Movie News

വിജയ് ദേവരകൊണ്ട, രശ്മികാ മന്ദന വിവാഹനിശ്ചയം ഫെബ്രുവരിയില്‍?

ഡേറ്റിംഗലാണെന്ന് വാര്‍ത്തയുണ്ടെങ്കിലും വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദനയും ഒന്നും സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇരുവരും അടുത്തമാസം വിവാഹനിശ്ചയം നടത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇരുവരും ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ലെങ്കിലും ഇക്കാര്യത്തിലുള്ള പുതിയ പ്രഖ്യാപനത്തിനായി ഇരുവരും ഒരുങ്ങുന്നതായിട്ടാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. ‘ഗീത ഗോവിന്ദം’, ‘ഡിയര്‍ കോമ്രേഡ്’ എന്നീ സിനിമകളിലാണ് സൂപ്പര്‍താര ജോഡികള്‍ മുമ്പ് ഒന്നിച്ചത്. പിന്നീട് ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അടുത്തിടെ ഹൈദരാബാദിലെ വിജയ് ദേവരകൊണ്ടയുടെ വീട്ടില്‍ രശ്മിക ദീപാവലി ആഘോഷിച്ചിരുന്നു. ഇരുവരും ഒരുമിച്ച് Read More…

Movie News

നയന്‍താരയുടെ ‘അന്നപൂരണി’ വീണ്ടും വിവാദത്തില്‍ ; ലവ് ജിഹാദും ശ്രീരാമനെ അപമാനിച്ചെന്നും ആക്ഷേപിച്ച് കേസ്

നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി’ പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ പിന്തുടരുകയാണ്. സിനിമ പുറത്തുവന്ന് പ്രേക്ഷകപ്രീതി സമ്പാദിച്ചുകൊണ്ടു മുന്നേറിയിട്ടും സിനിമയുടെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയ്ക്ക് എതിരേ ‘ലവ് ജിഹാദ്’ ആരോപണമാണ് ഏറ്റവും പുതിയതായി ഉണ്ടായിരിക്കുന്നത്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയില്‍ മുംബൈയിലെ എല്‍ടി മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി കിട്ടിയിരിക്കുകയാണ്. ലവ് ജിഹാദിനൊപ്പം സിനിമയില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഡയലോഗും ഉണ്ടെന്നാണ് ആക്ഷേപം. സിനിമയില്‍ ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നു എന്ന നായകന്‍ ജയ് ആകാശിന്റെ ഡയലോഗിനെതിരേയാണ് ആക്ഷേപം. സിനിമ Read More…

Hollywood

സഹായിയെ കൊണ്ട് കക്ഷം ഷേവ് ചെയ്യിപ്പിക്കുമായിരുന്നു ; പുറം പോലെ കാമറൂണ്‍ ഡയസിന്റെ അകം സുന്ദരമല്ലായിരുന്നു

കാമറൂണ്‍ ഡയസ് നായികമാരില്‍ ഒരാളായ ചാര്‍ലീസ് ഏഞ്ചല്‍സ് ബോക്‌സ് ഓഫീസില്‍ ഒരു ബമ്പര്‍ ഹിറ്റായിരുന്നു. റിലീസ് ചെയ്തതിന് പിന്നാലെ 2000 ല്‍ ഹോളിവുഡില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളായി പരിഗണിക്കപ്പെട്ട കാമറൂണ്‍ ഡയസ് നിരവധി പുരസ്‌ക്കാരങ്ങളും നേടി. 2001 ല്‍ നടിയെക്കുറിച്ച് സിനിമാ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നടി തന്റെ അസിസ്റ്റന്റിനെ കൊണ്ട് കക്ഷം ഷേവ് ചെയ്യിച്ച സംഭവം താരത്തിന് വിവാദനായികയുടെ പരിവേഷം നല്‍കി. ”ടേക്കുകള്‍ക്കിടയിലായിരുന്നു കക്ഷത്തില്‍ കുറച്ച് കുറ്റിരോമം ഉള്ളതായി Read More…

Movie News

പീറ്റര്‍ ഹെയ്‌ന്റെ സിനിമ അപ്പോകാലിപ്‌റ്റോ മോഡല്‍ ; താരം സിനിമയില്‍ ഗോത്രവര്‍ഗ്ഗക്കാരന്റെ വേഷത്തില്‍

ഹോളിവുഡ് വിഖ്യാത സംവിധായകനും നടനുമായ മെല്‍ ഗിബ്‌സന്റെ സംവിധാനത്തില്‍ വന്ന അപ്പോകാലിപ്‌റ്റോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരാധകരെ ഇപ്പോഴും ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആമസോണ്‍ കാടിന്റെ വന്യതയും അതിനേക്കാള്‍ ക്രൂരമായ ഗോത്രവര്‍ഗ്ഗക്കാരുടെ കഥയും പറഞ്ഞ സിനിമ വന്‍ വിജയമായി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ നായകനായ സിനിമ അപ്പോകാലിപ്‌റ്റോ മാതൃകയിലുള്ള സിനിമയെന്ന് സൂചന. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍ ഒരു ആദിവാസികളുടെ വേഷത്തിലാണ് എത്തുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് എം.എ. വെട്രിയാണ്. സിനിമയില്‍ സ്റ്റണ്ട് Read More…

Hollywood

മോഡലും വാസ്തുശില്‍പ്പിയും ആര്‍ക്കിടെക്ചറല്‍ ഡിസൈനറും ; കാനിവെസ്റ്റിന്റെ ഭാര്യ ബിയാങ്കാ സെന്‍സോറി ചില്ലറക്കാരിയല്ല

പാട്ടുകാരന്‍ കാനി വെസ്റ്റിന്റെ ഭാര്യ ബിയാങ്ക സെന്‍സോറിയുടെ ഫാഷനബിളായുള്ള പ്രത്യക്ഷപ്പെടലാണ് ഇപ്പോള്‍ ഹോളിവുഡിലെ സംസാരവിഷയം. കാനിവെസ്റ്റിന്റെ മുന്‍ ഭാര്യയും ഫാഷന്‍ മോഡലുമായി കിം കര്‍ദാഷിയാന്റെ ഗ്‌ളാമറസ് പോസുകളുമായിട്ടാണ് ബിയാങ്കയുടെ പ്രത്യക്ഷപ്പെടലിനെയും വിലയിരുത്തുന്നത്. കിമ്മിനോട് സാമ്യമുള്ള ബിയാങ്കയുമായുള്ള കാനിയുടെ പുതിയ വിവാഹം അപ്രതീക്ഷിതമായിരുന്നു. കിം കര്‍ദാഷിയാനുമായുള്ള വിവാഹമോചനത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഓസ്ട്രേലിയന്‍ വാസ്തുശില്പിയും 28 കാരിയുമായ ബിയാങ്ക സെന്‍സോറിയെ കാനി വെസ്റ്റ് വിവാഹം കഴിച്ചത്. 2021-ല്‍ 46-കാരനായ കാനിയും 43-കാരിയായ കിമ്മും ഏഴു വര്‍ഷത്തെ ദാമ്പത്യമാണ് Read More…

Hollywood

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ടു പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു ; കരീബിയന്‍ കടലില്‍ തകര്‍ന്നുവീണു

ലോസ് ഏഞ്ചല്‍സ്: ജര്‍മ്മന്‍ വംശജനായ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവര്‍ തന്റെ രണ്ട് പെണ്‍മക്കളും ചെറുവിമാനം തകര്‍ന്ന് മരണമടഞ്ഞു. ജോര്‍ജ്ജ് ക്ലൂണിക്കൊപ്പം ‘ദ ഗുഡ് ജര്‍മ്മന്‍’, 2008 ലെ ആക്ഷന്‍-കോമഡി ‘സ്പീഡ് റേസര്‍’ എന്നിവയില്‍ വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഒലിവര്‍ വ്യാഴാഴ്ച റോയല്‍ സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ് പോലീസ് ഫോഴ്‌സിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു എഞ്ചിന്‍ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ചെറുവിമാനം കരീബിയന്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും കോസ്റ്റ് ഗാര്‍ഡും ഉടന്‍ സംഭവസ്ഥലത്തെത്തി, നാല് Read More…

Movie News

സലാര്‍ ഭാഗം 1 ബാഹുബലിയെയും കടത്തിവെട്ടി മുന്നേറുന്നു ; ബോക്‌സോഫീസില്‍ ആധിപത്യം ഉറപ്പിച്ച് പ്രഭാസ്

സലാര്‍: ഭാഗം 1 വെടിനിര്‍ത്തലിന്റെ വന്‍ വിജയത്തോടെ, ബോക്സ് ഓഫീസില്‍ തന്റെ ശക്തമായ ആധിപത്യം ഉറപ്പിക്കുകയാണ് തെലുങ്ക്് നടന്‍ പ്രഭാസ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസുകളില്‍ വന്‍ മുന്നേറ്റം നടത്തുന്ന സിനിമ പ്രഭാസിന്റെ മൂന്‍ മെഗാഹിറ്റ് ബാഹുബലി ദി കണ്‍ക്ലൂഷനെയും പിന്നിലാക്കി. ഹൈദരാബാദിലെ നിസാമില്‍ റെക്കോഡ് ബ്രേക്കറായി സിനിമ മാറിയിരിക്കുകയാണ്. നിസാം മേഖലയില്‍ റെക്കോര്‍ഡ് ബ്രേക്കറായിട്ടാണ് ചിത്രം എത്തിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ നിസാം റെക്കോര്‍ഡ് മറികടന്ന് നിസാം മേഖലയില്‍ ഒരു പുതിയ റെക്കോര്‍ഡ് Read More…

Movie News

രമേഷ് പിഷാരടി വീണ്ടും സംവിധായകനാകുന്നു, സൗബിന്‍ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ

മിമിക്രി വേദികളിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന രമേഷ് പിഷാരടി തന്റെ മൂന്നാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. “സുഹൃത്തുക്കളെ…ഞാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ സൗബിൻ ഷാഹിർ നായകനാവുന്നു.രചന സന്തോഷ്‌ ഏച്ചിക്കാനം,നിർമ്മാണം ബാദുഷ സിനിമാസ് (ബാദുഷ, ഷിനോയ് )…” എന്ന് കുറിച്ച് സൗബിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് പിഷാരടി Read More…

Movie News

ആക്ഷന്‍ഹീറോകള്‍ക്ക് വമ്പന്‍ എതിരാളി വരുന്നു ; സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ നായകനാകുന്നു

അഭിനയരംഗത്ത് നിന്നും പലരും ക്യാമറയ്ക്ക് പിന്നിലേക്ക് സിനിമയുടെ സാങ്കേതികവിദഗ്ദ്ധരായി മാറിയിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ നിന്നിരുന്ന പലരും പിന്നീട് തിരക്കുപിടിച്ച അഭിനേതാക്കളായും മാറിയിട്ടുണ്ട്. തമിഴ് സിനിമകളിലെ ആക്ഷന്‍ഹീറോകള്‍ക്ക് വമ്പന്‍ വെല്ലുവിളി ഉയര്‍ത്തി ക്യാമറയ്ക്ക് പിന്നില്‍ തിരക്കുക്കോടു തിരക്കുമായി സെറ്റുകള്‍ തോറും നടന്നിരുന്ന ഒരു അപൂര്‍വ്വവ്യക്തി അഭിനയരംഗത്തേക്ക് കയറുന്നു. ട്രെന്‍ഡ്‌സ് സിനിമാസിന്റെയും എംഡി സിനിമാസിന്റെയും ബാനറുകളില്‍ യഥാക്രമം ജെ എം ബഷീറും ചൗദ്രിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയില്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആദ്യമായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. Read More…