Movie News

ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത് തുറന്നു പറഞ്ഞത് തിരിച്ചടിയായി ; ബോളീവുഡില്‍ അവസരം കിട്ടുന്നില്ലെന്ന് തനുശ്രീ

2018 ല്‍ ബോളിവുഡില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനെക്കുറിച്ച് ആദ്യം ധൈര്യത്തോടെ സംസാരിച്ചത് തന്റെ തൊഴില്‍സാധ്യത കുറച്ചെന്ന് നടി തനുശ്രീദത്ത. തനുശ്രീയുടെ ധീരമായ ചുവടുവെപ്പ് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ മീടൂ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചെങ്കിലും അതിന് ശേഷം ബോളിവുഡില്‍ തനിക്ക് വലിയ രീതിയില്‍ അവസരം കുറയാന്‍ കാരണമായെന്ന് നടി പറഞ്ഞു. സിനിമാ മേഖലയില്‍ വാഗ്ദാനങ്ങള്‍ ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ദത്ത സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. സിനിമകള്‍ക്കും വെബ് പ്രോജക്ടുകള്‍ക്കുമായി ഓഫറുകള്‍ ലഭിച്ചിട്ടും, യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത ഒരു അവസ്ഥ വന്നതായി നടി Read More…

Movie News

സല്‍മാന്‍ഖാന്‍, രജനീകാന്ത് എന്നിവരെ ഹിറ്റ് മേക്കര്‍ ആറ്റ്‌ലീ ഒരുമിപ്പിക്കുന്നു

ബോളിവുഡിലെ ഭായ്ജാന്‍, സല്‍മാന്‍ ഖാന്‍, തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി അറ്റ്ലിയുടെ അടുത്ത ചിത്രത്തില്‍ സഹകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2023ല്‍ ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് വമ്പന്‍ ഹിറ്റ് സമ്മാനിച്ച അറ്റ്ലി, ഇന്ത്യന്‍ സിനിമയിലെ രണ്ട് വലിയ താരങ്ങള്‍ അഭിനയിക്കുന്ന ഒരു സിനിമയാണ് അടുത്തതായി കാണുന്നത്. മുതിര്‍ന്ന നടന്‍ രജനികാന്തിനെയും സല്‍മാന്‍ഖാനെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സിനിമായണ് പളാന്‍ ചെയ്യുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കുടുംബബന്ധം പോലെയുള്ള ബന്ധം പങ്കിടുന്ന ‘സണ്‍ പിക്ചേഴ്സ് ചിത്രം നിര്‍മ്മിക്കും. Read More…

Movie News

”എന്‍ അപ്പ തന്‍ എനക്ക് ഭയം, ഐ ലവ് യു” ; നയന്‍താരയോട് ദുല്‍ഖര്‍ സല്‍മാന്‍

വിനോദ വ്യവസായത്തിലെ തന്റെ സമപ്രായക്കാരായ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നയന്‍താര ഒരു അപൂര്‍വ താരപദവിയുള്ള സ്ത്രീയാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് അവരെ ഇഷ്ടപ്പെടുന്നതും അഭിനന്ദിക്കാനുമായി എത്തുന്നതും. ഷാരൂഖ് ഖാനൊപ്പം ‘ജവാന്‍’ എന്ന ചിത്രത്തിലൂടെ അടുത്തിടെ നടത്തിയ ബോളിവുഡ് അരങ്ങേറ്റം അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. പ്രായമാകാത്ത നയന്‍സിനെ പുതിയ തലമുറയിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്‍ അഭിനന്ദിക്കുന്ന ഒരു പഴയ ചിത്രം വൈറലാകുകയാണ് ഇപ്പോള്‍. 2018-ല്‍ ദുല്‍ഖറും നയന്‍താരയും ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുത്തപ്പോള്‍ ഡിക്യൂ നയന്‍സിനെക്കുറിച്ച് പറയുന്നതാണ് വീഡിയോ. അനേകം Read More…

Movie News

എഴുപതാം സിനിമയില്ല, 69-ല്‍ വിജയ് സിനിമാഭിനയം നിര്‍ത്തും; സൂചന നല്‍കി അന്‍പതാം പിറന്നാള്‍ വീഡിയോ

രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് അണിയറ സംസാരമുണ്ട്. വെങ്കട്പ്രഭുവിന്റെ ഗോട്ട് മിക്കവാറും താരത്തിന്റെ അവസാന സിനിമാ സംരംഭമായേക്കുമെന്നും സൂചനയുണ്ട്. അതേസമയം താരം കരിയറിലെ 69-ാം സിനിമാ കൊണ്ട് അഭിനയം നിര്‍ത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു. താരം എഴുപതാം സിനിമ അഭിനയിച്ചേക്കില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നത് സൂപ്പര്‍ഹിറ്റ് സിനിമയായ ലിയോ സിനിമയുടെ അണിയറക്കാരാണ്. താരം ജനുവരി 22 ന് അമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക ട്രിബ്യൂട്ട് വീഡിയോയിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. Read More…

Movie News

അഞ്ചുകോടി നല്‍കാമെന്ന് ഓഫര്‍ ; എന്നിട്ടും ആ ബോളിവുഡ് സിനിമ തള്ളി അനുഷ്‌ക്കാഷെട്ടി

തെന്നിന്ത്യയില്‍ അനേകം ആരാധകരുള്ള നടിമാരുടെ പട്ടികയിലാണ് അനുഷ്‌ക ഷെട്ടി. അഭിനയവും സൗന്ദര്യവും ഒരുപോലെ അനുഗ്രഹിച്ചിരിക്കുന്ന നടിക്ക് തെലുങ്കിലും തമിഴിലും കന്നഡത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറെ താമസിയാതെ അവര്‍ മലയാള സിനിമയുടെ ഭാഗമാക്കാകും. അതേസമയം ബോളിവുഡില്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ലാത്ത നടി ഒരു വമ്പന്‍ ഓഫര്‍ തള്ളി. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ബാഹുബലി ചെയ്യുന്ന സമയത്ത് വന്ന ഓഫര്‍, സൂപ്പര്‍ഹിറ്റുകളുടെ തമ്പുരാനായിരുന്ന സംവിധായകന്റേതായിരുന്നു സിനിമ. എന്നാല്‍ നടി ഈ വലിയ സിനിമ നിരസിച്ചു. Read More…

Movie News

ചരിത്രംകുറിച്ച് സുരേഷ് ഗോപി ചിത്രം; “വരാഹം” ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രം ‘”വരാഹം ” ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ ഷെയർ ചെയ്യുന്നത്. ചരിത്രം കുറിച്ച തൃശ്ശൂരിലെ ഗംഭീര വിജയത്തിനുശേഷം സുരേഷ് ഗോപിയുടെ റിലീസാകാനിരിക്കുന്ന ചിത്രമാണ് വരാഹം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒളിച്ചുവച്ച നിഗൂഢമായ കാര്യങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന് ഫസ്റ്റ് ലുക്ക് Read More…

Movie News

റിയാലിറ്റി ഷോയില്‍ അവതാരകയായി നടി മഞ്ജിമാ മോഹന്റെ ബാല്യകാലചിത്രം വൈറല്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സെലിബ്രിറ്റികളുടെ ബാല്യകാല ഫോട്ടോകള്‍ നമ്മള്‍ പലപ്പോഴും കാണാറുണ്ട്. അത്തരം ഫോട്ടോകള്‍ പലപ്പോഴും നെറ്റിസണ്‍സ് ഇഷ്ടപ്പെടുന്നു. അടുത്തിടെ, ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു നടിയുടെ അത്തരമൊരു ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ചിത്രം വൈറലായി. നടി പ്രിയ ഭവാനി ശങ്കര്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കിട്ട ചിത്രമാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. 2000 കളുടെ തുടക്കത്തില്‍ മഞ്ജിമ കുട്ടികള്‍ക്കായി ഒരു ടെലിവിഷന്‍ ഷോ അവതാരകയായിരുന്നപ്പോള്‍ എടുത്തതാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഹായ് Read More…

Movie News

”ദക്ഷിണേന്ത്യന്‍ സിനിമയിലെ ഹീറോകള്‍ക്ക് കുടുംബത്തിലെ സത്രീകള്‍ സിനിമയില്‍ വരുന്നത് ഇഷ്ടമല്ല ”

തെന്നിന്ത്യന്‍ സിനിമ പുരുഷാധിപത്യത്തിന് കീഴിലാണെന്നും നടന്മാര്‍ക്ക് അവരുടെ സഹോദരികളോ മകളോ പോലെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീകള്‍ സിനിമയില്‍ വരുന്നത് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് പ്രശസ്ത തെലുങ്ക് നടിയും നടന്‍ മോഹന്‍ബാബുവിന്റെ മകളുമായ ലക്ഷ്മി മഞ്ചു. തന്നെപ്പോലെയുള്ളവരെ കാസ്റ്റ് ചെയ്യാത്തതിനും തൊഴില്‍ നിഷേധിക്കുന്നതിനും കാരണം ഈ മനോഭാവമാണെന്നും അവര്‍ തുറന്നടിച്ചു. ജോലിചെയ്യാന്‍ മുംബൈയിലേക്ക് പോകാനുള്ള തന്റെ തീരുമാനത്തിന്റെ പ്രധാന മാര്‍ഗ്ഗതടസ്സം കുടുംബം തന്നെയാണെന്നും ഇവര്‍ പറഞ്ഞു. കുടുംബം എതിര്‍ത്തിട്ടും നടി കഴിഞ്ഞ വര്‍ഷം മുംബൈയിലേക്ക് പോകുകയും ചില ബോളിവുഡ് സിനിമാ Read More…

Movie News

‘ഒറ്റയ്ക്ക് വന്നു കാണാൻ നടൻ ആവശ്യപ്പെട്ടു’ ; നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഇഷ

സിനിമയിലെ ആദ്യ നാളുകളില്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ വിവരിച്ച് വികാരാധീനയായി ബോളിവുഡ് നടി ഇഷാ കോപീക്കര്‍. ഐറ്റം നമ്പറുകളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട കാലത്ത് താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. റോളുകള്‍ തീരുമാനിക്കാനുള്ള അധികാരം പലപ്പോഴും നായകന്മാരിലും അഭിനേതാക്കളിലുമാണ്. ഇത് നല്ല മൂല്യങ്ങളോടെ വളര്‍ന്നവരെ ഏറെ ബുദ്ധിമുട്ടിക്കും. സമ്മര്‍ദത്തിന് വഴങ്ങേണ്ടി വന്ന സാഹചര്യം മുന്‍ നിര്‍ത്തി പല നടിമാരും വ്യവസായം തന്നെ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ പോലും തീരുമാനമെടുത്തപ്പോള്‍ താനടക്കം കുറച്ചുപേര്‍ മാത്രമാണ് തളരാതെ Read More…