Movie News

ശിവകാര്‍ത്തികേയന്‍ ജൂഡ് ആന്റണിയുടെ സിനിമയില്‍ ; പ്രതിനായക വേഷത്തില്‍ ആര്യയെത്തിയേക്കും

അടുത്ത തലമുറയിലെ സൂപ്പര്‍താരമെന്ന് ഇപ്പോഴേ വിലയിരുത്തപ്പെടുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. തമിഴില്‍ അവസരങ്ങളുടെ പെരുമഴയ്ക്ക് മുന്നില്‍ നില്‍ക്കുന്ന താരം മലയാളി സംവിധായകന്‍ ജൂഡ് ആന്റണിക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ ഊഹാപോഹം. 2018 ന് ശേഷം ജൂഡ് ചെയ്യുന്ന വമ്പന്‍ സിനിമകളില്‍ ഒന്നായിരിക്കും ഇതെന്നും കേള്‍ക്കുന്നു. സിനിമയില്‍ പ്രതിനായക വേഷത്തില്‍ ആര്യയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. എജിഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന സിനിമ എസ്‌കെയുടെ ഏറ്റവും സിനിമകളില്‍ ഒന്നായിരിക്കുമെന്നും കേള്‍ക്കുന്നു. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ Read More…

Movie News

രാധികാ ആപ്‌തേയും നന്ദിതാദാസും സംവിധായകരാകുന്നു; കനി കുസൃതി നിര്‍മ്മാതാവായേക്കും

ബോളിവുഡിലെ സെലക്ടീവ് സിനിമകളില്‍ മാത്രം കാണാറുള്ള താരം രാധിക ആപ്തെ സംവിധായികയാകുകയാണ്. ആക്ഷന്‍ ഫാന്റസി ചിത്രമായ കോട്ട്യയിലൂടെയാണ് നടി സംവിധായികയുടെ കുപ്പായമണിയുന്നത്. സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു നടി സിനിമയുടെ പ്രഖ്യാപനം നടത്തിയത്. വിക്രമാദിത്യ മോട്വാനി നിര്‍മ്മിക്കുന്ന സിനിമ മറാഠി ആക്ഷന്‍-ഫാന്റസി ഒരു യുവ കുടിയേറ്റ കരിമ്പ് കൃഷികാരന്റെ കഥയാണ് പറയുന്നത്. അയാള്‍ക്ക് ഒരു സൂപ്പര്‍പവര്‍ കിട്ടുകയും അത് തന്റെ കുടുംബത്തിന് അനുഗ്രഹമായി മാറുകയും ചെയ്യുന്നു. ചലച്ചിത്രമേളയില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റു സിനിമകളില്‍ നന്ദിതാദാസ് ഒരു സിനിമചെയ്യുന്നുണ്ട്. ഈ Read More…

Movie News

സിനിമയുടെ ലോഞ്ചിംഗിനെത്തി നടി ഞെട്ടിച്ചു; മൂക്കുത്തിയമ്മനാകാന്‍ നയന്‍താര ഉപവാസത്തില്‍

സാധാരണഗതിയില്‍ സിനിമയുടെ പരിപാടികളിലോ പ്രമോഷനുകളിലോ കാണാത്ത താരം നയന്‍താരയാണ്. തന്റെ ബോളിവുഡ് അരങ്ങേറ്റമായ ജവാന്റെ പ്രമോഷനുകള്‍ പോലും അവള്‍ ഒഴിവാക്കി. എന്നാല്‍ വ്യാഴാഴ്ച ‘മൂക്കുത്തിയമ്മന്‍’ സിനിമയുടെ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്ത് നടി ഞെട്ടിച്ചത് സിനിമയുടെ അണിയറക്കാരെ മാത്രമല്ല ആരാധകരെ കൂടിയാണ്. വ്യാഴാഴ്ച മൂക്കുത്തി അമ്മന്‍ 2 ന്റെ ലോഞ്ചിംഗ് വേളയില്‍ നയന്‍താരയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. ചുവപ്പും സ്വര്‍ണ്ണ നിറ ത്തിലുള്ള സാരിയും ധരിച്ച താരം പൂജാ ചടങ്ങില്‍ പങ്കെടുക്കുകയും ചിത്രത്തിന് വേ Read More…

Movie News

ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; “ധീരൻ” ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, Read More…

Movie News

സേക്രഡ് ഗെയിംസിനായി ആദ്യം പരിഗണിച്ചത് മഞ്ജുവിനേയും നയന്‍താരയേയും; അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍

നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് വെബ്‌സീരീസായ സേക്രഡ് ഗെയിംസില്‍ നായികമാരായി എത്തേണ്ടിയിരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരായ മഞ്ജുവാര്യരും നയന്‍താരയും. പറയുന്നത് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. എന്നാല്‍ എന്തുകൊണ്ടാണ് സെയ്ഫ് അലി ഖാന്‍ നായകനായ പരമ്പരയില്‍ രണ്ട് നടിമാരും അഭിനയിക്കാതിരുന്നതെന്നും താരം പറഞ്ഞു. സേക്രഡ് ഗെയിംസിലെ റോ ഏജന്റ് കുസും ദേവി യാദവിന്റെ വേഷത്തിനായി താന്‍ ആദ്യം സമീപിച്ചത് മഞ്ജു വാര്യരെയാണ്. ഇതിനൊപ്പം മറ്റൊരു കഥാപാത്രത്തിനായി നയന്‍താരയുടെ പേരും സംവിധായകന്‍ നല്‍കിയതാണ്്. 2019 ലെ ഹിറ്റ് പരമ്പരയിലെ മഞ്ജു Read More…

Movie News

തമന്നയും കാമുകന്‍ വിജയ്‌വര്‍മ്മയും വേര്‍പിരിഞ്ഞു? സുഹൃത്തുക്കളായി തുടരാന്‍ തീരുമാനം

ദീര്‍ഘനാളായി റിലേഷനില്‍ ആയിരുന്ന പ്രമുഖ തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയും കാമുകനും നടനുമായ വിജയ് വര്‍മ്മയും ബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എല്ലാം അവസാനിപ്പിച്ചതായും വേര്‍പിരിഞ്ഞ ശേഷം ഭാവിയില്‍ നല്ല സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പിങ്ക്‌വില്ല അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വേര്‍പിരിഞ്ഞിട്ടും, തമന്നയും വിജയും സുഹൃത്തുക്കളായി തുടരാന്‍ ആഗ്രഹിക്കുന്നു. ഇരുവരും മറ്റുകാര്യങ്ങളെല്ലാം അവസാനിപ്പിച്ച ശേഷം അവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരക്കുള്ള ഷെഡ്യൂളുകള്‍ അവരെ അകറ്റി Read More…

Movie News

ഇനി ആറ്റ്‌ലി അല്ലുഅര്‍ജുനുമായി സഹകരിക്കുന്നു; പ്രതിഫലം 100 കോടി ?

ജവാന്റെ വന്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരില്‍ ഒരാളായി അറ്റ്ലി മാറി. ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഇപ്പോള്‍ സംവിധായകന്‍ പുഷ്പ 2 സ്റ്റാര്‍ അല്ലു അര്‍ജുനുമായി ഒരു പ്രോജക്റ്റിനായി ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയ്ക്കായി ആറ്റ്‌ലീ ചോദിച്ചിരിക്കുന്ന പ്രതിഫലം ഞെട്ടിക്കുകയാണ്. സല്‍മാന്‍ ഖാനൊപ്പമുള്ള അറ്റ്ലിയുടെ ചിത്രം ബജറ്റ് പ്രശ്നങ്ങള്‍ കാരണം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പ്രോജക്റ്റിലേക്ക് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍ Read More…

Movie News

വിവാഹത്തിന് ശേഷമുള്ള ആദ്യ സിനിമ ; കീര്‍ത്തി സുരേഷ് അശോക് സെല്‍വന് നായികയാകും

വിവാഹത്തിന് ശേഷമുള്ള ആദ്യ സിനിമയില്‍ കീര്‍ത്തി സുരേഷ് അശോക് സെല്‍വന് നായികയാകും. തന്റെ ദീര്‍ഘകാല കാമുകന്‍ ആന്റണി തട്ടിലുമായി കീര്‍ത്തി സുരേഷ് വിവാഹിതയായത് കഴിഞ്ഞ വര്‍ഷമായിരുന്നു. വിവാഹത്തിന് ശേഷം നടി തന്റെ ആദ്യ പ്രോജക്റ്റ് ആരംഭിക്കുകയാണ്. ഈ സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. വിവാഹിതരാകുന്നതിന് മുമ്പ്, സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രം പങ്കിട്ടുകൊണ്ട് കീര്‍ത്തി തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. കീര്‍ത്തിയും ആന്റണിയും 2024 ഡിസംബര്‍ 12-ന് ഗോവയില്‍ വച്ച് വിവാഹിതരായി. കീര്‍ത്തി സുരേഷ് അവസാനമായി പ്രധാന വേഷത്തില്‍ Read More…

Movie News

രജനീകാന്തിനും ശ്രീദേവിയോട് പ്രണയമുണ്ടായിരുന്നു; ഇഷ്ടം പറയാന്‍ ചെന്നപ്പോള്‍ അപശകുനം

‘റണുവ വീരന്‍’, ‘പോക്കിരി രാജ’, ‘ചാല്‍ബാസ്’ തുടങ്ങി നിരവധി സിനിമകളില്‍ രജനികാന്തും ശ്രീദേവിയും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്. 18 സിനിമകളാണ് ഇരുവരും ഒരുമിച്ച് ചെയ്തത്. എന്നാല്‍ സൂപ്പര്‍ താരത്തിന് ശ്രീദേവിയെ ശരിക്കും ഇഷ്ടമായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? തുടര്‍ച്ചയായി ഒരുമിച്ച് സിനിമ ചെയ്തപ്പോള്‍ ക്രമേണെ രജനീകാന്തിന് ശ്രീദേവിയോട് പ്രണയമുണ്ടായി. ശ്രീദേവിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, 16 വയസ്സുള്ളപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ശ്രീദേവിയുടെ അമ്മയോട് പറഞ്ഞിരുന്നു. ഒരിക്കല്‍ രജനീകാന്ത് ശ്രീദേവിയുടെ വീട്ടില്‍ പ്രണയം പറയാന്‍ പോകുക പോലും Read More…