Movie News

ഇങ്ങിനെ ഒരു മനുഷ്യനെ കണ്ടിട്ടേയില്ല ! സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് മടുപ്പിക്കും

ബോളിവുഡിലെ വിഖ്യാത സംവിധായകനാണെങ്കിലും സഞ്ജയ് ലീല ബന്‍സാലിക്കൊപ്പമുള്ള ജോലി മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ബന്‍സാലിക്കൊപ്പം ലവ് ആന്റ് വാര്‍ എന്ന പുതിയ സിനിമ ചെയ്യാനൊരുങ്ങുമ്പോഴാണ് രണ്‍ബീര്‍കപൂറിന്റെ പ്രതികരണം. സാവരിയ എന്ന ബന്‍സാലി ചിത്രത്തിലൂടെയാണ് രണ്‍ബീര്‍ ബോളിവുഡില്‍ അരങ്ങേറിയത്. ബന്‍സാലിയുടെ സെറ്റില്‍ ആയിരിക്കുന്നതും അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതും ‘മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും’ ആയിരിക്കുമെന്ന് രണ്‍ബീര്‍ പറഞ്ഞു. കഥാപാത്രങ്ങള്‍, അവരുടെ വികാരങ്ങള്‍, സംഗീതം, ഇന്ത്യന്‍ സംസ്‌കാരം, ഇന്ത്യന്‍ മൂല്യവ്യവസ്ഥ എന്നിവ മനസ്സിലാക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യനെ Read More…

Movie News

സംവിധാനം സഹോദരന്‍, നിർമാണം ഭർത്താവ്; വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം ‘ദി ഡോർ’ ടീസർ

പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ  ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ്.  മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഹൊറർ ചിത്രമായ  ‘ഹണ്ട്’ എന്ന സിനിമക്ക്  വേണ്ടിയായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള Read More…

Movie News

മുസ്‌ളീം സമുദായത്തെ ആക്ഷേപി ച്ചെന്ന് ആരോപണം; വിജയ് യുടെ ചെന്നൈയിലെ ഇഫ്ത്താര്‍ പരിപാടിക്ക് ആക്ഷേപം

ഇഫ്താര്‍ പരിപാടിക്കിടെ മുസ്ലീം സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് തമിഴ്‌സൂപ്പര്‍താരം വിജയ്‌ക്കെതിരേ ചെന്നൈയില്‍ കേസ്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ തമിഴ്നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഗൗസ് പരാതി നല്‍കി. വിജയിന്റെ ഇഫ്താര്‍ പരിപാടി മുസ്ലീം സമുദായത്തെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഗൗസ് ആരോപിച്ചു. റമദാന്‍ വ്രതാനുഷ്ഠാനവുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്തവരേയും ”മദ്യപാനികളും റൗഡികളും” ഉള്‍പ്പെടെയുള്ള വ്യക്തികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ഇഫ്താറിന്റെ പവിത്രതയെ Read More…

Movie News

ബസൂക്ക ഏപ്രില്‍ 30 ന് വരും ; സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

മമ്മൂട്ടി ആരാധകര്‍ ഇനി ആകാംഷയോടെ കാത്തിരിക്കുന്നത് ബസൂക്കയ്ക്ക് വേണ്ടിയാണ്. 2023 ല്‍ പ്രഖ്യാപിച്ച സിനിമയുടെ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. 2023-ല്‍ പ്രഖ്യാപിച്ച ചിത്രം, അതിന്റെ നിര്‍മ്മാണവും പോസ്റ്റ്-പ്രൊഡക്ഷനും കാരണം നിരവധി കാലതാമസങ്ങളെത്തുടര്‍ന്ന് 2025 ഏപ്രില്‍ 10-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറില്‍ ഗൗതം വാസുദേവ് മേനോനും പ്രധാനവേഷം ചെയ്യുന്നു. മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്ററില്‍, ഒരു വ്യവസായ മേഖലയോട് സാമ്യമുള്ള പശ്ചാത്തലത്തില്‍, മുടിയും കട്ടിയുള്ള താടിയും Read More…

Good News Hollywood

ടാറ്റ സ്റ്റീല്‍ പൂട്ടി ജോലി നഷ്ടപ്പെട്ടു ; 900 പേരുടെ കടങ്ങള്‍ നടന്‍ മൈക്കല്‍ ഷീന്‍ വീട്ടി…

അമാഡസ്, ട്വലൈറ്റ് പോലെയുള്ള ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളിലെ വേഷത്തിന്റെ പേരിലാണ് ഹോളിവുഡ്താരം മൈക്കല്‍ ഷീന്‍ അറിയപ്പെടുന്നത്. എന്നാല്‍ സിനിമയ്ക്കപ്പുറത്ത് വലിയ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകസൃഷ്ടിച്ചും താരം തന്റെ മറ്റൊരു മുഖം കാണിച്ചിരിക്കുകയാണ്. അടുത്തിടെ താരം ഒരു ദശലക്ഷം ഡോളര്‍ ഉപയോഗിച്ച് 900 വ്യക്തികളുടെ കടം വീട്ടുകയുണ്ടായി. സൗത്ത് വെയ്ല്‍സിലെ തന്റെ നാട്ടിലെ ദുരിതപ്പെട്ടവരെയാണ് ഷീന്‍ സഹായിക്കാന്‍ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിബിസിയാണ്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഫര്‍ണസില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ടാറ്റാ സ്റ്റീല്‍ അടച്ചു പൂട്ടിയത് തുറമുഖനഗരമായ ടാള്‍ബോട്ടിനെ Read More…

Movie News

ഛാവ ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രമെഴുതുന്നു ; ആനിമലിന്റെ റെക്കോഡ് തകര്‍ത്തു…!

വിക്കി കൗശലിന്റെ ഛാവ ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രം രചിച്ചു. രണ്‍ബീര്‍ കപൂറിന്റെ അനിമലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ഹിന്ദി ചിത്രമെന്ന പദവി സ്വന്തമാക്കി. 23 ദിവസത്തിനുള്ളില്‍ 503.3 കോടി രൂപ സമാഹരിച്ചാണ് അനിമലിന്റെ 502.98 കോടി രൂപയുടെ റെക്കോഡ് മറികടന്നത്. ബോളിവുഡില്‍ കൗശലിന്റെ നില ഉറപ്പിക്കുന്ന സിനിമയായിട്ടാണ് മാറിയത്. ആമിര്‍ ഖാന്റെ ദംഗല്‍, യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ബോക്സ് ഓഫീസ് വമ്പന്മാരെയും ഛാവ മറികടന്നു. ദംഗല്‍ 374.43 കോടിയും Read More…

Movie News

ശിവകാര്‍ത്തികേയന്‍ ജൂഡ് ആന്റണിയുടെ സിനിമയില്‍ ; പ്രതിനായക വേഷത്തില്‍ ആര്യയെത്തിയേക്കും

അടുത്ത തലമുറയിലെ സൂപ്പര്‍താരമെന്ന് ഇപ്പോഴേ വിലയിരുത്തപ്പെടുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. തമിഴില്‍ അവസരങ്ങളുടെ പെരുമഴയ്ക്ക് മുന്നില്‍ നില്‍ക്കുന്ന താരം മലയാളി സംവിധായകന്‍ ജൂഡ് ആന്റണിക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ ഊഹാപോഹം. 2018 ന് ശേഷം ജൂഡ് ചെയ്യുന്ന വമ്പന്‍ സിനിമകളില്‍ ഒന്നായിരിക്കും ഇതെന്നും കേള്‍ക്കുന്നു. സിനിമയില്‍ പ്രതിനായക വേഷത്തില്‍ ആര്യയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. എജിഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന സിനിമ എസ്‌കെയുടെ ഏറ്റവും സിനിമകളില്‍ ഒന്നായിരിക്കുമെന്നും കേള്‍ക്കുന്നു. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ Read More…

Movie News

രാധികാ ആപ്‌തേയും നന്ദിതാദാസും സംവിധായകരാകുന്നു; കനി കുസൃതി നിര്‍മ്മാതാവായേക്കും

ബോളിവുഡിലെ സെലക്ടീവ് സിനിമകളില്‍ മാത്രം കാണാറുള്ള താരം രാധിക ആപ്തെ സംവിധായികയാകുകയാണ്. ആക്ഷന്‍ ഫാന്റസി ചിത്രമായ കോട്ട്യയിലൂടെയാണ് നടി സംവിധായികയുടെ കുപ്പായമണിയുന്നത്. സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു നടി സിനിമയുടെ പ്രഖ്യാപനം നടത്തിയത്. വിക്രമാദിത്യ മോട്വാനി നിര്‍മ്മിക്കുന്ന സിനിമ മറാഠി ആക്ഷന്‍-ഫാന്റസി ഒരു യുവ കുടിയേറ്റ കരിമ്പ് കൃഷികാരന്റെ കഥയാണ് പറയുന്നത്. അയാള്‍ക്ക് ഒരു സൂപ്പര്‍പവര്‍ കിട്ടുകയും അത് തന്റെ കുടുംബത്തിന് അനുഗ്രഹമായി മാറുകയും ചെയ്യുന്നു. ചലച്ചിത്രമേളയില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റു സിനിമകളില്‍ നന്ദിതാദാസ് ഒരു സിനിമചെയ്യുന്നുണ്ട്. ഈ Read More…

Hollywood

ഓസ്‌ക്കര്‍ വേദിയില്‍ നടിമാരുടെ ‘നഗ്നതാമത്സരം’ ; ബിയാന്‍ക തുറന്നുവിട്ടു ഭൂതം ഹോളിവുഡ് ഏറ്റെടുത്തു

ഏറെക്കുറെ പൂര്‍ണ്ണനഗ്നതയെന്ന് തോന്നുന്ന സുതാര്യമായ പ്രത്യക്ഷപ്പെടലിലൂടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയയാളാണ് മോഡലും ഫാഷന്‍ ഡിസൈനറുമായ ബിയാന്‍കാ സെന്‍സോറി. കാനിവെസ്റ്റിന്റെ ഭാര്യ തുറന്നുവിട്ട നഗ്നമേനിയുടെ ഫാഷന്‍തരംഗം ഹോളിവുഡില്‍ വ്യാപിക്കുകയാണ്. ഓസ്‌ക്കര്‍ പുരസ്‌ക്കാരത്തിന് പിന്നാലെയുള്ള പാര്‍ട്ടിയില്‍ കണ്ട വേഷങ്ങള്‍ നഗ്നതാപ്രദര്‍ശനം ഊട്ടിയുറപ്പിച്ചു. വര്‍ണാഭമായ ഓസ്‌കാര്‍ ചടങ്ങ് ഫാഷന്റെ കൂടി വേദിയായപ്പോള്‍ മിക്കവരും തെര ഞ്ഞെടുത്തവേഷം തങ്ങളുടെ സൗന്ദര്യവും രഹസ്യഭാഗങ്ങളും ഏറെക്കുറെ പുറത്തു കാണുന്നതരം സുതാര്യമായ വേഷങ്ങളുടെ പ്രദര്‍ശനമായിരുന്നു. ലോഹ അറ്റങ്ങള്‍ വരുന്നതും എംബ്രായ്ഡറി ചെയ്ത ലെയ്സ് അടിവസ്ത്ര പാന്റീസും ഉള്ള Read More…