Movie News

തലൈവര്‍ക്കൊപ്പം ഫഹദ് ഫാസില്‍ ;  ഷൂട്ടിംഗ് സെറ്റിലെ വീഡിയോ പുറത്ത്

തമിഴകത്തിന്റെ സ്വന്തം തലൈവര്‍ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടയാന്‍’. രജനികാന്തും ഫഹദ് ഫാസിലും ഒന്നിക്കുന്ന വേട്ടയാന്റെ സെറ്റില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേട്ടയാന്റെ സെറ്റില്‍ നിന്നുള്ള ഏറ്റവും പുതിയ വീഡിയോയില്‍, രജനീകാന്തിന് അരികെ വൈബ്രന്റ് പ്രിന്റഡ് ഷര്‍ട്ട് ധരിച്ച ഫഹദ് ഫാസിലിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. രജനികാന്ത് ക്രൂ അംഗങ്ങളുമായി സംവദിക്കുന്നതും വീഡിയോ ക്ലിപ്പില്‍ കാണാം. ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ടി ജെ Read More…

Hollywood

ഇഷ്ടപ്പെട്ടത് അഭിനയം, പാട്ട് ഹോബി ; പക്ഷേ വിധിക്ക് അതിന്റേതായ പദ്ധതികളുണ്ട് ; സെലീനഗോമസ് പാട്ട് നിര്‍ത്തുന്നു

ലോകം മുഴുവന്‍ ആരാധകരുള്ള പ്രശസ്ത നടിയും ഗായികയും ബിസിനസുകാരിയും നിര്‍മ്മാതാവുമാണ് സെലീന ഗോമസ്. വ്യക്തിപരമായ അനേകം തടസ്സങ്ങള്‍ക്കിടയിലും ധാരാളം പ്രൊഫഷണല്‍ വിജയം അവരെ തേടിയെത്തിയിട്ടുണ്ട്. താരം സംഗീത ജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. സംഗീതമേഖല വിട്ട് അഭിനയത്തിലേക്ക് തിരിയാനാണ് താരം ഉദ്ദേശിക്കുന്നത്. ”ഒരു ആല്‍ബം കൂടി ഉണ്ട് തോന്നുന്നു, പക്ഷേ ഞാന്‍ അഭിനയം തിരഞ്ഞെടുക്കും. പാട്ട് ഒരു ഹോബിയായിരുന്നു. എന്നാല്‍ ഒരു മുഴുസമയ ഗായികയാകാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അഭിനേത്രിയാകാന്‍ ആയിരുന്നു എപ്പോഴും ആഗ്രഹം. എന്നാല്‍ Read More…

Movie News

സുധാ കൊങ്കരയുടെ സിനിമ കോളേജ് രാഷ്ട്രീയം ; സൂര്യ കോളേജ്കുമാരനായി പ്രത്യക്ഷപ്പെടും, താരം കഠിനപ്രയത്‌നത്തില്‍

തമിഴ്‌നടന്‍ സൂര്യയും സുധാ കൊങ്കരയും രണ്ടാമത് ഒരുമിക്കുന്ന സൂര്യയുടെ 43 ‘പുറനാനൂറ്’ കോളേജ് രാഷ്ട്രീയം സംസാരിക്കുന്ന സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സിനിമയില്‍ സൂര്യ കോളേജ് വിദ്യാര്‍ത്ഥിയായി കൗമാരക്കാരന്റെ മേക്കോവറിലാകും പ്രത്യക്ഷപ്പെടുക. മധുരൈ അേേരിക്കന്‍ കോളേജിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. വന്‍ബജറ്റില്‍ വലിയ സെറ്റും സൂപ്പര്‍താരനിരയും സിനിമ പെര്‍ഫക്ടായിരിക്കാന്‍ സംവിധായിക വന്‍ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. ഓരോ കലാകാരന്മാര്‍ക്കുമുള്ള ഷെഡ്യൂളുകള്‍ നന്നായി തയ്യാറാക്കിയ പ്ലാനോടെ അവള്‍ നല്‍കിയിട്ടുണ്ട്. സുധയുടെ ആസൂത്രണത്തില്‍ നിര്‍മ്മാതാക്കളും ഇന്‍ഡസ്ട്രിയിലെ ആളുകളും മതിപ്പുളവാക്കുന്നു. സംഗീതസംവിധാനത്തിന് ദേശീയ പുരസ്‌ക്കാരം നേടിയ ജി.വി. Read More…

Movie News

ബിജു കുട്ടന്‍ സഹകരിയ്ക്കുന്നില്ല ; ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍

നടന്‍ ബിജു കുട്ടനെതിരെ ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ ഹുസൈന്‍ അറോണി. ബിജു കുട്ടന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് താരം സഹകരിക്കുന്നില്ലെന്നാണ് ഹുസൈന്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ അഭിനയത്തിനുള്ള തുകയും പ്രൊമോഷനുള്ള തുകയും നേരത്തെ വാങ്ങിയിട്ടും ബിജുകുട്ടന്‍ സഹകരിയ്ക്കുന്നില്ലെന്നാണ് സംവിധായകന്‍ ആരോപിയ്ക്കുന്നത്. ” ഈ സിനിമയുടെ ഏറ്റവും വലിയ കഥാപാത്രമായി നമ്മള്‍ കാണുന്നത് ബിജു കുട്ടനെയാണ്. ഇത്രയും പേര്‍ അഭിനയിച്ചു, 32 പേര്‍ക്ക് അവസരം കൊടുത്തു. പോസ്റ്ററിലും പ്രധാന അഭിനേതാക്കളുടെ പടമൊക്കെ കാണുന്നുണ്ട്. Read More…

Movie News

ജയറാം- മിഥുൻ മാനുവൽ തോമസ് ടീമിന്റെ അബ്രഹാം ഒസ്‌ലർ ട്രൈലെർ റീലീസ് ചെയ്ത് സൂപ്പർ താരം മഹേഷ്‌ ബാബു

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു ജയറാം പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അബ്രഹാം ഒസ്‌ലർ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ്‌ ബാബുവാണ് ട്രൈലെർ റീലീസ് ചെയ്തത്. ഇമോഷണൽ ക്രൈം ഡ്രാമയായ ചിത്രത്തിന്റെ ട്രൈലെറിനു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു ഒരു വലിയ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.അർജുൻ Read More…

Movie News

ജപ്പാനിലെ ഭൂകമ്പത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു; അനുഭവ കുറിപ്പുമായി ജൂനിയര്‍ എന്‍ടിആര്‍

ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പം ലോകത്തെയാകെ നടുക്കുന്നതായിരുന്നു. ഇപ്പോള്‍ ഭൂകമ്പത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെടാന്‍ സാധിച്ചതിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ജൂനിയര്‍ എന്‍ ടി ആര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഭൂകമ്പത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതിനെ കുറിച്ച് അദ്ദേഹം കുറിച്ചത്. ഭൂകമ്പമുണ്ടായ ജപ്പാനില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഇദ്ദേഹം ഉണ്ടായിരുന്നു. ജപ്പാനില്‍ ഒരാഴ്ച്ച ചെലവഴിച്ച ശേഷം താന്‍ സുരക്ഷിതനായി തന്നെ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നാണ് താരം കുറിയ്ക്കുന്നത്. ജപ്പാനിലെ ഭൂചലനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, രക്ഷാപ്രവര്‍ത്തനവും Read More…

Movie News

ലിയോയില്‍ അക്രമവും കലാപവും; ലോകേഷ് കനകരാജിന്റെ മനോനില പരിശോധിക്കണമെന്ന് ഹര്‍ജി

ദക്ഷിണേന്ത്യയിലെ ഏറ്റവും വിജയകരമായ സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജിനും വിജയ് നായകനായ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ആക്ഷന്‍ത്രില്ലര്‍ ലിയോയ്ക്കുമെതിരേ മധുരയില്‍ കേസ്. കടുത്ത വയലന്‍സ് നിറഞ്ഞ ലിയോ സിനിമ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതായി ആരോപിച്ചാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബ്രാഞ്ചിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്തരൂക്ഷിതമായ ആക്ഷന്‍ സീക്വന്‍സുകളാല്‍ നിറഞ്ഞ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജമുരുകന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ‘ലിയോ’ സിനിമയില്‍ കലാപം, നിയമവിരുദ്ധ Read More…

Featured Movie News

ശ്വേതാ മേനോൻ പ്രധാന കഥാപാത്രമാവുന്ന സസ്പെൻസ് ത്രില്ലർ ‘നിയതി CC1/2024’

ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോൾ മീഡിയ സിനിമാസിന്റെ ബാനറിൽ നവാഗതനായ അരുൺ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘നിയതി CC1/2024’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്വേത മേനോൻ ഒരു മനുഷ്യവകാശ പ്രവർത്തകയുടെ റോളിൽ ആണ് എത്തുന്നത്. പുതുമുഖങ്ങളായ ലാവണ്യ ചന്ദ്രൻ, പവിത്ര വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരാവുന്നത്. ഫെബ്രുവരി ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കുമളി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ്. സസ്പെൻസ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ Read More…

Featured Movie News

കൈമടക്കിവെച്ച ഷർട്ടിനൊപ്പം മുണ്ടുടുത്ത് സ്ലിപ്പറിട്ട് മുന്നിൽ, തനി മലയാളി…. നിവിൻ പോളി

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ -ഡിജോ ജോസ് ആന്റണി ചിത്രം “മലയാളി ഫ്രം ഇന്ത്യ ” യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൗതുകം നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു. പല രാജ്യക്കാർക്കിടയിൽ ഇവർക്കെല്ലാം മുമ്പിൽ നിൽക്കുന്ന മലയാളിയായ ഇന്ത്യക്കാരൻ…. ആരും ഇഷ്ടപ്പെട്ടു പോകും. ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന “മലയാളി ഫ്രം ഇന്ത്യ ” സംവിധാനം ചെയ്യുന്നത് Read More…