കൊച്ചി: വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത് അങ്ങേയറ്റം ദാരുണമായ സാഹചര്യത്തില്‍. മുറിയിലെ ഫാനിൽ പാതി മുറിച്ച ഒരു തുണിക്കഷ്ണം തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അതിൽ നിന്നും അഞ്ച് മീറ്റർ മാറി രണ്ട് പേരുടെ മൃതദേഹങ്ങൾ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. മറ്റൊരു മുറിയിലെ കട്ടിലിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ നല്ല വസ്ത്രങ്ങൾ ധരിപ്പിച്ച്, കണ്ണുകളിൽ ഫാൻസി കൂളിങ് ഗ്ലാസുകൾ വെച്ച് പുതപ്പിച്ചു കിടത്തിയ നിലയിലാണ് കണ്ടെത്തിയത്. അടുത്ത മുറിയിലെ തറയിൽ ഷാൾ വിരിച്ച് അതിൽ ഷെർവാണി ധരിപ്പിച്ച നിലയിൽ Read More…
‘സഞ്‌ജുവിന്റെ സമയം വരും, ഋതുരാജ് ഗെയ്‌ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി തുടരണം’
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ഋതുരാജ് ഗെയ്‌ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി തുടരുന്നതാണ് അഭികാമ്യമെന്ന് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ. രാജസ്‌ഥാന്‍ റോയല്‍സ് വിട്ട് സൂപ്പര്‍ കിങ്‌സിലെത്തിയ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനെ നായകനാക്കണമെന്ന നിര്‍ദേശങ്ങളെ തള്ളണമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരമായിരുന്ന ഉത്തപ്പ വ്യക്‌തമാക്കി. ഋതുരാജില്‍ വിശ്വാസമര്‍പ്പിക്കാനുള്ള ക്ഷമ സൂപ്പര്‍ കിങ്‌സ് കാണിക്കുമെന്നാണു പ്രതീക്ഷയെന്നും ജിയോ ഹോട്ട്‌സ്റ്റാറിന്റെ ”ഔട്ട് ഓര്‍ ഔട്ട് ഓഫ് ദ് പാര്‍ക്ക്” Read More…
‘ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം, വലിയ വഞ്ചന; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’: പിണറായി വിജയൻ
സിപിഎം മുൻ നേതാവ് ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റേത് വലിയ വഞ്ചനയും ചെറ്റത്തരവുമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്. പാർട്ടിയുടെ രണ്ട് ടേം നിബന്ധനയെത്തുടർന്ന് പല പ്രമുഖരും മാറിയെങ്കിലും തനിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന ഭാവമാണ് സുധാകരൻ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ എല്ലാവരും തുല്യരാണെന്നും തെറ്റായ നിലപാടുകൾ വലിയ പാതകമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കോൺഗ്രസ് നേതാവ് കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വിധേയനായി നിന്നതിനെ മുഖ്യമന്ത്രി ഈ അവസരത്തിൽ Read More…
കരിഞ്ചന്തയ്ക്ക് പൂട്ട്: നിങ്ങളുടെ സിലിണ്ടർ മറ്റാരും കൊണ്ടുപോകില്ല! ഗ്യാസ് കിട്ടണമെങ്കിൽ ഇനി ഒ.ടി.പി വേണം
പാചകവാതക വിതരണ രംഗത്തെ കരിഞ്ചന്തയും വെട്ടിപ്പും തടയാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സർക്കാർ. വീടുകളിലേക്ക് നൽകുന്ന സബ്‌സിഡിയുള്ള എൽ.പി.ജി സിലിണ്ടറുകൾ അനധികൃതമായി മറിച്ചുവിൽക്കുന്നത് തടയാൻ ‘ഡെലിവറി ഓതന്റിക്കേഷൻ കോഡ്’ എന്ന ഒ.ടി.പി അധിഷ്ഠിത സംവിധാനമാണ് നടപ്പിലാക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലം ഗ്യാസ് വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ മുൻകരുതൽ ശക്തമാക്കിയത്. എന്താണ് ഡി.എ.സി സംവിധാനം എന്ന് നോക്കാം. ഉപഭോക്താവ് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു Read More…
പാചകവാതക പ്രതിസന്ധി; അടുക്കളയിലും ഇനി വൈദ്യുതി വിപ്ലവം; ഇലക്ട്രിക് കുക്കിംഗ് ലാഭകരമോ?
ഇറാൻ-അമേരിക്ക സംഘർഷം ആഗോള ഊർജ്ജ വിപണിയെ അസ്ഥിരപ്പെടുത്തിയതോടെ ഭാരതമുൾപ്പെടെയുള്ള രാജ്യങ്ങളിൽ പാചകവാതക പ്രതിസന്ധിക്ക് സാധ്യതയേറിയിരിക്കുകയാണ്. വിദേശത്തുനിന്നുള്ള ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്നതിനാൽ, ആഗോളതലത്തിലുണ്ടാകുന്ന ഏത് തടസ്സവും സാധാരണക്കാരുടെ അടുക്കളയെ നേരിട്ട് ബാധിക്കും. ഈ സാഹചര്യത്തിൽ, ഗ്യാസ് സിലിണ്ടറുകൾക്ക് പകരമായി ഇൻഡക്ഷൻ സ്റ്റൗവുകൾ വാങ്ങുന്നവരുടെ എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരികയാണ്. ഇതൊരു താൽക്കാലിക പരിഹാരമായിട്ടാണ് ഇപ്പോൾ കാണുന്നതെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇതൊരു പ്രധാന സർക്കാർ നയമായി മാറേണ്ടതുണ്ട്. ഇൻഡക്ഷൻ പാചകരീതിയെ സർക്കാർ വ്യവസ്ഥാപിതമായി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ ഗ്യാസിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും Read More…
ജമാ മസ്ജിദ് മാർക്കറ്റിലെ പോക്കറ്റടിക്കാരിയെ കയ്യോടെ പൊക്കി യുവാവ്- വൈറല്‍ വീഡിയോ
ഡൽഹിയിലെ ജമാ മസ്ജിദ് മാർക്കറ്റിൽ തിരക്കിനിടയിൽ മോഷണം നടത്താൻ ശ്രമിച്ച യുവതിയെ ഒരാൾ കൈയ്യോടെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മറ്റൊരാളുടെ ബാഗിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. ‘മുഴുവൻ വീഡിയോയും ഞാൻ എടുത്തിട്ടുണ്ട്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ഷോപ്പിംഗ് നടത്തുന്നവർക്കിടയിൽ വളരെ അടുത്തായി നിന്നുകൊണ്ട് ഒരു സ്ത്രീയുടെ ബാഗിലേക്ക് സംശയാസ്പദമായ രീതിയിൽ കൈയ്യിടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ ഇടപെട്ടത്. കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ഒരു സ്ത്രീയുടെ ബാഗ് തുറക്കാൻ ശ്രമിക്കവെ ഇയാൾ Read More…
ജങ്ക് ഫുഡ് ഉപേക്ഷിക്കാമോ? 60 ദിവസത്തിനുള്ളിൽ ശരീരം അത്ഭുതകരമായി മാറും!
ജങ്ക് ഫുഡ് അഥവാ കൃത്രിമ ചേരുവകൾ ചേർത്ത ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ തുടർച്ചയായി 60 ദിവസം ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രോസസ്സ് ചെയ്ത ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുമ്പോൾ, അമിതമായി ജോലി ചെയ്ത് തളർന്ന ശരീരത്തിലെ അവയവങ്ങൾ സ്വയം നന്നാക്കാൻ തുടങ്ങുന്നു. 60 ദിവസം ജങ്ക് ഫുഡ് ഒഴിവാക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: ആദ്യമായി, നമ്മുടെ Read More…
യഥാർത്ഥ ഹീറോ: ആംബുലൻസിന് വഴിയൊരുക്കാൻ ട്രാഫിക്കിലൂടെ പാഞ്ഞ ബൈക്ക് യാത്രക്കാരൻ – വീഡിയോ
തിരക്കേറിയ മുംബൈ നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കാൻ മുന്നിട്ടിറങ്ങിയ ഒരു ബൈക്ക് യാത്രക്കാരന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 2026 മാർച്ച് 18-ന് രാവിലെ ബദ്ലാപൂരിൽ നിന്ന് സിയോൺ ആശുപത്രിയിലേക്ക് തന്റെ അമ്മയുമായി പോവുകയായിരുന്ന മയൂർ ബാഗുലിന്റെ ആംബുലൻസിനാണ് ഈ അപരിചിതൻ തുണയായത്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് കടുത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ മയൂറും കുടുംബവും വലിയ ആശങ്കയിലായി. ഈ സമയത്താണ് രക്ഷകനായി ഒരു ബൈക്ക് യാത്രക്കാരൻ എത്തിയത്. ആംബുലൻസിന് മുന്നിലായി ബൈക്ക് ഓടിച്ചുപോയ അദ്ദേഹം, Read More…
കോഫിക്കൊപ്പം കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട- ആരോഗ്യത്തിന് നല്ലതെന്ന് നാട്ടുകാർ, പേടിയോടെ ഡോക്ടർമാർ
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഒരു കഫേ, കൊച്ചു കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട ചേർത്ത കോഫി വിൽപനയ്ക്ക് വെച്ചത് വലിയ വിവാദമായിരിക്കുകയാണ്. പോഷകഗുണമുള്ള ഒരു വിഭവമാണിതെന്നാണ് കഫേ അവകാശപ്പെടുന്നത്. ‘സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 28 യുവാൻ (ഏകദേശം 4 ഡോളർ) ആണ് ഈ പ്രത്യേക കോഫിയുടെ വില. ശനി, ഞായർ ദിവസങ്ങളിൽ നൂറിലധികം കപ്പുകൾ വരെ വിറ്റുപോകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡോങ്‌യാങ് നഗരത്തിലെ ഒരു പരമ്പരാഗത വിഭവമാണ് കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടകൾ. Read More…














