Movie News

‘പോയി തുലയൂ’, ഫോട്ടോയെടുക്കാന്‍ ചെന്ന രണ്‍ബീറിനോട് ഹോളിവുഡ് സൂപ്പര്‍നായിക നതാലി പോര്‍ട്ടുമാന്‍

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരങ്ങള്‍ക്ക് ആരോടെങ്കിലൂം ആരാധന ഉണ്ടാകാറുണ്ടോ? ബോളിവുഡിലെ തിരക്കു പിടിച്ച മിക്ക താരങ്ങളും ഹോളിവുഡ് താരങ്ങളെ കാണുമ്പോള്‍ ആരാധകന്റെ മനോഭാവത്തിലാകാറുണ്ട്. അത്തരം ഒരനുഭവം പങ്കുവെയ്ക്കുകയാണ് യുവ സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ഓസ്‌കാര്‍ ജേതാവായ നടി നതാലി പോര്‍ട്ട്മാനുമായും, പ്രശസ്ത സംവിധായകന്‍ ക്വെന്റിന്‍ ടറന്റിനോയുമായും ന്യൂയോര്‍ക്കില്‍ വെച്ചുണ്ടായ രണ്ട് രസകരമായ അനുഭവങ്ങള്‍ ഈയിടെ നടന്‍ പങ്കുവെച്ചു. ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയ രണ്‍ബീര്‍, ഇന്ത്യയില്‍ തനിക്ക് വലിയ പ്രശസ്തിയുണ്ടായിട്ടും വിദേശ താരങ്ങളോടൊപ്പം Read More…

Movie News

ഇഷ്ടമില്ലാതെ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വന്നു; RK ശെല്‍വമണി നിര്‍ബ്ബന്ധിച്ച് ചെയ്യിച്ചെന്ന് മോഹിനി

പ്രശസ്ത തമിഴ് സംവിധായകന്‍ ആര്‍.കെ. സെല്‍വമണി തന്നെ ഇന്റിമേറ്റ് രംഗങ്ങളില്‍ നിര്‍ബന്ധിച്ച് അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി പ്രശസ്ത നടി മോഹിനി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ‘കണ്‍മണി’ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ നിര്‍ബ്ബന്ധിച്ച് അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തിയത്. ഈ രംഗങ്ങള്‍ ചെയ്യാന്‍ താന്‍ ആദ്യം വിസമ്മതിക്കുകയും കരയുകയും ചെയ്തിരുന്നുവെന്നും നഷ്ടം ഉണ്ടാകാതിരിക്കാന്‍ ഒടുവില്‍ സമ്മതിച്ചുവെന്നും പറഞ്ഞു. ‘ വികടന്‍’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, സ്വിംസ്യൂട്ട് രംഗം ചെയ്യുന്നതിലെ തന്റെ അസ്വസ്ഥത എങ്ങനെ Read More…

Hollywood

കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്‌സിനു പിന്നിലെ യഥാര്‍ത്ഥ കഥ ; എഡ്, ലോറെയ്ന്‍ വാറന്‍ എന്നിവരുടെ ജീവിതത്തിലെ അവസാന കേസ്

ഹൊറര്‍ സിനിമകളില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയിലാണ് ‘കോണ്‍ജറിംഗ്’ നിലനില്‍ക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളുടെ അവലംബിത കഥയായി തീയേറ്ററുകളില്‍ എത്തിയ സിനിമകള്‍ വലിയ പണംവാരലും നടത്തിയിട്ടുണ്ട്. പുതുതായി പുറത്തിറങ്ങിയ ‘ദി കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്‌സ്’, ഈ ഫ്രാഞ്ചൈസിയുടെ ആദ്യ ഘട്ടത്തിന് വിരാമമിടുന്നു. ഇത്തവണ, എഡ്, ലോറെയ്ന്‍ വാറന്‍ എന്നിവര്‍ അന്വേഷിച്ച ഏറ്റവും ഭീകരമായ കേസുകളിലൊന്നായ പെന്‍സില്‍വാനിയയിലെ സ്മള്‍ കുടുംബത്തിന്റെ കഥയാണ് ഇതില്‍ പറയുന്നത്. ഇത് ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെട്ട ഒരു അസാധാരണ സംഭവമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇത് Read More…

Movie News

നടി കാജല്‍ അഗര്‍വാളിന് സംഭവിച്ചതെന്ത്? പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമോ?

കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ റോഡപകടത്തിൽ മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അഭ്യൂഹങ്ങൾ വന്‍തോതില്‍ പ്രചരിച്ചതോടെ താരം തന്നെ ഇവയ്ക്ക് അറുതി വരുത്തി രംഗത്തെത്തിയിരിക്കുകയാണ്. വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കാജല്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. കാജൽ ഒരു റോഡപകടത്തിൽ പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം വന്ന പോസ്റ്റുകള്‍. പിന്നീട് മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപിക്കുകയായിരുന്നു. പോസ്റ്റുകള്‍ക്ക് താഴെ ആശങ്കകള്‍ പ്രകടിപ്പിച്ചും പ്രാര്‍ഥനയും പിന്തുണയുമായും താരത്തിന്‍റെ നിരവധി ആരാധകരാണ് എത്തിയത്. പിന്നാലെയാണ് വ്യാജ വാര്‍ത്ത തള്ളി Read More…

Featured Hollywood

അഞ്ചുവയസ്സുകാരി ഹിന്ദ് റജബ് നേരിട്ടത് 335 വെടിയുണ്ടകള്‍; പലസ്തീന്‍ ജനതയുടെ ദൈന്യതയുടെ നേര്‍ക്കാഴ്ച

2025-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയയുടെ ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം, പ്രസ്റ്റീജിയസ് സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. കൈയടികള്‍ക്കും അംഗീകാരങ്ങള്‍ക്കും അപ്പുറം, സിനിമ കണ്ടവരുടെ മനസ്സില്‍ നിന്ന് മായാത്ത ഭീകരമായ ഒരു കഥയാണ് സിനിമ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് Read More…

Featured Hollywood

‘ബിക്കിനി കില്ലർ’, ചാൾസ് ശോഭരാജിനെ 2തവണ പിടികൂടിയ ഇന്‍സ്‌പെക്ടറുടെ കഥ നെറ്റ്ഫ്‌ളിക്‌സില്‍

കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഇന്ത്യയിലെ ഭീകരനായ കൊള്ളക്കാരന്‍ ചാള്‍സ് ശോഭരാജിനെ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടാകില്ല.’ബിക്കിനി കില്ലര്‍’ എന്നറിയപ്പെടുന്ന ചാള്‍സ് ശോഭരാജ്, തന്റെ കൊലപാതകങ്ങളുടെ പേരിലും ജയില്‍ ചാടിയതിലൂടെയും കുപ്രസിദ്ധി നേടി. ചാള്‍സ് ശോഭരാജ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും സെന്‍സേഷനാക്കി മാറ്റിയതോടെ അന്താരാഷ്ട്ര കുറ്റവാളിയായി ലോകം മുഴുവന്‍ അറിയപ്പെടുന്ന കുറ്റവാളിയായി മാറിയെങ്കിലും രണ്ടു തവണ ഈ ക്രിമിനലിനെ പിടികൂടി ഇന്‍സ്പെക്ടര്‍ മധുകര്‍ സെന്‍ഡെയെ എത്രപേര്‍ അറിയും? അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി വിളിച്ച് അഭിനന്ദിച്ച സെന്‍ഡെയുടെ ജീവിതം ആസ്പദമാക്കി Read More…

Movie News

‘പരമസുന്ദരി’യില്‍ പ്രിയാവാര്യരെ സൈഡാക്കി; സിനിമയ്‌ക്കെതിരേ മലയാളി ആരാധകര്‍

ബോളിവുഡ് റൊമാന്റിക് കോമഡിയായ ‘പരമസുന്ദരി’ യില്‍ നടി ജാന്‍വി കപൂറിന്റെ മലയാളിപെണ്‍കുട്ടി വേഷത്തെ നിലത്തു നിര്‍ത്താതെ ട്രോളുകയായിരുന്നു മലയാളികള്‍ . ഇതിന് പിന്നാലെ സിനിമയില്‍ ‘ ഒരു അഡാര്‍ ലവി’ലെ കണ്ണിറുക്കലിലൂടെ ഒറ്റരാത്രികൊണ്ട് താരമായി മാറിയ നടി പ്രിയ പ്രകാശ് വാര്യരെ സൈഡാക്കി മാറ്റിയെന്ന ആക്ഷേപവും ഉയരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ജാന്‍വി കപൂറിന്റെയും റൊമാന്റിക് കോമഡിയില്‍ പ്രിയാ വാര്യര്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയിച്ചത്. ഇത് മലയാളി ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാകുകയായിരുന്നു. ഒരു ഡയലോഗ് പോലും Read More…

Featured Movie News

25 വയസ്സിനിടയില്‍ രണ്ട് 100 കോടി ക്ലബ്ബ് ; സൂപ്പര്‍സ്റ്റാറുകളെ വരെ ഞെട്ടിച്ച് യുവനടന്‍ നസ്‌ളീന്‍

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരുടെ പട്ടികയിലേക്ക് ഉയരുകയാണ് യുവനടന്‍ നസ്‌ളീന്‍. കേവലം 25 വയസ്സിനകം വലിയ സൂപ്പര്‍താരങ്ങള്‍ക്ക് പോലും കഴിയാത്ത വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് നടന്‍. സഹനടനായി വന്ന് നായകനായി മാറിയ താരം രണ്ടു തവണ 100 കോടി ക്ലബ്ബില്‍ കയറിയാണ് ഞെട്ടിച്ചിരിക്കുന്നത്. അടുത്തിടെ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റിലേക്ക് ഉയര്‍ത്താനും നടന് കഴിഞ്ഞു. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ നസ്‌ളീന്‍ അഭിനയിച്ച ‘ലോക്: ചാപ്റ്റര്‍ 1 ചന്ദ്ര’ എന്ന സിനിമയും 100 കോടിയിലേക്ക് ഉയര്‍ന്നതോടെയാണ് നടന്‍ മോളിവുഡിലെ ശ്രദ്ധേയമായ Read More…

Movie News

നടി പ്രിയ അന്തരിച്ചു; നടുക്കം മാറാതെ ആരാധകര്‍

ബോളിവുഡ് നടിയും പ്രശസ്ത ടെലിവിഷന്‍ താരവുമായ പ്രിയ മറാത്തെ (38) അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ മുംബൈ മിറാ റോഡിലെ വസതിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷം മുന്‍പാണ് പ്രിയയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്. പവിത്ര റിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ സുശാന്ത് സിങ് രാജ്പുത്തിനൊപ്പം  വര്‍ഷയെന്ന വേഷത്തില്‍ പ്രിയ വന്‍ ജനപ്രീതി  നേടിയിരുന്നു. യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ചാര്‍ ദിവസ് Read More…