ജോ ജോനാസിന്റെയും സോഫിയ ടര്‍ണറുടെയും വിവാഹമോചനം കഴിഞ്ഞ മാസം രാജ്യവ്യാപകമായി വാര്‍ത്തകളില്‍ ഇടം നേടിയ സംഭവമായിരുന്നു. 2019 ല്‍ വിവാഹിതരായ ഇരുവരും പെട്ടെന്ന് വേര്‍പിരിയുകയും സെപ്റ്റംബറില്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ചകളോളം മക്കളുടെ കസ്റ്റഡി തര്‍ക്കത്തിലും ഏര്‍പ്പെട്ടെങ്കിലും അതെല്ലാം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ജോയുമായി പിരിഞ്ഞ ശേഷം അവിവാഹിത ജീവിതം നയിക്കുകയായിരുന്ന സോഫി ടര്‍ണര്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ പെരെഗ്രിന്‍ പിയേഴ്‌സണുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരം. 27 കാരിയായ മുന്‍ ഗെയിം ഓഫ് ത്രോണ്‍സ് നടിയും Read More…
‘ചുംബനപ്പേടി’ മാറി, ഒടുവില്‍ കമലിനൊപ്പം നയന്‍താര; കമല്‍- മണിരത്‌നം സിനിമയില്‍ ചോദിച്ചത് വന്‍ പ്രതിഫലം?
കിട്ടിയ അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തി തനിച്ച് സിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. 18 വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമായ അവര്‍ക്ക് വേണ്ടി മുന്‍നിര നടന്മാര്‍ പോലും കാത്തുനില്‍ക്കുന്നുണ്ട്. അതേസമയം വിഘ്‌നേഷ് ശിവനുമായുള്ള വിവാഹശേഷം നയന്‍സിന് മുതിര്‍ന്ന നടന്മാര്‍ക്കൊപ്പം അവസരം കിട്ടുന്നില്ല. എന്നാല്‍ നടിക്കു വേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് സാക്ഷാല്‍ കമല്‍ഹാസനാണ്. കമലിന്റെ 234-ാമത്തെ ചിത്രത്തില്‍ നയന്‍താരയെ അഭിനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന സിനിമയില്‍ Read More…
തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിത്രം ഡിസംബറിൽ തീയ്യേറ്ററുകളിലേക്ക് എത്തും. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് Read More…
‘ഒന്നും പിടികിട്ടാതിരിക്കുന്നതാണ് റമ്പാൻ…” ചോദ്യം ചോദിച്ച മീരയെ കുഴപ്പിച്ച് മോഹൻലാൽ
മോഹൻലാലും ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് റമ്പാൻ. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മോഹൻലാല്‍, ജോഷി ചിത്രത്തിന് ചെമ്പൻ ആദ്യമായാണ് രചന നിര്‍വഹിക്കുന്നത്. ഒരു കൈയില്‍ ചുറ്റികയും മറു കൈയില്‍ തോക്കും പിടിച്ച്, മുണ്ട് മടക്കി കുത്തി നില്‍ക്കുന്ന മോഹൻലാലാണ് മോഷൻ പോസ്റ്ററില്‍. മാസ് എന്റര്‍ടെയ്നറാണ് റമ്പാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസിങ്ങ് ചടങ്ങ് നടന്നിരുന്നു. ചടങ്ങിൽ അവതാരകയായി തിളങ്ങിയത് മീര മുരളിയാണ്. സാധാരണ എല്ലാവരോടും ചോദിക്കുന്നത് പോലെ ചിത്രത്തിന്റെ Read More…
50 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ വന്‍ ദുരന്തമായി; പിന്നീടൊരിക്കലും ഈ സംവിധായകന്‍ സിനിമ ചെയ്തില്ല
ഇന്ത്യന്‍ സിനിമകളില്‍ ചെലവേറിയ സിനിമകളുടെ കാലമാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ സുദീര്‍ഘമായ ചരിത്രത്തില്‍, ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ‘ഏറ്റവും ചെലവേറിയ’ രണ്ട് ഡസനിലധികം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ ഭൂരിഭാഗവും ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം. മദര്‍ ഇന്ത്യ, ഷോലെ, ദേവദാസ് തുടങ്ങിയ കള്‍ട്ട് ഹിറ്റുകള്‍ ഒഴികെ, മറ്റ് പലതും വലിയ ദുരന്തങ്ങളായിരുന്നു. അതിശയകരമെന്നു പറയട്ടെ, ഇവയില്‍ ‘ഏറ്റവും വലിയ പരാജയം’ നേരിട്ട സിനിമ സംവിധായകനെ സിനിമാമേഖല തന്നെ വിടാന്‍ Read More…
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍; നടി മാര്‍ഗോട്ട് റോബിയുടെ ശമ്പളം എത്രയാണെന്നോ…?
നടിയായും നിര്‍മ്മാതാവും തിളങ്ങുകയാണ് മാര്‍ഗോട്ട് റോബി. ഏറ്റവും പുതിയസിനിമ ബാര്‍ബിയില്‍ താരം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഹോളിവുഡില്‍ വന്‍ ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളായി മാറിയിട്ടുള്ള മാര്‍ഗോട്ട് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ്. 2008-ല്‍ നെയ്ബേഴ്സ് എന്ന സോപ്പ് ഓപ്പറയിലൂടെയാണ് മാര്‍ഗോട്ട് അഭിനയരംഗത്ത് പ്രവേശിച്ചത്. 2011 വരെ 300-ലധികം എപ്പിസോഡുകളില്‍ അഭിനയിച്ച അവരുടെ ഹോളിവുഡിലെ അരങ്ങേറ്റം ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കൊപ്പം മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ‘ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ ആയിരുന്നു, 2023-ലെ കണക്കനുസരിച്ച്, മാര്‍ഗോട്ടിന്റെ Read More…
പുതിയ സംസാരവിഷയം ഉണ്ടാക്കി ലിയനാര്‍ഡോ ഡിക്രാപ്രിയോയും കാമുകിയും
കുറച്ചുകാലമായി ഹോളിവുഡിലെ പ്രധാന കഥകളിലൊന്ന് ലിയോനാര്‍ഡോ ഡികാപ്രിയോയും അദ്ദേഹത്തിന്റെ പുതിയ ലേഡി ലവ് വിറ്റോറിയ സെറെറ്റിയുമാണ്. ഓസ്‌കര്‍ ജേതാവായ നടന്റെ ഡേറ്റിംഗ് ജീവിതം സോഷ്യല്‍ മീഡിയയില്‍ ഏറെ രസകരമായ വിഷയമാണ്. ശനിയാഴ്ച നടന്ന ഒരു ഹാലോവീന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ലോസ് ഏഞ്ചല്‍സില്‍ പ്രാദേശിക സമയം ശനിയാഴ്ച നടന്ന ഒരു ഹാലോവീന്‍ പാര്‍ട്ടിയില്‍ ലിയോനാര്‍ഡോ ഡികാപ്രിയോയെയും വിറ്റോറിയ സെറെറ്റിയെയും കണ്ടെത്തി. പേജ് സിക്‌സിന്റെയും ടിഎംഇസഡിന്റെയും റിപ്പോര്‍ട്ട് അനുസരിച്ച് വിറ്റോറിയ ലിയനാര്‍ഡോയുടെ അടിവസ്ത്രത്തിലേക്ക് കൈ Read More…
രാവണനെ ഹിന്ദിയില്‍ ചെയ്തത് തെറ്റായ തീരുമാനമായിരുന്നു; തുറന്നു സമ്മതിച്ച് മണിരത്‌നം
സൂര്യയും അജയ്‌ദേവ് ഗണിനേയും നായകന്മാരാക്കി ചെയ്ത യുവയിലൂടെയാണ് ഇരട്ടഭാഷാ സിനിമയിലേക്ക് മണിരത്‌നം കടന്നത്. 2004 ല്‍ പുറത്തുവന്ന സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. എന്നാല്‍ സമാനരീതിയില്‍ വിക്രത്തെയും അഭിഷേക് ബച്ചനെയും നായകന്മാരാക്കി ചെയ്ത രാവണ്‍ തനിക്ക് പറ്റിയ ഒരു തെറ്റായിരുന്നെന്ന് തുറന്ന് സമ്മതിച്ച് മണിരത്‌നം. 2010 ല്‍ രാവണിന്റെ ഹിന്ദി പതിപ്പ് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെടുകയും ബോക്‌സ് ഓഫീസില്‍ നിരാശയായി മാറുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാവണനെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാനുള്ള തന്റെ Read More…
സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; തമിഴിലെ ഈ സൂപ്പര്‍താരം നായകനാകും
ഇന്ത്യന്‍ സിനിമയില്‍ ഇത് ബയോപിക്കിന്റെ കാലമാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്റെ സിനിമ അടുത്തിടെയാണ് തമിഴില്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ലോകത്തുടനീളം ആരാധകരുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലത ശ്രീനിവാസനാണ് എക്‌സിലൂടെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2024 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകനായെത്തും. ഇസൈജ്ഞാനി എന്ന് തമിഴ്മക്കള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇളയരാജയുടെ ജീവിതം പറയുന്ന സിനിമ 2025 ല്‍ റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ധനുഷ് Read More…














