Movie News

‘ഒരുദിവസം മോശമായി എന്ന് കരുതി ഉള്ളിലുള്ള ടാലെന്റ് നഷ്ടപ്പെടില്ലല്ലോ…’ ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ സ്വന്തം മല്ലു സിംഗായ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കോ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത് കഴിഞ്ഞ ദിവസമാണ്. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമയാണ്. പകയുടെയും പകവീട്ടലിന്റെയും കഥ പറഞ്ഞ സിനിമയില്‍ വയലന്‍സ് ഏറെയുണ്ടെന്ന ആരോപണങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും സിനിമയുടെ വിജയത്തെ ബാധിക്കുന്നതേയില്ല. അന്യഭാഷ ആരാധകര്‍ പോലും ഏറ്റെടുത്ത സിനിമയാണിപ്പോള്‍ മാര്‍ക്കോ. ഇപ്പോഴിതാ തന്റെ സിനിമയെക്കുറിച്ച് പറയുന്നതിനിടയില്‍ അനുരാഗ് കഷ്യപ് കഴിഞ്ഞ Read More…

Movie News

സൂപ്പര്‍താരം ആമിര്‍ഖാന്‍ പുകവലി ഉപേക്ഷിച്ചേക്കും ; പക്ഷേ ഒരു കണ്ടീഷനുണ്ടെന്ന് മാത്രം

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ രണ്ടാമത്തെ അഭിനയ സംരംഭവുമായി എത്തുന്ന സിനിമയാണ് ‘ലവേയപ’. തെലുങ്കില്‍ ഏറെ വിജയം നേടിയ ‘ലവ് ടുഡേ’യുടെ റീമേക്കില്‍ അദ്ദേഹത്തിന് നായികയായി എത്തുന്നത്് ഖുഷി കപൂറാണ്. അതേസമയം സിനിമ വേണ്ടത്ര പ്രേക്ഷകരെ നേടുന്നില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം ആമിര്‍ഖാന്‍ നടത്തിയ ഒരു വാഗ്ദാനമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്്. റീമേക്കുകള്‍ അത്ര വിജയം നേടാത്ത കാലത്ത് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ആമിര്‍ ഖാന്‍ സ്വയം പ്രതിജ്ഞയെടുത്തു. സിനിമ വിജയിച്ചാല്‍ താന്‍ പുകവലി ഉപേക്ഷിക്കുമെന്നായിരുന്നു അദ്ദേഹം Read More…

Movie News

മോഹന്‍ലാലിന് പിന്നാലെ കാജലിന്റെയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ; കണ്ണപ്പയില്‍ പാര്‍വ്വതിദേവിയായി കാജല്‍ അഗര്‍വാള്‍

മോഹന്‍ലാലിന് പിന്നാലെ ഇന്ത്യയിലെ വന്‍ താരനിര അഭിനയിക്കുന്ന കണ്ണപ്പയിലെ കാജല്‍ അഗര്‍വാളിന്റെ ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടു. അക്ഷയ് കുമാറും പ്രഭാസും പ്രധാന താരങ്ങളാകുന്ന സിനിമയില്‍ പാര്‍വ്വതീദേവിയായിട്ടാണ് കാജല്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി ദേവിയായി കാജല്‍ തന്റെ രൂപം പങ്കുവച്ചു. കണ്ണപ്പയുടെ ഭാഗമാകുന്നത് ‘സ്വപ്ന വേഷം’ എന്നും അവര്‍ വിശേഷിപ്പിച്ചു. പോസ്റ്ററില്‍ കാജല്‍ അഗര്‍വാള്‍ വെള്ള സാരി ധരിച്ച് കനത്ത ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ‘മൂന്നുലോകവും ഭരിക്കുന്ന മാതാവ്! തന്റെ ഭക്തരെ സംരക്ഷിക്കുന്ന ത്രിശക്തി! പവിത്രമായ ശ്രീ കാളഹസ്തി ക്ഷേത്രത്തില്‍ Read More…

Movie News

വേഗപ്പോരിനിടയില്‍ നടന്‍ അജിത് കുമാറിന് ആക്‌സിഡന്റ് ; റേസിംഗ്കാര്‍ തകര്‍ന്നു, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

സിനിമയ്ക്ക് താല്‍ക്കാലിക അവധി നല്‍കി വേഗപ്പോരിലേക്ക് കടന്നിരിക്കുന്ന നടന്‍ അജിത് കുമാറിന് കാര്‍ റേസിംഗ് പരിശീലനത്തിനിടയില്‍ അപകടം. ദുബായ് ഗ്രാന്‍ഡ് പ്രീക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ നടന്‍ അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടെങ്കിലും താരം പരിക്ക് കൂടാതെ രക്ഷപ്പെട്ടു. അതേസമയം കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. താരത്തിന്റെ പുതിയ സിനിമ വിടാമുയിര്‍ച്ചി ടീം നടന്റെ അപകടത്തിന്റെ ഒരു വീഡിയോ പങ്കിട്ടു. ഇത് പരിശീലന സെഷന്റെ ഭാഗമാണെന്ന് അറിയിച്ചിട്ടുണ്ട്. ജനുവരി 9 ന് ആരംഭിക്കുന്ന ദുബായ് ഗ്രാന്‍ഡ് പ്രീയ്ക്കായി അജിത് കുമാറിന്റെ Read More…

Movie News

വിജയ് സേതുപതിയുടെയും അനുരാഗ് കശ്യപിന്റെയും ‘മഹാരാജ’ ചൈനയിലും തകര്‍ക്കുന്നു

വിജയ് സേതുപതിയും അനുരാഗ് കശ്യപും അഭിനയിച്ച മഹാരാജ ചൈനയിലും വന്‍ തരംഗമുണ്ടാക്കുന്നു. 2024 നവംബറില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ ചൈനീസ് തിയേറ്ററുകളില്‍ ഒരു മാസത്തിനുള്ളില്‍ 100 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷനോട് അടുക്കുകയാണ്. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവായ യു ജിംഗ് തന്റെ എക്സ് (മുമ്പ് ട്വിറ്റര്‍) ഹാന്‍ഡിലിലൂടെയാണ് ഔദ്യോഗിക അപ്ഡേറ്റ് പങ്കുവെച്ചത്. ”മഹാരാജ 2018 മുതല്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറി, 91.55 കോടി രൂപയിലെത്തി. നന്നായിട്ടുണ്ട്.” Read More…

Movie News

വേര്‍പിരിയലിനുശേഷം ജീവിതം നേടാന്‍ ശ്രമിക്കുന്നവര്‍; കാതലിക്ക നേരമില്ലൈയെ കുറിച്ച് സംവിധായിക

വേര്‍പിരിയലിനുശേഷം ബന്ധങ്ങളും ജീവിതവും നേരിടാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ജയം രവിയും നിത്യാമേനോനും ഒരുമിക്കുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന് സംവിധായിക കിരുത്തിഗ ഉദയനിധി. അടുത്തയാഴ്ച റിലീസ് ചെയ്യുന്ന സിനിമ തലമുറകള്‍ തോറും വ്യത്യസ്തമായ പ്രണയം എന്ന ആശയത്തെ കേന്ദ്രീകരിക്കുന്ന ഒന്നാണെന്നും പറയുന്നു. ”പ്രണയം കാലാതീതവും സാര്‍വത്രികവുമായ ഒന്നാണ്. പ്രണയം എന്ന സങ്കല്‍പ്പം ഇന്നത്തെ തലമുറയ്ക്ക് വ്യത്യസ്തമാണ്; ഞങ്ങളുടേത് ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു, ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. എന്റെ സിനിമയില്‍ ഞാന്‍ കാണിക്കാന്‍ ശ്രമിക്കുന്നത് Read More…

Movie News

കൂമന് ശേഷം ആസിഫ് അലി – ജിത്തു ജോസഫ് ടീം!!  ‘മിറാഷ്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. ‘മിറാഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത് ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരാണ്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ E4 എക്സ്പീരിമെൻ്റ്‌സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്താ, ജതിൻ എം സേതി, സി വി Read More…

Movie News

2024-ല്‍ ഇന്ത്യയിലെ ഏറ്റവും ലാഭംകൊയ്ത സിനിമ പുഷ്പയും കല്‍ക്കിയുമല്ല, ഈ മലയാള ചിത്രം

2024 ഇന്ത്യന്‍ സിനിമയ്ക്ക് കയ്‌പേറിയ വര്‍ഷമായിരുന്നു. വമ്പന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും പരാജയം നേടിയത് കാണേണ്ടി വന്ന ഒരു വര്‍ഷം കൂടിയായിരുന്നു 2024. എന്നാല്‍ പുഷ്പ 2: ദ റൂള്‍, കല്‍ക്കി 2898 എഡി, സ്ട്രീ 2 എന്നിവ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. 2024-ലെ ഏറ്റവും ലാഭകരമായ ഇന്ത്യന്‍ ചിത്രമായി മലയാള ചിത്രമായ പ്രേമലു മാറി. 3 കോടി രൂപയുടെ മിതമായ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം തുടക്കത്തില്‍ വലിയ Read More…

Movie News

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം ; 75 കോടി ചിലവഴിച്ച 4 ഗാനങ്ങള്‍, ഒരു ഗാനരംഗത്തില്‍ അണിനിരന്നത് 1000 നര്‍ത്തകര്‍

ഇന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2024. നിരവധി ബിഗ് ബജറ്റ് സിനിമകള്‍ക്ക് കഴിഞ്ഞ വര്‍ഷം നമ്മള്‍ സാക്ഷ്യം വഹിച്ചു. 2025-ലും ഹിറ്റുകള്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമ വ്യവസായം. എസ്. ശങ്കര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് ഈ കാറ്റഗറിയില്‍ എത്തുന്ന ആദ്യ ചിത്രം. 450 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഗെയിം ചേഞ്ചറാണ് ആരാധകര്‍ കാത്തിരിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം. ഈ ചിത്രത്തിലെ പാട്ടുകളുടെ നിര്‍മ്മാണത്തിന് തന്നെ വന്‍ തുക Read More…