Featured Hollywood

‘ബിക്കിനി കില്ലർ’, ചാൾസ് ശോഭരാജിനെ 2തവണ പിടികൂടിയ ഇന്‍സ്‌പെക്ടറുടെ കഥ നെറ്റ്ഫ്‌ളിക്‌സില്‍

കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഇന്ത്യയിലെ ഭീകരനായ കൊള്ളക്കാരന്‍ ചാള്‍സ് ശോഭരാജിനെ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടാകില്ല.’ബിക്കിനി കില്ലര്‍’ എന്നറിയപ്പെടുന്ന ചാള്‍സ് ശോഭരാജ്, തന്റെ കൊലപാതകങ്ങളുടെ പേരിലും ജയില്‍ ചാടിയതിലൂടെയും കുപ്രസിദ്ധി നേടി. ചാള്‍സ് ശോഭരാജ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും സെന്‍സേഷനാക്കി മാറ്റിയതോടെ അന്താരാഷ്ട്ര കുറ്റവാളിയായി ലോകം മുഴുവന്‍ അറിയപ്പെടുന്ന കുറ്റവാളിയായി മാറിയെങ്കിലും രണ്ടു തവണ ഈ ക്രിമിനലിനെ പിടികൂടി ഇന്‍സ്പെക്ടര്‍ മധുകര്‍ സെന്‍ഡെയെ എത്രപേര്‍ അറിയും? അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി വിളിച്ച് അഭിനന്ദിച്ച സെന്‍ഡെയുടെ ജീവിതം ആസ്പദമാക്കി Read More…

Hollywood

സൂപ്പര്‍മാന്‍ ‘വില്ലന്‍’ ടെറന്‍സ് സ്റ്റാമ്പ് അന്തരിച്ചു

സൂപ്പര്‍ മാന്‍ സിനിമയില്‍ വില്ലനായി തിളങ്ങിയ ബ്രിട്ടീഷ് നടന്‍ ടെറന്‍സ് സ്റ്റാമ്പ്(87) അന്തരിച്ചു. ദ് അഡ്വഞ്ചേഴ്സ് ഓഫ് പ്രിസില്ല, ക്വീന്‍ ഓഫ് ദ് ഡെസേര്‍ട്ട്, ഫാര്‍ ഫ്രം ദ് മാഡിങ് ക്രൗഡ്, വാല്‍ക്കിരി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു. 1938 ജൂലൈ 22നക്ക കിഴക്കന്‍ ലണ്ടനിലെ സ്റ്റെപ്നയില്‍ തൊഴിലാളി വര്‍ഗ്ഗ കുടുംബത്തിലാണു സ്റ്റാമ്പ് ജനിച്ചത്. നാടക സ്കൂളില്‍ പോകാന്‍ സ്കോളര്‍ഷിപ്പ് ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 1960കളില്‍ അദ്ദേഹം പ്രശസ്തിയിലേക്കക്ക ഉയര്‍ന്നു, 18 -ാം Read More…

Hollywood

അന്ന്‌ പോയിരുന്നെങ്കില്‍… വിവാഹമോചിതയായ ദിവസം ട്രംപ്‌ ‘ഡേറ്റിങ്ങിന്‌’ വിളിച്ചെന്ന്‌ നടി എമ്മ തോംപ്‌സണ്‍

യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ തന്നെ ഡേറ്റിങ്ങിന്‌ ക്ഷണിച്ചിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തി ഓസ്‌കര്‍ പുരസ്‌കാര ജേതാവും ഹോളിവുഡ്‌ നടിയുമായ എമ്മ തോംപ്‌സണ്‍. വിവാഹമോചനം നേടിയ ദിവസമാണ്‌ ഡേറ്റിനായി ട്രംപ്‌ ക്ഷണിച്ചതെന്നും അന്ന്‌ ട്രംപിനൊപ്പം ഡേറ്റിനു പോയിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെയെന്നും അവര്‍ തമാശയായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്‌റ്റിവലില്‍ സംസാരിക്കെയാണ്‌ എമ്മ ഈ അപ്രതീക്ഷിത സംഭവം വിവരിച്ചത്‌.1998-ല്‍ ‘പ്രൈമറി കളേഴ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്‌ ട്രംപിന്റെ ഫോണ്‍കോള്‍ വന്നതെന്ന്‌ അവര്‍ പറയുന്നു. ഫോണെടുത്തപ്പോള്‍ Read More…

Hollywood

മോഷണം പോയ ഫോണില്‍നിന്ന് മെക്സിക്കൻ ഇൻഫ്ലുവൻസറുടെ സ്വകാര്യ വീഡിയോ ചോർന്നു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

മെക്സിക്കൻ ഇൻഫ്ലുവൻസറും റിയാലിറ്റി ടിവി താരവുമായ വെൻഡി ഗുവേരയുടെ സ്വകാര്യ വീഡിയോ അടുത്തിടെ ഓൺലൈനിൽ ചോർന്നു. ഫോൺ മോഷണം പോയതിനെ തുടർന്നാണ് വീഡിയോ വൈറലായത്. അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ചുരുങ്ങിയ സമയത്തേക്ക് പ്രത്യക്ഷപ്പെട്ട ഈ ഉള്ളടക്കം വ്യാപകമായി പ്രചരിച്ചതോടെ, സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങൾക്ക് ഇടയാക്കി. വെൻഡി ഈ സംഭവത്തെ സംയമനത്തോടെയാണ് നേരിട്ടത്. തനിക്ക് നാണക്കേടില്ലെന്നും നിയമനടപടിക്ക് ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, ആരാധകരും നിയമവിദഗ്ധരും മെക്സിക്കോയിലെ ‘ലേ ഒളിമ്പിയ’ (Olimpia Law) എന്ന നിയമത്തിലേക്ക് ശ്രദ്ധ Read More…

Hollywood

സ്റ്റേജ് പരിപാടിക്കിടെ ഗായികയ്ക്ക് ലൈംഗിക പീഡനം; സദസിന് മുന്നില്‍ ടോപ് ലെസ് ആയി പ്രതികാരം- ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ആള്‍ക്കൂട്ടത്തിനിടയില്‍ പാടുമ്പോള്‍ ലൈംഗികസ്പര്‍ശനത്തിന് ഇരയായതിനെ തുടര്‍ന്ന് ടോപ്‌ലെസ്സായി പ്രകടനം നടത്തി ഗായികയുടെ പ്രതികാരം. ഫ്രഞ്ച് ബാന്‍ഡ് ലുലു വാന്‍ ട്രാപ്പിന്റെ ഗായിക റെബേക്ക ബേബിയാണ് ലൈംഗിക സ്പര്‍ശത്തിനെതിരേ പരസ്യമായി പ്രതികരിച്ചത്. ഫ്രഞ്ച് ബാന്‍ഡായ ലുലു വാന്‍ ട്രാപ്പിന്റെ ഗായിക മുഴുവന്‍ ജനക്കൂട്ടത്തിനും മുന്നില്‍ ടോപ്ലെസ് ആയി പ്രകടനം നടത്തി. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ജൂലൈ 26 ന് നടന്ന സംഭവത്തില്‍, തിങ്ങിനിറഞ്ഞ വേദിക്ക് മുന്നില്‍ പ്രധാന ഗായിക ടോപ്ലെസ് ആയി അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയത്. മുഴുവന്‍ Read More…

Hollywood

പണ്ടോറയുടെ അതിശയലോകം തിരികെ വരുന്നു ; മായക്കാഴ്ചകളുമായി അവതാർ-3 ട്രെയിലർ

ഹോളിവുഡ് ഇതിഹാസ ചലച്ചിത്രകാരന്‍ ജെയിംസ് കാമറൂണ്‍ വീണ്ടും നിങ്ങളെ പണ്ടോറയുടെ അതിശയകരമായ ലോകത്തേക്ക് തിരികെ കൊണ്ടുപോകുന്നു. ഹോളിവുഡിലെ വിഖ്യാത ഹിറ്റ് സിനിമയായ അവതാറിന്റെ മൂന്നാംഭാഗം ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷി’ന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറങ്ങി. ജെയ്ക്ക് സുള്ളിയും നാവി യോദ്ധാവ് നെയ്തിരിയും അവരുടെ രണ്ട് കുട്ടികളെയും അതിജീവനത്തിന്റെ ആത്യന്തിക പോരാട്ടത്തിനായി തിരികെ കൊണ്ടുവരുന്നതാണ് പുതിയ കഥ. ട്രെയിലര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. ആരാധകരുടെ ആവേശം ഉയര്‍ത്തിക്കൊണ്ടു, ജെയിംസ് കാമറൂണിന്റെ അതിശയകരമായി Read More…

Hollywood

‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ഒരുങ്ങുന്നു ; വരാങ് എന്ന പുതിയ വില്ലന്‍ വരുന്നു

ജെയിംസ് കാമറൂണിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ഒരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ഭാഗത്ത് വരാങ് എന്ന പുതിയ വില്ലനെ പരിചയപ്പെടുത്തുന്നു. നടന്‍ ഊന ചാപ്ലിന്‍ വേഷത്തില്‍ എത്തുന്നത്. ‘അവതാര്‍’ ഫ്രാഞ്ചൈസിയുടെ പുതിയ അധ്യായം 2025 ഡിസംബര്‍ 19 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നു. ചൊവ്വാഴ്ചയാണ് വരാങ്ങിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ 2025 ജൂലൈ 25 ന് Read More…

Hollywood

10 വര്‍ഷത്തേക്കുകൂടി ‘ചെറുപ്പക്കാരി’! പ്രായം കുറയ്ക്കാന്‍ ലേസര്‍ ചികില്‍സ നടത്തി ആഞ്ജലീന ജോളി

അന്‍പത് വയസുകഴിഞ്ഞിട്ടും ഇരുപതുകാരിയുടെ ലുക്ക് നിലനിര്‍ത്താനൊരുങ്ങുകയാണ് ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീന ജോളി. കാന്‍ ഫെസ്റ്റിവലില്‍ എത്തിയ താരത്തെ കണ്ട് അമ്പരന്നവരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം. ശരീരത്തിലെ ചര്‍മത്തിലെ അയവ് മാറി ദൃഢപ്പെടുത്തുന്നതിനും കൂടുതല്‍ തിളക്കമുള്ളതായി തോന്നിപ്പിക്കുന്നതിനും അവര്‍ ലേസര്‍ ചികില്‍സയ്ക്ക് വിധേയയാതായാണ് റിപ്പോര്‍ട്ട്. സൂര്യാതാപമേല്‍ക്കുന്നതില്‍ നിന്നും ചര്‍മത്തെ എന്തുവില കൊടുത്തും സംരക്ഷിക്കണമെന്നത് ആഞ്ജലീനയ്ക്ക് നിര്‍ബന്ധമാണെന്നും മോഹിപ്പിക്കുന്ന ആ സൗന്ദര്യത്തിന്റെ രഹസ്യങ്ങളിലൊന്ന് അതാണെന്നും ആരാധകര്‍ പറയാറുണ്ട്. പത്തുവര്‍ഷത്തേക്ക് ചര്‍മം യുവത്വമുള്ളതായിരിക്കുമെന്നുന്നും അവരുടെ അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. കൂടാതെ, ആഞ്ചലീന Read More…

Hollywood

നാസി പോലീസുകാരന്‍ വളര്‍ത്തിയ കുടിയേറ്റക്കാരന്‍ ; ലോകത്തെ ഏറ്റവും ധനികനായ നടന്‍ അയാളാണ്

ദൈനംദിനം കോടികള്‍ മറിയുന്ന ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങള്‍ എടുത്താല്‍ മുന്‍പന്തിയിലുണ്ട്് സിനിമ. താരങ്ങള്‍ വാങ്ങുന്ന പ്രതിഫലവും സിനിമയുടെ മുടക്കുമുതലുകളും എക്കാലവും വലിയ ചര്‍ച്ചയാണ്. എന്നാല്‍ ലോകത്തെ ഏറ്റവും പണക്കാരനായ നടനാരാണെന്നറിയാമോ? ലോകത്തിലെ ഏറ്റവും ധനികനായ നടന്‍ 1.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കുപ്രസിദ്ധമായ നാസികളുടെ മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ച ഒരു പോലീസുകാരന്‍ വളര്‍ത്തിയെടുത്ത ഒരു കുടിയേറ്റക്കാരരനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ ബുധനാഴ്ച, ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട അമേരിക്കയിലെ ഏറ്റവും വിജയകരമായ കുടിയേറ്റക്കാരുടെ രസകരമായ പട്ടികയില്‍ ശതകോടീശ്വരന്‍മാരായ Read More…