Crime

നാലുനില അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന യുവതി ജനലിലൂടെ താഴെവീണു മരിച്ചു

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ നാലുനില അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന യുവതി ജനലിലൂടെ താഴെവീണു മരിച്ചു. ആഗ്രയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഹിന താജ്ഗഞ്ച് എന്ന യുവതിയാണ് മരണമടഞ്ഞത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ചിരുന്ന നാലാം നിലയിലാണ് അപ്പാര്‍ട്ട്‌മെന്റ്. യുവതിയുടെ മുറിയില്‍ നിന്ന് ഉറക്ക ഗുളികകളും കുറച്ച് ഒഴിഞ്ഞ കുപ്പി ബിയറും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മഥുര സ്വദേശിനി ഹോട്ടലില്‍ ജോലി ലഭിച്ചതിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്ക് താമസം മാറിയത്. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഇവര്‍ വിഷാദരോഗത്തിന് അടിമായിരുന്നു. ഹരിയാനയിലെ Read More…

Crime

സോഷ്യല്‍ മീഡിയ വഴി ‘വൈഫ് സ്വാപ്പിംഗ്’ പാര്‍ട്ടി; അവിവാഹിതരായ പുരുഷന്മാര്‍ക്ക് ‘ഭാര്യ’മാരെ നല്‍കും

ചെന്നൈ: സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ പരസ്യം നല്‍കി ‘വൈഫ് സ്വാപ്പിംഗ്’ പാര്‍ട്ടി നടത്തിയ പെണ്‍വാണിഭ സംഘത്തെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പാനയുരിലെ പോലീസാണ് സംഘത്തെ പൊളിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ചതിന് എട്ടുപേരും അറസ്റ്റിലായി. ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂര്‍, മധുരൈ, സേലം, ഈറോഡ് എന്നിവിടങ്ങളിലായി കഴിഞ്ഞ എട്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സംഘം. സെന്തില്‍കുമാര്‍, കുമാര്‍, ചന്ദ്രമോഹന്‍, ശങ്കര്‍, വേല്‍രാജ്, പേരരസന്‍, സെല്‍വന്‍, വെങ്കിടേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാത്ത പുരുഷന്മാര്‍ക്കും Read More…

Crime

നെയ്മറിന്റെ വീട്ടില്‍ കവര്‍ച്ച; കാമുകിയേയും പെണ്‍മക്കളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

സാവോപോളോ: ഫുട്‌ബോള്‍ താരം നെയ്മറിന്റെ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെ സാവോ പാളോയിലെ കോട്ടിയയില്‍ ചൊവ്വാഴ്ച വീട് കുത്തിത്തുറന്ന് കവര്‍ച്ച. ബിയാന്‍കാര്‍ഡിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റവാളികള്‍ നെയ്മറിന്റെ പങ്കാളിയെയും മകളെയും തട്ടിക്കൊണ്ടുപോകാനും പദ്ധതിയിട്ടായിരുന്നു ആക്രമണമെന്ന് ആര്‍ സെവന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കവര്‍ച്ച നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കുറ്റവാളികള്‍ നെയ്മറിന്റെ ഭാര്യാമാതാപിതാക്കളെ കെട്ടിയിടുകയും ചെയ്തു. അതേസമയം ആക്രമണം നടക്കുന്ന സമയത്ത് നെയ്മറുടെ മക്കളായ മാവിയയും ബിയാന്‍കാര്‍ഡിയയും വീട്ടില്‍ ഉണ്ടായിരുന്നില്ല. മാതാപിതാക്കളെ ബലമായി ബന്ധിച്ചിട്ടുണ്ടെങ്കിലും കുറ്റവാളികള്‍ അവര്‍ക്ക് ഗുരുതരമായ ഉപദ്രവമൊന്നും Read More…

Crime

ഒരേ സമയം നാലു ഭര്‍ത്താക്കന്മാര്‍, അവര്‍ പരസ്പരം കാണാതെ കബളിപ്പിക്കല്‍… സിനിമയെ വെല്ലുന്ന കഥ പൊളിഞ്ഞതിങ്ങനെ

നിയമപരമായി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സ്ത്രീ അതിന് ശേഷം വിവാഹം കഴിച്ച് വഞ്ചിച്ചത് മൂന്ന് പുരുഷന്മാരെ. ഇവരില്‍ നിന്നെല്ലാം 100,000 ഡോളര്‍ വഞ്ചിച്ചതിന് ചൈനക്കാരി ഷൗവിനെതിരേ വഞ്ചനാക്കുറ്റം ചുമത്തി പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു. ഭര്‍ത്താവിന് സ്വന്തമായി ഒരു ബിസിനസ്സും നല്ല സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്ന കുടുംബത്തില്‍ നിന്നുമായിരുന്നു യുവതി മറ്റു മൂന്ന് പേരെ കൂടി വിവാഹം കഴിക്കുകയും വര്‍ഷങ്ങളോളം നാല് ഭര്‍ത്താക്കന്മാരും തമ്മില്‍ അറിയാതെ അവരെ കബളിപ്പിച്ചിരുന്നതും. ബിസിനസുകാരനായതിനാല്‍ ഭര്‍ത്താവ് വീട്ടില്‍ കൂടുതല്‍ സമയം കാണാത്തതും Read More…

Crime

പങ്കാളിയുമായി വഴക്കുപിടിച്ചു, ഭാര്യയോടുള്ള ദേഷ്യം തീര്‍ത്തത് മകളോട്; ഏഴുവയസ്സുകാരിയുടെ തല വെട്ടിമാറ്റി

പാറ്റ്‌ന: ഭാര്യയോടുള്ള ദേഷ്യത്തില്‍ പിതാവ് ഏഴുവയസ്സുകാരിയായ മകളുടെ തല വെട്ടിമാറ്റി കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പാറ്റ്‌നയില്‍ നടന്ന സംഭവത്തില്‍ അനുരുദ്ധ് മുനി എന്ന യുവാവാണ് സ്വന്തം മകളെ കൊന്നൊടുക്കിയത്. അനുരുദ്ധിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാനത്ത് തൊഴില്‍ ചെയ്യുന്ന അനുരുദ്ധ് അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഭാര്യ മമതാദേവിയുമായി വഴക്കുണ്ടാക്കുകയും ഭാര്യ പിണങ്ങി സ്വന്തം മാതാവിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. തന്റെ സഹോദരന്മാര്‍ക്കൊപ്പം വീടിന്റെ ഗേറ്റിന് സമീപം കിടന്നുറങ്ങുകയായിരുന്നു ഏഴു വയസ്സുകാരിയെ പുലര്‍ച്ചെ നാലു Read More…

Crime

ഓസ്‌ട്രേലിയയിലുമുണ്ട് ഒരു കൂടത്തായി ജോളി; കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത് വിഷക്കൂണ്‍ കറിവെച്ചു കൊടുത്ത്

കൂടുംബാംഗങ്ങളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ മലയാളികള്‍ക്ക് ഏറെ പരിചിതമായ കൂടത്തായി കൂട്ടക്കുരുതിയ്ക്ക് സമാനമായ ഒരു കേസിനെക്കുറിച്ചാണ് ഓസ്‌ട്രേലിയയും ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ചെറിയ ഓസ്ട്രേലിയന്‍ പട്ടണത്തില്‍ വിഷം കലര്‍ന്ന തൊപ്പി കൂണ്‍ അടങ്ങിയിട്ടുള്ളതായി സംശയിക്കുന്ന ഭക്ഷണം കഴിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പാറ്റേഴ്‌സണെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കൊലപാതകങ്ങളും അഞ്ച് കൊലപാതകശ്രമങ്ങളും അവള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ അധികാരികള്‍ പാറ്റേഴ്‌സന്റെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും വിശദാംശങ്ങളും സാഹചര്യതെളിവുകളും അവള്‍ക്ക് എതിരാണ്. അത് കേസുമായി യോജിക്കുന്നതായും Read More…

Crime

ഒരു സഹായത്തിന് വീട്ടുവേലയ്ക്ക് നിര്‍ത്തി; ബന്ധുവിനെ കൂടി വിളിച്ചുവരുത്തി കൊള്ളയടിച്ചത് നാലുകോടിയുടെ സ്വര്‍ണ്ണവും പണവും

ബംഗളൂരു: ഒരു സഹായമാകട്ടെ എന്നുകരുതി വീട്ടിവേലയ്ക്കായി നിര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചത് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണവും പണവും. സംഭവത്തില്‍ ഒളിവില്‍ പോയെങ്കിലും ഇവരുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അടിച്ചുമാറ്റിയത് നാലു കിലോ സ്വര്‍ണ്ണവും 32 കിലോ വെള്ളയും ഒമ്പത് ലക്ഷം രൂപയുമായിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള വീട്ടുജോലിക്കാരനും അവന്റെ രണ്ട് ബന്ധുക്കളുമാണ് മോഷണം നടത്തിയത്. അതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ഒരു മാസമായി ജ്വല്ലറിയുടമയയുടെ വീടും Read More…

Crime

‘കൃത്രിമ ഗര്‍ഭധാരണിന് സ്വന്തം ബീജം ഡോക്ടര്‍ എന്നില്‍ കുത്തിവച്ചു; മകള്‍ക്ക് 16 അര്‍ധ സഹോദരങ്ങള്‍’

വാഷിങ്ടന്‍: കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്കെതിരേ പരാതിയുമായി ചികിത്സ സ്വീകരിച്ച സ്ത്രീ രംഗത്ത്. ഡോക്ടര്‍ സ്വന്തം ബീജം തന്നില്‍ കുത്തിവെച്ചെന്ന പരാതിയുമായി യുഎസിലെ ഇദാഹോയില്‍ നിന്നുള്ള ഷാരോണ്‍ ഹായേസ് എന്ന 67 വയസ്സുകാരിയാണ് രംഗത്ത് വന്നിരിക്കുന്നത്. 34 വര്‍ഷം മുന്‍പത്തെ സംഭവത്തില്‍ വാഷിംഗ്ടണില്‍ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഡേവിഡ് ആര്‍. ക്‌ളേപൂളിനെതിരേയാണ് പരാതി. സ്വാഭാവിക മാര്‍ഗങ്ങളിലൂടെ കുഞ്ഞുണ്ടാകാതെ വന്നതിനെ തുടര്‍ന്ന് 1989ല്‍ വന്ധ്യതാ ചികിത്സയ്ക്കായി ഡോക്ടറുടെ ചികിത്സ തേടി ഷാരോണും ഭര്‍ത്താവും എത്തിയിരുന്നു. അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിക്കാമെന്നു Read More…

Crime

പ്രണയികളായ സ്ത്രീകള്‍ ഒളിച്ചോടി വിവാഹം കഴിച്ചു ; ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മരിക്കുമെന്നു ഭീഷണി

പരസ്പരം പ്രണയിക്കുന്നവര്‍ ഒളിച്ചോടി വിവാഹം കഴിക്കുന്നത് ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ ഈ ഒളിച്ചോട്ടം ബീഹാറില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം വാര്‍ത്തകളില്‍ നിറയുകയാണ്. രണ്ട് സ്ത്രീകള്‍ സ്വന്തം നാട്ടില്‍ നിന്ന് ഓടിപ്പോയി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നു കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ട്രെയിനു മുന്നില്‍ചാടി മരിക്കുമെന്നും ഇവര്‍ ഭീഷണിമുഴക്കുകയും ചെയ്തു. ഹാല്‍സി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗെരുവ പുര്‍സന്ദ ഗ്രാമവാസിയായ കാമേശ്വര്‍ താനിയുടെ മകള്‍ കോമള്‍ കുമാരി ഒന്നര വര്‍ഷം മുമ്പാണ് Read More…