ഫുട്ബോള്‍താരം ജറാഡ് പിക്വേയുമായി പിരിഞ്ഞ ശേഷം അമേരിക്കയില്‍ തന്റെ മക്കളുമായി ശാന്തജീവിതം നയിച്ചുവരികയാണ് ഗായിക ഷക്കീറ. കൊളംബിയന്‍ ഗായിക ഈ ആഴ്ച ആദ്യം ഒരു അജ്ഞാതനുമായി അത്താഴം കഴിക്കുന്ന വിവരം പുറത്തുവന്നു. വ്യക്തി ആരാണെന്നോ ഇരുവരും ഡേറ്റിലായിരുന്നോ എന്നും സംശയം ഉയരുകയാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു വീഡിയോ പങ്കുവെച്ച് ടിഎംഇസഡ് ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. മിയാമി ബീച്ചിലെ ദി സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലിലെ ലിഡോ ബേസൈഡ് റെസ്റ്റോറന്റിലെ മറ്റൊരു അതിഥിയാണ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. Read More…
മുഴുവന്‍ കുറ്റവും ഒരാളുടെ ചുമലില്‍ വയ്ക്കുന്നത് അന്യായമാണ് ; ‘ഇന്ത്യന്‍ 2’ ന്റെ പരാജയത്തെ കുറിച്ച് പ്രിയ ഭവാനി ശങ്കര്‍
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ‘ഇന്ത്യന്‍ 2’ ന്റെ പരാജയത്തെ തുടര്‍ന്ന് തനിക്ക് ലഭിച്ച ട്രോളുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയ ഭവാനി ശങ്കര്‍. ആരതി തങ്കവേല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രിയ എത്തിയത്. സിനിമയുടെ പരാജയത്തില്‍ ചിലര്‍ തന്നെ കുറ്റപ്പെടുത്തിയെന്നും പ്രിയ ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. കടുത്ത വിമര്‍ശനങ്ങളും ഓണ്‍ലൈന്‍ ഭീഷണികളും നിരന്തരം ഉണ്ടായിരുന്നുവെന്നും ഇത് തന്നെ ബാധിച്ചുവെന്നും പ്രിയ വ്യക്തമാക്കി. ഒരു സിനിമയുടെ വിജയമോ പരാജയമോ പ്രവചിക്കുന്നത് Read More…
”ഇന്ത്യന്‍ സിനിമയുടെ രണ്ട് സ്തംഭങ്ങള്‍ ഞങ്ങളുടെ ജന്മദിന ബോയ് ഫഹദ് ഫാസിലിനൊപ്പം”
വരാനിരിക്കുന്ന ചിത്രമായ വേൈട്ടയാന് വേണ്ടി ഫഹദിന്റെയും രജനീകാന്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടയില്‍ ഇന്ത്യയുടെ രണ്ടു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള ഫഹദ്ഫാസിലിന്റെ ചിത്രം സിനിമയുടെ അണിയറക്കാര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 8 വ്യാഴാഴ്ച, ഫാസിലിന്റെ ജന്മദിനം പ്രമാണിച്ച് സൂപ്പര്‍സ്റ്റാറുകളായ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പമുള്ള ഫഹദ് ഫാസിലിന്റെ ഫോട്ടോ സിനിമയുടെ നിര്‍മ്മാതാക്കള്‍ പങ്കിട്ടു. പ്രശസ്തരായ മൂന്ന് അഭിനേതാക്കള്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍സ് എഴുതി ”ഇന്ത്യന്‍ സിനിമയുടെ രണ്ട് സ്തംഭങ്ങള്‍ ഞങ്ങളുടെ ജന്മദിന ബോയ് ഫഹദ് ഫാസിലിനൊപ്പം” പോസിറ്റീവ് Read More…
എ.ആര്‍. റഹ്മാന്‍ രാത്രി 2മണിവരെ പോസ്റ്റാക്കി ; പാട്ട് വേണ്ടെന്ന് വെച്ച് അല്‍ക്കാ യാഗ്നിക്ക് പോകാനൊരുങ്ങി
ഹിന്ദി സിനിമയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ‘താലി’ന്റെ 25-ാം വാര്‍ഷികം ഓഗസ്റ്റ് 13 ന് ചലച്ചിത്ര നിര്‍മ്മാതാവ് സുഭാഷ് ഘായി ആഘോഷിക്കാനിരിക്കുകയാണ്. സിനിമയുടെ ഏറ്റവും ഹൈലൈറ്റ് എ.ആര്‍. റഹ്മാന്റെ ഗാനങ്ങള്‍ തന്നെയായിരുന്നു. സിനിമയില്‍ ഗായിക അല്‍ക്കാ യാഗ്നിക്ക് ആലപിച്ച ചിത്രത്തിന്റെ ടൈറ്റില്‍ തീം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ എ ആര്‍ റഹ്മാനുമായുള്ള ആദ്യ സംരംഭം തന്നെ ഉടക്കിലായിരുന്നു കലാശിച്ചതെന്നും അവസരം ഉപേക്ഷിക്കാന്‍വരെ ഗായിക തീരുമാനമെടുത്തിരുന്നു. റഹ്മാനുമായുള്ള തന്റെ ആദ്യ സംരഭത്തെക്കുറിച്ച് ഗായിക തന്നെയാണ് വ്യക്തമാക്കിയത്. മുംബൈയില്‍ Read More…
സൂപ്പര്‍ഗ്‌ളാമറസായി കരീബിയന്‍ ഫെസ്റ്റില്‍ റിഹാന ; സംഗീതത്തില്‍ നിന്നും ഉടന്‍ വിരമിക്കുന്നില്ലെന്നും താരം
സംഗീതവും നൃത്തവും പരമ്പരാഗതവേഷങ്ങളും കൊണ്ട് വര്‍ണ്ണശബളമായ കരീബിയയിലെ ബാര്‍ബഡോസിന്റെ വാര്‍ഷിക ക്രോപ്പ് ഓവര്‍ ഫെസ്റ്റിവലില്‍ ഇത്തവണ ഗ്‌ളാമര്‍ അതിഥിയെത്തി. ദ്വീപില്‍ നിന്നുള്ള ആഗോള പ്രശസ്ത റിഹാനയുടെ സാന്നിദ്ധ്യമാണ് ഇത്തവണ മേളയ്ക്ക് കൊഴുപ്പേകിയത്. ഗ്രാന്‍ഡ് കഡൂമെന്റ് പരേഡ് എന്നും അറിയപ്പെടുന്ന സെന്റ് മൈക്കിളില്‍ നടന്ന പരിപാടിയില്‍ അസാധരണമായ വേഷത്തിലാണ് 36 കാരിയുടെ ഗംഭീര പ്രവേശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ ആകര്‍ഷിക്കുന്നതായിരുന്നു നടിയുടെ വേഷം. തിളങ്ങുന്ന സ്വര്‍ണ്ണവും വെങ്കലവും കൊണ്ട് അലങ്കരിച്ച ഒരു ബെഡ്ഡാസില്‍ഡ് വേഷത്തിലാണ് റിഹാന പ്രത്യക്ഷപ്പെട്ടത്. അവരുടെ ചെസ്റ്റ്‌നട്ട് Read More…
ജയിലര്‍-2 ന് നെല്‍സണ്‍ ദിലീപ്കുമാറിന് പ്രതിഫലം 60 കോടി? മോഹന്‍ലാലും ശിവരാജ്കുമാറും അഭിനയിച്ചേക്കും
നെല്‍സണ്‍ ദിലീപ്കുമാര്‍ ഇളയദളപതി വിജയ്‌ക്കൊപ്പം ഒന്നിച്ച 2022-ലെ ചിത്രം, ‘ബീസ്റ്റ്’ ഒരു വന്‍ പരാജയമായിരുന്നു. നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചിട്ടും തീയേറ്ററില്‍ ഇളക്കമുണ്ടാക്കാനായില്ല. എന്നാല്‍ പിന്നാലെ അടുത്ത വര്‍ഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെവച്ച് ചെയ്ത ‘ജയിലര്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ നെല്‍സണ്‍ ദിലീപ്കുമാറിന് ശ്രദ്ധേയമായ തിരിച്ചുവരവിന് അവസരം കൊടുത്തു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രം മാറി. ‘ജയിലര്‍ 2’ വിനായി നെല്‍സണ്‍ ദിലീപ്കുമാര്‍ വീണ്ടും രജനീകാന്തുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതായി Read More…
ദീപികാ പദുക്കോണ്‍ പ്രസവിച്ചോ? ഇന്റര്‍നെറ്റില്‍ വൈറലായ ചിത്രം സത്യമാണോ?
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ ദമ്പതിമാരാണ് ദീപികാപദുക്കോണും രണ്‍വീര്‍സിംഗും. സിനിമയും ജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന ഇരുവരും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ അടുത്തിടെ ഇരുവരും ഒരു കുഞ്ഞിനെയും എടുത്തു നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ദീപിക ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന വാര്‍ത്തയ്‌ക്കൊപ്പം രണ്‍വീര്‍ ഒരു ആണ്‍കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്നതായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ചിത്രം പെട്ടെന്ന് തന്നെ വൈറലാകുകയും സ്റ്റാര്‍കപ്പിള്‍സിന്റെ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി വന്നു എന്ന തരത്തില്‍ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും ഇടയില്‍ വാര്‍ത്ത Read More…
ഏറ്റവും കൂടുതല്‍ ചുംബന രംഗങ്ങളുള്ള ബോളിവുഡ്ചിത്രം, 30 ലിപ് ലോക്കുകള്‍! പക്ഷേ… ഒരു ബഹുമതി കൂടി…
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബോളിവുഡില്‍ ചുംബനരംഗം തീര്‍ത്തും സര്‍വ്വ സാധാരണമായ ഒന്നായിരുന്നു. മിക്ക ചിത്രങ്ങളിലും നായികാ നായകന്മാര്‍ക്കിടയില്‍ നിരവധി ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്തു പതിവായിരുന്നു. 1930കളില്‍ പോലും ആരും ഇത്തരം രംഗങ്ങളില്‍ സദാചാര പോലീസിംഗ് നടത്തിയിരുന്നില്ല. എന്നിരുന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിനും സ്വാതന്ത്ര്യത്തിനും ശേഷം ഈ രീതി അവസാനിച്ചു. ഏകദേശം മൂന്ന് പതിറ്റാണ്ടോളം ചുംബനങ്ങള്‍ സ്‌ക്രീനില്‍ പിന്നെ കണ്ടതേയില്ല. 2000-കളുടെ തുടക്കത്തില്‍ മര്‍ഡര്‍, ഖ്വാഹിഷ് തുടങ്ങിയ ചിത്രങ്ങള്‍ ഈ ട്രെന്‍ഡ് വീണ്ടും ആരംഭിച്ചു. എന്നാല്‍ ശേഷം വന്ന മറ്റൊരു Read More…
സ്ത്രീ 2 വിന്റെ പ്രമോഷന്‍; ശ്രദ്ധാകപൂര്‍ ധരിച്ച ചുവപ്പ് വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടരുത്
ഹൊറര്‍കോമഡി വിഭാഗത്തില്‍ വന്‍ഹിറ്റായി മാറിയ സ്ത്രീയുടെ രണ്ടാം പതിപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ആരാധകര്‍. എന്തായാലും സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി സിനിമയിലെ നായിക ശ്രദ്ധാകപൂര്‍ ധരിച്ച വസ്ത്രം വന്‍ചര്‍ച്ചയായി മാറുകയാണ്. മുംബൈയില്‍ നടന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നടി ഒരു ചുവന്ന വസ്ത്രമായിരുന്നു ധരിച്ചത്. ഇപ്പോള്‍ ആ വസ്ത്രത്തിന്റെ വിലകേട്ട് കണ്ണുതള്ളിയിരിക്കുയാണ് ആരാധകര്‍. 40,456 രൂപയായിരുന്നു വസ്ത്രത്തിന്റെ വില. വസ്ത്രത്തില്‍ ശ്രദ്ധ കപൂര്‍ മനോഹരമായി കാണപ്പെട്ടു. ലെയ്സ്, പൊരുത്തപ്പെടുന്ന ബെല്‍റ്റ്, മിനിമല്‍ മേക്കപ്പ്, ഒത്തിരി ഫ്രഷ്നെസ് എന്നിവ Read More…














