ഒരു തവണ തന്നെ ഡീപ്‌ഫേക്കിന് ഇരയായ ഇന്ത്യയുടെ സ്വപ്‌നസുന്ദരി രശ്മിക മന്ദാന ഡീപ്‌ഫേക്ക് വീഡിയോയ്ക്ക് വീണ്ടും ഇരയായി. ഇത്തവണ ഒരു വെള്ളച്ചാട്ടത്തിന് സമീപം നില്‍ക്കുന്ന നിലയില്‍ ഒരു കൊളംബിയന്‍ നടിയുടെ ശരീരത്തോട് ചേര്‍ത്തുവെച്ചാണ് നടിയുടെ മുഖം ഒരുക്കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വൈറലായി മാറിയിട്ടുണ്ട്. ചുവന്ന ബിക്കിനിയില്‍ നില്‍ക്കുന്ന കൊളംബിയന്‍ മോഡലായ ദാനിയോ വിയ്യാറീയലിന്റെ ശരീരത്തേക്കാണ് രശ്മികയുടെ മുഖം ഇന്‍സേര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് നടി ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സിന്റെ കൃത്രിമത്വത്തിന് ഇരയാകുന്നത്. ആറു മാസം മുമ്പായിരുന്നു നടി Read More…
പിണങ്ങിയിരുന്ന രജനീകാന്തിന്റെ സിനിമയില്‍ 38 വര്‍ഷത്തിന് ശേഷം സത്യരാജ്
തമിഴിലെ സീനിയര്‍ നടന്മാരും ഇപ്പോഴും സൂപ്പര്‍താരങ്ങളുമായ രജനീകാന്തും സത്യരാജും വില്ലന്‍വേഷത്തില്‍ തുടങ്ങിയവരാണ്. സത്യരാജ് ഒരുകാലത്ത് രജനീകാന്തിന്റെ സ്ഥിരം വില്ലനുമായിരുന്നു. എന്നാല്‍ 38 വര്‍ഷത്തിന് ശേഷം സത്യരാജ് രജനീകാന്തിന് വില്ലനായി എത്തുന്നു. മൂന്നര പതിറ്റാണ്ട് പിണങ്ങിയിരുന്ന ഇരുവരും ലോകേഷ് കനകരാജിന്റെ സിനിമയ്ക്കായി ഒന്നിക്കുകയാണ്. രജനീകാന്ത് നായകനാകുന്ന ലോകേഷ് ചിത്രം കൂലിയില്‍ വില്ലനാകുവാന്‍ ലോകേഷ് കനകരാജ് സമീപിച്ചത് നടന്‍ സത്യരാജിനെ ആയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സത്യരാജ് യെസ് പറഞ്ഞില്ല. എന്നാല്‍ മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ച് മാത്രമേ താന്‍ ഈ Read More…
കൗമാരപ്രായത്തില്‍ മടിച്ചിട്ടില്ല പിന്നെയാ…. 61-ാം വയസ്സില്‍ നഗ്നതാപ്രദര്‍ശനവുമായി ഡെമിമൂര്‍
1980കളില്‍ സിനിമാതാരമായി മാറിയതു മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തുന്നതില്‍ നിന്നും ഹോളിവുഡ് നടി ഡെമി മൂര്‍ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ‘സ്ട്രിപ്റ്റീസി’ലെ ഒരു വിദേശ നര്‍ത്തകി മുതല്‍ 17-ആം നൂറ്റാണ്ടിലെ ദ സ്‌കാര്‍ലറ്റ് ലെറ്ററിലെ പ്യൂരിറ്റന്‍ വരെയുള്ള നിരവധി കഥാപാത്രങ്ങളില്‍ സ്വയം അനാവൃതമായുള്ള അവരുടെ അനേകം രംഗങ്ങളാണ് സെന്‍സര്‍ബോര്‍ഡ് മുറിച്ചു മാറ്റിയിട്ടുള്ളത്. 1991-ല്‍, ഭര്‍ത്താവ് ബ്രൂസ് വില്ലിസില്‍ നിന്നും ഏഴുമാസം ഗര്‍ഭിണിയായിരിക്കെ വാനിറ്റി ഫെയറിന്റെ കവറില്‍ നഗ്‌നയായി പോസ് ചെയ്ത് വിവാദമുണ്ടാക്കുകയും ചെയ്തു. യൗവ്വനപ്രായത്തില്‍ മാത്രമല്ല വാര്‍ദ്ധക്യത്തിലും Read More…
സിനിമാകുടുംബത്തില്‍ നിന്നും വരുന്നു എന്നത് കൊണ്ട് ഒരു കാര്യവുമില്ല; കഴിവില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് പൃഥ്വിരാജ്
സിനിമാമേഖലയില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നുവരുന്ന ചൂടേറിയതും വിവാദപരവുമായ വിഷയമാണ് സ്വജനപക്ഷപാതം. പലപ്പോഴും, ഇതിനകം സ്ഥാപിതമായ താരങ്ങളുമായി രക്തബന്ധമുള്ള അഭിനേതാക്കള്‍ ഇക്കാരണത്താല്‍ വെറുപ്പും നിഷേധാത്മക അഭിപ്രായങ്ങളും ലക്ഷ്യമിടുന്നു. കഴിവില്ലെങ്കില്‍ സിനിമാ കുടുംബത്തില്‍ നിന്നും വരുന്നു എന്നത് പ്രേക്ഷകര്‍ പരിഗണിക്കില്ലെന്ന് നടന പൃഥ്വിരാജ് പറഞ്ഞു. ആദ്യ ബ്രേക്ക് നേടുന്നത് തനിക്ക് എളുപ്പമായിരുന്നെന്ന് സമ്മതിച്ച നടന്‍ പക്ഷേ തന്നേക്കാള്‍ കഴിവുള്ളവര്‍ ഇപ്പോഴും വ്യവസായത്തില്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് തനിക്ക് അറിയാമെന്നും പറഞ്ഞു.” എനിക്ക് സിനിമയിലേക്ക് വരാന്‍ എളുപ്പമായിരുന്നു. എന്റെ ആദ്യ സിനിമ ലഭിച്ചത് കുടുംബപ്പേര് Read More…
നാല് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഈ സിനിമ ലോകമെമ്പാടുമായി നേടിയത് 414 കോടി; പക്ഷേ ഹിന്ദി പതിപ്പില്‍ പരാജയപ്പെട്ടു
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ഉണ്ട്. അവയുടെ ഹിന്ദി-ഡബ്ബ് പതിപ്പുകളും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. അവരുടെ ഹിന്ദി പതിപ്പുകളില്‍ നിന്ന് മാത്രം കോടികള്‍ നേടിയിട്ടുണ്ട്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍, പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായ കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവ യഥാക്രമം 511 കോടി രൂപയും 435 കോടി രൂപയും നേടി. ലോകമെമ്പാടും കോടികള്‍ നേടിയ ചില തെന്നിന്ത്യന്‍ Read More…
ഇന്ന് 12 കോടി പ്രതിഫലം വാങ്ങുന്ന തൃഷയ്ക്ക് ആദ്യം ലഭിച്ചത് എത്രയാണെന്ന് അറിയാമോ?
തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ അഭിനയിക്കുന്ന നായികമാരില്‍ മുന്‍നിരയിലാണ് തൃഷ. 20 വര്‍ഷത്തിലേറെയായി ചലച്ചിത്രരംഗത്ത് സഞ്ചരിക്കുന്ന അവര്‍ ഏകദേശം 15 വര്‍ഷമായി മുന്‍നിര നടിയാണ്. പൊന്നിയുടെ സെല്‍വന്‍, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിദാലിയ, തക് ലൈഫ്, റാം, വിശ്വംബര, ‘സതുരംഗ വേട്ടൈ’ (2014) യുടെ രണ്ടാം ഭാഗം, ‘സതുരംഗ വേട്ടൈ 2’, തുടങ്ങി നിരവധി ചിത്രങ്ങളാണ് തൃഷയുടെ കൈയിലുള്ളത്. ഇതുകൂടാതെ വിജയ്യുടെ ഗോട്ട് എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് അവര്‍ ഐറ്റം നമ്പറുമായി വരുന്നുണ്ട്. Read More…
മോഷണശ്രമം തടയുന്നതിനിടെ അമേരിക്കന്‍ ടെലിവിഷന്‍ നടന്‍ ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു
ജനറല്‍ ഹോസ്പിറ്റലിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടന്‍ ജോണി വാക്ടര്‍ ശനിയാഴ്ച രാവിലെ ലോസ് ഏഞ്ചല്‍സില്‍ വെടിയേറ്റ് മരിച്ചു. മോഷണശ്രമം തടയുന്നതിനിടയിലാണ് നടനെ മൂന്ന് കള്ളന്മാരില്‍ ഒരാള്‍ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ താരത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ 3:30 ഓടെ, 37 കാരനായ നടനും ഒരു സഹപ്രവര്‍ത്തകനും വെസ്റ്റ് പിക്കോ ബൊളിവാര്‍ഡിലും സൗത്ത് ഹോപ്പ് സ്ട്രീറ്റിലും ഇരിക്കുമ്പോള്‍, മുഖംമൂടി ധരിച്ച മൂന്ന് മോഷ്ടാക്കള്‍ കാറില്‍ നിന്ന് ഒരു കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് Read More…
അരിസ്റ്റോ സുരേഷ് നായകന്‍; ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സ്വരാജ് വെഞ്ഞാറമൂടിന്റെ പേജിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു Read More…
തിരക്ക്, പരസ്പരം കാണാനാകുന്നില്ല; 65 കാരി മഡോണയും 30 വയസ്സുകാരന്‍ കാമുകനും വേര്‍പിരിഞ്ഞു…!
ഒരു വര്‍ഷമായി ഡേറ്റിംഗിലായിരുന്ന 65 കാരി പോപ്പ് സംഗീതകാരി മഡോണയും അവരുടെ 30 വയസ്സുള്ള കാമുകന്‍ ജോഷും വേര്‍പിരിഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂയോര്‍ക്കിലെ ബ്രെഡ്വിന്നേഴ്സ് ജിമ്മില്‍ വെച്ച് കണ്ടുമുട്ടിയതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണെന്ന് പോപ്പ് റാണി തന്നെ വ്യക്തമാക്കുകയായിരുന്നു. തിരക്കേറിയ ഷെഡ്യൂളും പരസ്പരം കാണാന്‍ കഴിയാത്തതുമാണ് പിരിയുന്നതെന്നാണ് സൂചനകള്‍. 2022-ല്‍ അഹ്ലാമാലിക് വില്യംസില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷമാണ് ജോഷുമായി ഡേറ്റിംഗില്‍ ആയത്. കഴിഞ്ഞ മാര്‍ച്ചില്‍ ജോഷ് പോപ്പറിന്റെ ന്യൂയോര്‍ക്കിലെ ഒരു ബോക്‌സിംഗ് മത്സരത്തില്‍ ആവേശം കൊള്ളുന്ന മഡോണയുടെ Read More…













