Movie News

ക്രൈം ഡ്രാമ; പുതുമുഖങ്ങളെ അണിനിരത്തി സഞ്ജിത്ത് ചന്ദ്രസേനന്റെ ചിത്രം

വൈ എന്റർടൈൻമെന്റ്സും കിഷ്കിന്ധ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ചോറ്റാനിക്കര അമ്പലത്തിൽ വച്ച് നടന്നു. ഒട്ടേറെ പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സഞ്ജിത്ത് ചന്ദ്രസേനൻ. “ത്രയം “, “നമുക്ക് കോടതിയിൽ കാണാം” എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള സഞ്ജിത്തിന്റെ ചിത്രമാണിത്. 90 കാലഘട്ടത്തിൽ പാലക്കാട്‌ ഉൾഗ്രാമത്തിൽ നടക്കുന്ന ഒരു ക്രൈം ഡ്രാമ അതുമായി ബന്ധപെട്ട് തുടർന്നു നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ ആദ്യ Read More…

Movie News

‘ഇൻസ്‌പെക്ടർ ബിജു വീണ്ടും ചാര്‍ജെടുക്കുന്നു’; രണ്ടാം വരവ് ഉറപ്പിച്ച് ‘ആക്‌ഷൻ ഹീറോ ബിജു’!

മലയാളത്തിൽ ഏറെ പുതുമകളുമായി വന്ന് സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു എബ്രിഡ് ഷൈനിന്റെ സംവിധായക മികവില്‍ ഒരുങ്ങിയ നിവിൻ പോളി നായകനായ ആക്‌ഷൻ ഹീറോ ബിജു. സൂപ്പര്‍ ഡയലോഗുകൾ കൊണ്ടും അഭിനേതാക്കളുടെ മികവ് കൊണ്ടും ഏറെ ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ വാര്‍ത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിലെ നായക നടൻ നിവിൻ പോളി തന്നെ കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുന്നു. താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് നിവിൻ അറിയിച്ചിരിക്കുന്നത്. “ആക്‌ഷൻ Read More…

Featured Movie News

നമുക്കാ കല്യാണം അന്തസ്സായിട്ടങ്ങു നടത്തിക്കൊടുത്താലോ? ‘ലിറ്റിൽ ഹാർട്ട്സ്’ ടീസർ

ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ, എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിന്റെ ട്രീസര്‍ പുറത്തിറങ്ങി. കിഴക്കൻ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ പ്രണയത്തിന്റെയും, ബന്ധങ്ങളുടേയും കഥ പറയുന്ന ചിത്രമാണിത്. ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ സിബിയും, വിദേശത്തു നിന്നും പഠിച്ചെത്തിയ ശോശയുടേയും ജീവിതത്തിലൂടെയാണ് കഥാപുരോഗതി.ആരും പ്രതീക്ഷിക്കാത്ത ചില അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. സെമിത്തേരിയിലെ പ്രാർത്ഥനക്കിടയിൽ ഷെയ്ൻ നിഗവും ബാബുരാജും പ്രാർത്ഥനയുടെ ഈണത്തിൽ സംസാരിക്കുന്നത് ഏറെ രസകരമാണ്. ഇത്തരം Read More…

Movie News

38 വയസ്സായിട്ടും അഞ്ജലിയുടെ വിവാഹം നടന്നില്ല… നടിയെ തകര്‍ത്തത് ആ നാല് താരങ്ങളെന്ന് ഗോസിപ്പുകള്‍

തമിഴ്‌നടി അഞ്ജലിയുടെ കഥാപാത്രങ്ങള്‍ ധൈര്യശാലികളാണ്. മികച്ച അഭിനേത്രി കൂടിയായ അവര്‍ക്ക് വ്യത്യസ്തമായ കഥാപാത്രങ്ങളെ തനതായ രീതിയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. സിനിമയില്‍ മാത്രമല്ല, യാഥാര്‍ത്ഥ്യത്തിലും താന്‍ ഇങ്ങനെയാണ് എന്ന മട്ടിലാണ് നടി പല കാര്യങ്ങളും ധൈര്യത്തോടെ ചെയ്യുന്നുണ്ട്. എന്നാല്‍ സിനിമയില്‍ എത്തിയിട്ട് 18 വര്‍ഷമായിട്ടും മുന്‍നിരയിലേക്ക് എത്താനായിട്ടില്ല. തുടക്കത്തില്‍ മികച്ച ജനപ്രിയതയുള്ള സിനിമകളിലൂടെ പ്രശസ്തി നേടിയ അവര്‍ ചില നടന്മാരുമായി ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുകയും പിന്നീട് അത് അവരുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തതായി വിലയിരുത്തുന്നവര്‍ ഏറെയാണ്. 38 Read More…

Movie News

തമിഴിലും മലയാളത്തിലും നയന്‍സിന്റെ പുറകേ തന്നെയുണ്ട് ; തൃഷയും ടോപ് ഗീയറിലാണ്

തമിഴില്‍ ഇപ്പോള്‍ നായികമാരില്‍ മുന്നിലുള്ള തൃഷയും നയന്‍താരയും തമ്മിലുള്ള മത്സരമാണ്. എത്ര നടിമാര്‍ സിനിമയില്‍ വന്നാലും നമ്മളെ മറികടക്കാന്‍ കഴിയില്ല എന്ന രീതിയില്‍ മത്സരിച്ചാണ് തൃഷയും നയന്‍താരയും അഭിനയിക്കുന്നത്. അങ്ങനെ പരസ്പരം ബോറടിക്കാതെയും സൗഹൃദം നഷ്ടപ്പെടുത്താതെയും ആരോഗ്യകരമായ മത്സരമാണ് ഇരുവരും തമ്മില്‍. നയന്‍ അടിസ്ഥാനത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. നേരത്തേ അനേകം ഹിറ്റുകളുമായി നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പൊന്നിയിന്‍ സെല്‍വനില്‍ കുന്ദവായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടാം ഇന്നിംഗ്സില്‍ തൃഷ വീണ്ടും ഉയര്‍ന്നു Read More…

Featured Movie News

‘ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം’; പുത്തന്‍പരീക്ഷണം പ്രഖ്യാപിച്ച് മമ്മൂട്ടി

മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. തികച്ചും വ്യത്യസ്തമായ പോസ്റ്ററുക​ളോടുകൂടി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിതെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം ആസ്വദിക്കൂ എന്ന് പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഫെബ്രുവരി 15 നാണ് ഭ്രമയുഗം തിയറ്ററുകളിലെത്തുക. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമെല്ലം സമൂഹമാധ്യമങ്ങളില്‍ല്‍ വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി Read More…

Movie News

രാഷ്ട്രീയത്തിന് മുമ്പ് വിജയ് ഒരു ചിത്രം കുടി അഭിനയിക്കും ; ദളപതി 69 കാര്‍ത്തിക്ക് സുബ്ബരായനെന്ന് റിപ്പോര്‍ട്ട്

രാഷ്ട്രീയ പ്രവേശം ഔദേ്യാഗികമായി പ്രഖ്യാപിച്ചതോടെ വെങ്കട്ട്പ്രഭുവിന്റെ ചിത്രത്തോടെ തമിഴ് സൂപ്പര്‍താരം വിജയ് സിനിമയ്ക്ക് ഇടവേള നല്‍കുമെന്നായിരുന്നു കേട്ടത്. എന്നാല്‍ രാഷ്ട്രീയ പ്രവേശം നടത്തുന്നതിന് മുമ്പായി വിജയ് യുടെ ഒരു സിനിമ കൂടി വന്നേക്കും. ‘ദളപതി 69’ എന്നാണ് സിനിമയ്ക്ക് തല്‍ക്കാലം ഇട്ടിരിക്കുന്ന പേര്. ഒരു ചിത്രത്തില്‍ കൂടി താന്‍ അഭിനയിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ഗോട്ട്) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന നടന്‍ വിജയ് ഇന്ന് Read More…

Movie News

അതേടാ തലവനാ….. ത്രില്ലടിപ്പിക്കാൻ ജിസ് ജോയ്; ബിജു മേനോൻ–ആസിഫ് ചിത്രം ‘തലവൻ’- ടീസർ

ജിസ് ജോയ് യുടെ സംവിധാനത്തിൽ മലയാളത്തിലെ ജനപ്രിയരായ രണ്ടഭിനേതാക്കൾ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചഭിനയിച്ച് ഇതിനകം ശ്രദ്ധയാകർഷിച്ച തലവൻ എന്ന ചിത്രത്തിന്റെ ടീസർ പ്രകാശനം ചെയ്തു. ഇത് തികഞ്ഞ ഒരു പൊലീസ് കഥയാണെന്നു ടീസര്‍ രംഗങ്ങൾ സൂചിപ്പിക്കുന്നു. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ ഫാമിലി ഹ്യൂമറുകൾ ആയിരുന്നുവെങ്കിൽ ഇക്കുറി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. അരുൺ നാരായണൻ Read More…

Movie News

മക്കള്‍ക്ക് കാലാവസ്ഥ പിടിക്കുന്നില്ല, ഷൂട്ടിംഗിനെത്താതെ നയന്‍സ്; ചെന്നൈയില്‍ ഊട്ടിയുടെ സെറ്റിടേണ്ട ഗതികേടില്‍ നിര്‍മാതാവ്

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നയന്‍താര ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയിട്ട് നാളുകളായി. താരത്തിന്റെ അവസാന ചിത്രങ്ങളായ കണക്ട്, ലോര്‍ഡ്, അന്നപൂരണി എന്നിവയ്ക്ക് കാര്യമായ സ്വീകാര്യത ലഭിച്ചില്ല. പക്ഷേ പുതിയ സിനിമയുമായി ബന്ധപ്പെട്ട് താരം നിര്‍മ്മാതാവിനെ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ക്ക്. തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. താന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി നിര്‍മ്മാതാവിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും നടിയുടെ വിസമ്മതം കാരണം നിര്‍മ്മാതാവിന് ചെന്നൈയില്‍ ഊട്ടിയുടെ സെറ്റിടാന്‍ നിര്‍ബ്ബന്ധിതനായെന്നുമാണ് റിപ്പോര്‍ട്ട്. മന്നങ്ങാട്ടി എന്ന ചിത്രത്തിലാണ് നയന്‍താര Read More…