Movie News

അന്ന് അജിത് ഹീരയെ മയക്കുമരുന്നിന് അടിമയെന്ന് വിളിച്ചു; പിന്നീട് പ്രണയം അവസാനിപ്പിച്ച് ശാലിനിയെ വിവാഹം കഴിച്ചു

തമിഴ് സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നടന്മാരില്‍ ഒരാളാണ് അജിത് കുമാര്‍, 1990 ല്‍ ‘എന്‍ വീട് എന്‍ കനവര്‍’ എന്ന ചിത്രത്തിലൂടെ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യ യില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ്. ആരാധകര്‍ക്കിടയില്‍ ‘തല’ (നേതാവ്) എന്നറിയപ്പെടുന്ന അജിത്തിന് ദക്ഷിണേന്ത്യയിലുടനീളം വലിയൊരു ആരാധകവൃന്ദമുണ്ട്. മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ശാലിനിയെയാണ് അജിത്ത് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് അനുഷ്‌ക, ആദ്വിക് എന്നീ രണ്ട് കുട്ടികളുണ്ട്. അതേസമയം ശാലിനിയെ പരിചയപ്പെടുന്നതിന് മുമ്പ് നടി ഹീരാ രാജഗോപാലുമായുള്ള Read More…

Movie News

അഞ്ചുപാട്ടുകള്‍ക്കായി 75 കോടി ചെലവിട്ട സംവിധായകന്‍ ; ചിത്രീകരണവുമായി ഏഴു രാജ്യങ്ങളിലും കറങ്ങി

റിലീസിംഗിന്റെ ആദ്യദിവസം തന്നെ 100 കോടിയില്‍ എത്തുക എന്നത് പുതിയ സിനിമകളുടെ റിലീസിംഗിലെ ഒരു ട്രെന്റാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സിനിമയിലെ ഗാനരംഗം ചിത്രീകരിക്കാന്‍ മാത്രം 100 കോടി മുടക്കിയ ഒരു സംവിധായകനുണ്ട്. ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ലോകപര്യടനം ഒരുക്കിയ വമ്പന്‍ സംവിധായകന്‍ ശങ്കറാണ് അത്. തമിഴ്, ഹിന്ദി ചലച്ചിത്ര വ്യവസായങ്ങളില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, പൊളിറ്റിക്കല്‍ ത്രില്ലറായ ഗെയിം ചേഞ്ചറിലൂടെ തെലുങ്ക് സിനിമയില്‍ അരങ്ങേറിയ ഷങ്കര്‍ എക്കാലത്തെയും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായി Read More…

Movie News

ബെസ്റ്റിയിലെ ‘വെള്ളമഞ്ഞിന്റെ.. ’ ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി എവർഗ്രീൻ കൂട്ടുകെട്ട് തിരിച്ചുവരുന്നു

മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ ‘ബെസ്റ്റി’യിലെ പാട്ടിന് ശബ്ദം നൽകിയതാവട്ടെ പുതുതലമുറയിലെ ജനപ്രിയ ഗായകരായ സച്ചിൻ ബാലുവും നിത്യ മാമ്മനും. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നിവരാണ് പാട്ട് സംഗീത പ്രേമികൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പുറത്തു വിട്ടത്. കണ്ണൂരിൽ നടന്ന ‘ബെസ്റ്റി സായാഹ്നം’ പരിപാടിയിലും ‘വെള്ളമഞ്ഞിൻ്റെ തട്ടമിട്ടൊരു പെൺ കിടാവുപോൽ താഴ് വര ..’ എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞു Read More…

Featured Movie News

‘ഞാൻ തറയിൽ നിന്ന് ആഹാരം എടുത്ത് കഴിച്ചിട്ടുണ്ട്, സിനിമയ്ക്കുവേണ്ടിയത് ചെയ്തപ്പോള്‍ സങ്കടം തോന്നി..’ അരിസ്റ്റോ സുരേഷ്

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്‌റ്റോ സുരേഷ്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനായ സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരനായിരുന്നു സുരേഷ്. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു. ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരിസ്റ്റോ സുരേഷ്. തന്റെ ആദ്യ ചിത്രത്തിലെ ജനപ്രിയ ഗാനം ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന പാടിയും താരം പ്രേക്ഷകരുടെ പ്രിയ താരമായി മാറി. Read More…

Movie News

തന്റെ ‘എമര്‍ജന്‍സി’ സിനിമ കാണാന്‍ പ്രിയങ്കാഗാന്ധിയെ ക്ഷണിച്ച് കങ്കണ

പാര്‍ലമെന്റംഗമായ നടി കങ്കണ റണാവത്ത് ഏറ്റവും പ്രതീക്ഷ വെച്ചിരിക്കുന്ന സിനിമയാണ് വരാനിരിക്കുന്ന ചിത്രം ‘എമര്‍ജന്‍സി’ സിനിമ കാണുന്നതിനായി താരം ഒരു വിവിഐപിയെ ക്ഷണിച്ചിരിക്കുകയാണ്. സിനിമാ കാണുന്നതിനായി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളും കോണ്‍ഗ്രസ് എംപിയമായ പ്രിയങ്ക ഗാന്ധി വാദ്രയെയാണ് കങ്കണ വ്യക്തിപരമായി ക്ഷണിച്ചിരിക്കുന്നത്്. ചിത്രത്തില്‍ പ്രിയങ്കയുടെ മുത്തശ്ശിയായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയാണ് കങ്കണ അവതരിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ തമ്മിലുള്ള ആശയവിനിമയത്തിനിടെയാണ് ഈ ക്ഷണം ഉണ്ടായത്. ചരിത്രവനിതയെയും അവര്‍ രൂപപ്പെടുത്തിയ കാലഘട്ടത്തെയും ചിത്രീകരിക്കുന്ന കങ്കണയുടെ ഏറ്റവും വലിയ Read More…

Movie News

ഒരു ബയോപിക് ചെയ്താല്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ചെയ്യുക ഈ നടനെക്കുറിച്ചുള്ള സിനിമ

സിനിമയില്‍ ഏതെങ്കിലും ഒരു ബയോപിക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്യുന്ന സിനിമ നടന്‍ രജനീകാന്തിനെ കുറിച്ച് ആയിരിക്കുമെന്ന് സംവിധായകന്‍ ശങ്കര്‍. ഇന്ത്യന്‍ സിനിമകളുടെ തലവര മാറ്റിയ വമ്പന്‍ സിനിമകളുടെ സംവിധായകനായ ശങ്കര്‍ രാം ചരണ്‍ തേജയെ നായകനാക്കി ‘ഗെയിം ചേഞ്ചര്‍’ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് തന്റെ പദ്ധതി വെളിപ്പെടുത്തിയത്. ഇക്കാര്യത്തിലുള്ള തന്റെ മുന്‍ഗണനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനോടുളള തന്റെ അഗാധമായ ആരാധന ശങ്കര്‍ വെളിപ്പെടുത്തിയത്. താന്‍ എപ്പോഴെങ്കിലും ഒരു ജീവചരിത്ര സിനിമ നിര്‍മ്മിക്കാന്‍ തുനിഞ്ഞാല്‍, അത് Read More…

Movie News

എന്റെ സിനിമകള്‍ക്ക് ഓസ്‌ക്കര്‍ കിട്ടില്ല ; കാരണം അതില്‍ ഇന്ത്യാവിരുദ്ധതയില്ല ; തങ്ങള്‍ ദേശീയവാദികളെന്ന് കങ്കണ

നല്ലതാണോ മോശമാണോ എന്നൊന്നും നോക്കാതെ വായില്‍തോന്നുന്നത് വിളിച്ചുപറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് നടിയും പാര്‍ലമെന്റംഗവുമായ നടി കങ്കണാറാണത്ത്. അതൊക്കെ ആരെയൊക്കെ ബാധിക്കുമെന്നോ എങ്ങിനെയാണ് കൊള്ളുന്നതെന്നോ നടി ആലോചിക്കാറില്ല. നടിയുടെ ഏറ്റവും പുതിയ പ്രസ്താവന ഓസ്‌ക്കറിന് തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ സിനിമകളെക്കുറിച്ചാണ്. ഇന്ത്യാ വിരുദ്ധ കണ്ടന്റുകള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഓസ്‌ക്കറിനായി മിക്കവാറും തെരഞ്ഞെടുക്കുന്ന സിനിമകള്‍ എന്നാണ് നടി പറയുന്നത്. ടൈംസ് നൗവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഓസ്‌ക്കറിനെക്കുറിച്ച് പറഞ്ഞത്. രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് അക്കാദമി അവാര്‍ഡിന് പരിഗണിക്കുന്നതെന്ന് പറഞ്ഞ കങ്കണ Read More…

Movie News

‘നീയാരാ, ഇവിടെ എന്താ പരിപാടി? ചിലര്‍ എന്റെ മുഖത്തുനോക്കി ചോദിച്ചിട്ടുണ്ട്…’ : ശിവകാര്‍ത്തികേയന്‍

തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു വ്യക്തിമുദ്ര നേടിയെടുത്ത താരമാണ് ശിവകാര്‍ത്തികേയന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെയാണ് താരം തമിഴ് സിനിമയില്‍ തന്റേതായൊരു സ്ഥാനം നേടിയത്. ഒരൊറ്റ മലയാള സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ഇന്ന് തമിഴകത്തിന്റെ പ്രിയതാരം മലയാളികളുടെയും ഇഷ്ടതാരമാണ്. അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് നായകനടനായി നിരവധി ഹിറ്റുകളും കൈയടികളും താരം സ്വന്തമാക്കി. അടുത്തിടെ ഇറങ്ങിയ താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ വിജയം നേടിയിരുന്നു. സിനിമ മോഹിച്ച് നടക്കുന്നവര്‍ക്ക് Read More…

Movie News

‘ഡയമണ്ട് നെക്ലസി’ല്‍ നായകനാകാന്‍ എന്റെ മുഖം മനസിലേക്ക് വന്നില്ലേ?’ ലാല്‍ ജോസിനോട് പൃഥ്വിരാജ്

മലയാള കുടുംബ പ്രേക്ഷകര്‍ കണ്ട് ആസ്വദിച്ച, ഇന്നും മനസ്സില്‍ മായാതെ സൂക്ഷിച്ചു വയ്ക്കുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകരില്‍ ഒരാളാണ് ലാല്‌ജോസ്. റിപീറ്റഡ് വാല്യൂവുള്ള ഒരുപാട് നല്ല സിനിമകള്‍ നല്‍കിയ ലാല്‍ ജോസ് മലയാളത്തിന്റെ മികച്ച സംവിധായകരില്‍ മുന്‍പന്തിയിലാണ്. ഒരു കാലത്ത് ദുബൈയില്‍ പ്രവാസി ആകേണ്ട ലാല്‍ജോസിനെ സിനിമ സംവിധായക വേഷത്തിലേക്ക് എത്തിച്ചത് ജീവിതത്തിലെ ട്വിസ്റ്റുകളായിരുന്നു. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ താരം ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയിലൂടെയാണ് സ്വാതന്ത്ര സംവിധായകനായത്. പിന്നീടിങ്ങോട്ട് Read More…