Movie News

ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ; ഓടിയത് 200 ആഴ്ചകള്‍, വാരിയത് ഒരുകോടി !

ബോക്‌സ് ഓഫീസ് കണക്കുകളാണ് നിലവില്‍ സിനിമയുടെ വിജയം നിര്‍ണ്ണയിക്കു ന്നതിനായി എടുക്കുന്ന പ്രധാന അളവുകോല്‍. തീയേറ്ററില്‍ പണം വാരിയതിന്റെ കണ ക്കാണ് സിനിമയുടെ വിജയ പരാജയ റീഡര്‍ എങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബ സ്റ്റര്‍ ചിത്രം ഒരുകാലത്ത് ലാബ് ടെക്‌നീഷ്യനായിരുന്ന ഒരു നടന്‍ നായകനായ സിനിമ യാണ്. ആ ഒരൊറ്റ സിനിമ അദ്ദേഹത്തെ അക്കാലത്തെ ഏറ്റവും വലിയ താരമാക്കി. 1943ല്‍ ഇന്ത്യന്‍ സിനിമ അതിന്റെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററിന് സാക്ഷ്യം വഹിച്ച അശോക് കുമാര്‍ അഭിനയിച്ച ‘കിസ്മത്ത്’ ആണ് Read More…

Movie News

നെഗറ്റീവ് വേഷങ്ങളെ പേടിയില്ലാത്ത മനുഷ്യൻ, പൃഥ്വിരാജിന് പിന്നാലെ ബോളിവുഡും

ദുല്‍ഖറും ഫഹദും അന്യഭാഷകളില്‍ നായകന്‍മാരായി വിലസുമ്പോള്‍ മലയാളം ഇതരസിനിമകളില്‍ നെഗറ്റീവ് റോളുകളുടെ ടോപ് ചോയ്‌സായി മാറി മറ്റൊരു പാന്‍ ഇന്ത്യന്‍ ഇമേജില്‍ തകര്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ്. രണ്ടുദശകമായി മലയാളത്തില്‍ നായകനായി വിലസിയ പൃഥ്വിരാജ് ഇപ്പോള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ബോളിവുഡിലെ ടോപ്പ് സംവിധായകരുടെ പ്രിയപ്പെട്ട ചോയ്‌സായി മാറുകയാണ്. സലാറിന് പിന്നാലെ എസ്എസ് രാജമൗലിയുടെ സിനിമയിലും ബോളിവുഡില്‍ കരണ്‍ജോഹറും കാത്തിരിക്കുകയാണ്. പ്രശാന്ത് നീലിന്റെ പ്രഭാസ് നായകനായ സലാര്‍ 1 സീസ്ഫയര്‍ തകര്‍പ്പന്‍ വേഷമാണ് പാന്‍ ഇന്ത്യന്‍ Read More…

Movie News

ആദ്യദിനം, ഒറ്റഷോട്ടില്‍ നീണ്ട ഡയലോഗ്, 3 അറ്റാക്കുകള്‍ ഒരുമിച്ച് വന്നത് പോലെ; ആദ്യതമിഴ്‌സിനിയെക്കുറിച്ച് സുരാജ്

ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ മലയാള നടന്‍ സൂരാജ് വെഞ്ഞാറമൂട് അരുണ്‍കുമാറിന്റെ സിനിമയിലൂടെ തമിഴില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. വിക്രം നായകനാകുന്ന വീര ധീര ശൂരനിലൂടെ തമിഴില്‍ എത്തുന്ന സുരാജ് വെഞ്ഞാറമൂട് അന്യഭാഷയിലെ ആദ്യ അനുഭവത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗിനായി എത്തിയ രണ്ടാംദിനം തന്നെ താരത്തിന് ഒറ്റ ഷോട്ടില്‍ തന്നെ ഒരു നെടുങ്കന്‍ ഡയലോഗുള്ള രംഗമായിരുന്നു കിട്ടിയതെന്നും മൂന്ന് അറ്റാക്കുകള്‍ ഒരുമിച്ച് വന്നപോലെയായിരുന്നെന്നും താരം പറഞ്ഞു. അതും ഷൂട്ടിംഗിന്റെ രണ്ടാം ദിവസം ഒരു കാട്ടില്‍ വെച്ചായിരുന്നു Read More…

Movie News

ഈ സിനിമാഗാനം ചിത്രീകരിക്കാൻ എടുത്തത് രണ്ട് വർഷത്തിലധികം, സെറ്റിനുമാത്രം ഇന്നത്തെ 20 കോടി !

സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളുടെ സെറ്റുകൾ അവയുടെ ഗാംഭീര്യവും ചെലവും കൊണ്ട് എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.ദക്ഷിണേന്ത്യൻ സിനിമകളിലും കോടിക്കണക്കിന് ചെലവിൽ നിരവധി വലിയ സെറ്റുകളും ഒരുക്കാറുണ്ട്. എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി’യുടെ സെറ്റും ഗംഭീരവും ചെലവേറിയതുമായിരുന്നു. ഇന്ത്യൻ സിനിമയുടെ ഉദയം മുതൽ ചെലവേറിയതും ഗംഭീരവുമായ സെറ്റുകളുടെ നിർമ്മാണം നടന്നുവരുന്നു. ഏകദേശം 65 വർഷങ്ങൾക്ക് മുമ്പ്, ‘മുഗൾ-ഇ-അസം’ നിർമ്മിക്കുമ്പോൾ, ഒരു ഗാനം മാത്രം ചിത്രീകരിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഒരു ശീഷ് മഹൽ (കണ്ണാടികള്‍ അല്ലെങ്കില്‍ ക്രിസ്റ്റല്‍ കൊണ്ട് Read More…

Movie News

നയന്‍താരയുടെ മൂക്കുത്തി അമ്മനില്‍ അരുണ്‍വിജയ് പ്രതിനായകനായേക്കും

ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്ത് നയന്‍താര നായികയായ 2020 ഫാന്റസി കോമഡി മൂക്കുത്തി അമ്മനില്‍ അരുണ്‍ വിജയ് പ്രതിനായകനായി എത്തിയേക്കുമെന്ന് സൂചന. ആര്‍ജെ ബാലാജിക്ക് പകരം സുന്ദര്‍ സിയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. നക്കീരനില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് സിനിമയുടെ ആവേശം കൂട്ടുന്നു. നേരത്തേ ‘യെന്നൈ അറിന്താല്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം, അദ്ദേഹം നായക വേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ധനുഷ് സംവിധാനം ചെയ്യുന്ന ‘ഇഡ്ലി Read More…

Movie News

നസ്ലിന്റെ പ്രേമബിൾ വുമൺ… ‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ ഏപ്രിൽ മാസത്തിൽ വിഷു റിലീസിനു ഒരുങ്ങുന്നു. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. എവരിഡേ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത് ഹെഡ്ജ്, വിഷ്ണു വിജയ്, നിളരാജ്, ചിന്മയി, വാസുദേവ് എന്നിവരാണ്. സുഹൈൽ  കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ്  ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ Read More…

Movie News

ഇനി സോനം ബജ്‌വ ബോളിവുഡ് ഭരിക്കും; അണിയറയില്‍ ഒരുങ്ങുന്നത് മൂന്ന് വമ്പന്‍ സിനിമകള്‍

പഞ്ചാബി സിനിമയിലെ രാജ്ഞി സോനം ബജ്വ ഇനി ബോളിവുഡ് ഭരിക്കും. ഒന്നും രണ്ടുമല്ല താരത്തിന്റേതായി മൂന്ന് പ്രധാന റിലീസുകളാണ് ഈ വര്‍ഷം ബോളിവുഡില്‍ ഒരുങ്ങുന്നത്. എല്ലാം ഏറ്റവും വലിയ ഫ്രാഞ്ചൈസികളുടെ സിനിമകളുമാണ്. ഹാസ്യസിനിമയായ ഹൗസ്ഫുള്‍ 5-ല്‍ അക്ഷയ് കുമാറിനൊപ്പം ചേരുന്ന അവര്‍ ഹൈ-ഒക്ടെയ്ന്‍ ആക്ഷനായി ബാഗി 4-ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പവും അഭിനയിക്കും. ഹര്‍ഷവര്‍ദ്ധന്‍ റാണെയ്ക്കൊപ്പം ദീവാനിയത്തിനൊപ്പം തീവ്രമായ ഒരു റൊമാന്റിക് നാടകത്തിലേക്ക് സോനം ചുവടുവെക്കുന്നു. സനം തേരി കസമിന്റെ ആരാധകര്‍ ഹര്‍ഷവര്‍ദ്ധന്‍ തന്റെ റൊമാന്റിക് വേരുകളിലേക്ക് മടങ്ങുന്നത് Read More…

Movie News

ഇങ്ങിനെ ഒരു മനുഷ്യനെ കണ്ടിട്ടേയില്ല ! സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് മടുപ്പിക്കും

ബോളിവുഡിലെ വിഖ്യാത സംവിധായകനാണെങ്കിലും സഞ്ജയ് ലീല ബന്‍സാലിക്കൊപ്പമുള്ള ജോലി മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ബന്‍സാലിക്കൊപ്പം ലവ് ആന്റ് വാര്‍ എന്ന പുതിയ സിനിമ ചെയ്യാനൊരുങ്ങുമ്പോഴാണ് രണ്‍ബീര്‍കപൂറിന്റെ പ്രതികരണം. സാവരിയ എന്ന ബന്‍സാലി ചിത്രത്തിലൂടെയാണ് രണ്‍ബീര്‍ ബോളിവുഡില്‍ അരങ്ങേറിയത്. ബന്‍സാലിയുടെ സെറ്റില്‍ ആയിരിക്കുന്നതും അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതും ‘മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും’ ആയിരിക്കുമെന്ന് രണ്‍ബീര്‍ പറഞ്ഞു. കഥാപാത്രങ്ങള്‍, അവരുടെ വികാരങ്ങള്‍, സംഗീതം, ഇന്ത്യന്‍ സംസ്‌കാരം, ഇന്ത്യന്‍ മൂല്യവ്യവസ്ഥ എന്നിവ മനസ്സിലാക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യനെ Read More…

Movie News

സംവിധാനം സഹോദരന്‍, നിർമാണം ഭർത്താവ്; വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം ‘ദി ഡോർ’ ടീസർ

പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ  ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ്.  മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഹൊറർ ചിത്രമായ  ‘ഹണ്ട്’ എന്ന സിനിമക്ക്  വേണ്ടിയായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള Read More…