സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷാനവാസ്. കെ. ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി – എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. നഗരത്തിൽ അവിചാരിതമായി എത്തുന്ന കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ഏറെ ത്രില്ലറോടെ അവതരിപ്പിക്കുന്നു. ഹക്കിം ഷാ പ്രിയംവദ കൃഷ്ണാ പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ Read More…
വിജയ് യ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്? സാമൂഹികപ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നു
ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ്യുടെ പാത പിന്തുടരാന്‍ വ്യവസായത്തില്‍ നിന്നുള്ള മറ്റൊരു വമ്പന്‍ താരവും ഒരുങ്ങുന്നതായി സൂചനകള്‍. അത് മറ്റാരുമല്ല, കോളിവുഡിലെ സിങ്കം, സൂര്യ. പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, താരത്തെയും ഉടന്‍ രാഷ്ട്രീയത്തിലേക്ക് കാണാം. സൂര്യ തന്റെ അഗരം ഫൗണ്ടേഷന്‍ ആരംഭിച്ചത് 2006 ലാണ്. ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും അവരുടെ ക്ഷേമവും നല്‍കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രശംസനീയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്‍ ചെയ്തുവരുന്നുണ്ട്. Read More…
ഹോളിവുഡിലെ വമ്പന്‍ ഹിറ്റായ ഡ്യൂണിന്റെ അടുത്ത ഭാഗത്ത് ബോളിവുഡ് നടി തബുവും
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഹോളിവുഡ് സീരീസായ ‘ഡ്യൂണ്‍: പ്രൊഫസി’യിലേക്ക് ബോളിവുഡ് നടി തബുവും. വെറൈറ്റിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ പുറത്തിറങ്ങിയ ഡ്യൂണിന്റെ പ്രീക്വല്‍ ആയി വരുന്ന ഭാഗത്ത് പരമ്പരയിലാണ് തബു പ്രത്യക്ഷപ്പെടുന്നത്. സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയുടെ വേഷത്തിലേക്കാണ് തബുവിനെ പരിഗണിച്ചിരിക്കുന്നത്. കരുത്തയും ബുദ്ധിമതിയും ആകര്‍ഷകയുമായ വേഷമെന്നാണ് തബുവിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 2019-ല്‍ ‘ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ്’എന്ന പേരില്‍ ഗ്രീന്‍ലൈറ്റ് ചെയ്യപ്പെട്ട ഈ പരമ്പര ബ്രയാന്‍ ഹെര്‍ബര്‍ട്ട്, കെവിന്‍ ജെ. ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ Read More…
ധനുഷിന്റെയും ഐശ്വര്യയുടേയും ബന്ധം തകരാന്‍ കാരണം… ഈ നടി പറയുന്നത് കേള്‍ക്കൂ
നടന്‍ ധനുഷും ഐശ്വര്യാരജനീകാന്തും തമ്മില്‍ വേര്‍പിരിഞ്ഞിട്ട് രണ്ടു വര്‍ഷമായി. 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയുമാണ്. അതിനിടയില്‍ ഇരുവരും തമ്മില്‍ പിരിയാനുള്ള സാഹചര്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് പാട്ടുകാരി സുചിത്ര. ഇരുവരും പിരിയാനുള്ള കാരണം വിവാഹബന്ധത്തില്‍ വിശ്വാസ്യത കാണിക്കാതെ ഇരുവരും പരസ്പരം വഞ്ചിക്കുയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മക്കളെ വളരെ നന്നായി പരിപാലിക്കുന്ന പിതാവാണ് ധനുഷെങ്കിലും അദ്ദേഹം കുടുംബം നോക്കില്ലെന്നാണ് Read More…
കല്യാണം കഴിക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക്! “ഗുരുവായൂര്‍ അമ്പലനടയില്‍” കല്യാണപ്പാട്ട് ഇറങ്ങി
പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” സിനിമയുടെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ‘കെ ഫോർ കല്യാണം’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അങ്കിത് മേനോനാണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിൻ ആര്യൻ, സോണി മോഹൻ, അവനി മൽഹാർ, ഗായത്രി രാജീവ് എന്നിവരാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ Read More…
ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്‍; ‘‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ ” പോസ്റ്റർ
ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. “പറന്ന് പറന്ന് പറന്ന് ചെല്ലാൻ”. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത് ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷത്തിൽ എത്തുന്നു. ലുക്മാൻ നായക വേഷത്തിൽ എത്തി 2021 ൽ പുറത്തിറങ്ങിയ “No man’s land” എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ Read More…
രൺബീർ കപൂറിന്റെ ‘രാമായണ’ത്തിന്റെ ബജറ്റ് 835 കോടി, റിലീസ് 2027ൽ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. രാമനായി രൺബീർ കപൂറും സീതാദേവിയായി സായ് പല്ലവിയും കൈകേയിയായി ലാറ ദത്തയും ഹനുമാനായി സണ്ണി ഡിയോളും മന്ഥരയായി ഷീബ ചദ്ദയും അഭിനയിക്കുന്നു. ചിത്രത്തിന്റെ ബജറ്റ് ഏകദേശം 835 കോടി രൂപയാണ് “രാമായണം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരമാണ്, അതിനെ ആഗോള ദൃശ്യമാക്കാൻ നിർമ്മാതാക്കൾ ഒരു കല്ലും ഉപേക്ഷിക്കുന്നില്ല. 100 മില്യൺ ഡോളർ ( 835 കോടി) ബജറ്റ് രാമായണത്തിന് മാത്രമുള്ളതാണ്. രാമായണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ Read More…
ഹാലിബെറിയുടെ രസികന്‍ ‘ഹാപ്പി മദേഴ്‌സ്‌ഡേ’; നടിയുടെ നഗ്നചിത്രം പങ്കുവെച്ച് കാമുകന്‍ ഹണ്ട്
മാതൃദിനത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ഹാലിബെറിയുടെ ഒന്നാന്തരം നൂഡ് ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട് കാമുകനും സംഗീതജ്ഞനുമായ വാന്‍ഹണ്ട്. 54 കാരനായ സംഗീതജ്ഞന്‍ ഞായറാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അതിശയിപ്പിക്കുന്ന നടിയുടെ നഗ്‌ന ഫോട്ടോ പോസ്റ്റ് ചെയ്തു, അവളുടെ വീടിന്റെ കിടപ്പുമുറി ബാല്‍ക്കണിയില്‍ നില്‍ക്കുന്ന നിലയിലുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ഓസ്‌ക്കര്‍ ജേതാവായ 57 കാരിയുടെ ഇരുമ്പുറെയിലിംഗിന്റെ മാത്രം മറയില്‍ പിന്‍തിരിഞ്ഞു നോക്കുന്ന നിലയിലുള്ള ചിത്രമാണ് കാമുകന്‍ പങ്കുവെച്ചത്. ഫോട്ടോ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹാലിബെറി തന്നെ Read More…
‘ഹീരാമാണ്ടി’യുടെ യഥാര്‍ത്ഥ കഥ ഇങ്ങിനെയാണ്; ഗാന്ധിയോട് പ്രതികാരം ചെയ്ത ഗൗഹര്‍ ജാന്‍
സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരമാണ്ടി ഈ മാസം ആദ്യം റിലീസ് ചെയ്തതു മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിംഗാണ്. ലാഹോറിലെ പ്രശസ്തമായ മൊഹല്ല ഓഫ് കോര്‍ട്ടസന്‍സ് (തവാഇഫ്സ്) നെ പശ്ചാത്തലമാക്കി ഒരുക്കിയ സാങ്കല്‍പ്പിക കഥ വന്‍ ഹിറ്റായി മാറുകയാണ്. സിനിമയുടെ കഥ ഏറെക്കുറെ സാങ്കല്‍പ്പികമാണെങ്കിലും പക്ഷേ യഥാര്‍ത്ഥ ഹീരാ മാണ്ഡി നിലവിലുണ്ട്. സിനിമയില്‍ കാണിക്കുന്നത്‌പോലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടാന്‍ ധൈര്യപ്പെട്ട ഒരു ലൈംഗികത്തൊഴിലാളിയുടെ കഥയ്ക്കും സമാനതയുണ്ട്. ബന്‍സാലിയുടെ ഹീരമാണ്ഡിയില്‍ ആറ് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ബിബ്ബോജനായി അദിതി റാവു ഹൈദാരി Read More…














