Movie News

കമല്‍ഹാസന്‍ ഇന്ത്യാ മുന്നണിക്കൊപ്പം; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലോ കോയമ്പത്തൂരിലോ ഇറങ്ങും

വിജയ് യുടെ രാഷ്ട്രീയപ്രവേശനമാണ് തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമെങ്കിലും അദ്ദേഹം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. എന്നാല്‍ തമിഴിലെ മറ്റൊരു സൂപ്പര്‍താരവും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസന്‍ തന്റെ മക്കള്‍നീതി മയ്യവുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചെന്നൈയിലോ കോയമ്പത്തൂരിലോ യൂണിവേഴ്‌സല്‍ താരം മത്സരിക്കുമെന്നാണ് വിവരം. ബിജെപിയുടെ എതിരാളികളായ ഇന്ത്യാ ബ്‌ളോക്കിനൊപ്പം ആയിരിക്കും കമലിന്റെ പാര്‍ട്ടി മത്സരിക്കുക. ഈ ആഴ്ച ആദ്യമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ‘ബാറ്ററിടോര്‍ച്ച്’ ചിഹ്നം അനുവദിച്ചിരുന്നു. ഡിഎംകെയുമായും കോണ്‍ഗ്രസുമായും താരം കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ ആയിരുന്നു കമല്‍ഹാസന്‍ Read More…

Featured Movie News

വി. കെ. പ്രകാശ് – മീരാജാസ്മിൻ പുതിയ ചിത്രം ‘പാലും പഴവും’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച് വി. കെ.പ്രകാശ് സംവിധാനം ചെയ്തു മീരാ ജാസ്മിനും അശ്വിൻ ജോസും നായികയും നായകനുമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മീരയുടെ ജന്മദിനമായ ഇന്ന് പുറത്തിറക്കി . “പാലും പഴവും”. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ് ചിത്രം. മീരാ ജാസ്മിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ Read More…

Movie News

കൈദി, മാസ്റ്റര്‍താരം അര്‍ജുന്‍ദാസ് മലയാളത്തിലേക്ക് ; റൊമാന്റിക് കോമഡിയുമായി ജൂണിന്റെ സംവിധായകന്‍

കൈദി, മാസ്റ്റര്‍താരം അര്‍ജുന്‍ദാസ് മലയാളത്തിലേക്ക് ; റൊമാന്റിക് കോമഡിയുമായി ജൂണിന്റെ സംവിധായകനൊപ്പം മധുരം (2021), ജൂണ്‍ (2019), ഡിയര്‍ ജൂണ്‍ (2017) എന്നീ ചിത്രങ്ങളിലൂടെയാണ് സംവിധായകന്‍ അഹമ്മദ് അറിയപ്പെടുന്നത്. നടന്‍ അര്‍ജുന്‍ദാസാണെങ്കില്‍ മാസ്റ്റര്‍, കൈദി തുടങ്ങിയ തമിഴിലെ വമ്പന്‍ ഹിറ്റുകളുടെ പേരിലും. ഇതാദ്യമായി സംവിധായകന്‍ അഹമ്മദ് ഖബീറുമായി കൈകോര്‍ത്തുകൊണ്ട് ഒരു റൊമാന്റിക് കോമഡിയുമായി മലയാളത്തിലേക്ക് വരികയാണ് നടന്‍ അര്‍ജുന്‍ദാസ്. ഹെഷാം അബ്ദുള്‍ വഹാബ് സംഗീതം നല്‍കുന്ന സിനിമ പക്ഷേ അര്‍ജുന്‍ദാസിന്റെ രണ്ടാമത്തെ മലയാളം സിനിമയാണ്. അദ്ദേഹത്തിന്റെ ക്രൈം Read More…

Featured Movie News

പ്രധാന വേഷത്തിൽ മഞ്ജുവാര്യർ, സൈജു ശ്രീധരന്റെ ആദ്യ ചിത്രം ‘ഫൂട്ടേജ്’; ഫസ്റ്റ് ലുക്ക്

‘അഞ്ചാം പാതിരാ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്നു. ‘ഫൂട്ടേജ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. “എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്‌ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.” എന്ന ക​മന്റോടെ മഞ്ജുവും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം പുറത്തിറങ്ങുന്ന മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. Read More…

Movie News

മോഷണത്തിനൊരുങ്ങി ‘ധാരാവി ദിനേശ്’ ! കള്ളന്റെ കഥയുമായ് ദിലീഷ് പോത്ത‌ന്റെ ‘മനസാ വാചാ’ പ്രദർശനത്തിന്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഡയറക്ടർ ബ്രില്യൻസിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീഷ് പോത്തൻ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ‘മനസാ വാചാ’. തൃശൂർന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ ‘ധാരാവി ദിനേശ്’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ‘മീശമാധവൻ’, ‘ക്രേസി ഗോപാലൻ’, ‘തസ്കരവീരൻ’, ‘സപ്തമശ്രീ തസ്കരാ’, ‘റോബിൻ ഹുഡ്’, ‘വെട്ടം’ എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുവെക്കാൻ തക്കവണ്ണം മോഷണം പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും Read More…

Movie News

സൂപ്പർ ഹീറോ ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ ടീസർ പുറത്ത്, റിലീസ് ഏപ്രിൽ 11ന്

ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ് ഗണേഷ്’ന്റെ ടീസർ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 മുതൽ തിയറ്ററുകളിലെത്തും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. Read More…

Movie News

വിജയ് യുടെ ‘ഗോട്ട്’ സിനിമയില്‍ അന്തരിച്ച നടന്‍ വിജയകാന്തും ; എഐ സാങ്കേതികത ഉപയോഗിച്ച് നടനെ കൊണ്ടുവരും

വെങ്കട്ട് പ്രഭുവിനൊപ്പമുള്ള വിജയ് ചിത്രം ‘ഗോട്ട്’ പതിയെയാണ് തയ്യാറാകുന്നതെങ്കിലും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. പകുതി ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്ന ചിത്രം ഏപ്രിലോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ സിനിമയില്‍ അന്തരിച്ച പ്രമുഖ തമിഴ്‌നടന്‍ വിജയകാന്തിനെ തിരികെ കൊണ്ടുവരാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നു. അന്തരിച്ച ജനപ്രിയ നടനെ എഐ സാങ്കേതികത ഉപയോഗിച്ച് തിരിച്ചുകൊണ്ടുവരാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു വിജയകാന്ത് മരണമടഞ്ഞത്. സിനിമയില്‍ അന്തരിച്ച നടന്റെ ഭാഗം സൃഷ്ടിക്കാന്‍ വിജയകാന്തിന്റെ കുടുംബത്തില്‍ നിന്ന് അനുമതി തേടാനുള്ള നടപടിയിലാണ് ‘ഗോട്ട്’ നിര്‍മ്മാതാക്കള്‍. Read More…

Movie News

‘ഭ്രമയുഗത്തിൽ ഇനി കൊടുമൺ പോറ്റി’; മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറെന്ന് സംവിധായകന്‍

മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമയുടെ മുഖ്യകഥാപാത്രത്തി​ന്റെ പേരും കഥയും വിവാദത്തിലായതിനെ തുടര്‍ന്ന് നായകന്റെ പേര് കൊടുമണ്‍ പോറ്റി എന്ന് മാറ്റാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അപേക്ഷ നല്‍കി സിനിമയുടെ അണിയറക്കാര്‍. അതേസമയം കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മാറ്റം സ്വീകരിച്ചോയെന്ന് പരിശോധിക്കാന്‍ സമയം തേടി. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. യൂട്യൂബിൽ പങ്കുവെച്ച സിനിമയുടെ ഓഡിയോ ജുക്ക് ബോക്‌സിൽ പോറ്റിയുടെ തീം കൊടുമൺ പോറ്റി തീം എന്നാക്കി മാറ്റിയിട്ടുണ്ട്. ഭ്രമയുഗം എന്ന സിനിമയിലെ Read More…

Movie News

‘സുമലത ചാവാന്‍ പറഞ്ഞാല്‍ ചത്തിരിക്കണം, ചങ്കുപറിച്ചു തരാന്‍ പറഞ്ഞാല്‍ തന്നിരിക്കണം’

പുതുമയും വ്യത്യസ്തവുമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൻ കുടിയേറിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണു് സുരേശൻ്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രണയം തന്നെയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. പ്രണയ ദിനത്തിന്റെ തലേന്നെത്തിയ ട്രാക്ക് പ്രണയിച്ചു തകർന്നവർക്കു വേണ്ടിയുള്ളതാണ് ഈ ഗാനം. വൈശാഖ് സുഗുണൻ രചിച്ച് ഡോൺ വിൻസന്റ് ഈണമിട്ട് അലോഷി ആദംസ് ആലപിച്ച ചങ്കുരിച്ചാള് എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൊത്തം എട്ടു ഗാനങ്ങളാണ് Read More…