Movie News

പുതുതായി തുടങ്ങുകയാണെന്ന് സാമന്ത; ട്വീറ്റ് രാജ് നിഡിമോരുവിനെക്കുറിച്ചോയെന്ന് നെറ്റിസന്‍മാര്‍

മുമ്പ് ദി ഫാമിലി മാന്‍, സിറ്റാഡല്‍ ഹണി ബണ്ണി എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതോടെയാണ് സംവിധായകന്‍ രാജ് നിഡിമോരുമൊത്തുള്ള നടി സാമന്തയുടെ ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. ഇവരുടെ ബന്ധത്തെക്കുറിച്ച് നെറ്റിസന്‍മാര്‍ മുമ്പ് ഊഹാപോഹങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇരുവരും വിഷയത്തില്‍ മൗനം പാലിച്ചു. ചെന്നൈ സൂപ്പര്‍ ചാംപ്സ് എന്ന പിക്കിള്‍ബോള്‍ ടീമിലും അവര്‍ പങ്കാളികളായതോടെ അത് വര്‍ദ്ധിച്ചു. എന്തായാലും സമാന്തയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ ശുഭം മെയ് 9 ന് ഗ്രാന്‍ഡ് റിലീസിന് തയ്യാറെടുക്കുകയാണ്. സാമന്ത റൂത്ത് പ്രഭു, Read More…

Movie News

താന്‍ ഭയങ്കര ഓവര്‍ ആക്ടിംഗായ നടനെന്ന് സൂര്യ ; തനിക്ക് കാര്‍ത്തിയെ പോലെയാകാനാകില്ലെന്നും നടന്‍

സ്വയം വിലയിരുത്തലില്‍ താന്‍ ഒരു മികച്ച നടനായി കരുതുന്നില്ലെന്നും തന്റേത് ഭയങ്കര ഓവറാക്ടിംഗ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടന്‍ സൂര്യ. റെട്രോയുടെ പ്രമോഷന്റെ ഭാഗമായി കാര്‍ത്തിക് സുബ്ബരാജ്, സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. പ്രാധാന്യമില്ലാത്ത സീനുകളെ പോലും ഗൗരവമായി കരുതുന്നയാളാണ് സൂര്യയെന്നും റെട്രോയിലെ ബ്രിഡ്ജ് സീനുകളില്‍ പോലും സൂര്യ കാര്യമായ ചിന്തകള്‍ നടത്തിയെന്നും സിനിമയുടെ മേക്കിംഗിനെ കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ”ഞാന്‍ ശ്രദ്ധിച്ചത് അത്തരം രംഗങ്ങള്‍ Read More…

Movie News

ഉണ്ണിമുകുന്ദന്‍ സിനിമാ സംവിധാ യകനാകുന്നു ; സൂപ്പര്‍ഹീറോ മൂവിയുമായി താരമെത്തും

മലയാളത്തിലെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘മാര്‍ക്കോ’, തമിഴ് ആക്ഷന്‍ ഡ്രാമയായ ‘ഗരുഡന്‍’ എന്നിവയുള്‍പ്പെടെ നിരവധി സൂപ്പര്‍ഹിറ്റുകളുടെ വിജയത്തില്‍ കുതിക്കുന്ന പ്രശസ്ത മലയാള നടന്‍ ഉണ്ണി മുകുന്ദന്‍ തിങ്കളാഴ്ച തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനൊരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം ഒരു നീണ്ട കുറിപ്പ് എഴുതിയാണ് നടന്‍ പ്രഖ്യാപനം നടത്തിയത്. ഒരു സൂപ്പര്‍ഹീറോ ചിത്രമായിരിക്കും ഇതെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു. ശ്രീ ഗോകുലം മൂവീസിന്റെ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും വി സി പ്രവീണും ബൈജു ഗോപാലനും ചേര്‍ന്ന് നിര്‍മ്മിക്കുമെന്നും ഉണ്ണി Read More…

Hollywood

‘അവതാര്‍ – 3 ഫയര്‍ ആന്റ് ആഷ്’ ഈ വര്‍ഷം ; സോ സാല്‍ഡാനയുടെ നെയ്തിരിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

ഹോളിവുഡ് ആരാധകരുടെ നീണ്ട കാത്തിരിപ്പായ വിഖ്യാതസംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മാഗ്നം ഓപ്പസ് ‘അവതാര്‍ – 3’ യിലെ നടി സല്‍ദാനയുടെ നെയ്തിരിയുടെ ഫസ്റ്റ്‌ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടു. ‘അവതാര്‍ – 3 ഫയര്‍ ആന്റ് ആഷ്’ ഈ വര്‍ഷം റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ഇരിക്കുന്നത്. അവതാര്‍ 3 നെയ്ത്തിരിയുടെ പുതിയ വൈകാരിക ആഴങ്ങള്‍ പര്യവേക്ഷണം ചെയ്യുമെന്ന് സോ സാല്‍ഡാന എംപയര്‍ ഓണ്‍ലൈനിനോട് പറഞ്ഞു: ‘ആ വേദന തടസ്സങ്ങളില്ലാതെ പിന്തുടരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന് പോകാന്‍ ഒരിടവുമില്ലാത്തതിനാല്‍, അതില്‍ നിന്ന് രോഷം Read More…

Movie News

പുതിയ സിനിമയില്‍ ശ്രദ്ധാകപൂറിന് വമ്പന്‍ പ്രതിഫലം ; 17 കോടി രൂപയും സിനിമയുടെ ലാഭവിഹിതവും

2024ല്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിട്ടാണ് സ്ത്രീ 2 അടയാളപ്പെട്ടത്. സിനിമയുടെ വന്‍ വിജയത്തിന് ശേഷം, ശ്രദ്ധയ്ക്ക് വലിയ അവസരങ്ങളാണ് തേടി വരുന്നത്. ഇതുവരെ ഒരു സിനിമയും അവര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏക്താകപൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നടി അഭിനയിക്കുമെന്ന് പറയപ്പെടുന്നു. രാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടിക്ക് കിട്ടുന്നത് 17 കോടി രൂപ. ശ്രദ്ധയുടെ അടുത്ത ചിത്രം ഒരു ഹൈ കണ്‍സെപ്റ്റ് ത്രില്ലറാണ്, ഇത് 2025 ന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രദ്ധ കപൂറിന് ലഭിച്ച Read More…

Good News Movie News

മെയ് ദിനത്തില്‍ ‘രേഖാചിത്രം’ ലാഭവിഹിതം എല്ലാവർക്കും നൽകി വേണു കുന്നപ്പിള്ളി

ഇപ്പോൾ മലയാള സിനിമയിലെ മുൻനിരയിൽ നിൽക്കുന്ന സിനിമാ നിർമ്മാണ കമ്പനികളിൽ ഒന്നാണ് ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയ 2018, മാളികപ്പുറം എന്നീ ചിത്രങ്ങൾ മുതൽ, മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യത്തെ വിജയമായ ആസിഫ് അലിയുടെ രേഖാചിത്രം നിർമ്മിച്ചതും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. ആഗോള ഗ്രോസ് ആയി 50 കോടി നേടിയ രണ്ടാമത്തെ ആസിഫ് അലി ചിത്രം ആയിരുന്നു ജോഫിൻ ടി ചാക്കോ Read More…

Movie News

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ”

പാവാട, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “ഓട്ടം തുള്ളൽ” ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഒരു തനി നടൻ തുള്ളൽ” എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, ഹരിശ്രീ Read More…

Movie News

നിങ്ങളേക്കൊണ്ടൊന്നും കഴിയില്ലെന്ന് ആ നടി പറഞ്ഞു’, സിക്‌സ്പാക്കിന് പ്രചോദനമായ കഥയുമായി അല്ലു അര്‍ജുൻ

ഇന്ത്യയില്‍ അനേകം യുവ ആരാധകരുടെ ഹരമായ അല്ലു അര്‍ജുന് ഒരു ആമുഖം ആവശ്യമില്ല. നൃത്തവും സംഘട്ടനവും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ്വം നടന്മാരില്‍ പെടുന്ന അല്ലു ആകര്‍ഷകമായ ശരീരഘടന നിലനിര്‍ത്തുന്നതിന് പേരുകേട്ട നടന്‍ കൂടിയാണ്. ദക്ഷിണേന്ത്യന്‍ നടന്മാരില്‍ പരമ്പരാഗത ശരീരഘടന മാനദണ്ഡങ്ങളെ ആദ്യമായി വെല്ലുവിളിച്ച ഒരാള്‍ കൂടിയാണ് അല്ലു അര്‍ജുന്‍. സിക്സ്പാക്ക് ശരീരഘടന നേടാന്‍ നടനെ പ്രാപ്തമാക്കിയത് ഒപ്പം അഭിനയിച്ച ഒരു ബോളിവുഡ് നടി നല്‍കിയ വാശിയായിരുന്നു. മെയ് 1 ന് മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന Read More…

Movie News

‘എന്റെ ഹീറോ, പ്രചോദനം’; ക്വിന്റൽ അടിവാങ്ങുംമുമ്പ് നായകനൊപ്പം, ചിത്രവുമായി ‘ജോർജ് സാർ’

മികച്ച പ്രേക്ഷകപ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം ‘തുടരും’. തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിനൊപ്പം വില്ലന്‍ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സിഐ ജോര്‍ജ് മാത്തനായെത്തിയ പ്രകാശ് വര്‍മയുടേത് മികച്ച അഭിനയമാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അന്തര്‍ദേശീയ പ്രശംസനേടിയ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ് പ്രകാശ് വര്‍മ. അദ്ദേഹം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വര്‍മ പങ്കുവെച്ചത്. ചിത്രത്തിലെ വേഷത്തിലും മേക്കപ്പിലുമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ക്ലൈമാക്‌സിലെ ഫൈറ്റ് Read More…