Hollywood

പണംവാരിചിത്രം ബാര്‍ബിയിലെ കാറിന്റെ നമ്പര്‍ ലേലത്തിന് ; വില കേട്ടാല്‍ കണ്ണുതള്ളും 10.5 കോടി രൂപ

ഹോളിവുഡിലെ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും പണംവാരി ചിത്രങ്ങളില്‍ ഒന്നായ ബാര്‍ബിയില്‍ നായിക ‘ബാര്‍ബി’ ഉപയോഗിച്ച കാറിന്റെ നമ്പര്‍ ബ്രിട്ടനില്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ റജിസ്‌ട്രേഷനാകാനൊരുങ്ങുന്നു. ”ബിഎആര്‍8ഐഇ” എന്ന ഏഴക്ക റജിസ്‌ട്രേഷന് വിലയിട്ടിരിക്കുന്നത് 10 ലക്ഷം പൗണ്ടാണ് (ഏകദേശം 10 കോടി 52 ലക്ഷം). ചോദിക്കുന്ന വിലയ്ക്ക് വില്‍ക്കുകയാണെങ്കില്‍ ബ്രിട്ടനില്‍ അത് ചരിത്രമാകും. ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത് മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും അഭിനയിച്ച ബാര്‍ബി ചിത്രത്തിന് ശേഷമാണ് ‘ബാര്‍ബി’ എന്നു തന്നെ അക്ഷരങ്ങള്‍ വരുന്ന റജിസ്‌ട്രേഷന്‍ Read More…

Movie News

നടി നിമിഷസജയന് മലയാളത്തില്‍ മാത്രം അഭിനയിച്ചാല്‍ പോര ; ബോളിവുഡിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്നു

തന്റെ തകര്‍പ്പന്‍ മലയാളം ഫീച്ചര്‍ ഫിലിമായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും അടുത്തിടെ പുറത്തിറങ്ങിയ ആമസോണ്‍ പ്രൈം വീഡിയോ വെബ് സീരീസിനും കിട്ടിയ പാന്‍-ഇന്ത്യ പ്രതികരണത്തിന് ശേഷം, നടി നിമിഷ സജയന്‍ ബോളിവുഡിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ്. തനിക്ക് മലയാളത്തേക്കാള്‍ വഴങ്ങുന്ന ഭാഷ ഹിന്ദിയാണെന്നും അതുകൊണ്ട് ഭാഷ ഒരു തടസ്സമല്ലെന്നും നിമിഷ പറയുന്നു. ”ഞാന്‍ മുംബൈയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ എന്റെ സുഗമമായ ഭാഷ ഹിന്ദിയാണ്. എന്റെ മലയാളം നന്നല്ല. പക്ഷേ എനിക്ക് ഹിന്ദി നന്നായി അറിയാം, ഹിന്ദി സിനിമ ഏറ്റെടുക്കാന്‍ Read More…

Hollywood

തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്ന ഡ്യൂണിന്റെ മൂന്നാംഭാഗം വരുമോ? സംവിധായകന്‍ പറയുന്നു

തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്ന ഡ്യുണ്‍ രണ്ടിനു പിന്നാലെ മൂന്നാംഭാഗം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. 2021-ലെ തിമോത്തി ചലമെറ്റ് നായകനായ ആദ്യസിനിമ ഡ്യൂണിന്റെ അവസാനത്തിലും ഒരു തുടര്‍ച്ചയുണ്ടാകുമോ എന്ന് പ്രേക്ഷകര്‍ ആശ്ചര്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. എഴുത്തുകാരന്‍ ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ 1965-ലെ സയന്‍സ് ഫിക്ഷന്‍ നോവല്‍ അതേപേരില്‍ സിനിമയാകുകയായിരുന്നു. മരുഭൂമി ഗ്രഹമായ അരാക്കിസിലേക്കുള്ള പോള്‍ ആട്രെയ്ഡിന്റെ യാത്രയുടെയും അനന്തരസംഭവങ്ങളും രണ്ട് സ്‌ക്രീന്‍ ഘട്ടങ്ങളാക്കി മാറ്റാനാണ് പദ്ധതിയെന്ന് സംവിധായകന്‍ ഡെനിസ് Read More…

Hollywood

‘അമ്മയില്‍ നിന്നും വ്യത്യസ്തമായ ഒരു കരിയര്‍ വേണം’ ; ടൈറ്റാനിക് നായിക കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ

ടൈറ്റാനിക് എന്ന ഒറ്റ സിനിമയിലൂടെ ലോകത്തുടനീളം അനേകം ആരാധകരെ സൃഷ്ടിച്ച നടിയാണ് കേറ്റ് വിന്‍സ്‌ലെറ്റ്. എന്നാല്‍ അമ്മയുടെ സിനിമാ തണലില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമാ കരിയറാണ് തനിക്ക് വേണ്ടതെന്ന് കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ ത്രെപ്‌ളെട്ടണ്‍. നടിയുടേയും സംവിധായകന്‍ ജിം ത്രെപ്ലട്ടന്റെയും മകളായ മിയയും അഭിനയത്തില്‍ സജീവമാണ്.വിന്‍സ്ലെറ്റിന്റെ മകള്‍ ഇപ്പോള്‍ ചെക്ക് റിപ്പബ്ലിക്കില്‍ ഒരു ടിവി സീരീസ് ആരംഭിക്കാന്‍ പോകുകയാണെന്ന് 2021 ല്‍ പറഞ്ഞിരുന്നു. വിഖ്യാത നടിയായ അമ്മയില്‍ നിന്നും വേറിട്ടൊരു കരിയറിന് വേണ്ടിയായിരുന്നു മിയ Read More…

Movie News

ഇന്ത്യന്‍ സിനിമാവേദിയില്‍ 19 വര്‍ഷം ; തമന്നയ്ക്ക് ആശംസയുമായി ആരാധകരും കാജല്‍ അഗര്‍വാളും

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അനേകം സിനിമകളില്‍ അഭിനയിച്ച തമന്നയ്ക്ക് തെന്നിന്ത്യയില്‍ വലിയ ഒരു ആരാധകവൃന്ദം തന്നെയുണ്ട്. ഇന്ത്യന്‍ സിനിമാവേദിയില്‍ 19 വര്‍ഷം തികച്ചിരിക്കുകയാണ്. തമന്നാഭാട്ടിയ. 2005 ല്‍ പുറത്തുവന്ന ചാന്ദ് സാ റോഷന്‍ ചെഹ്റ ആയിരുന്നു നടിയുടെ ആദ്യ ചിത്രം. തുടക്കം മികച്ചതല്ലായിരുന്നുവെങ്കിലും നടിയെന്ന നിലയില്‍ പിന്നീട് തരംഗമാകാന്‍ തമന്നയ്ക്കായി. സിനിമ വ്യവസായത്തില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് അഭിനന്ദനങ്ങളുമായി അനേകരാണ് സാമൂഹ്യമാധ്യമത്തില്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലേക്ക്, തമന്ന തിങ്കളാഴ്ച തന്റെ ആരാധകരില്‍ നിന്നുള്ള പോസ്റ്റുകള്‍ വീണ്ടും Read More…

Movie News

‘ദി ബ്ലഫി’ ല്‍ കടല്‍ക്കൊള്ളക്കാരിയായ പ്രിയങ്കാചോപ്ര ; കാള്‍ അര്‍ബന്റെ നായിക

ഇന്ത്യാക്കാരിയാണെങ്കിലും ഹോളിവുഡില്‍ നിറയെ അവസരങ്ങളുള്ള നടി പ്രിയങ്കാചോപ്ര തന്റെ പുതിയ ഹോളിവുഡ് സിനിമ പ്രഖ്യാപിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തില്‍, തന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ഒരു മുന്‍ കടല്‍ക്കൊള്ളക്കാരിയുടെകഥ പറയുന്നു ദി ബ്‌ളഫാണ് താരത്തിന്റെ പുതിയ സിനിമ. കാള്‍ അര്‍ബനാണ് സിനിമയിലെ നായകനെന്നും നടി പറഞ്ഞു. ശനിയാഴ്ച രാവിലെ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ പ്രിയങ്ക സിനിമയുമായി ബന്ധപ്പെട്ട് ഡെഡ്ലൈന്‍ ഡോട്ട് കോം ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു. കടല്‍ക്കൊള്ളക്കാരെക്കുറിച്ചുള്ള മാര്‍ക്ക് ട്വെയ്‌ന്റെ ഒരു ഉദ്ധരണിയാണ് നടി പോസ്റ്റിന് കുറിപ്പായി ചേര്‍ത്തത്. Read More…

Movie News

അതിവേഗത്തിൽ 100 കോടി ക്ലബിലേക്ക്, ബോക്സ് ഓഫീസ് റെക്കോർഡുകളുടെ സീൻ മാറ്റി “മഞ്ഞുമ്മൽ ബോയ്സ്”

2024ലെ മലയാള സിനിമ റിലീസുകളിൽ അതിവേഗത്തിൽ 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ് ചിദംബരം രചനയും സംവിധാനവും നിർവഹിച്ച “മഞ്ഞുമ്മൽ ബോയ്സ്”. പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 35 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ ചിത്രം നേടിയ ചിത്രം തമിഴ്നാട്ടിൽ നിന്ന് 10 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി റെക്കോർഡ് കുറിച്ചു. മാർച്ച് രണ്ടിന് കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് 1.54 കോടിയിലെത്തിയപ്പോൾ തമിഴ്നാട്ടിൽ 2 കോടിക്ക് മുകളിലായിരുന്നു ബുക്കിംഗിലൂടെ മാത്രം വന്ന Read More…

Movie News

പ്രണവിനൊപ്പം തന്നെ ആടിത്തിമര്‍ത്ത് വിനീത് ശ്രീനിവാസനും സെറ്റും ; ‘മധു പകരൂ…’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘മധു പകരൂ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിനീത് Read More…

Movie News

നടൻ മഹേഷ് സംവിധാനം ചെയ്യുന്നപുതിയചിത്രം പിന്നെയും പിന്നെയും… ധ്രുവന്‍ നായകന്‍

പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും. പ്രഥ്വിരാജ് നായകനായി അഭിനയിച്ച കലണ്ടർ എന്ന ചിത്രമാണ മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കലണ്ടറിനു ശേഷം റീൻ ഗാര ഒസ്സൈ ,പാർക്കർതെല്ലാം ഉൻമയയല്ലൈ ,എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു. വീണ്ടും ഒരു മലയാള ചിത്രത്തിന്റെ അമരക്കാരനാകുകയാണ് മഹേഷ്. കോടൂർ ഫിലിംസിന്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ, എന്നിവരാണ് Read More…