ഷാരുഖ് ചിത്രം ജവാനായുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 10000 തിയേറ്ററുകളില്‍ റിലിസ് ചെയ്ത ചിത്രം ആദ്യ ദിവസം 129 കോടി കളക്ട് ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ബോളിവുഡിലെ എക്കാലത്തേയും വലിയ ഓപ്പണറാണ്. രണ്ടാം ദിനം സിനിമയുടെ കളക്ഷന്‍ 200 കോടി കടന്നു. ഇന്ത്യയില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 75 കോടി രൂപയാണ്. ജവാന്‍ ഓസ്‌ട്രേലിയയില്‍ 40,000 AUD നേടിയതോടെ ഓസ്‌ട്രേലിയന്‍ ബോക്‌സ് Read More…
‘വിളച്ചിലെടുക്കല്ലേ’: മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ പണി തുടങ്ങി, ട്രെയിലർ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.7മില്യൺ കാഴ്‌ചക്കാരും 85,000ത്തിൽപരം ലൈക്കുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടി നായകനായെത്തുന്ന കുറ്റാന്വേഷണ ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയിലർ. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് സിനിമയുടെ ട്രെയിലർ. റോബി വർഗീസ് രാജാണ് മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കഥ : ഷാഫി. തിരക്കഥ- സംഭാഷണം ഒരുക്കിയത് Read More…
ബിയോണ്‍സിന്റെ സംഗീതനിശയില്‍ തിമോത്തി ഷാല്‍മേട്ടും കൈലി ജന്നറും; പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചു
നടന്‍ തിമോത്തി ഷാല്‍മേട്ടും പ്രശസ്ത മോഡലും ടെലിവിഷന്‍ താരവുമായ കൈലി ജെന്നറും ഡേറ്റിംഗിലാണെന്ന റൂമറുകള്‍ വരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. എന്നാല്‍ ഇരുവരും ഔദ്യോഗികമായി അക്കാര്യം അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും ഇവരുടെ മൗനം സമ്മതമായി ആരാധകരും പപ്പരാസി മാധ്യമങ്ങളും പ്രണയം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് തെളിയിച്ച് ഇരുവരും രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ ബന്ധം സ്ഥിരീകരിച്ച ബിയോണ്‍സ് നോവല്‍സിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലെ സംഗീതനിശയില്‍ ഇരുവരും ഒരുമിച്ച് ഇരിക്കുന്നതും പിന്നീട് ചുംബിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും നെറ്റില്‍ വൈറലായി മാറി. ഇതാദ്യമായാണ് തിമോത്തി Read More…
മകളുടെ നൃത്തവൈഭവത്തില്‍ അഭിമാനംകൊണ്ട് ബ്രാഡ്പിറ്റ്; ഷിലോയുടെ ഹോളിവുഡ് പ്രവേശനം എന്നാണെന്നാണ് ആരാധകര്‍
ഹോളിവുഡ് സ്റ്റാര്‍ കിഡ്ഡുകളില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന മുഖങ്ങളില്‍ ഒന്നായ ഷിലോ പിറ്റ്-ജോളി മാതാപിതാക്കളുടെ മകള്‍ തന്നെയാണെന്ന് തെളിയിക്കുകയാണ്. ഹോളിവുഡിലെ സൂപ്പര്‍താരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും കൗമാരക്കാരിയായ മകളാണ് ഷിലോ. മാതാപിതാക്കളുടെ സൗന്ദര്യവും കഴിവും ഒരുപോലെ കിട്ടിയിട്ടുള്ള ഷിലോ പിറ്റ് നൃത്ത വൈദഗ്ദ്ധ്യം കൊണ്ടും ആളുകളുടെ മനസ്സ്് കീഴടക്കുകയാണ്. ഷിലോയുടെ ഹോളിവുഡ് പ്രവേശനം എന്നാണെന്നാണ് നാട്ടുകാര്‍ നോക്കിക്കൊണ്ടിരിക്കുന്നത്. ഷിലോ ജോളി-പിറ്റ് വളര്‍ന്നുവരുന്ന ഒരു നൃത്തപ്രതിഭയാണ്. ഇവരുടെ ചുവടുവെയ്പ്പുകള്‍ ഇന്റര്‍നെറ്റില്‍ വലിയ പ്രേക്ഷക പിന്തുണയും നേടുന്നുണ്ട്. ആഞ്ജലീന ജോളിയുടെ Read More…
പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ആറാം ഭാഗം ഉടനില്ല; ഡിസ്‌നി പിന്നോട്ട് പോയി, ജോണി ഡെപ്പിനും താല്‍പ്പര്യമില്ല
പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ആരാധകര്‍ ദീര്‍ഘനാളായി സിനിമയുടെ പുതിയ സീക്വലിന് വേണ്ടി ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സിനിമയുടെ ഇനിയൊരു ഭാഗം ഉടന്‍ ഉണ്ടായേക്കില്ലെന്ന് സൂചനകള്‍. സിനിമയ്ക്ക് വേണ്ടി ഫ്രാഞ്ചൈസിയോ മുഖ്യതാരം ജോണി ഡെപ്പോ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഹോളിവുഡില്‍ നിന്നുള്ള മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍. പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ ജാക്ക് സ്പാരോയെ അവതരിപ്പിച്ചതിന് പേരുകേട്ട താരമാണ് ജോണി ഡെപ്പ്. അടുത്ത സിനിമയ്ക്ക് ഇദ്ദേഹം തയ്യാറെടുക്കുമ്പോഴാണ് വ്യക്തിജീവിതത്തില്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ ഡിസ്‌നി അദ്ദേഹത്തെ ഫ്രാഞ്ചൈസിയില്‍ Read More…
ജവാനില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കും വിജയ് സേതുപതിക്കും എത്ര രൂപ കിട്ടി ?
ഇന്ത്യ സിനിമകളില്‍ അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയ ചിത്രങ്ങളില്‍ ഒന്നാണ് ജവാന്‍. റിലീസ് ചെയ്ത് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരുഖ് ഖാനാണ് ജവാനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഷാരൂഖിെനാപ്പം നിരവധി താരങ്ങളും ജവാനില്‍ അണിനിരന്നു. നയന്‍താര, വിജയ് സേതുപതി, പ്രിയമണി, യോഗി ബാബു, ജാഫര്‍ സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജവാനില്‍ താരങ്ങള്‍ ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹിന്ദിയില്‍ നയന്‍തരയുടെ ആദ്യ ചിത്രമാണ് ഇത് എങ്കിലും ഇതിനോടകം തമിഴില്‍ Read More…
ജവാന്റെ വിജയത്തിന് പിന്നാലെ നയന്‍താരയുടെ കൈപിടിച്ച് വിഘ്‌നേഷ് ശിവന്‍
നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജവാന്‍ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന ജവാനില്‍ നയന്‍താര വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 7 ന് മുംബെയില്‍ വച്ച് നടന്ന ജവാന്റെ പ്രത്യേക സ്‌ക്രിനിങില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും പങ്കെടുത്തു. പിന്നാലെ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കൈകോര്‍ത്ത് നടക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് ജവാന്‍ ആദ്യ ദിനം റിലീസ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ നടന്ന Read More…
തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു; മരണം ഡബ്ബിംഗിനിടെ കുഴഞ്ഞുവീണ്
തമിഴ് ജനപ്രിയ നടനും സംവിധായകനുമായ ജി. മാരിമുത്തു ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു. സെപ്റ്റംബര്‍ 8 രാവിലെ 8.30 ന് എതിര്‍ നീചല്‍ എന്ന ടെലിവിഷന്‍ ഷോയ്ക്ക് ഡബ്ബ് ചെയ്യുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. രജനികാന്തിന്റെ ജയിലര്‍, റെഡ് സാന്റല്‍ വുഡ് എന്നി ചിത്രങ്ങളിലായിരുന്നു അദ്ദേഹം അവസാനമായി ഉണ്ടായിരുന്നത്. മാരിമുത്തുവിന്റെ പെട്ടന്നുള്ള മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. തന്റെ ശക്തമായ അഭിപ്രായങ്ങളുടെ പേരില്‍ മാരിമുത്ത സോഷില്‍ മീഡിയയിലും Read More…
ഒരു വര്‍ഷത്തെ ഡേറ്റിംഗ്, അല്‍പാച്ചിനോയും നൂര്‍ അല്‍ഫല്ലായും പിരിഞ്ഞു; ഇനി മൂന്ന് മാസം പ്രായമുള്ള കുട്ടിക്കായി നിയമപോരാട്ടം
ഒരു വര്‍ഷത്തിലേറെയായി ഡേറ്റിംഗില്‍ ആയിരുന്ന ഹോളിവുഡ് സൂപ്പര്‍താരം അല്‍ പാച്ചിനോയും കാമുകി നൂര്‍ അല്‍ഫല്ലായും ഡേറ്റിംഗ് അവസാനിപ്പിച്ചു. ഇതോടെ മൂന്ന് മാസം പ്രായമുള്ള അവരുടെ മകന്‍ റോമാന്റെ കസ്റ്റഡിയ്ക്ക് വേണ്ടി നിയമപോരാട്ടത്തിനിറങ്ങുന്നു. സുപ്പീരിയര്‍ കോടതിയില്‍ അല്‍ഫല്ല കുഞ്ഞിന്റെ കസ്റ്റഡിക്കായി ഹര്‍ജി ഫയല്‍ ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ വിദ്യാഭ്യാസവും മെഡിക്കല്‍ ആവശ്യങ്ങളും അടക്കമുള്ള പ്രധാന തീരുമാനങ്ങളില്‍ തീരുമാനം ഉണ്ടാക്കുന്നതിനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അല്‍ഫല്ലയും പാച്ചിനോയും റോമന്റെ മാതാവും പിതാവും ആണെന്ന് തെളിയിക്കുന്ന ഒരു വോളണ്ടറി ഡിക്ലറേഷന്‍ ഹാജരാക്കിയിട്ടുണ്ട്. തന്റെ Read More…














