Movie News

സൂര്യ കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ റിട്രോയുടെ ടീസര്‍ ; റിവഞ്ച് ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് സൂചന

വലിയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കാതെ കടന്നപോയ കങ്കുവയ്ക്ക് ശേഷം പ്രതിഭാധനനായ കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയില്‍ പ്രതീക്ഷ വെച്ചിരിക്കുകയാണ് നടന്‍ സൂര്യ. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അതിശക്തമായ ആക്ഷന്‍ മൂവിയായിട്ടാണ് റിട്രോ എത്തുന്നത്. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സിനിമയുടെ കീസര്‍ സൂര്യ ഷെയര്‍ ചെയ്തത്. 2025 വേനല്‍ക്കാലത്ത് സിനിമ തീയേറ്ററില്‍ എത്തുമെന്ന് താരം സൂചന നല്‍കുന്നു. സിനിമയിലെ നായിക പൂജാ ഹെഗ്‌ഡേയാണ്. സൂര്യയും പൂജയും കാമുകീകാമുകന്മാരായിരിക്കുമെന്ന സൂചനയാണ് സിനിമ Read More…

Movie News

പുതിയ റിലീസുകളൊന്നും പ്രശ്‌നമല്ല ; പുഷ്പ- 2 കളക്ഷന്‍ 1500 കോടിയായി, മൂന്നാമത്തെ ആഴ്ചയിലും കുതിക്കുന്നു

അല്ലു അര്‍ജുന്റെ പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന പുഷ്പ- 2 സിനിമ റിലീസ് ചെയ്ത ഡിസംബര്‍ 5 മുതല്‍ വന്‍ മുന്നേറ്റം തുടരുകയാണ്. സുകുമാര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ഇന്ത്യയിലും പുറത്തും അനേകം ആരാധകരെ സൃഷ്ടിച്ച് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പണംവാരി സിനിമകളില്‍ ഒന്നായി മാറുകയാണ്. അല്ലുവിനൊപ്പം രശ്മികാ മന്ദന, ഫഹദ് ഫാസില്‍, ജഗപതിബാബു തുടങ്ങിയവരും ഭാഗമായ ചിത്രം പുതിയ സിനിമകളുടെ റിലീസിംഗില്‍ പോലും പതറാതെ ആളെ കയറ്റുകയാണ്. ഹിന്ദി, തമിഴ്, കന്നഡ, Read More…

Movie News

സല്‍മാന്‍ഖാനുമായുള്ള വിവാഹം എന്നാണ് ? കാമുകി യൂലിയ വന്തൂര്‍ മറുപടി പറയുന്നു

ബോളിവുഡിലെ മറ്റു ഖാന്‍മാര്‍ രണ്ടും മൂന്നും വിവാഹം കഴിച്ചുകഴിഞ്ഞിട്ടും നടന്‍ സല്‍മാന്‍ ഖാന്‍ ഏകാകിയായി തുടരുകയും പ്രണയിക്കുകയുമാണ്. പക്ഷേ റൊമാനിയന്‍ ഗായിക യൂലിയ വന്തുറുമായി പലപ്പോഴും ബന്ധപ്പെടുത്തി താരത്തിന്റെ പേര് കേള്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ സല്‍മാന്‍ഖാനുമായുള്ള വിവാഹം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയാണ് യൂലിയ. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാനുള്ള പദ്ധതിയെക്കുറിച്ച് യൂലിയയോട് ചോദിച്ചിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ചല്ല, മറിച്ച് രണ്ട് ആളുകള്‍ പരസ്പരം പങ്കിടുന്ന വികാരങ്ങളെക്കുറിച്ചാണ് ചോദിക്കേണ്ടതെന്നായിരുന്നു യൂലിയയുടെ മറുപടി. Read More…

Movie News

പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം; നിര്‍മ്മാതാക്കള്‍ 50 ലക്ഷം നല്‍കി

അല്ലു അര്‍ജുനെ വന്‍ വിവാദത്തിലാക്കിയ പുഷ്പ 2 സിനിമയുടെ തിക്കിലും തിരക്കിലും പെട്ട യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് സിനിമയുടെ നിര്‍മ്മാതാവ് 50ലക്ഷം രൂപ നല്‍കി. പുഷ്പ 2-ന്റെ പിന്നിലെ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് പണം നല്‍കിയത്. സംഭവത്തില്‍ പരിക്കേറ്റ് എട്ടുവയസ്സുകാരന്‍ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍മ്മാതാവ് നവീന്‍ യെര്‍നേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കിംസ് ആശുപത്രിയില്‍ Read More…

Movie News

‘ഇനി ഇവിടെ ഞാൻ മതി…’ വൻതരംഗമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’; ആക്ഷൻ ടീസർ പുറത്ത്

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ബോക്സോഫീസില്‍ വമ്പിച്ച നേട്ടം കൊയ്യുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ ലഭിച്ചത്. ചിത്രത്തിന്റെ കളക്ഷൻ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കടക്കും എന്ന ഉറപ്പിലാണ് ബോക്സ് ഓഫീസ് കുതിപ്പ്. മൂന്നാം ദിവസത്തിൽ 40 കോടി വേൾഡ് വൈഡ് കളക്ഷനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Read More…

Movie News

‘അപകടകരമായ ഒരിനം മാത്രമേയുള്ളൂ, അത് നായ്ക്കളല്ല’ ; സാമന്തയുടെ കുറിപ്പ് ആരെക്കുറിച്ചാണ് ?

പ്രൈം വീഡിയോയുടെ സിറ്റാഡല്‍: ഹണി ബണ്ണി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ഇപ്പോള്‍ വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ അവധികള്‍ക്ക് മുന്നോടിയായി വിശ്രമത്തിലാണ് സാമന്ത. നടി അടുത്തിടെ തന്റെ വളര്‍ത്തുമൃഗങ്ങളുമായുള്ള സാധാരണ ദിവസത്തിലേക്ക് ഒരു കാഴ്ച നല്‍കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് സാമന്തയുടെ ദൈനംദിന കാര്യങ്ങളില്‍ അവളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പുമുള്ള ജീവിതമാണ് പറയുന്നത്, അവളുടെ ഒഴിവുദിവസങ്ങളില്‍ ഭൂരിഭാഗവും സമര്‍പ്പിക്കാനും ഇഷ്ടപ്പെടുന്നത് ഈ മൃഗങ്ങള്‍ക്കൊപ്പമാണ്. മൃഗങ്ങളോടുള്ള സ്‌നേഹത്തിന് പേരുകേട്ട നടി, തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പോലും, Read More…

Movie News

സംഗീതജ്ഞനായ വിജയ് സേതുപതി എങ്ങിനെ പോരാളിയായി ? വിടുതലൈ 2 സിനിമയ്ക്ക് എന്തിനാണ് ഇത്ര നിബന്ധനകള്‍ ?

സംവിധായകന്‍ വെട്രിമാറന്‍ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിടുതലൈ 2 വെള്ളിയാഴ്ചയെത്തുന്നു. ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അറസ്റ്റിലായ വിജയ് സേതുപതിയുടെ ക്യാരക്ടര്‍ രണ്ടാം ഭാഗത്തില്‍ എന്തു ചെയ്യുമെന്ന് അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ സിനിമയെ നോക്കിക്കാണുന്നത്. സംഗീതജ്ഞനായിരുന്ന വിജയ് സേതുപതി എന്തിനാണ് പോരാളിയായി മാറിയത് എന്നാണ് സിനിമ പറയുന്നത്. രണ്ടു മണിക്കൂറും 52 മിനിറ്റുമാണ് ചിത്രത്തിന്റെ ടൈം. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. Read More…

Movie News

ആരാധകര്‍ കണ്ടത് ദുവയുടെ മുഖമോ, ദീപികയും രണ്‍വീറും മകളുടെ മുഖം വെളിപ്പെടുത്തിയോ?

ഒടുവില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ മകള്‍ ദുവയുടെ മുഖം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയോ? നവജാത ശിശുവിനൊപ്പമുള്ള രണ്‍വീറിന്റെയും ദീപികയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്. ഫോട്ടോയിലെ കുഞ്ഞ് തങ്ങളുടെ മകളായ ദുവയാണെന്ന് പല ആരാധകരും വിശ്വസിക്കുന്നത്. അതേസമയം ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കപ്പെട്ടിട്ടില്ല. ഒരു ഫോട്ടോയില്‍, ദീപികയും രണ്‍വീറും ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നത് കാണാം. ദീപിക ഒരു കുഞ്ഞിനെ കൈകളില്‍ പിടിച്ചിരിക്കുന്ന നിലയിലാണ് ഒരു ചിത്രം. മറ്റൊരു ചിത്രത്തില്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് സമീപം Read More…

Movie News

‘ഗുഡ് ബാഡ് അഗ്ലി’ക്ക് അജിത്കുമാര്‍ ഒട്ടും കുറച്ചില്ല ; പ്രതിഫലമായി വാങ്ങിയത് 163 കോടി

അല്ലു അര്‍ജുന്റെ പുഷ്പ : ദി റൈസിംഗിന് പിന്നാലെ അനേകം സിനിമകളാണ് അണിയറയില്‍ ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. അതിലൊന്നാണ് അജിത് കുമാര്‍ അഭിനയിച്ച ഗുഡ് ബാഡ് അഗ്ലി. 2025-ലേക്ക് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അജിത്തിന്റെ ലുക്ക്, സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാല്‍ നടന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് അജിത് കുമാര്‍ സാധാരണ 105 കോടി മുതല്‍ 165 കോടി Read More…