Movie News

‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ ; ആസിഫ് അലി, അനശ്വര രാജൻ

‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ വെച്ച് രാവിലെ 8 മണിക്ക് നടന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ Read More…

Movie News

സിനിമയെന്നാല്‍ പണം മാത്രമല്ലെന്ന് നടി ഈഷാ റെബ്ബ ; പ്രതിഫലത്തേക്കാള്‍ നോക്കുന്നത് കഥ

സിനിമ എന്നാല്‍ പണം മാത്രമല്ലെന്നും മറ്റു പലതുമുണ്ടെന്നും നടി ഈഷ റെബ്ബ. ഇപ്പോള്‍ സംവിധായകന്‍ തരുണ്‍ ഭാസ്‌ക്കറിനൊപ്പമുള്ള തന്റെ സിനിമയുടെ ചിത്രീകരണത്തിലായ നടി ചിത്രത്തിന് ശ്രദ്ധേയമായ ആഖ്യാനമുണ്ടെന്നും ഈയിടെയായി നല്ല കഥകളുള്ള സിനിമകളിലേക്കാണ് താന്‍ ആകര്‍ഷിക്കപ്പെടുന്നതെന്നും പറഞ്ഞു. ‘ജയ ജയ ജയ ജയ ഹേ’ എന്ന മലയാള സിനിമയുടെ ഔദ്യോഗിക റീമേക്കാണ് ചിത്രം. സംവിധായകന്‍ തരുണ്‍ ഭാസ്‌ക്കറിനെ പുകഴ്ത്തി, അദ്ദേഹം നല്ല സിനിമകള്‍ ചെയ്യുന്ന മികച്ച സംവിധായകനാണെന്ന് ഈഷ പറഞ്ഞു. ‘കീട കോള’യിലും സംവിധായകന്റെ അഭിനയ മികവിനെ Read More…

Movie News

മമിതാബൈജു പ്രതിഫലം വര്‍ദ്ധിപ്പിച്ചോ? പ്രേമലുവിന്റെ വന്‍വിജയം കൊണ്ടുവരുന്നത് കോടികള്‍

ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു, 2024-ലെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആകസ്മികമായ സൗഹൃദത്തിനിടയില്‍ പരസ്പരം പ്രണയം കണ്ടെത്തുന്ന രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബ്ലോക്ക്ബസ്റ്റര്‍ പദവി നേടിയതിനു പുറമേ, ഈ ചിത്രം ഒരു പ്രതിഭയെ കൂടി കണ്ടെത്തി. ചിത്രത്തില്‍ ബബ്ലി റീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമിത ബൈജു. ചിത്രം തെലുങ്കിലും തമിഴിലും അസാധാരണമായ ബിസിനസ്സ് നേടിയതിനാല്‍, മമിത തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ വളരെ സെന്‍സേഷനായി മാറി. സിനിമയുടെ Read More…

Movie News

ലോകേഷ് കനകരാജ് ചെയ്തത് ചതിയും വഞ്ചനയും ; സംവിധായകന് പണിയുമായി സംഗീത ചവ്രര്‍ത്തി ഇളയരാജ

സ്‌റ്റൈലിഷ് സിനിമകളുമായി ഹിറ്റുകളുടെ ഒരു പരമ്പര തന്നെ തീര്‍ത്ത സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന സിനിമ ‘കൂലി’ ക്ക് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.സിനിമയ്ക്ക് സംഗീതം പകരുന്നത് പ്രമുഖ സംഗീത സംവിധായകന്‍ അനിരുദ്ധാണ്. സിനിമയുടെ ടൈറ്റില്‍ ടീസര്‍ അടുത്തിടെ പുറത്തുവിടുകയും അത് ഇന്റര്‍നെറ്റില്‍ തരംഗമാകുകയും ചെയ്തിട്ടുണ്ട്. അനിരുദ്ധ് ഒരുക്കിയ ‘കൂലി’ ടൈറ്റില്‍ ടീസറിന് പശ്ചാത്തലമാകുന്നത് തമിഴ്‌സിനിമാ സംഗീതത്തിലെ ചക്രവര്‍ത്തി ഇളയരാജയുടെ തങ്കമഗനിലെ ‘വാ വാ പക്കം വാ’ എന്ന ഗാനത്തിന്റെ പുനഃസൃഷ്ടിയാണ്. ഇത്രയും സാഹചര്യം നിലനില്‍ക്കേ Read More…

Movie News

മുന്‍ബന്ധത്തില്‍ താന്‍ വഞ്ചന കാട്ടിയിട്ടുണ്ട് ; സാമന്തയുമായി വേര്‍പിരിഞ്ഞ നടന്‍ നാഗചൈതന്യയുടെ തുറന്നു പറച്ചില്‍

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടന്മാരുടെ പട്ടികയിലാണ് തെലുങ്ക് യുവനടന്‍ നാഗ ചൈതന്യ വരുന്നത്. കരിയറിലും വ്യക്തിജീവിതത്തിലും ശ്രദ്ധയോടെ നീങ്ങുന്ന താരത്തിന്റെ മുന്‍ഭാര്യ സാമന്തയുമായുള്ള വേര്‍പിരിയല്‍ വന്‍ ചര്‍ച്ചയാണ്. എന്നാല്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖ പരിപാടിയില്‍ താന്‍ മുന്‍ ബന്ധത്തില്‍ വഞ്ചന കാട്ടിയിട്ടുണ്ടെന്ന് നടന്‍ പറഞ്ഞു. മുന്‍ ബന്ധത്തില്‍ ‘രണ്ടു ബന്ധം’ നടത്തിയതായി സൂചന നല്‍കിയ ഈ അഭിമുഖം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സാമന്ത റൂത്ത് പ്രഭുവിനെ വിവാഹം കഴിക്കുകയും പിന്നീട് വേര്‍പിരിഞ്ഞ ശേഷം ഇപ്പോള്‍ ശോഭിത Read More…

Movie News

വിജയ് യുടെ സിനിമയായാലും ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ല; ഗോട്ടിലെ ഐറ്റം നമ്പര്‍ ഉപേക്ഷിച്ച് ശ്രീലീല

വിജയ് യുടെ സിനിമയായാലും ഐറ്റംനമ്പറിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നടി ശ്രീലീല. അമേരിക്കന്‍ വംശജയായ നടി ദളപതി വിജയ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘ഗോട്ടി’ ല്‍ ഐറ്റം സോംഗ് അവതരിപ്പിക്കാനുള്ള അവസരം ശ്രീലീല നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ”ഒരു പാട്ടിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് കോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഗോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ നടി വിസമ്മതിച്ചത്. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഓഫര്‍ മാന്യമായി നിരസിച്ചു” എന്നാണ് റിപ്പോര്‍ട്ട്. ദളപതി വിജയ് തന്റെ ആവേശകരമായ Read More…

Movie News

അറബിക് കുത്ത് ഗാനത്തിന് വിജയ്‌ക്കൊപ്പം ചുവടു വെച്ച് തല; വൈറലായി ആരാധകന്‍ സൃഷ്ടിച്ച AI- വീഡിയോ

നിരവധി സൂപ്പര്‍സ്റ്റാറുകള്‍ അണി നിരക്കുന്ന മേഖലയാണ് സിനിമ മേഖല. മലയാളത്തിലായാലും, തമിഴില്‍ ആയാലും , തെലുങ്കില്‍ ആയിലും അങ്ങ് ബോളിവുഡില്‍ ആയാലും അങ്ങനെ തന്നെ. ദളപതി വിജയിയുടേയും സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാറിന്റേയും ചിത്രങ്ങള്‍ പലപ്പോഴും തീയറ്ററുകളില്‍ ആരോഗ്യകരമായ മത്സരം കൊണ്ട് തന്നെ ശ്രദ്ധേയമാകാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന സമയവും ഉണ്ടായിരുന്നു. അടുത്തിടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിജയ്‌യുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ ഗാനത്തിലാണ് അജിത്ത് പ്രത്യക്ഷപ്പെട്ടത്. Read More…

Movie News

18 വര്‍ഷമായി ഉലയാതെ സൂര്യയും ജ്യോതികയും ; കുടുംബജീവിതത്തിന്റെ രഹസ്യം പങ്കുവെച്ച് നടി

സൂര്യയും ജ്യോതികയും തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരദമ്പതികളാണ്. 18 വര്‍ഷം കഴിഞ്ഞിട്ടും അവരുടെ ബന്ധം ഉലയാതെ തന്നെ നില്‍ക്കുന്നു. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്്. തങ്ങളുടെ ജീവിതവിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി ജ്യോതിക. ആദ്യ കണ്ടുമുട്ടല്‍ മുതല്‍ ഇതുവരെ ഇരുവരും സുഹൃത്തുക്കളായി നിലനില്‍ക്കുന്നതാണ് വിജയരഹസ്യമെന്ന് നടി പറയുന്നു. ”എന്റെ ഭര്‍ത്താവ് എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ വ്യക്തി അദ്ദേഹമാണ്, ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്തത് അദ്ദേഹത്തോടൊപ്പമാണ്. ഞങ്ങള്‍ വളരെക്കാലം സുഹൃത്തുക്കളായി Read More…

Movie News

ആരാധകന് ഉരുളയ്ക്ക് ഉപ്പേരി കൊടുത്ത് മാളവികാമോഹന്‍, നെറ്റിസണ്‍മാര്‍ക്കിടയില്‍ തരംഗം

പ്രശസ്ത നടി മാളവിക മോഹനന്‍ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് ഏറെ പ്രശസ്തയാണ്. അഭിനയമികവ് കാട്ടിയ അനേകം സിനിമകളിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത നടി തന്റെ ഗ്‌ളാമറസ് വേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാനും ആത്മവിശ്വാസം പ്രകടിപ്പിക്കാറുണ്ട് അതുപോലെ തന്നെ പരിഹസിക്കാനായി എത്തുന്നവര്‍ക്ക് നടി നല്‍കുന്ന ചുട്ട മറുപടിയും ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ ട്വിറ്ററിലെ ആസ്‌ക് മാളവിക സെഷനില്‍ തന്റെ മുന്‍ഗണനകളെക്കുറിച്ചുള്ള ഒരു നെറ്റിസന്റെ ചോദ്യത്തിന് നടി ആത്മവിശ്വാസത്തോടെ നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇന്ററാക്ടീവ് സെഷനില്‍, ഒരു നെറ്റിസണ്‍ മാളവികയോട് അവളുടെ അഭിനയ Read More…