സുരേഷ് ഗോപി, ബിജു മേനോന്‍, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു പ്രണയവര്‍ണ്ണങ്ങള്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിനെ കുറിച്ചും ഉപദേശിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. പ്രമുഖ മാധ്യമത്തില്‍ തന്റെ പഴയകാല സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് മഞ്ജുവുമായുള്ള നിമിഷങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചത്. കണ്ണാടിക്കൂടും കൂട്ടി…എന്ന ഗാനം ചിത്രീകരിയ്ക്കുന്നത് മദ്രാസിലായിരുന്നു. Read More…
വമ്പന്‍ ചിത്രവുമായി ജോണ്‍ വൂ തിരിച്ചുവരുന്നു ; പ്രതികാരചിത്രം ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന്
ഹോങ്കോങ്ങ് ശൈലിയിലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കിയുള്ള സിനിമകളിലൂടെയാണ് ജോണ്‍ വൂവിന് ഹോളിവുഡ് ആരാധകര്‍ക്കിടയില്‍ പ്രശസ്തി. പക്ഷേ ഫെയ്‌സ്/ഓഫ്, മിഷന്‍: ഇംപോസിബിള്‍ 2, വിന്‍ഡ്‌ടോക്കേഴ്‌സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ സംവിധായകനെ പെട്ടെന്ന് മറക്കാനിടയില്ല. ഹോളിവുഡിലേക്കുള്ള ജോണ്‍ വൂവിന്റെ തിരിച്ചുവരവ് ചിത്രമായ ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന് റിലീസ് ചെയ്യുമെന്ന് ലയണ്‍സ്ഗേറ്റ് പ്രഖ്യാപിച്ചു. റോബര്‍ട്ട് ആര്‍ച്ചര്‍ ലിന്‍ രചിച്ച ഈ ചിത്രത്തില്‍ ജോയല്‍ കിന്നമാന്‍, സ്‌കോട്ട് മെസ്‌കുഡി, ഹാരോള്‍ഡ് ടോറസ്, കാറ്റലീന സാന്‍ഡിനോ മൊറേനോ എന്നിവര്‍ അഭിനയിക്കുന്നു. മകന്‍ Read More…
ഒരിക്കലും രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കില്ല, പങ്കാളിയില്‍ ആഗ്രഹിക്കുന്നത് ഇതാണ്: അന്ന് പരിനീതി പറഞ്ഞത്
പരിനിതി ചോപ്രയുടെ വിവാഹ ആഘോഷത്തിലാണ് ബോളിവുഡ്. ഇന്ന് ഉദയപൂരില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പരിനീതിയും രാഷ്ട്രീയ നേതാവായ രാഘവ് ചദ്ദയുമായുള്ള വിവാഹം നടക്കും. എന്നാല്‍ ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പരിനീതി മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജബരിയ ജോഡി എന്ന ചിത്രത്തിന്റെ പ്രമോഷനിടയ്ക്കാണ് പരിനീതി ഇത് പറഞ്ഞത്. ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നതായിരുന്നു ചോദ്യം. വേറെ എത്ര നല്ല ഓപ്ഷന്‍സ് ഉണ്ട്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ല Read More…
നൃത്തം ചെയ്ത പ്രേതഭാവത്തില്‍ കങ്കണ: ചന്ദ്രമുഖി 2 വിന്റെ ട്രെയിലര്‍
ചന്ദ്രമുഖി 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചന്ദ്രമുഖിയുടെ ഗ്രാമവും അവിടെ നടക്കുന്ന പ്രേതാനുഭവങ്ങളുടെ തുടര്‍ച്ചയുമാണ് ചന്ദ്രമുഖി 2. കോമഡിയും ആക്ഷനും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതാണ് ചിത്രം എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയിലര്‍. ട്രെയിലറില്‍ വളരെക്കുറച്ച് സമയം മാത്രമാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കൊട്ടാരം നര്‍ത്തകിയായ ചന്ദ്രമുഖിയായി കങ്കണയെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. രജനികാന്ത് ചിത്രം ചന്ദ്രമുഖിയും 2007-ല്‍ പുറത്തിറങ്ങിയ ഭൂല്‍ഭുലയ്യയുടെയും കഥാപരിസരം ട്രെയിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചന്ദ്രമുഖിയുടെയും വെട്ടിയാന്റെയും വാള്‍ പോരാട്ടത്തോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്. രാഘവ ലോറന്‍സും കങ്കണയുമാണ് ട്രെയിലറിലെ പ്രധാന Read More…
മകളായി അഭിനയിച്ച കൃതിഷെട്ടിയെ കാമുകിയാക്കാന്‍ വയ്യ ; നായികയെ ഒഴിവാക്കിയതിനെക്കുറിച്ച് വിജയ്‌സേതുപതി
ഏത് വേഷവും അനായാസം ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ സിനിമയിലെ ഒരു അസാമാന്യ നടനാണ് വിജയ് സേതുപതി. നായകന്‍ മുതല്‍ വില്ലന്‍ വരെയുള്ള എല്ലാ വേഷങ്ങളും ചെയ്തുകൊണ്ട് അദ്ദേഹം നടനെന്ന നിലയില്‍ നിരന്തരം അതിരുകള്‍ ഭേദിച്ചുകൊണ്ടിരിക്കകയാണ്. ഷാരൂഖ് ഖാന്റെ ‘ജവാന്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിന് ഷാരൂഖിനൊപ്പം തന്നെ പ്രശംസ നേടുകയാണ് വിജയ് യുടെ വില്ലനും. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ കാലുറപ്പിച്ചുകൊണ്ടിരിക്കുന്ന സെന്‍സേഷണല്‍ നടി കൃതി ഷെട്ടിയെ നായികയാക്കാനുള്ള അവസരം താരം നിഷേധിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. മുമ്പ് Read More…
സിനിമാ അഭിനയം നിര്‍ത്തിയിട്ട് നാലു വര്‍ഷം ; എമ്മ വാട്‌സണ്‍ ഇപ്പോള്‍ എവിടെയാണ്?
ചൈല്‍ഡ് ആര്‍ടിസ്റ്റായി വന്ന് നായികയായി മാറിയ എമ്മാ വാട്‌സണെ സിനിമയില്‍ കണ്ടിട്ട് നാലു വര്‍ഷമായി. ഹാരി പോട്ടര്‍ ഫിലിം സീരീസിലെ ഹെര്‍മിയോണ്‍ ഗ്രെഞ്ചര്‍ എന്ന പേരില്‍ പ്രശസ്തി നേടിയ 33 കാരി നടിയെ ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത 2019 ലെ ലിറ്റില്‍ വിമണിലാണ് അവസാനമായി കണ്ടത്. നടിയാകട്ടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ക്രിയേറ്റീവ് റൈറ്റിംഗ് പഠിക്കുന്നതിനായി സിറ്റി യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം ഡിഗ്രി കോഴ്‌സിന് എന്റോള്‍ ചെയ്ത എമ്മ വാട്‌സണെ ഓക്‌സ്‌ഫോര്‍ഡിലേക്ക് മാറ്റി. Read More…
കാത്തിരിപ്പ് അവസാനിപ്പിച്ച് ധ്രുവനക്ഷത്രം ഒടുവില്‍ ഉദിക്കുന്നു ; നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തും
ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ചിയാന്‍ വിക്രമും ഗൗതംമേനോനും ഒന്നിക്കുന്ന കാഴ്ച വിരുന്ന് അടുത്ത മാസം പ്രേക്ഷകരെ തേടിയെത്തും. ആറു വര്‍ഷമായി രണ്ടുപേരുടെയും ആരാധകര്‍ കാത്തിരിക്കുന്ന ധ്രുവനക്ഷത്രം നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തിച്ചേരുമെന്ന് സ്ഥിരീകരണമായി.ആരാധകരുടെ ഇടയില്‍ ഇതിനോടകം തന്നെ ആവേശം ജനിപ്പിക്കുന്ന ത്രില്ലിംഗ് ട്രെയിലര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2017-ല്‍ ആദ്യമായി ഒരു കോളിളക്കം സൃഷ്ടിച്ച ഈ ചാരവൃത്തി ത്രില്ലറിനായി വിക്രമും ഗൗതംമേനോനും ഒന്നിക്കുന്നു എന്ന വാര്‍ത്ത തന്നെ ആരാധകര്‍ക്ക് Read More…
ലിയോനാഡോ ഡികാപ്രിയോ പുതിയ പ്രണയത്തില്‍: ഇതാണ് ആ പങ്കാളി
അമേരിക്കന്‍ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിയനാര്‍ഡോ ഡികാപ്രിയോ തന്റെ ജീവിതത്തില്‍ പുതിയ പങ്കാളിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഓസ്‌ക്കര്‍ ജേതാവായ നടന്‍ 25 കാരിയായ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയയുമായി ഡേറ്റിങ് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവര്‍ പതിവായി ഡേറ്റിന് പോകാറുണ്ടായിരുന്നു. കഴിഞ്ഞ മാസമായിരുന്നു പരസ്യമായി ഇരുവരും ഒന്നിച്ച് ഒരു നൈറ്റ ക്ലബ്ബില്‍ എത്തിയത്. അന്ന് ഇരുവരും ചുംബിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം അവര്‍ സാന്താ ബാര്‍ബറയിലേയ്ക്കും കാലിഫോര്‍ണിയയിലേയ്ക്കും ഒന്നിച്ചു യാത്ര ചെയ്യുകയും Read More…
1000 കോടി കടക്കുമോ? ജവാന്‍ 16 ദിവസം കൊണ്ട് എത്ര പണം വാരിയെന്ന് അറിയുമോ?
റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജവാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുകയാണ്. ഷാരുഖ് ഖാന്‍, വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജവാന്‍ റീലിസ് ചെയ്ത് 16 ദിവസം എത്തുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളക്ക്ഷന്‍ 550 കോടി രൂപയിലേയ്ക്ക് എത്തുകയാണ്. ഹിന്ദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. 390 കോടിയോളം രൂപയാണ് ഹിന്ദിയില്‍ നിന്ന് ജവാന്‍ നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യയില്‍ നിന്ന് 550 Read More…














