ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടി റിലീസ് ചെയ്തു. 75 ദിവസത്തെ തിയറ്റർ പ്രദർശനത്തിലൂടെ 240 കോടി കരസ്ഥമാക്കിയ ശേഷമാണ് ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തുന്നത്. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ 2024 ഫെബ്രുവരി 22നാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയതോടെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന ലേബൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി Read More…
നടി കനകലത അന്തരിച്ചു
തിരുവനന്തപുരം: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. സീരിയലുകളുടെ വരവോടെ മിനിസ്‌ക്രീനിലേക്കും എത്തി. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം. 1980-ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982-ൽ Read More…
ചലച്ചിത്ര സംവിധായകന്‍ ഹരികുമാർ അന്തരിച്ചു
പ്രമുഖ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ (70) അന്തരിച്ചു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് , ക്ലിന്റ് ഉൾപ്പെടെ ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 1981ല്‍ ‘ആമ്പൽ പൂവ്’ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ആറ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. സുകൃതം മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ‘കാറ്റും മഴയും’ എന്ന ചിത്രത്തിന് 2015 ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. Read More…
‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ, ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്ത്
സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘പെണ്ണായി പെറ്റ പുള്ളെ’ എന്ന പേരോടുകൂടി എത്തിയ ഗാനം ജിഷ്ണു വിയയിയാണ് ആലപിച്ചത്. മു.രിയുടെതാണ് വരികൾ. ഗോപി സുന്ദറിന്റെതാണ് സംഗീതം. ഗാനമിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ആകെ മൊത്തം അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഫാന്റസി ഡ്രാമയാണ് ‘പെരുമാനി’. മെയ് 10നാണ് ചിത്രം Read More…
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’യുടെ ഹിന്ദി പതിപ്പിന് റെക്കാർഡ് തുകയ്ക്കു വിൽപ്പന
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപൂർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക. അതില്‍നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻനായകനാകുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പ് ആദ്യം തന്നെ വിറ്റുപോയിരിക്കുന്നത്. അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റർ ഷെയർ നൽകിയുമാണ് ബോളിവുഡ്ഡിലെ ഒരു പ്രമുഖ നിർമ്മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്. Read More…
ചിരഞ്ജീവി ചിത്രത്തിന് തൃഷ വാങ്ങിയ പ്രതിഫലം ഞെട്ടിക്കും ; സാമന്തയെയും നയന്‍താരയെയും മറികടന്നു…!
സഹനടിയായി സിനിമയില്‍ വന്ന നടി തൃഷാകൃഷ്ണന്‍ മുന്‍നിര നായികമാരില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്ന് 41 വയസ്സ് തികയുന്ന താരം നിലവില്‍ കമല്‍ഹാസന്‍, ചിരഞ്ജീവി, അജിത് തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി അഭിനയിക്കുന്ന തിരക്കിലാണ്. തമിഴ്, തെലുങ്ക, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷയിലും തിരക്കോട് ഓടുകയാണ് തൃഷ. ജോഡി എന്ന സിനിമയില്‍ നായിക സിമ്രാന്റെ കൂട്ടുകാരിയുടെ വേഷത്തില്‍ എത്തിയ തൃഷ പിന്നീട് ലേസാ ലേസായിലൂടെ നായികയായി മാറുകയും അതിന് ശേഷം ഗില്ലിയും സാമിയും അടക്കം Read More…
രണ്ടാം വരവിലും ഗില്ലി 50 കോടിയിലേക്ക് ; മൂന്നാഴ്ച കൊണ്ട് നേടിയത് 30 കോടി, റീ റീ റിലീസും സംഭവമാകും
ആദ്യം പുറത്തിറങ്ങിയപ്പോള്‍ തന്നെ 100 ദിവസം ഓടുകയും വന്‍ തുക സമ്പാദിച്ച് വലിയ വിജയം നേടിയെടുക്കുകയും ചെയ്ത വിജയ് യുടെ ഗില്ലി 20 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിലും പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച് കുതിക്കുകയാണ്. 2024 ഏപ്രില്‍ 20-ന് തമിഴ്നാട്ടിലെ ഒന്നിലധികം തീയറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ വിജയകരമായി മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് 2004 ല്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ ഈ ചിത്രം 50 കോടി നേടിയ ആദ്യത്തെ ഗ്രോസറായ മൂവി രണ്ടാം വരവില്‍ ഈ വര്‍ഷം Read More…
ഹാര്‍ഡ്‌കോര്‍ സെക്‌സ് സീനുകള്‍ ചെയ്തത് ഗ്രാഫിക്‌സ്; മെയ് ഡിസംബറിലും ഫെയര്‍ പ്‌ളേയിലും കണ്ടത് യാഥാര്‍ത്ഥ്യമല്ല
രണ്ടായിരത്തിന് ശേഷം ഹോളിവുഡ് സിനിമകളില്‍ ലൈംഗിക രംഗങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്നും ഇപ്പോള്‍ ഇത്തരം രംഗങ്ങള്‍ക്കായി സിനിമാക്കാര്‍ ഗ്രാഫിക്‌സിനെ അമിതമായി ആശ്രയിക്കുന്നതായി പഠനം. ഫിലിം ഡാറ്റാ അനലിസ്റ്റ് സ്റ്റീഫന്‍ ഫോളോസ് നടത്തിയ പഠനത്തില്‍ സിനിമയിലെ ലൈംഗിക ഉള്ളടക്കത്തിന്റെ തോത് കുറഞ്ഞതായി കണ്ടെത്തി. ഏകദേശം 40 ശതമാനമാണ് ഇപ്പോഴത്തെ കണക്ക്. ലൈംഗിക ഉള്ളടക്കമില്ലാത്ത സിനിമകളുടെ എണ്ണം പ്രതിവര്‍ഷം 20 ശതമാനത്തില്‍ നിന്ന് ഏകദേശം 50 ശതമാനമായി ഉയര്‍ന്നതായും പറയുന്നു. ഇപ്പോള്‍ സിനിമകളില്‍ കാണിക്കുന്ന ചില സീനുകള്‍ പണ്ട് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ Read More…
‘അത് അസുഖകരമാണ്’; കരിയറിലെ ആദ്യ സെക്‌സ് രംഗത്തിന്റെ ചിത്രീകരണത്തെപ്പറ്റി വിക്ടോറിയ ജസ്റ്റിസ്
കരിയറിലെ ആദ്യ സെക്‌സ് രംഗത്തിന്റെ ചിത്രീകരണം അസുഖകരവും പരിഭ്രാന്തവും ഉത്ക്കണ്ഠയും നിറഞ്ഞതായിരുന്നെന്ന് കുട്ടികള്‍ക്കുള്ള നിക്ക്‌ലോഡിയന്‍ ചാനിലിലൂടെ താരമായി മാറിയ ഹോളിവുഡിലെ യുവനടി വിക്ടോറിയ ജസ്റ്റിസ്. കൗമാരതാരമായി ക്യാമറയ്ക്ക് മുന്നിലെത്തി നായികയായി വളര്‍ന്ന താരം തന്റെ ആദ്യ സെക്‌സ് രംഗം ചിത്രീകരിച്ചത് എങ്ങനെയായിരുന്നുവെന്ന് തുറന്നു പറഞ്ഞു. നിക്കലോഡിയന്റെ വിക്ടോറിയസില്‍ അഭിനയിച്ചപ്പോള്‍ കൗമാരപ്രായത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ നടിക്ക് തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഡിപ്രവിറ്റി’ക്ക് വേണ്ടിയാണ് സ്‌ക്രീനില്‍ ആദ്യമായി ഒരു സഹനടനുമായി ഇഴുകിചേര്‍ന്ന് അഭിനയിക്കേണ്ടി വന്നത്. കൂട്ടത്തില്‍ അഭിനയിക്കുന്നയാളെക്കുറിച്ച് കൃത്യമായി അറിയാന്‍ Read More…














