിരുന്നതുമാണ് ഈ വിശ്വാസത്തിന് ഒരു കാരണം. Read More…
സ്വർണ്ണം ചേർത്ത മധുരപലഹാരം; വില കിലോയ്ക്ക് ഒരു ലക്ഷത്തിലധികം, ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്വീറ്റ്
ദീപാവലി മധുരപലഹാരങ്ങൾ എല്ലാ വർഷവും വ്യത്യസ്തതയും പുതുമയും കൊണ്ടുവരാറുണ്ട് . ഇത്തവണ 24 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണം ചേർത്ത ഒരു ആഡംബര വിഭവമാണ് ഏറ്റവും പുതിയ കണ്ടുപിടുത്തം. എഎൻഐ എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഈ മിഠായി വിൽക്കുന്ന ജയ്പൂർ കടയുടെ ഉടമ ഇന്ത്യയിലെ ഏറ്റവും വിലയേറിയ മധുരപലഹാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന “സ്വർണ്ണ പ്രസാദം” നിർമ്മിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നു. 1,11,000 രൂപ വിലയുള്ള ഈ മധുരപലഹാരങ്ങൾ, അലങ്കരിച്ച ഒരു ആഭരണപ്പെട്ടിയിലാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. സ്വർണ്ണ ഭസ്മം Read More…














