ബെംഗളൂരു: ജ്ഞാനഭാരതിയിൽ നടുറോഡിൽ യുവതിയെ അപമാനിച്ച് യുവാവ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തത്. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രതി നവീന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ റോഡിലേക്ക് ഇറങ്ങി സ്കൂട്ടറില്‍ കയറാന്‍ ഒരുങ്ങുന്ന പെണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരു കാര്‍ വന്ന് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് പെണ്‍കുട്ടിക്ക് സമീപത്തേക്ക് എത്തി പഴ്സ് പിടിച്ചു വാങ്ങി. Read More…
ഭര്‍ത്താവ് മരിച്ചത് ഹൃദയാഘാതംമൂലമെന്ന് ഭാര്യ; കഥ പൊളിഞ്ഞു, ക്രൂരകൊലപാതകം, കൊന്നത് കാമുകനും കൂട്ടാളികളും
ശുചിമുറിയില്‍വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണുവെന്ന് പറഞ്ഞ് ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ച യുവതിയെ ദിവസങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. സ്വകാര്യ സര്‍വകലാശാലയിലെ ജീവനക്കാരനായിരുന്നു യുവതിയുടെ ഭര്‍ത്താവ്. 22കാരനായ കെട്ടിടനിര്‍മാണത്തൊഴിലാളിയുമായി തനിക്കുണ്ടായ പ്രണയബന്ധം ഭര്‍ത്താവ് കണ്ടെത്തുകയും ഇതേച്ചൊല്ലി കലഹിക്കുകയും ചെയ്തതോടെയാണ് അയാളെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി. ബോധുപ്പാളിലെ വീട്ടില്‍ വച്ചായിരുന്നു യുവതി ഭര്‍ത്താവിനെ വകവരുത്തിയത്. ഭര്‍ത്താവിന്‍റെ ശല്യം ഒഴിവാക്കാന്‍ യുവതിയും കാമുകനും പദ്ധതിയിട്ടു. ഇതനുസരിച്ച് ഡിസംബര്‍ 11ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ Read More…
ഞായറാഴ്ച കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു; തിങ്കളാഴ്ച ഒരു കോടിയുടെ തട്ടിപ്പ് കേസില്‍ പിടിയിൽ
കായംകുളം: ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നഗരസഭ കൗൺസിലർ തിങ്കളാഴ്ച നിക്ഷേപ തട്ടിപ്പിൽ പിടിയിൽ. കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച നുജുമുദ്ദീൻ ആലുംമൂട്ടിലാണ് അറസ്റ്റിലായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ ജില്ലാ പ്രസിഡന്‍റായിരുന്നു ഇയാൾ. കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ എ/1091ന്റെ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടി തുകയായും നിരവധി ആളുകളില്‍നിന്ന് ഒരു കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസിലാണ് കായംകുളം ചേരാവള്ളി ആലുംമൂട്ടില്‍ Read More…
CCTV ഹാര്‍ഡ് ഡിസ്‌ക്കുവരെ അടിച്ചുമാറ്റും, പോലീസിനെ കണ്ട് ‘പരാതി കുട്ടപ്പന്‍’ ഓടി കടലില്‍ ചാടി, കുപ്രസിദ്ധ മോഷ്ടാവ് മധു പിടിയില്‍
മാവേലിക്കര: കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുറത്തികാട്, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റഷന്‍ പരിധികളിലെ കായംകുളം പുനലൂര്‍ റോഡിന് സമീപമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി മോഷണം നടത്തിയപ്രതി അറസ്റ്റില്‍. കൊല്ലം ചവറ തെക്കുംഭാഗം മുരിങ്ങവിളയില്‍ വീട്ടില്‍ ഷാജി എന്നും , പരാതി കുട്ടപ്പന്‍ എന്നും അറിയപ്പെടുന്ന മധു(57)വിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 14ന് കറ്റാനത്തിനു സമീപമുള്ള ഹോട്ടലിന്റെ മുന്‍വാതില്‍ തകര്‍ത്ത് പണവും, മൊബൈല്‍ ഫോണുകളും മോഷണം നടത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപ ദിവസങ്ങളില്‍ കായംകുളം, വള്ളികുന്നം Read More…
കാമുകന്റെ സഹായത്താല്‍ ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, അമ്മയാണ് കൊന്നതെന്ന് 10വയസുകാരി മകള്‍
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ചന്ദൗസിയിൽ നിന്ന് അതിക്രൂരമായ ഒരു കൊലപാതക വിവരം പുറത്തുവന്നു. മീററ്റിലെ കുപ്രസിദ്ധമായ “ബ്ലൂ ഡ്രം കൊലപാതകത്തിന്” സമാനമായ രീതിയിൽ, ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഡിസംബർ 15-ന് ചന്ദൗസിയിലെ പത്രൗവ റോഡിലുള്ള ഈദ്ഗാഹിന് സമീപം പോളിത്തീൻ ബാഗുകളിൽ പൊതിഞ്ഞ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. വെട്ടിനുറുക്കിയ നിലയിലുള്ള മൃതദേഹ ഭാഗങ്ങൾ കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തലയും കൈകാലുകളും വേർപെടുത്തപ്പെട്ട നിലയിലായതിനാൽ മൃതദേഹം Read More…
വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്തു, തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി 5വര്‍ഷം പീഡിപ്പിച്ചു
പൂച്ചാക്കല്‍: യുവതിയെ വിവാഹ വാഗ്ദാനംനല്‍കി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍ പാണാവള്ളി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ മൂലക്കത്ത വീട്ടില്‍ മിഥുന്‍ ബാബു (27) വിനെയാണ് പൂച്ചാക്കല്‍ സി.ഐ. ഷെഫീക്കിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘമാണ് ചെയ്തത്. 2020 സെപ്റ്റംബര്‍ 12 ആം തീയതി വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യുകയും 2025 ഡിസംബര്‍ 17 വരെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വിവാഹം കഴിക്കാതെ വഞ്ചിക്കുകയും ചെയ്‌തെന്നാണ് കേസ്. പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. ഷെഫീക്കിന്റെ Read More…
‘സ്വകാര്യഭാഗത്ത് മുളകരച്ച് പുരട്ടുമെന്ന് ഭീഷണിപ്പെടുത്തി, നേരിട്ടത് കൊടും ക്രൂരത’; സി.ഐ. പ്രതാപചന്ദ്രനെതിരേ യുവതിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: കൊച്ചിയില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സി.ഐ: പ്രതാപചന്ദ്രനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതി നല്‍കാന്‍ തുമ്പ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയെ അന്ന് അവിടത്തെ ഉദ്യോഗസ്ഥനായിരുന്ന പ്രതാപചന്ദ്രന്‍ ക്രൂരമായി മര്‍ദിച്ചെന്ന് ആരോപണം. ചെകിടത്ത് തല്ലിയെന്നും ലാത്തികൊണ്ട് മുതുകില്‍ അടിച്ചെന്നും ബൂട്ട് കൊണ്ട് കാലില്‍ ചവിട്ടിയെന്നും പരാതിക്കാരി പറയുന്നു. 2018 ഓഗസ്റ്റിലാണു സംഭവം. തുമ്പ സ്‌റ്റേഷനില്‍ പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞു വിളിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനാണു വിളിപ്പിച്ചത്. എന്നാല്‍ തനിക്ക് അയാളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ലെന്നു യുവതി പോലീസുകാരെ അറിയിച്ചു. Read More…
അലന്‍ ചിത്രപ്രിയയുടെ തലയിലിട്ടത് 22 കിലോ ഭാരമുള്ള കല്ല്; മുമ്പും കൊല്ലാന്‍ പദ്ധതിയിട്ടു
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തൊമ്പതുകാരിയായ ചിത്രപ്രിയയെ കൊല്ലാന്‍ പ്രതി അലന്‍ (21) മുമ്പും ആസൂത്രണം നടത്തിയെന്നാണു കണ്ടെത്തല്‍. കാലടി പാലത്തില്‍നിന്നു തള്ളിയിട്ടു കൊല്ലാനാണു പദ്ധതിയിട്ടത്. കല്ലുകൊണ്ടു തലയ്ക്കടിച്ചാണ് അലന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും 22 കിലോ ഭാരമുള്ള കല്ലാണു തലയിലേക്കിട്ടതെന്നും പോലീസ് കണ്ടെത്തി. കുറ്റകൃത്യത്തിനുശേഷം പ്രതി വേഷംമാറി മറ്റൊരു ബൈക്കില്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ബൈക്ക് എത്തിച്ച സുഹൃത്തിനായി അന്വേഷണം നടക്കുകയാണ്. അലനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ. Read More…
പ്രണയം എതിര്‍ത്തു, അച്ഛന് ഉറക്കഗുളിക കൊടുത്ത് 17കാരി, കുത്തിക്കൊന്ന് കാമുകൻ, മരണം ജനലിലൂടെ നോക്കിക്കണ്ട് പെൺകുട്ടി !
പ്രണയബന്ധത്തെ എതിർത്ത പിതാവിനെ ഉറക്കഗുളിക കൊടുത്ത് മയക്കി മകള്‍, പിന്നാലെയെത്തിയ കാമുകന്‍ അയാളെ കുത്തിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 45കാരനായ ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഫോൺ കോളിനോട് പ്രതികരിക്കാതായതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചുവന്നപ്പോൾ ഷന ചാവ്ഡ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഷന ചാവ്ഡയുടെ 17 വയസ്സ് പ്രായമുള്ള മകൾ 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. മകൾ പ്രായപൂർത്തിയാകാത്തതിനാൽ പിതാവ് പ്രണയത്തെ എതിർത്തു. ഇതേത്തുടർന്ന് മകൾക്കും ആൺസുഹൃത്തിനും ഷന ചാവ്ഡയോട് പകയുണ്ടായിരുന്നു. വിഷം നൽകി Read More…














