Movie News

ആസിഫ് അലി വിജയം തുടരുന്നു, കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു Read More…

Movie News

ലോകേഷ് കനകരാജ് നായകനാകുന്നു ; അരുണ്‍ മാതേശ്വരന്റെ സിനിമയില്‍

കൈദിയും മാസ്റ്ററും ലിയോയും വരെ തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയിട്ടുള്ള സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തെക്കുറിച്ച് അധികമൊന്നും പറയേണ്ട ആവശ്യമില്ല. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ലോകേഷ് കനകരാജിന്റെ സിനിമകള്‍ കഴിഞ്ഞേ ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റു സിനിമകളുള്ളൂ. എന്തായാലും രജനീകാന്തിനെ നായകനാക്കി ഒരുക്കിയ കൂലി ആഗസ്റ്റില്‍ റിലീസ് ചെയ്യാനിരിക്കെ സംവിധായകന്‍ അഭിനയ രംഗത്തേക്ക് കടക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ധനുഷിനെ നായകനാക്കി ക്യാപ്റ്റന്‍ മില്ലര്‍ എന്ന സിനിമ ഒരുക്കിയ അരുണ്‍ മാതേശ്വരന്റെ Read More…

Movie News

48 വയസ്സുള്ള പ്രൊഫസറുടെ വേഷം…കരണ്‍ജോഹറിന്റെ സിനിമ സ്വീകരി ക്കാന്‍ കാരണം പറഞ്ഞ് മാധവന്‍

നടന്മാര്‍ പ്രായത്തിനൊത്ത കഥാപാത്രം ചെയ്യണമെന്ന ശാഠ്യമുള്ളയാളായി മാറിയിട്ടുണ്ട് ഒരു കാലത്ത് ചോക്‌ളേറ്റ് ഹീറോയായിരുന്ന മാധവന്‍. ആഗ്രഹത്തിനൊത്ത വേഷം താരത്തെ തേടി വന്നിരിക്കുകയാണ്. കേസരി ചാപ്റ്റര്‍ 2: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയന്‍ വാലാബാഗിലെ ശക്തമായ പ്രകടനത്തിന് ശേഷം, കരണ്‍ ജോഹറിന്റെ വരാനിരിക്കുന്ന റൊമാന്റിക് ഡ്രാമയായ ആപ് ജൈസ കോയിയില്‍ 48 കാരനായ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തില്‍ എത്തുകയാണ് താരം. പക്വതയെത്തിയ ഒരു പ്രണയകഥ പറയുന്ന സിനിമ ഒരു സംസ്‌കൃത പ്രൊഫസറും ഒരു ഫ്രഞ്ച് പ്രൊഫസറും Read More…

Movie News

പുതുതായി തുടങ്ങുകയാണെന്ന് സാമന്ത; ട്വീറ്റ് രാജ് നിഡിമോരുവിനെക്കുറിച്ചോയെന്ന് നെറ്റിസന്‍മാര്‍

മുമ്പ് ദി ഫാമിലി മാന്‍, സിറ്റാഡല്‍ ഹണി ബണ്ണി എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതോടെയാണ് സംവിധായകന്‍ രാജ് നിഡിമോരുമൊത്തുള്ള നടി സാമന്തയുടെ ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. ഇവരുടെ ബന്ധത്തെക്കുറിച്ച് നെറ്റിസന്‍മാര്‍ മുമ്പ് ഊഹാപോഹങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇരുവരും വിഷയത്തില്‍ മൗനം പാലിച്ചു. ചെന്നൈ സൂപ്പര്‍ ചാംപ്സ് എന്ന പിക്കിള്‍ബോള്‍ ടീമിലും അവര്‍ പങ്കാളികളായതോടെ അത് വര്‍ദ്ധിച്ചു. എന്തായാലും സമാന്തയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ ശുഭം മെയ് 9 ന് ഗ്രാന്‍ഡ് റിലീസിന് തയ്യാറെടുക്കുകയാണ്. സാമന്ത റൂത്ത് പ്രഭു, Read More…

Movie News

താന്‍ ഭയങ്കര ഓവര്‍ ആക്ടിംഗായ നടനെന്ന് സൂര്യ ; തനിക്ക് കാര്‍ത്തിയെ പോലെയാകാനാകില്ലെന്നും നടന്‍

സ്വയം വിലയിരുത്തലില്‍ താന്‍ ഒരു മികച്ച നടനായി കരുതുന്നില്ലെന്നും തന്റേത് ഭയങ്കര ഓവറാക്ടിംഗ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടന്‍ സൂര്യ. റെട്രോയുടെ പ്രമോഷന്റെ ഭാഗമായി കാര്‍ത്തിക് സുബ്ബരാജ്, സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. പ്രാധാന്യമില്ലാത്ത സീനുകളെ പോലും ഗൗരവമായി കരുതുന്നയാളാണ് സൂര്യയെന്നും റെട്രോയിലെ ബ്രിഡ്ജ് സീനുകളില്‍ പോലും സൂര്യ കാര്യമായ ചിന്തകള്‍ നടത്തിയെന്നും സിനിമയുടെ മേക്കിംഗിനെ കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ”ഞാന്‍ ശ്രദ്ധിച്ചത് അത്തരം രംഗങ്ങള്‍ Read More…

Movie News

ഉണ്ണിമുകുന്ദന്‍ സിനിമാ സംവിധാ യകനാകുന്നു ; സൂപ്പര്‍ഹീറോ മൂവിയുമായി താരമെത്തും

മലയാളത്തിലെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘മാര്‍ക്കോ’, തമിഴ് ആക്ഷന്‍ ഡ്രാമയായ ‘ഗരുഡന്‍’ എന്നിവയുള്‍പ്പെടെ നിരവധി സൂപ്പര്‍ഹിറ്റുകളുടെ വിജയത്തില്‍ കുതിക്കുന്ന പ്രശസ്ത മലയാള നടന്‍ ഉണ്ണി മുകുന്ദന്‍ തിങ്കളാഴ്ച തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനൊരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം ഒരു നീണ്ട കുറിപ്പ് എഴുതിയാണ് നടന്‍ പ്രഖ്യാപനം നടത്തിയത്. ഒരു സൂപ്പര്‍ഹീറോ ചിത്രമായിരിക്കും ഇതെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു. ശ്രീ ഗോകുലം മൂവീസിന്റെ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും വി സി പ്രവീണും ബൈജു ഗോപാലനും ചേര്‍ന്ന് നിര്‍മ്മിക്കുമെന്നും ഉണ്ണി Read More…

Movie News

പുതിയ സിനിമയില്‍ ശ്രദ്ധാകപൂറിന് വമ്പന്‍ പ്രതിഫലം ; 17 കോടി രൂപയും സിനിമയുടെ ലാഭവിഹിതവും

2024ല്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിട്ടാണ് സ്ത്രീ 2 അടയാളപ്പെട്ടത്. സിനിമയുടെ വന്‍ വിജയത്തിന് ശേഷം, ശ്രദ്ധയ്ക്ക് വലിയ അവസരങ്ങളാണ് തേടി വരുന്നത്. ഇതുവരെ ഒരു സിനിമയും അവര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏക്താകപൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നടി അഭിനയിക്കുമെന്ന് പറയപ്പെടുന്നു. രാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടിക്ക് കിട്ടുന്നത് 17 കോടി രൂപ. ശ്രദ്ധയുടെ അടുത്ത ചിത്രം ഒരു ഹൈ കണ്‍സെപ്റ്റ് ത്രില്ലറാണ്, ഇത് 2025 ന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രദ്ധ കപൂറിന് ലഭിച്ച Read More…

Good News Movie News

മെയ് ദിനത്തില്‍ ‘രേഖാചിത്രം’ ലാഭവിഹിതം എല്ലാവർക്കും നൽകി വേണു കുന്നപ്പിള്ളി

ഇപ്പോൾ മലയാള സിനിമയിലെ മുൻനിരയിൽ നിൽക്കുന്ന സിനിമാ നിർമ്മാണ കമ്പനികളിൽ ഒന്നാണ് ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയ 2018, മാളികപ്പുറം എന്നീ ചിത്രങ്ങൾ മുതൽ, മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യത്തെ വിജയമായ ആസിഫ് അലിയുടെ രേഖാചിത്രം നിർമ്മിച്ചതും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. ആഗോള ഗ്രോസ് ആയി 50 കോടി നേടിയ രണ്ടാമത്തെ ആസിഫ് അലി ചിത്രം ആയിരുന്നു ജോഫിൻ ടി ചാക്കോ Read More…

Movie News

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ”

പാവാട, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “ഓട്ടം തുള്ളൽ” ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഒരു തനി നടൻ തുള്ളൽ” എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, ഹരിശ്രീ Read More…