Featured Movie News

രാജിക്ക്‌ തയാറായി മോഹന്‍ലാലും, ‘അമ്മ’യുടെ പ്രസിഡന്റ്‌ സ്‌ഥാനമൊഴിയുമെന്നു സൂചന

അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്ന ശക്തമായ ആരോപണത്തിനു പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ ”അമ്മ” യുടെ പ്രസിഡന്റ്‌ മോഹന്‍ലാലും സ്‌ഥാനമൊഴിയുമെന്നു സൂചന. സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം. സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച്‌ ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടിയതായാണു സൂചന. സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്‌ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയനിഴലിലാകുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജഗദീഷ്‌, Read More…

Movie News

രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവിലെ വേഷം കങ്കണ നിഷേധിച്ചു ; കാരണം താരത്തെ വിമര്‍ശിച്ചതിനാല്‍

രണ്‍ബീര്‍ സഞ്ജയ് ദത്തിനെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായ സഞ്ജുവിലെ ഒരു വേഷം താന്‍ നിരസിച്ചതായി കങ്കണ റണാവത്ത് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മ, ദിയാ മിര്‍സ, സോനം കപൂര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. എന്നാല്‍ തനിക്ക് വെച്ചുനീട്ടിയ വേഷത്തിനായി സിനിമയിലെ നായകന്‍ രണ്‍ബീര്‍കപൂര്‍ നേരിട്ട് വീട്ടില്‍ വന്നു അഭ്യര്‍ത്ഥിച്ചിട്ടും വഴങ്ങിയില്ലെന്ന് നടി വ്യക്തമാക്കി. അതേസമയം വാഗ്ദാനം ചെയ്ത കഥാപാത്രത്തെ കുറിച്ച് കങ്കണ വെളിപ്പെടുത്തിയില്ല. താന്‍ പരസ്യമായി വിമര്‍ശിച്ചവരുമായോ പ്രൊഫഷണലായി നിരസിച്ചവരുമായോ ഇടപഴകുന്നത് Read More…

Hollywood

പിതാവിനെ പറിച്ചുവച്ചപോല മകന്‍ ! ബ്രാഡ്പിറ്റിന്റെ കൗമാരരൂപത്തോട് സാദൃശ്യംകാട്ടി നോക്‌സ്

ഒരുകാലത്ത് ഹോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. ഈ ജോഡി തങ്ങളുടെ പ്രണയജീവിതത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു. മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, ഇരട്ടകളായ നോക്‌സും വിവിയന്‍ എന്നിവര്‍ ഇവരുടെ മക്കളും. പിതാവും കുട്ടികളും തമ്മില്‍ അകന്നാണ് കഴിയുന്നതെങ്കിലും മകന്‍ നോക്‌സ് ബ്രാഡ്പിറ്റിനെ പറിച്ചു വെച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്ത്, ലോസ് ഏഞ്ചല്‍സില്‍ ഒരു ബോക്‌സിംഗ് മത്സരത്തിന് തയ്യാറെടുക്കുന്ന നോക്‌സിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. അതിനെ ബ്രാഡ്പിറ്റിന്റെ പഴയ മൂവി ‘ഫൈറ്റ് ക്ലബ്ബി’ ലെ രൂപത്തോടൊണ് Read More…

Movie News

വിവാഹനിശ്ചയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടി മേഘ ആകാശ്

തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിലെ പ്രമുഖയായ മുഖമായി മാറിയിട്ടുണ്ട് മേഘ ആകാശ്. അഭിനയ മികവ് കൊണ്ട് മാത്രമല്ല, അടുത്തിടെ നടത്തിയ വ്യക്തിപരമായ പ്രഖ്യാപനത്തിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. 2017ല്‍ നിഥിനൊപ്പം അഭിനയിച്ച ലൈ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ ആദ്യമായി തരംഗമായത്. ഈ വിജയത്തെത്തുടര്‍ന്ന് 2018-ലെ ഹിറ്റ് ചല്‍ മോഹന്‍ രംഗയില്‍ നിഥിനുമൊത്തുള്ള മറ്റൊരു കൂട്ടുകെട്ടും കണ്ടെത്തി. 2019-ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനികാന്ത് അഭിനയിച്ച പേട്ടയിലൂടെയാണ് തമിഴിലും അരങ്ങേറി. 2021-ല്‍ സല്‍മാന്‍ ഖാന്‍ അഭിനയിച്ച രാധേ എന്ന Read More…

Hollywood

ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്ത് ജസ്റ്റിന്‍ ബീബറും ഹെയ്ലിയും

ജസ്റ്റിന്‍ ബീബറും ഹെയ്ലിയും മാതാപിതാക്കളായി. 30 കാരന്‍ സംഗീതജ്ഞനും അദ്ദഹത്തിന്റെ മോഡല്‍-സംരംഭകയായ ഭാര്യ, 27, എന്നിവര്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഒരുമിച്ച് സ്വാഗതം ചെയ്തു. ആഗസ്റ്റ് 23 വെള്ളിയാഴ്ച ജസ്റ്റിന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ‘വെല്‍കം ഹോം ജാക്ക് ബ്ലൂസ് ബീബര്‍,’ ജസ്റ്റിന്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. കുട്ടിയുടെ പേരും ടെഡി ബിയറും ബ്ലൂ ഹാര്‍ട്ട് ഇമോജിയും സഹിതം ഹെയ്ലി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഉടന്‍ തന്നെ അതേ ഫോട്ടോ പോസ്റ്റ് ചെയ്തു. ജസ്റ്റിന്റെ അമ്മ പാറ്റി Read More…

Movie News

‘എന്നെ ലൈംഗികമായി പീഡിപ്പിച്ചു, അയാള്‍ കൊടും ക്രിമിനലാണ്’; സിദ്ദിഖിനെതിരെ രേവതി സമ്പത്ത്

നടനും ‘അമ്മ’ ജനറല്‍സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. നടൻ സിദ്ദിഖ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു. 24 എൻകൗണ്ടർ പ്രൈമിൽ സംസാരിച്ചപ്പോഴാണ് രേവതി ആരോപണമുന്നയിച്ചത്. തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് എത്തിയത്. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപിച്ചു. ‘പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കിൽ മെസ്സേജുകൾ അയച്ചു. Read More…

Movie News

ഈ ഓണം കളറാക്കാൻ ഒരുങ്ങി ആന്റപ്പനും പിള്ളേരും; “ബാഡ് ബോയ്സ്” ടീസർ

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്ണ, ടിനി ടോം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സ്’ന്റെ ടീസർ റിലീസായി. തീർത്തും കളർഫുൾ ആയി ഈ ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും. കോമഡിയും, ആക്ഷനും ഒരുപോലെ പാക്ക്ഡ് ആയിട്ടാണ് ചിത്രമെത്തുന്നത്. കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം Read More…

Movie News

ബോളിവുഡിനേക്കാള്‍ അത്ര മികച്ചതൊന്നുമല്ല ; ദക്ഷിണേന്ത്യയിലും സിനിമകള്‍ പരാജയപ്പെടുന്നുണ്ട്: തപ്‌സി പന്നു

ദക്ഷിണേന്ത്യന്‍ സിനിമകള്‍ ബോളിവുഡിനേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതാണെന്ന വാദം തെറ്റാണെന്നും ദക്ഷിണേന്ത്യയിലും ഹിറ്റുകള്‍ക്കൊപ്പം വമ്പന്‍ ഫ്‌ളോപ്പുകളും പതിവാണെന്ന് നടി തപ്‌സി പന്നു. തെലുങ്കിലും തമിഴിലും സിനിമാ അഭിനയം തുടങ്ങിയ തപ്‌സി ഇപ്പോള്‍ ഹിന്ദിസിനിമയില്‍ ഹിറ്റുകളുമായി ഇന്ത്യയിലെ ഏറെ ശ്രദ്ധേയയായ യുവനടിമാരില്‍ ഒരാളാണ്. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇന്ത്യയിലെ ദക്ഷിണ ഉത്തര പ്രദേശങ്ങളില്‍ ഇറങ്ങുന്ന സിനിമകളെക്കുറിച്ച് പ്രതികരിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഹിന്ദിസിനിമകളേക്കാള്‍ മികച്ച പ്രകടനം നടത്തുന്നവയാണോ എന്ന ചോദ്യത്തിന് തനിക്ക് ഒരു വ്യത്യാസവും തോന്നിയിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. Read More…

Movie News

ധനുഷിന്റെ സംവിധാനത്തില്‍ നിത്യാമേനോന്‍ ; തിരുച്ചിത്രമ്പലത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു

തിരുച്ചിത്രമ്പലത്തിലൂടെ മികച്ച നടിക്കുളള ദേശീയ ചലച്ചിത്ര അവാര്‍ഡാണ് നിത്യാമേനോന്‍ നേടിയെടുത്തത്. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷുമായി നടി വീണ്ടും ഒന്നിക്കുന്നു. അതും ധനുഷിന്റെ തന്നെ സംവിധാനത്തില്‍. ഇത് സ്ഥിരീകരിച്ച് നിത്യമാധ്യമങ്ങളോട് പറഞ്ഞു, ”തിരുചിത്രമ്പലത്തിന് ശേഷം ഞാന്‍ ധനുഷിനൊപ്പം മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്നു. അദ്ദേഹം അത് സംവിധാനം ചെയ്യുന്നു. അത് തികച്ചും മനോഹരമായ മറ്റൊരു സിനിമയാണ്. പിന്നെ നിങ്ങളാണ് ആദ്യം അറിയുന്നത്. ഞാന്‍ ആദ്യമായി അതിനെക്കുറിച്ച് സംസാരിക്കുന്നു. അതെ, ഞാന്‍ ആ സിനിമ ചെയ്യാന്‍ പോകുന്നു. ‘ തിരുച്ചിത്രമ്പലത്തില്‍ Read More…