ബോളിവുഡിലെ സൂപ്പര്‍കപ്പിള്‍സ് എന്നാണ് രണ്‍ബീര്‍കപൂറിനെയും ആലിയാഭട്ടി നെയും വിലയിരുത്തുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്. എന്നാല്‍ രണ്‍ബീര്‍കപൂറിന്റെ പുതിയ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. തന്റെ ‘ആദ്യഭാര്യ’ ആലിയാഭട്ട് അല്ലെന്നും അതിന് മുമ്പ് തന്നെ ഒരാള്‍ വിവാഹം കഴിച്ചിരുന്ന തായുമുള്ള രണ്‍ബീറിന്റെ വെളിപ്പെടുത്തലാണ് ഞെട്ടിച്ചിരിക്കുന്നത്. നടന്‍ രണ്‍ബീര്‍ കപൂര്‍ തന്റെ ‘ആദ്യ ഭാര്യ’യെക്കുറിച്ച് നര്‍മ്മത്തില്‍ സംസാരിച്ചു. ഒരിക്കല്‍ ഒരു ആരാധിക ഒരു പണ്ഡിറ്റിനൊപ്പം തന്റെ ബംഗ്ലാവില്‍ എത്തിയെന്നും, തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നും ദി അനിമല്‍ Read More…
ശ്രുതിഹാസന്റെ ലുക്ക് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു; കൂലിയുടെ ലൊക്കേഷന്‍ചിത്രം പുറത്തുവിട്ട് അണിയറക്കാര്‍
കൂലി സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നടി ശ്രുതിഹാസന്റെ ലുക്ക് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. കനത്ത മേക്കപ്പ് ഒഴിവാക്കി, ശ്രുതി തന്റെ സ്വാഭാവിക തിളക്കത്തില്‍ സാധാരണക്കാരിയെ പോലെയാണ് കാണപ്പെടുന്നത്. ലോകേഷ് കനകരാജിന്റെ ജന്മദിനമായ മാര്‍ച്ച് 14 നായിരുന്നു പ്രൊഡക്ഷന്‍ ഹൗസ് സിനിമയുടെ ഒരു കൂട്ടം ചിത്രങ്ങള്‍ പങ്കിട്ടത്. ചിത്രത്തില്‍, ശ്രുതി ഹാസന്‍ ഒരു ലളിതമായ സല്‍വാര്‍-കമീസ് ധരിച്ചിരുന്നു. അവളുടെ മുടി ഒരു ബ്രെയ്ഡില്‍ വൃത്തിയായി കെട്ടിയിരുന്നു. നടി സംവിധായകനോട് സംസാരിക്കു ന്നത് കാണാം. മറ്റ് ചിത്രങ്ങളില്‍ രജനീകാന്ത്, Read More…
‘തഗ് ലൈഫ്’ തനി പാന്‍ ഇന്ത്യന്‍ സിനിമ; മലയാളം, ഹിന്ദി, തെലുങ്ക് എല്ലാ ഭാഷകളില്‍ നിന്നും അഭിനേതാക്കള്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍-മണിരത്‌നം കൂട്ടുകെട്ട്, ‘തഗ് ലൈഫ്’ ശരിക്കും ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ഒന്നിലധികം ചലച്ചിത്ര വ്യവസായങ്ങളില്‍ നിന്നുള്ള പവര്‍ഹൗസ് പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവമായിരിക്കും ഇതെന്നാണ് കമല്‍ നല്‍കുന്ന സൂചന. നായകന്‍ എന്ന ചിത്രത്തിന് ശേഷമുള്ള ഇതിഹാസ ജോഡികളുടെ രണ്ടാമത്തെ സിനിമ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. മണിരത്നത്തിന്റെ മാസ്റ്റര്‍ കഥ പറച്ചില്‍, എ.ആര്‍. റഹ്മാന്റെ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം, കമല്‍ഹാസന്റെ സ്‌ക്രീന്‍ Read More…
ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ; ഓടിയത് 200 ആഴ്ചകള്‍, വാരിയത് ഒരുകോടി !
ബോക്‌സ് ഓഫീസ് കണക്കുകളാണ് നിലവില്‍ സിനിമയുടെ വിജയം നിര്‍ണ്ണയിക്കു ന്നതിനായി എടുക്കുന്ന പ്രധാന അളവുകോല്‍. തീയേറ്ററില്‍ പണം വാരിയതിന്റെ കണ ക്കാണ് സിനിമയുടെ വിജയ പരാജയ റീഡര്‍ എങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബ സ്റ്റര്‍ ചിത്രം ഒരുകാലത്ത് ലാബ് ടെക്‌നീഷ്യനായിരുന്ന ഒരു നടന്‍ നായകനായ സിനിമ യാണ്. ആ ഒരൊറ്റ സിനിമ അദ്ദേഹത്തെ അക്കാലത്തെ ഏറ്റവും വലിയ താരമാക്കി. 1943ല്‍ ഇന്ത്യന്‍ സിനിമ അതിന്റെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററിന് സാക്ഷ്യം വഹിച്ച അശോക് കുമാര്‍ അഭിനയിച്ച ‘കിസ്മത്ത്’ ആണ് Read More…
എല്ലാ കണ്ണുകളും 62 കാരന്റെ കാമുകിയിലേക്ക്? ഹോളിവുഡ് ‘നിത്യഹരിത നായക’നൊപ്പം ക്യൂബന്‍ സുന്ദരി
ജനപ്രീതിയും അഭിനയ മികവും ഒരുപോലെ പുലര്‍ത്തുന്ന വ്യക്തിയാണ് ഹോളിവുഡ് താരം ടോം ക്രൂസ് (Tom Cruise). പ്രായം കൂടും തോറും ചെറുപ്പമായിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ടോം ക്രൂസ് പുതിയൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹം. ക്യൂബന്‍- സ്പീനിഷ് നായികയായ അനാ ഡി അര്‍മാസുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ നിറയുന്നത്. ക്രൂസിനെയുംം അനായെയും ഒരുപാട് തവണ ഒരുമിച്ച് കണ്ടതാണ് ആരാധകര്‍ ഇങ്ങനെ അഭ്യൂഹം പ്രചരിപ്പിക്കുന്നതിന്റെ കാരണം. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍ ഇരുവരും ഡിന്നര്‍ കഴിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് . Read More…
നെഗറ്റീവ് വേഷങ്ങളെ പേടിയില്ലാത്ത മനുഷ്യൻ, പൃഥ്വിരാജിന് പിന്നാലെ ബോളിവുഡും
ദുല്‍ഖറും ഫഹദും അന്യഭാഷകളില്‍ നായകന്‍മാരായി വിലസുമ്പോള്‍ മലയാളം ഇതരസിനിമകളില്‍ നെഗറ്റീവ് റോളുകളുടെ ടോപ് ചോയ്‌സായി മാറി മറ്റൊരു പാന്‍ ഇന്ത്യന്‍ ഇമേജില്‍ തകര്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ്. രണ്ടുദശകമായി മലയാളത്തില്‍ നായകനായി വിലസിയ പൃഥ്വിരാജ് ഇപ്പോള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ബോളിവുഡിലെ ടോപ്പ് സംവിധായകരുടെ പ്രിയപ്പെട്ട ചോയ്‌സായി മാറുകയാണ്. സലാറിന് പിന്നാലെ എസ്എസ് രാജമൗലിയുടെ സിനിമയിലും ബോളിവുഡില്‍ കരണ്‍ജോഹറും കാത്തിരിക്കുകയാണ്. പ്രശാന്ത് നീലിന്റെ പ്രഭാസ് നായകനായ സലാര്‍ 1 സീസ്ഫയര്‍ തകര്‍പ്പന്‍ വേഷമാണ് പാന്‍ ഇന്ത്യന്‍ Read More…
ആദ്യദിനം, ഒറ്റഷോട്ടില്‍ നീണ്ട ഡയലോഗ്, 3 അറ്റാക്കുകള്‍ ഒരുമിച്ച് വന്നത് പോലെ; ആദ്യതമിഴ്‌സിനിയെക്കുറിച്ച് സുരാജ്
ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ മലയാള നടന്‍ സൂരാജ് വെഞ്ഞാറമൂട് അരുണ്‍കുമാറിന്റെ സിനിമയിലൂടെ തമിഴില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. വിക്രം നായകനാകുന്ന വീര ധീര ശൂരനിലൂടെ തമിഴില്‍ എത്തുന്ന സുരാജ് വെഞ്ഞാറമൂട് അന്യഭാഷയിലെ ആദ്യ അനുഭവത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗിനായി എത്തിയ രണ്ടാംദിനം തന്നെ താരത്തിന് ഒറ്റ ഷോട്ടില്‍ തന്നെ ഒരു നെടുങ്കന്‍ ഡയലോഗുള്ള രംഗമായിരുന്നു കിട്ടിയതെന്നും മൂന്ന് അറ്റാക്കുകള്‍ ഒരുമിച്ച് വന്നപോലെയായിരുന്നെന്നും താരം പറഞ്ഞു. അതും ഷൂട്ടിംഗിന്റെ രണ്ടാം ദിവസം ഒരു കാട്ടില്‍ വെച്ചായിരുന്നു Read More…
ഈ സിനിമാഗാനം ചിത്രീകരിക്കാൻ എടുത്തത് രണ്ട് വർഷത്തിലധികം, സെറ്റിനുമാത്രം ഇന്നത്തെ 20 കോടി !
സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളുടെ സെറ്റുകൾ അവയുടെ ഗാംഭീര്യവും ചെലവും കൊണ്ട് എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.ദക്ഷിണേന്ത്യൻ സിനിമകളിലും കോടിക്കണക്കിന് ചെലവിൽ നിരവധി വലിയ സെറ്റുകളും ഒരുക്കാറുണ്ട്. എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി’യുടെ സെറ്റും ഗംഭീരവും ചെലവേറിയതുമായിരുന്നു. ഇന്ത്യൻ സിനിമയുടെ ഉദയം മുതൽ ചെലവേറിയതും ഗംഭീരവുമായ സെറ്റുകളുടെ നിർമ്മാണം നടന്നുവരുന്നു. ഏകദേശം 65 വർഷങ്ങൾക്ക് മുമ്പ്, ‘മുഗൾ-ഇ-അസം’ നിർമ്മിക്കുമ്പോൾ, ഒരു ഗാനം മാത്രം ചിത്രീകരിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഒരു ശീഷ് മഹൽ (കണ്ണാടികള്‍ അല്ലെങ്കില്‍ ക്രിസ്റ്റല്‍ കൊണ്ട് Read More…
നയന്‍താരയുടെ മൂക്കുത്തി അമ്മനില്‍ അരുണ്‍വിജയ് പ്രതിനായകനായേക്കും
ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്ത് നയന്‍താര നായികയായ 2020 ഫാന്റസി കോമഡി മൂക്കുത്തി അമ്മനില്‍ അരുണ്‍ വിജയ് പ്രതിനായകനായി എത്തിയേക്കുമെന്ന് സൂചന. ആര്‍ജെ ബാലാജിക്ക് പകരം സുന്ദര്‍ സിയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. നക്കീരനില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് സിനിമയുടെ ആവേശം കൂട്ടുന്നു. നേരത്തേ ‘യെന്നൈ അറിന്താല്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം, അദ്ദേഹം നായക വേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ധനുഷ് സംവിധാനം ചെയ്യുന്ന ‘ഇഡ്ലി Read More…