മികച്ച സംവിധായകനും നടനും ഉള്‍പ്പെടെ അനേകം പുരസ്‌ക്കാരം നേടി ഗോള്‍ഡന്‍ ഗ്‌ളോബില്‍ ക്രിസ്റ്റഫര്‍ നോളനും ഓപ്പണ്‍ഹൈമറാണ് മിന്നിച്ചതെങ്കിലും ശ്രദ്ധ നേടിയത് ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിയ 37 കാരി നടി ലില്ലി ഗ്‌ളഡ്‌സ്‌റ്റോണാണ്. മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്‌ളോബ് നേടിയ ലില്ലി ഗോത്രവിഭാഗത്തില്‍ നിന്നും പുരസ്‌ക്കാരം നേടിയ ആദ്യ താരമാണ് ലില്ലി. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ‘കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ എന്ന ചിത്രത്തിലെ അസാധാരണമായ പ്രകടനമാണ് ഈ ബഹുമതി നേടിക്കൊടുത്തത്. അവിടെ അവര്‍ Read More…
ബ്രാഡ്പിറ്റ് തന്നെ മോശം വ്യക്തിയായി ചിത്രീകരിക്കുന്നു ; ആഞ്ജലീന ജോളി ഹോളിവുഡ് വിട്ടേക്കും
ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിഞ്ഞത് ആരാധകരെ ചെറുതായിട്ടൊന്നുമല്ല ഞെട്ടിച്ചത്. പിന്നാലെ കുട്ടികളുടെ സംരക്ഷണയെ ചൊല്ലി ആഴ്ചകളും മാസങ്ങളും കുറ്റപ്പെടുത്തലുകളും ചെളിവാരിയെറിയലും നടത്തുകയും ചെയ്തു. ഇപ്പോള്‍ ബ്രാഡ്പിറ്റ് കാരണം എ ലിസ്റ്റ് നടി ഹോളിവുഡ് തന്നെ വിടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബ്രാഡ്പിറ്റുമായുള്ള വിഷയത്തില്‍ തന്നെ മോശം വ്യക്തിയായി ചിത്രീകരിക്കപ്പെടുന്നതില്‍ ജോളി മടുത്തിരിക്കുകയാണെന്നും ഇതാണ് നടിയെക്കൊണ്ട് ഇങ്ങിനെ ചിന്തിപ്പിക്കുന്നതെന്നുമാണ് കേള്‍ക്കുന്നത്. ”വസ്തുതകളും തെളിവുകളും ഉണ്ടായിട്ടും തങ്ങളുടെ സമകാലീനരായ പലരും ബ്രാഡ്പിറ്റിന്റെ പക്ഷം ചേര്‍ന്ന് തന്നെ കുറ്റപ്പെടുത്തുന്നത് നടിയെ Read More…
സഹായിയെ കൊണ്ട് കക്ഷം ഷേവ് ചെയ്യിപ്പിക്കുമായിരുന്നു ; പുറം പോലെ കാമറൂണ്‍ ഡയസിന്റെ അകം സുന്ദരമല്ലായിരുന്നു
കാമറൂണ്‍ ഡയസ് നായികമാരില്‍ ഒരാളായ ചാര്‍ലീസ് ഏഞ്ചല്‍സ് ബോക്‌സ് ഓഫീസില്‍ ഒരു ബമ്പര്‍ ഹിറ്റായിരുന്നു. റിലീസ് ചെയ്തതിന് പിന്നാലെ 2000 ല്‍ ഹോളിവുഡില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളായി പരിഗണിക്കപ്പെട്ട കാമറൂണ്‍ ഡയസ് നിരവധി പുരസ്‌ക്കാരങ്ങളും നേടി. 2001 ല്‍ നടിയെക്കുറിച്ച് സിനിമാ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നടി തന്റെ അസിസ്റ്റന്റിനെ കൊണ്ട് കക്ഷം ഷേവ് ചെയ്യിച്ച സംഭവം താരത്തിന് വിവാദനായികയുടെ പരിവേഷം നല്‍കി. ”ടേക്കുകള്‍ക്കിടയിലായിരുന്നു കക്ഷത്തില്‍ കുറച്ച് കുറ്റിരോമം ഉള്ളതായി Read More…
മോഡലും വാസ്തുശില്‍പ്പിയും ആര്‍ക്കിടെക്ചറല്‍ ഡിസൈനറും ; കാനിവെസ്റ്റിന്റെ ഭാര്യ ബിയാങ്കാ സെന്‍സോറി ചില്ലറക്കാരിയല്ല
പാട്ടുകാരന്‍ കാനി വെസ്റ്റിന്റെ ഭാര്യ ബിയാങ്ക സെന്‍സോറിയുടെ ഫാഷനബിളായുള്ള പ്രത്യക്ഷപ്പെടലാണ് ഇപ്പോള്‍ ഹോളിവുഡിലെ സംസാരവിഷയം. കാനിവെസ്റ്റിന്റെ മുന്‍ ഭാര്യയും ഫാഷന്‍ മോഡലുമായി കിം കര്‍ദാഷിയാന്റെ ഗ്‌ളാമറസ് പോസുകളുമായിട്ടാണ് ബിയാങ്കയുടെ പ്രത്യക്ഷപ്പെടലിനെയും വിലയിരുത്തുന്നത്. കിമ്മിനോട് സാമ്യമുള്ള ബിയാങ്കയുമായുള്ള കാനിയുടെ പുതിയ വിവാഹം അപ്രതീക്ഷിതമായിരുന്നു. കിം കര്‍ദാഷിയാനുമായുള്ള വിവാഹമോചനത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഓസ്ട്രേലിയന്‍ വാസ്തുശില്പിയും 28 കാരിയുമായ ബിയാങ്ക സെന്‍സോറിയെ കാനി വെസ്റ്റ് വിവാഹം കഴിച്ചത്. 2021-ല്‍ 46-കാരനായ കാനിയും 43-കാരിയായ കിമ്മും ഏഴു വര്‍ഷത്തെ ദാമ്പത്യമാണ് Read More…
ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ടു പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു ; കരീബിയന്‍ കടലില്‍ തകര്‍ന്നുവീണു
ലോസ് ഏഞ്ചല്‍സ്: ജര്‍മ്മന്‍ വംശജനായ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവര്‍ തന്റെ രണ്ട് പെണ്‍മക്കളും ചെറുവിമാനം തകര്‍ന്ന് മരണമടഞ്ഞു. ജോര്‍ജ്ജ് ക്ലൂണിക്കൊപ്പം ‘ദ ഗുഡ് ജര്‍മ്മന്‍’, 2008 ലെ ആക്ഷന്‍-കോമഡി ‘സ്പീഡ് റേസര്‍’ എന്നിവയില്‍ വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഒലിവര്‍ വ്യാഴാഴ്ച റോയല്‍ സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ് പോലീസ് ഫോഴ്‌സിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു എഞ്ചിന്‍ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ചെറുവിമാനം കരീബിയന്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും കോസ്റ്റ് ഗാര്‍ഡും ഉടന്‍ സംഭവസ്ഥലത്തെത്തി, നാല് Read More…
അക്വാമെന്‍ 2 വന്‍ കളക്ഷന്‍ നേടി മുമ്പോട്ട് ; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഹോളിവുഡ് താരം ആംബര്‍ ഹെര്‍ഡ്
അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡം എന്ന സിനിമയില്‍ ആംബര്‍ ഹേര്‍ഡ് 20 മിനിറ്റ് മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ആദ്യ ഭാഗത്തില്‍ ജേസണ്‍ മോമോവയ്ക്കൊപ്പം മേര എന്ന പ്രധാന കഥാപാത്രത്തെ അവര്‍ അവതരിപ്പിച്ച അവരുടെ വേഷം അക്വാമാന്‍ 2-ല്‍ ഗണ്യമായി കുറച്ചത് കണ്ട് ആരാധകരാകെ നിരാശരാണ്. പക്ഷേ അക്വാമെന്‍ 2 വിലെ വേഷം പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ നന്ദി പറയുകയാണ് ആംബര്‍. അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡം ലോകമെമ്പാടുമുള്ള ബോക്‌സോഫീസില്‍ മാന്യമായ ഒരു ടോട്ടല്‍ നേടി. റിലീസിന് മുമ്പ് Read More…
ഇഷ്ടപ്പെട്ടത് അഭിനയം, പാട്ട് ഹോബി ; പക്ഷേ വിധിക്ക് അതിന്റേതായ പദ്ധതികളുണ്ട് ; സെലീനഗോമസ് പാട്ട് നിര്‍ത്തുന്നു
ലോകം മുഴുവന്‍ ആരാധകരുള്ള പ്രശസ്ത നടിയും ഗായികയും ബിസിനസുകാരിയും നിര്‍മ്മാതാവുമാണ് സെലീന ഗോമസ്. വ്യക്തിപരമായ അനേകം തടസ്സങ്ങള്‍ക്കിടയിലും ധാരാളം പ്രൊഫഷണല്‍ വിജയം അവരെ തേടിയെത്തിയിട്ടുണ്ട്. താരം സംഗീത ജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. സംഗീതമേഖല വിട്ട് അഭിനയത്തിലേക്ക് തിരിയാനാണ് താരം ഉദ്ദേശിക്കുന്നത്. ”ഒരു ആല്‍ബം കൂടി ഉണ്ട് തോന്നുന്നു, പക്ഷേ ഞാന്‍ അഭിനയം തിരഞ്ഞെടുക്കും. പാട്ട് ഒരു ഹോബിയായിരുന്നു. എന്നാല്‍ ഒരു മുഴുസമയ ഗായികയാകാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അഭിനേത്രിയാകാന്‍ ആയിരുന്നു എപ്പോഴും ആഗ്രഹം. എന്നാല്‍ Read More…
ആക്ഷന്‍ത്രില്ലര്‍ ‘ദി മെഗ് 2: ദിട്രഞ്ച്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു ; നാളെമുതല്‍ ജിയോ സിനിമയില്‍
ജേസണ്‍ സ്റ്റാതത്തിന്റെ ആക്ഷന്‍ത്രില്ലര്‍ ‘ദി മെഗ് 2: ദിട്രഞ്ച്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ജിയോ സിനിമയില്‍ നാളെ മുതല്‍ റിലീസ് ചെയ്യും. 2018ല്‍ ഇറങ്ങിയ ദി മെഗ് സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയുടെ രണ്ടാം ഭാഗമാണ് ദി മെഗ് 2: ദി ട്രെഞ്ച്. സ്റ്റീവ് ആള്‍ട്ടന്റെ 1999 ലെ ദി ട്രെഞ്ച് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ഇതിവൃത്തം, ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ വെള്ളത്തിനടിയിലേക്ക് പോകുന്ന ഒരു ഗവേഷണ സംഘത്തെ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഒരു ഖനന പ്രവര്‍ത്തനം അവരുടെ Read More…
ചിരിപ്പിച്ച് കൊല്ലാന്‍ വെമ്പുന്ന മീന്‍ ഗേള്‍സും പേടിപ്പിച്ചു കൊല്ലാന്‍ നൈറ്റ് സ്വിമ്മും ; ഹോളിവുഡ് പ്രേക്ഷകര്‍ക്ക് ജനുവരിയില്‍ വരുന്ന സിനിമകള്‍
ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും അടക്കമുള്ള സിനിമകള്‍ നല്‍കിയ 2023 ന് പിന്നാലെ ഈ വര്‍ഷം എത്താനിരിക്കുന്ന മികച്ച സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഹോളിവുഡ് ആരാധകര്‍. ചിരിപ്പിച്ച് മറിക്കുന്ന മീന്‍ഗേള്‍സ് മുതല്‍ പേടിപ്പിച്ച് കൊല്ലുന്ന നൈറ്റ് സ്വിം വരെ അനേകം സിനിമകളാണ് പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ പ്രേക്ഷകരെ തേടി വരാനിരിക്കുന്നത്. നൈസ്സ് സ്വിം, ഹീ വെന്റ് ദാറ്റ്‌വേ, ദി പെയ്ന്റര്‍, ദി ബ്രിക് ലെയര്‍ എന്നീ സിനിമകള്‍ ജനുവരി 5 നാണ് റിലീസ് ചെയ്യുന്നത്. നാലു സിനിമകളും സസ്‌പെന്‍സും ത്രില്ലും ഹൊററുമൊക്കെ Read More…














