Movie News

ലൂസിഫര്‍ മൂന്നാംഭാഗത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു ; മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി പൃഥ്വിരാജ്

തന്റെ വരാനിരിക്കുന്ന സിനിമയായ ലൂസിഫറിന്റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നതായി നടനും സംവിധായകനുമായ പൃഥ്വിരാജ്. മാധ്യമങ്ങളില്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും അസത്യമാണ്. കൃത്യമായ വിവരങ്ങള്‍ക്ക് സര്‍സമീന്‍ പ്രമോഷനുകളില്‍ നിന്നുള്ള ഔദ്യോഗിക അഭിമുഖ വീഡിയോകള്‍ പരിശോധിക്കാന്‍ എല്ലാ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും നടന്‍ പറഞ്ഞു. ഒരു വ്യാജ പ്രൊഫൈല്‍ ഐഡിയില്‍ നിന്നാണ് തെറ്റായ വിവരങ്ങള്‍ ഉണ്ടായതെന്നും എക്‌സ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എല്ലാ ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്നും പൊതുജനങ്ങള്‍ക്കും പൃഥ്വിരാജിന്റെ അഭ്യുദയകാംക്ഷികള്‍ക്കും സത്യം വ്യക്തമാക്കുന്നതിന് Read More…

Hollywood

പണ്ടോറയുടെ അതിശയലോകം തിരികെ വരുന്നു ; മായക്കാഴ്ചകളുമായി അവതാർ-3 ട്രെയിലർ

ഹോളിവുഡ് ഇതിഹാസ ചലച്ചിത്രകാരന്‍ ജെയിംസ് കാമറൂണ്‍ വീണ്ടും നിങ്ങളെ പണ്ടോറയുടെ അതിശയകരമായ ലോകത്തേക്ക് തിരികെ കൊണ്ടുപോകുന്നു. ഹോളിവുഡിലെ വിഖ്യാത ഹിറ്റ് സിനിമയായ അവതാറിന്റെ മൂന്നാംഭാഗം ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷി’ന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറങ്ങി. ജെയ്ക്ക് സുള്ളിയും നാവി യോദ്ധാവ് നെയ്തിരിയും അവരുടെ രണ്ട് കുട്ടികളെയും അതിജീവനത്തിന്റെ ആത്യന്തിക പോരാട്ടത്തിനായി തിരികെ കൊണ്ടുവരുന്നതാണ് പുതിയ കഥ. ട്രെയിലര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. ആരാധകരുടെ ആവേശം ഉയര്‍ത്തിക്കൊണ്ടു, ജെയിംസ് കാമറൂണിന്റെ അതിശയകരമായി Read More…

Movie News

‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ ശ്വേത മേനോന്‍? ജ​ഗ​ദീ​ഷും ര​വീ​ന്ദ്രനും പിന്മാറുന്നു

താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍നിന്നു നടന്‍ ജഗദീഷ്‌ പിന്മാറിയേക്കും. പ്രസിഡന്റ്‌ സ്‌ഥാനത്തേക്കു വനിത വരട്ടെ എന്ന നിലപാടിലാണ്‌ ജഗദീഷ്‌. വനിത പ്രസിഡന്റ്‌ എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്‌ഥാനത്തേക്കു ശ്വേത മേനോനു സാധ്യതയേറി. ഇതു സംബന്ധിച്ചു മോഹന്‍ലാല്‍,മമ്മൂട്ടി എന്നിവരുമായി ജഗദീഷ്‌ സംസാരിച്ചു. അവര്‍ സമ്മതിച്ചാല്‍ ജഗദീഷ്‌ പത്രിക പിന്‍വലിക്കും. പ്രസിഡന്റ്‌ സ്‌ഥാനത്തേക്കുള്ള മത്സരത്തില്‍നിന്നു നടന്‍ രവീന്ദ്രന്‍ പിന്മാറി. ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കുമാത്രം മത്സരിക്കുമെന്നു രവീന്ദ്രന്‍ വ്യക്‌തമാക്കി. പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ ആറു മത്സരാര്‍ഥികളാണുള്ളത്‌. ജഗദീഷ്‌, ശ്വേത Read More…

Movie News

ഒരേ നായകന് കാമുകിയായി, ഭാര്യയായി ; ഒടുവില്‍ അമ്മയായും വേഷമിട്ട നടി

ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍, ഏറെ പ്രശസ്തിയുള്ള നടിയാണ് തബസ്സും ഫാത്തിമ ഹാഷ്മി എന്ന തബു. കരിയറില്‍ ഉടനീളം സൂക്ഷ്മതയോടെയും ധീരമായ തീരുമാനങ്ങളോടെയും മികച്ചതും വൈവിദ്ധ്യവുമാര്‍ന്ന പ്രകടനങ്ങള്‍ നടത്തുന്ന അവര്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഇപ്പോഴും തിളങ്ങിത്തന്നെ നില്‍ക്കുകയാണ്. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യന്‍ സിനിമകളിലും തിരക്കേറിയ താരം ഒരേ നടന്റെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ചിട്ടുണ്ട് എന്ന വ്യത്യസ്തതയ്ക്ക് കൂടി തബുവിന് സ്വന്തം. മലയാളത്തില്‍ ‘കാലാപാനി’യില്‍ മോഹന്‍ലാലിന്റെ നായികയായി ഉള്‍പ്പെടെ തെന്നിന്ത്യയിലെ അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തബു പ്രശസ്ത Read More…

Movie News

അന്ന് ഫാസില്‍ പൃഥ്വിയെ ടെസ്റ്റ് ഷൂട്ടിന് ഒപ്പം നിര്‍ത്തിയത് അസിനെ; അത് ഫഹദിന്റെ ആദ്യ സിനിമയായി

ബോളിവുഡില്‍ ഇടയ്ക്കിടയ്ക്ക് വില്ലന്‍വേഷങ്ങളില്‍ എത്തുന്ന പൃഥ്വിരാജ് സുകുമാരനും ഇന്ത്യന്‍ മുഴുവന്‍ ഓടിനടന്ന് അഭിനയിക്കുന്ന ഫഹദ് ഫാസിലും ദക്ഷിണേന്ത്യയിലെ മാത്രമല്ല ഇന്ത്യ മുഴുവനും ആരാധകരുണ്ട്. ഫഹദ് മാരീസനുമായി തമിഴില്‍ എത്തിയിരിക്കെ കാജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവര്‍ക്കൊപ്പം സര്‍സമീന്‍ ആയിരുന്നു പൃഥ്വിയുടെ അവസാന സിനിമ. ഇന്ത്യമുഴുവന്‍ ശ്രദ്ധിക്കുന്ന രണ്ടു നടന്മാരും തമ്മിലുള്ള അസാധാരണമായ ബോണ്ടിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടനും സംവിധായകനുമായ പൃഥ്വി. സൂമുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിലാണ് ഫഹദ് ഫാസിലുമായി താന്‍ എങ്ങനെ അടുത്തിടപഴകിയെന്നും അദ്ദേഹം പങ്കുവച്ചത്. ”സിനിമാക്കാരുടെ മക്കള്‍ Read More…

Movie News

സൂപ്പര്‍താരങ്ങളെയെല്ലാം വെച്ച് സിനിമയെടുത്തു ; ലോകേഷ് കനകരാജിന് ഈ നടനെ നായകനാക്കണം

തമിഴ്‌സിനിമയില്‍ ഒരു യൂണിവേഴ്‌സ് തന്നെ സൃഷ്ടിച്ച ലോകേഷ് കനകരാജിന്റെ ഒരു സിനിമയ്ക്കായി ഇന്ത്യന്‍ സിനിമയിലെ നടന്മാര്‍ ക്യൂ നില്‍ക്കുമെന്ന് ഉറപ്പാണ്. സിനിമയുടെ ഒരു ട്രെന്റിനെ തന്നെ മാറ്റിവരച്ച സംവിധായകന്‍ കമല്‍ഹാസന്‍, വിജയ്, രജനീകാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളെ തന്റെ സിനിമയില്‍ ഉപയോഗിച്ച അദ്ദേഹത്തിന് ഒരു നടനെ വെച്ച് സിനിമ ചെയ്യാന്‍ വലിയ മോഹം. ലോകേഷ് ടിക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ബോക്‌സ് ഉണ്ട്: അജിത് കുമാറിനൊപ്പം ഒരു സിനിമ. അടുത്തിടെ അജിത്തിനൊപ്പം ഒരു ആക്ഷന്‍ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് Read More…

Movie News

വിജയകാന്തിന്റെ ക്യാപ്റ്റന്‍ പ്രഭാകറും റീ റിലീസിന് ; തമിഴ്‌നാട്ടിലുടനീളം 500 തീയേറ്ററുകളില്‍ എത്തും

റീ റിലീസുകളുടെ കാലമാണ് ഇപ്പോള്‍. തമിഴില്‍ വിജയ്‌യുടെ ഗില്ലി നേടിയ വിജയത്തിന് സമാനമായി മറ്റു പല സിനിമകളും വീണ്ടും ആരാധകരെ തേടിയെ ത്തുമ്പോള്‍ തമിഴിലെ മറ്റൊ നാഴികക്കല്ലായ ഹിറ്റ് വിജയകാന്തിന്റെ ‘ക്യാപ്റ്റന്‍ പ്രഭാകറും പുതിയ തലമുറയെ തേടിവരും. സിനിമ വിജയകാന്തിന്റെ ജന്മദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 22 ന് റീ-റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലുടനീളമുള്ള 500 തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. സ്പാരോ സിനിമാസിന്റെ കീഴിലുള്ള കാര്‍ത്തിക് വെങ്കിടേശനാണ് പുതിയ റിലീസ് സംഘടിപ്പിക്കുന്നത്. വാര്‍ത്ത പങ്കുവയ്ക്കാന്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ Read More…

Movie News

‘ ഒരു പരിധി വേണ്ടേ ?’, സെറ്റില്‍ വെച്ച് അനുഷ്‌ക്ക ശര്‍മ്മ രണ്‍ബീറിനെ തല്ലി…! കലി കയറി നടന്‍…!

രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, പലപ്പോഴും അവരുടെ സൗഹൃദത്തെക്കുറിച്ച് സ്‌നേഹപൂര്‍വ്വം സംസാരിക്കാറുമുണ്ട്. എന്നാല്‍ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയുടെ ഒരു അടി പിഴച്ചതിനെ തുടര്‍ന്ന് രണ്‍ബീറിന്റെ ക്ഷമ നശിച്ചു. ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള ഒരു പിന്നണി വീഡിയോയിലാണ് ഈ നിമിഷം പകര്‍ത്തിയിട്ടുള്ളത്. ക്ലിപ്പില്‍, രണ്‍ബീറും അനുഷ്‌കയും അവരുടെ ജോലിയെക്കുറിച്ച് സംസാരിക്കുന്നത് കാണാമായിരുന്നു. അപ്രതീക്ഷിതമായ ഒരു കാര്യം അവിടെ സംഭവിച്ചു. Read More…

Movie News

മകനു തകര്‍പ്പന്‍ എന്‍ട്രി വേണം; തെലുങ്കിലെ ഒരു നെപ്പോകിഡിനായി അച്ഛന്‍ തള്ളിയത് 50 തിരക്കഥകള്‍

ഇന്ത്യന്‍ സിനിമയില്‍ നെപ്പോട്ടിസത്തിന്റെ കാലമാണ്. സൂപ്പര്‍താരങ്ങളായിരുന്ന വരെല്ലാം തങ്ങളുടെ മക്കളെയും സിനിമയില്‍ പരീക്ഷിക്കുന്നത് പതിവായി മാറിയിരിക്കെ ഒരു യുവതാരത്തിന്റെ തകര്‍പ്പന്‍ എന്‍ട്രിക്ക് വേണ്ടി താരപിതാവ് തള്ളിക്കളഞ്ഞത് 50 തിരക്കഥകള്‍. ഒരുവര്‍ഷത്തെ കാലയളവിലായിരുന്നു ഇത് നടന്നത്. പറഞ്ഞുവരുന്നത് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായകന്‍ ശ്രീകാന്തിന്റെ മകന്‍ റോഷന്റെ കാര്യമാണ്. റോഷന് വേണ്ടി തിരക്കഥകള്‍ വായിക്കുന്നത് പിതാവ് ശ്രീകാന്താണെന്നാണ് വിവരം. റോഷന്റെ അടുത്ത സിനിമയെക്കുറിച്ച് തീരുമാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രീകാന്ത് വളരെ ശ്രദ്ധാലുവാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അവര്‍ Read More…