Hollywood

ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ

ലോസ് ആഞ്ചലസ്: സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ . അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി. ഫെബ്രുവരി 5-നാണ് ‘അവിയാന റോസ്’ എന്ന പെൺകുഞ്ഞ് പിറന്നത്. മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു (Frozen sperm). ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്താൻ Read More…

Featured Movie News

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് ഭീഷണി സന്ദേശം ; താരത്തിന്റെ വസതിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് വാട്ട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. അജ്ഞാതരില്‍ നിന്ന് രണ്‍വീര്‍ സിങ്ങിന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഒരു വാട്ട്സ്ആപ്പ് വോയിസ് നോട്ട് ലഭിച്ചതായി ചൊവ്വാഴ്ച പോലീസ് അറിയിച്ചു. ഭീഷണിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും താരത്തിന്റെ വസതിയില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളാകാം ഈ ഭീഷണിക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈ സെന്‍ട്രലിലെ തങ്ങളുടെ ഹൗസിംഗ് Read More…

Featured Movie News

കമൽ ഹാസനും പൃഥ്വിരാജും അന്നേ പറഞ്ഞു ഇയാൾ കലക്കുമെന്ന്!! കരിയർ ഗ്രാഫിൽ പ്രകമ്പനവുമായി സാഗർ സൂര്യ

ജോജു ജോർജ് സംവിധാനം ചെയ്ത പണിയിൽ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സാഗർ സൂര്യ. ക്രൂരതയുടെ അങ്ങേയറ്റമായ ആ കഥാപാത്രത്തിന് ശേഷം സാഗർ സൂര്യയുടെ അടുത്ത ചുവടെന്ത് എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായിട്ടാണ് ഇപ്പോൾ ‘പ്രകമ്പനം’ തിയറ്ററുകളിലെത്തിയിരിക്കുന്നത്. എന്നാൽ, ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലന്റെ മുഴുവൻ ഓർമ്മകളെയും പൂർണമായി തുടച്ചുമാറ്റിയ പ്രകമ്പനത്തിലെ ‘പുണ്യാളൻ’ എന്ന കഥാപാത്രം നർമ്മവും ഊർജ്ജവുമുള്ള കോമഡി കഥാപാത്രമായി തീയേറ്ററിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയാണിപ്പോൾ. 2018-ൽ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം Read More…

Featured Movie News

സംഗീത സംവിധായൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു; മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പി

സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ വെങ്കിടേഷ് മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പിയായി അറിയപ്പെടുന്നു. വിണ്ണിലെ ഗന്ധർവ വീണകൾ, ശാന്തമീ രാത്രിയിൽ, തളിർവെറ്റിലയുണ്ടോ, പാതിരാക്കിളി വരൂ തുടങ്ങിയ ഹിറ്റ് ഗാനങ്ങളൊരുക്കിയ  സംഗീതസംവിധായകനാണ് വിടപറഞ്ഞത് . അഞ്ഞൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കി.  എസ്.പി.വെങ്കിടേഷ് 1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ചു. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും Read More…

Movie News

ദുൽഖറിനെയും ടോവിനോയുടെയും സിനിമകളിൽ നായികയായി കയാദു ലോഹർ; ‘പള്ളിച്ചട്ടമ്പി’ ഏപ്രിലിൽ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ നായിക കയാദു ലോഹറിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. മുൻപ് ഇറങ്ങിയ ടോവിനോയുടെ കഥാപാത്രം അടങ്ങിയ റിലീസ് ഡേറ്റ് മോഷൻ പോസ്റ്റർ രാജ്യത്തൊട്ടാകെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായ ‘പള്ളിച്ചട്ടമ്പി’യിൽ ഇത് വരെ കാണാത്ത ഒരു Read More…

Featured Hollywood

നടി കാതറിന്‍ ഓഹാര അന്തരിച്ചു

വാഷിങ്ടണ്‍: ഹോം എലോണ്‍, ബീറ്റില്‍ജൂസ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഹാസ്യ നടി കാതറിന്‍ ഓഹാര(71) അന്തരിച്ചു. കനേഡിയന്‍ പൗരയാണു കാതറിന്‍. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ് ‘, ക്രിസ്മസ് കാലത്തെ ക്ലാസിക് ചിത്രമായ ‘ഹോം എലോണ്‍’ എന്നിവയിലൂടെയാണ് യു.എസില്‍ ശ്രദ്ധേയയായത്. അടുത്തിടെ എമ്മി അവാര്‍ഡ് നേടിയ ‘ദ് സ്റ്റുഡിയോ’ എന്ന കോമഡിയിലും, എച്ച്ബിഒയുടെ ‘ദ് ലാസ്റ്റ് ഓഫ് അസ്’ എന്ന പരമ്പരയിലും അഭിനയിച്ചിരുന്നു.ലോസ് ഏഞ്ജല്‍സിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ്’ എന്ന ചിത്രത്തില്‍, Read More…

Movie News

ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ ‘രാശി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും, നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാശി.ഈ സിനിമയിലൂടെയാണ് നടിയും ,ബിഗ്ബോസ് സെവന്‍ സീസണിലെ ശ്രദ്ധേയ താരവുമായ ബിന്നി നായികയാവുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട Read More…

Movie News

L367 പ്രഖ്യാപിച്ച് മോഹൻലാൽ, സംവിധാനം വിഷ്ണു മോഹൻ, ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.   വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള Read More…

Movie News

മമ്മൂട്ടി -മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പേട്രിയറ്റ്” ഏപ്രിൽ 23ന് തിയേറ്ററുകളില്‍

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന “പേട്രിയറ്റ്” ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന  ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 നു ആഗോള റിലീസായി എത്തും. വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ Read More…