ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഷാരുഖ് നായകനാകുന്ന ജവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം നയന്‍താരയും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ജവാന്‍. കൂടാതെ ദീപിക പദുക്കോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാരുഖിനെ കൂടാതെ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്താന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന അടുത്ത ഷാരുഖ് ചിത്രമാണ് ജവാന്‍. ആക്ഷനും വൈകാരികതയും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സെപ്റ്റംബർ Read More…
ലാലു അലക്സും ദീപക് പറമ്പോളും പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ, അപർണ ബാലമുരളി പാടുന്നു
ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, Read More…
റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക്;”ഒറ്റ” യുടെ ടീസർ പുറത്തിറങ്ങി
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’ യുടെ ടീസർ റിലീസായി. അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്.ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ” ഒറ്റ” യുടെ നിർമ്മാതാവ് എസ് ഹരിഹരൻ. Read More…
ക്യൂൻ എലിസബത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി
എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻഎലിസബത്ത് എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. ഷിബു ചക്രവർത്തി രചിച്ച് രഞ്ജിൻ രാജ് ഈണമിട്ട് ഹരിശങ്കർ ആലപിച്ച ‘പൂക്കളേ വാനിലേ.’എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഇമ്പമാർന്ന ഈ പ്രണയ ഗാനം പ്രേക്ഷകർക്കിടയിൽ ഏറെ വൈറലായിരിക്കുകയാണ്. പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനമുളള ഈ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിന്റെ ആകർഷണമാണ്. ഫുൾ ഫൺ ഡ്രാമ ണറിൽ പ്പെടുന്നതാണ് ഈ ചിത്രം. ജോണി ആന്റണി. Read More…
ശങ്കർ രാമകൃഷ്ണന്റെ ‘റാണി’യുടെ ട്രെയിലർ പുറത്തുവിട്ട് പ്രഥ്വിരാജ് സുകുമാരൻ
ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിന്റെ ട്രയിലർ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. എം.എൽ.എ ധർമ്മരാജൻ മരണപ്പെട്ട വിവരത്തിലൂടെയാണ് ട്രയിലറിന്റെ തുടക്കം. പിന്നീട് അതിന്റെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന അന്വേഷണത്തിന്റെ പുരോഗതി പ്രേക്ഷകനെ മുൾമുനയിൽ നിർത്തും. തികഞ്ഞ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെക്കുറിച്ചു പറയാം. മികച്ച പ്രതികരണത്തോടെയാണ് പ്രേക്ഷകർ ട്രയിലറിനെ ഏറ്റെടുത്തിരിക്കുന്നത്. അന്യഭാഷാചിത്രങ്ങളും വലിയ താരപ്പൊലിമ നിറഞ്ഞ ചിത്രങ്ങളും നമ്മുടെ പ്രദർശനശാലകളിൽ നിറഞ്ഞു Read More…
ജയസൂര്യയില്ലാതെ അനൂപ് മേനോന്റെ ‘ബ്യൂട്ടിഫുളി’ന് രണ്ടാംഭാഗം വരുന്നു, സംവിധാനം വി.കെ.പ്രകാശ് തന്നെ
അനൂപ് മേനോന്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച് കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയവും, അവതരണ ഭംഗിയും, മികച്ച ഗാനങ്ങളും, മികച്ച സാങ്കേതിക പ്രവർത്തകരും ഒന്നിച്ച് പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു ബ്യൂട്ടിഫുൾ. ആ വിജയത്തിന് ഒട്ടും മങ്ങലേൽക്കാത്ത വിധത്തിലാണ് ബ്യൂട്ടിഫുളിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ബ്യൂട്ടിഫുൾ 2 എന്നു നാമകരണം ചെയ്‌തിരിക്കുന്ന ഈ ചിത്രം വി.കെ.പ്രകാശ് തന്നെ സംവിധാനം Read More…
ക്രൈം ഇൻവസ്റ്റിഗേഷൻ മൂവി ഡി.എൻ.എ. പൂർത്തിയായി, ലക്ഷ്മി റായ് തിരിച്ചുവരുന്നു
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ.എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നൂറ്റിമുപ്പതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് പൂർത്തിയായിരിക്കുന്നത്.കൊച്ചി, പീരുമേട്, മൃദുരേശ്വർ (കർണ്ണാടക) ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. ഇരുപതു ദിവസത്തോളം നീണ്ടു നിന്നെ ചെന്നെ ഷെഡ്യൂളോടെയായിരുന്നു സിനിമ പായ്ക്കപ്പായത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ മൂവിയാണ്. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി , അരഡസനോളം Read More…
നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് & കോയിലെ ഗാനരംഗങ്ങൾ; ജനശ്രദ്ധയാകർഷിച്ച് റിച്ച രവി സിൻഹ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നിവിൻ പോളിയുടെ ഫാമിലി എൻ്റർടെയിനർ ‘രാമചന്ദ്രബോസ് & കോ തീയേറ്ററുകളിൽപ്രദർശനം തുടരുമ്പോൾ ശ്രദ്ധനേടുകയാണ് തെന്നിന്ത്യൻ യുവനടി റിച്ച രവി സിൻഹ. രാമചന്ദ്ര ആൻഡ് ബോസ് & കോ എന്ന ബഹുഭാഷാ ചിത്രത്തിലെ ഒരു ഗാനത്തിൽ റിച്ച ഒരു പ്രത്യേക പ്രകടനം കാഴ്ചവയ്ക്കുന്നു. ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥ പറയുന്ന ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. ചിത്രം മലയാളത്തിന് പുറമേ കന്നഡ, തമിഴ് ഭാഷകളിൽ പുറത്തിറങ്ങും. Read More…
അരിസ്റ്റോ സുരേഷ് പാടിയ നിഗൂഢത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
അനൂപ് മേനോൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഢം. അജേഷ് ആന്‍റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. റോണി റാഫേലിന്റെ സംഗീതത്തിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനമാണ് മനോരമ മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്. ഗാനത്തിന്റെ വരികൾ കൃഷ്ണ ചന്ദ്രൻ. നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു Read More…