ജയിലര്‍ക്കു പിന്നാലെ ലോകമെമ്പാടുമുള്ള രജനീകാന്തിന്റെ ആരാധകർക്ക് ഒരു അപ്രതീക്ഷിത പ്രഖ്യാപനം. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സൺ പിക്ചേഴ്സ് ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. തലൈവർ 171 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. രജനീകാന്തിന്റെ 171 -ാം സിനിമയാകും ഇത്. ജയിലറിന്റെ സംഗീതസംവിധായകന്‍ അനിരുദ്ധ് ആണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം Read More…
‘എന്റെ സ്വപ്നങ്ങൾ മൊത്തം തട്ടിയെടുത്ത പൂതനയാണവൾ’!! ചിരിയല തീർത്ത് ‘തീപ്പൊരി ബെന്നി’ ട്രെയിലർ
നാട്ടിലെ തികഞ്ഞ കമ്മ്യൂണിസ്റ്റായ വട്ടക്കുട്ടായിൽ ചേട്ടായിയുടെയും മകൻ ബെന്നിയുടേയും അയാളിഷ്ടപ്പെടുന്ന പൊന്നില എന്ന പെൺകുട്ടിയുടേയും അവർക്കിടയിൽ നടക്കുന്നൊരു വൻസംഭവത്തിന്റെയും ദൃശ്യാവിഷ്കാരമായി എത്തുന്ന ‘തീപ്പൊരി ബെന്നി’യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഹാസ്യ വേഷങ്ങളിലും നായകനായും ക്യാരക്ടർ റോളുകളിലുമൊക്കെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുതിർന്ന താരം ജഗദീഷും മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ അർജ്ജുൻ അശോകനുമാണ് ചിത്രത്തിൽ അച്ഛനും മകനുമായെത്തുന്നത്. പൊന്നില എന്ന നായിക കഥാപാത്രമായി ‘മിന്നൽ മുരളി’ ഫെയിം ഫെമിന ജോർജ്ജുമെത്തുന്നു. നിരവധി നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന സിനിമ ഈ Read More…
വിരാട്‌കോഹ്ലിയുടെ ബയോപിക് വരുമോ? രാംചരണ്‍ തേജ അഭിനയിക്കുമോ?
സ്‌പോര്‍ട്‌സ് ഡ്രാമകളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടെ ബയോപികിന്റെയും കാലമാണ് ഇപ്പോള്‍ സിനിമയില്‍. കപിലിന്റെ 1983 ലോകകപ്പ് വിജയവും സച്ചിന്‍ തെന്‍ഡുല്‍ക്കറും ധോനിയും മേരികോമും തുടങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ്താരം മുത്തയ്യാ മുരളീധരനില്‍ വരെ അത് എത്തി നില്‍ക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു മുന്‍നായകന്‍ വിരാട്‌കോഹ്ലിയുടെ ബയോപിക്കിനെകുറിച്ചാണ് ഒടുവില്‍ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ കോഹ്ലിയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍ തേജ വരുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. കോഹ്ലിയുടെ ജീവിതം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും എന്നുറപ്പാണെന്നിരിക്കെ അത്തരം ഒരു Read More…
ഇല്ലാ, പൊളിക്കില്ല… മര്‍ലിന്‍ മണ്‍റോയുടെ വീട് ചരിത്ര സ്മാരകമായി സൂക്ഷിക്കും; ആരാധകര്‍ക്ക് ആശ്വസിക്കാം
ലോകത്തെ മര്‍ലിന്‍ മണ്‍റോ ആരാധകര്‍ക്ക് ഒടുവില്‍ ആശ്വാസം. ഒരുകാലത്ത് ലോകം മുഴുവനുമുള്ള ഹോളിവുഡ് ആരാധകരുടെ സ്വപ്‌ന സുന്ദരിയായിരുന്ന മര്‍ലിന്‍ മണ്‍റോ മരിച്ച ബ്രെന്റ്‌വുഡിലെ വീട് ഇനി സ്മാരകമായി സംരക്ഷിക്കാന്‍ ലോസ് ഏഞ്ചല്‍സ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. 1962 ല്‍ അവര്‍ ദാരുണമായി അന്തരിച്ച മുന്‍ വസതിയെ ചരിത്രപരവും സാംസ്‌കാരികവുമായ സ്മാരകമായി തിരഞ്ഞെടുക്കാന്‍ സിറ്റികൗണ്‍സില്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. മണ്‍റോയുടെ ബ്രെന്റ്‌വുഡിലെ സ്പാനിഷ് കൊളോണിയല്‍ ശൈലിയിലുള്ള വീട് ചരിത്രപരമായ സംരക്ഷണത്തിനായി പരിഗണിക്കുന്നതിനുള്ള പ്രമേയത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു. ഈ പ്രോപ്പര്‍ട്ടി Read More…
പൈറേറ്റ്‌സ് ഓഫ് കരീബിയന്‍സിന്റെ പുറകേ നടക്കാന്‍ ജോണിഡെപ്പിനെ കിട്ടില്ല; വേറെ പണിയുണ്ട്, പടം വരച്ച് ഉണ്ടാക്കിയത് 3.5 മില്യണ്‍ ഡോളര്‍
പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ 6 പുനരുജ്ജീവിപ്പിക്കാന്‍ ഡിസ്‌നി പരമാവധി ശ്രമിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജോണി ഡെപ്പിനെ പ്രൊജക്റ്റില്‍ നിന്ന് പുറത്താക്കി അടുത്തിടെ ബാര്‍ബിയിലൂടെ ഹിറ്റായി മാര്‍ഗോട്ട് റോബിയിലേക്ക് പോയി, പിന്നീട് അതും റദ്ദാക്കപ്പെട്ടു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇപ്പോഴും ജെഡിയെ തിരികെ ബോര്‍ഡിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജോണിഡൈപ്പ് പെയിന്റിംഗ് ബിസിനസ്സിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും അതില്‍ അദ്ദേഹം വന്‍തുകയാണ് സമ്പാദിക്കുന്നതെന്നുമാണ് വിവരം. കഴിഞ്ഞ വര്‍ഷം ക്രിയാത്മകമായ കലാസൃഷ്ടികളിലൂടെ അദ്ദേഹം 3.5 മില്യണ്‍ ഡോളറാണ് സമ്പാദിച്ചു കൂട്ടിയത്. Read More…
അടിയുടെ കമ്പക്കെട്ട് കഴിഞ്ഞു, ഇനി റൊമാന്‍സ്; ഷെയ്നിന്റെ ‘ഖുർബാനി’ ടീസർ
ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിന് പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു ‘കുർബാനി ‘. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു. പ്രധാനമായും യൂത്തിനെ ആകർഷിക്കുന്ന ലൗ സ്റ്റോറിയാണിതെന്ന് ടീസർ വ്യക്തമാക്കുന്നു. നവാഗതനായ ജിയോവി’ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്. യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം. എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു Read More…
ഡികാപ്രിയോയ്ക്ക് പ്രണയിക്കാന്‍ 25 ല്‍ താഴെയുള്ളവരെ മതി; ഇത്തവണ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയ സെററ്റി
ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോ വീണ്ടും പ്രണയത്തില്‍. ഇത്തവണ ഇറ്റാലിയന്‍ മോഡലായ വിറ്റോറിയ സെറെറ്റിയാണ് താരത്തിന്റെ വലയില്‍ കുടുങ്ങിയിരിക്കുന്നത്. 25 കാരിയായ വിറ്റോറിയയുമായി കുറഞ്ഞത് രണ്ട് മാസമായി താരം ഡേറ്റിംഗിലാണെന്നും ഈ ആഴ്ച ആദ്യം ഐബിസയിലെ ഒരു നിശാക്ലബ്ബില്‍ അവര്‍ ചുംബിക്കുന്നത് കണ്ടതായും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 25 വയസ്സിന് താഴെയുള്ള സ്ത്രീകളെ മാത്രമേ ഡികാപ്രിയോ ഡേറ്റ് ചെയ്തിട്ടുള്ളൂ, ഒരു നാഴികക്കല്ലില്‍ എത്തുമ്പോള്‍ അവരുമായി വേര്‍പിരിയുകയും ചെയ്യും. എന്നാല്‍ ‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ താരത്തോട് അടുത്ത വൃത്തങ്ങള്‍ Read More…
ഹോളിവുഡില്‍ നിന്നു സൂപ്പര്‍ഹീറോയാകാനുള്ള ക്ഷണം ഷാരൂഖ് വേണ്ടന്നുവച്ചത് എന്തുകൊണ്ട്? ആരായിരുന്നു ആ ഹീറോ?
ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഇതുവരെ ഒരു ഹോളിവുഡ് സിനിമയ്ക്ക് ശ്രമിച്ചിട്ടില്ല. എന്നാല്‍ ഹോളിവുഡില്‍ ഇന്ത്യന്‍ ദൈവമായ ഹനുമാനെ ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ മുമ്പ് വന്ന അവസരം പക്ഷേ വര്‍ക്കൗട്ടായില്ലെന്ന് സൂപ്പര്‍താരം. അന്തരിച്ച ഹോളിവുഡിലെ ടോപ്പ് ഗണ്‍ സംവിധായകന്‍ ടോണി സ്‌കോട്ടാണ് സിനിമ വാഗ്ദാനം ചെയ്തതെന്നും ഷാരൂഖ് പറയുന്നു. 2011 ലാണ് ഷാരൂഖ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സൂപ്പര്‍മാനും ബാറ്റ്മാനും നിര്‍മ്മിക്കുന്നതിന് മുമ്പ്, ചലച്ചിത്ര നിര്‍മ്മാതാവ് തനിക്ക് ഈ ആശയം അയച്ചതായി തരണ്‍ ആദര്‍ശുമായുള്ള Read More…
ഇതാണ് ജവാനിലെ രണ്ടാമത്തെ ഷാരുഖ് ഖാന്‍
ജവാന്‍ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഡബിള്‍ റോള്‍ ചെയ്യുക എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. ജവാനില്‍ ഷാരുഖിന്റെ അപരനായി എത്തിയത് പ്രശാന്ത് വാല്‍ഡെയാണ്. പ്രശാന്ത് 17 വര്‍ഷമായി ഷാരുഖിന്റെ ബോഡി ഡബിളായി പ്രവര്‍ത്തിക്കുന്നു. വളരെ പ്രായമുള്ളതും വളരെ ചെറുപ്പക്കാരനുമായ രണ്ട് കഥാപാത്രങ്ങളെയാണ് ഷാരുഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ ഒരു ദിവസം രണ്ട് ലുക്കുകള്‍ മാത്രമാണ് ചിത്രീകരിച്ചത് എന്ന് പ്രശാന്ത് പറയുന്നു. ഷാരുഖാന്റെ അപരനാകുന്ന ഒരു വീഡിയോയും പ്രശാന്ത് പങ്കുവിട്ടച്ചട്ടുണ്ട്.














