ഭോപ്പാൽ: മധ്യപ്രദേശ് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായതിൻ്റെ പേരിൽ യുവാവിന് ക്രൂരമായ പീഡനം. മധ്യപ്രദേശിലെ ഭോപ്പാലിൽ 18 വയസുകാരനമായ സോനുവിനെയാണ് രാജസ്ഥാനിലെ ജലവാർ ജില്ലയിൽ വെച്ച് തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ബന്ദിയാക്കിയത്. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സോനുവിനെ നിരവധിപേർ ചേർന്ന് നിഷ്കരുണം മർദിക്കുന്നതും, ബിയർ കുപ്പിയിലാക്കിയ മൂത്രം കുടിപ്പിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ജലവാർ ജില്ലയിലെ പുലോറോ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവതിയുമായി സോനു പ്രണയത്തിലായിരുന്നു. 15 ദിവസം മുമ്പ്, യുവതി വീട് വിട്ട് ഭോപ്പാലിലേക്ക് Read More…
ഭര്‍ത്താവ് പിണങ്ങിപ്പോയി; നാലുവയസുകാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി യുവതിയും മരിച്ചു
കുടുംബപ്രശ്നത്തെ തുടര്‍ന്ന് നാലുവയസുകാരിയുമായി യുവതി ജീവനൊടുക്കി. ബെംഗളൂരുവില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനി സീതാലക്ഷ്മിയാണ് പിണങ്ങിപ്പോയ ഭര്‍ത്താവ് മടങ്ങിവരില്ലെന്ന് പറഞ്ഞതില്‍ മനംനൊന്ത് മകളുമായി ജീവനൊടുക്കിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുജോലിക്കാരിയായിരുന്ന സീതാലക്ഷ്മി നേപ്പാള്‍ സ്വദേശിനിയാണ്. ഒരു വര്‍ഷം മുന്‍പാണ് രണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവ് ഗോവിന്ദ് ബഹാദൂറുമായി ഇവര്‍ ബെംഗളൂരുവിലെത്തിയത്. സഞ്ജയ്നഗറിലെ കൃഷ്ണപ്പ ലേഔട്ടിലെ വാടകവീട്ടിലാണ് കുടുംബമായി താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഗോവിന്ദുമായി സീതാലക്ഷ്മി തര്‍ക്കത്തിലായിരുന്നു. ഏതാനും മാസം മുന്‍പ് ഗോവിന്ദ് ആറുവയസുള്ള മകനുമായി നേപ്പാളിലേക്ക് പോയി. ബെംഗളൂരുവിലേക്ക് മടങ്ങിവരണമെന്ന് സീതാലക്ഷ്മി Read More…
ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരൻ പിടിയിൽ
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്ലൈറ്റൺ ഡയറ്റ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഗെയിം കളിക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ കുട്ടിയെ ഉറങ്ങാൻ അയച്ചു. ഇതിൽ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. പിതാവിന്റെ ഡ്രോയറിൽ നിന്ന് സേഫിന്റെ താക്കോൽ Read More…
യുവതിയുടെ മൃതദേഹം ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍
ഉപ്പുതറ: യുവതിയുടെ മൃതദേഹം ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉപ്പുതറ വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയില്‍ ലാലി എന്ന ജോര്‍ജ് ജോസഫിന്റെ ഭാര്യ വസീന (43) നയാണു മരിച്ചത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ഭര്‍ത്താവാണ് യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്. ലോഡിങ് തൊഴിലാളിയായ ജോര്‍ജ് രാവിലെ വളക്കോടിനു പോയശേഷമാണു സംഭവം. ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ കണ്ടില്ല. വിളിച്ചിട്ട് പ്രതികരണവുമുണ്ടായില്ല. ശുചിമുറിയിലെ ടാപ്പില്‍നിന്ന് വെള്ളം വീഴുന്ന ശബ്‌ദം കേട്ട് Read More…
വണ്ടൂര്‍ കൊലപാതകത്തിന് കാരണം പതിനാറുകാരന്റെ സംശയരോഗം; കൊല്ലപ്പെടുന്നതിനു പെണ്‍കുട്ടി അമ്മയെ വിളിച്ചത് പ്രതിയുടെ ഫോണില്‍നിന്ന്
മലപ്പുറം: വണ്ടൂരില്‍ പതിനാലുകാരിയെ കൊലപ്പെടുത്താന്‍ കാരണം പതിനാറുകാരന്റെ ‘സംശയരോഗ’മെന്ന് പോലീസ്! പെണ്‍കുട്ടിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാകത്തിലേക്കു നയിച്ചത്.കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിനു മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമികനിഗമനം. എന്നാല്‍, ഇക്കാര്യം വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. സംഭവദിവസം രാവിലെ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടി ഉച്ചകഴിഞ്ഞ് മൂന്നിനുശേഷമാണ് പതിനാറുകാരനൊപ്പം നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍, തൊടികപ്പുലം, വാണിയമ്പലം സ്‌റ്റേഷനുകള്‍ക്കിടയിലെ പുള്ളിപ്പാടം റെയില്‍വേ ട്രാക്കിനു സമീപം ആളൊഴിഞ്ഞ പ്രദേശത്തെത്തിയത്. പെണ്‍കുട്ടിക്കു മറ്റൊരാളോട് Read More…
സോഷ്യൽ മീഡിയ പരിചയക്കാരുടെ സഹായത്തോടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തി യുവതികള്‍
ആൺസുഹൃത്തിനെ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതികള്‍. തിരുശൂലം സ്വദേശിയും നിർമാണ തൊഴിലാളിയുമായ സെൽവകുമാറാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പഴയ പല്ലാവരം നിവാസികളായ റീന (24), രത്ചിത (25) എന്നിവരേയും ഒരു പതിനേഴുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അലക്സ് എന്ന യുവാവിനും മറ്റ് രണ്ടുപേര്‍ക്കുമായി തിരച്ചിൽ പുരോഗമിക്കുകയാണ്.. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട മറ്റ് മൂന്ന് പേരെ കൂടി കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റീനയും Read More…
രാത്രിയില്‍ ഭാര്യയോടൊപ്പം രണ്ടു യുവാക്കള്‍; ‘ ഞാൻ അവളെ കൊന്നു സാര്‍…’, കരഞ്ഞുകൊണ്ട് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍
പോലീസ് സ്റ്റേഷനില്‍ കരഞ്ഞുകൊണ്ട് ഓടിയെത്തിയ യുവാവിന്റെ കുറ്റസമ്മതം കേട്ട് ഞെട്ടിയത്പൊലീസ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ മഹാരാജ്പൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ‘സാർ… ഞാൻ എന്റെ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. അവളുടെ മൃതദേഹം വീട്ടിലുണ്ട്’ എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. ഫത്തേപൂർ ജില്ലയിലെ മോഹൻപൂർ ഗ്രാമത്തിൽ നിന്നുള്ള സച്ചിന്‍ സിങാണ് ഭാര്യ ശ്വേതയെ കൊലപ്പെടുത്തിയശേഷം കീഴടങ്ങിയത്. പ്രണയ വിവാഹമായിരുന്നു സച്ചിന്റെയും ശ്വേതയുടേതും. വിവാഹം കഴിഞ്ഞ് നാലുമാസമേ ആയിട്ടുള്ളൂ. ഈ ബന്ധത്തിന് കുടുംബം എതിരായിരുന്നു. കോടതി വഴി വിവാഹം കഴിച്ച ദമ്പതികൾ Read More…
ഡേറ്റിംഗ് ആപ്പില്‍ വീഡിയോ കോളില്‍ യുവതി നഗ്നയായി സ്‌ക്രീനില്‍ വന്നു ; യുവാവിന് നഷ്ടമായത് 1.5 ലക്ഷം
ബംഗലുരു: ഡേറ്റിംഗ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യുകയും അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ ചാറ്റിംഗ് ആരംഭിച്ച യുവാവിന് നഷ്ടമായത് 1.5 ലക്ഷത്തിലധികം രൂപ. സൈബര്‍ തട്ടിപ്പുകാര്‍ സൃഷ്ടിച്ച എഐ സുന്ദരിയെയും വ്യാജ ഡേറ്റിംഗ് പ്രൊഫൈലും വ്യക്തമായ വീഡിയോ കോളും ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു പണം തട്ടിയത്. ബെംഗളൂരുവില്‍ നിന്നുള്ള 26 വയസ്സുള്ള ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് വിവാഹപോര്‍ട്ടലില്‍ ചെന്ന് അബദ്ധത്തിന് ഇരയായത്. ഈ മാസം ആദ്യമാണ് അനുയോജ്യയായ ജീവിത പങ്കാളിയെ തേടി യുവാവ് ഒരു Read More…
ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടശേഷം അടുത്ത് പായ വിരിച്ചു കിടന്നുറങ്ങിപ്പോയി; യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം അതിനോടുചേര്‍ന്നു പായ വിരിച്ചു കിടന്നുറങ്ങിപ്പോയ യുവാവ് പിടിയില്‍. പ്രഭാത സവാരിക്കിറങ്ങിയവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളയില്‍ പോലീസാണ് യുവാവിനെ പിടികൂടിയത്. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) പിടിയിലായത്. മണല്‍പ്പരപ്പില്‍ പേപ്പര്‍ വിരിച്ച് കഞ്ചാവ് ഇലകള്‍ ഉണങ്ങാനായി നിരത്തിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ പായ വിരിച്ചു കിടന്നുറങ്ങുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന കോഴിക്കോട് ബീച്ചില്‍ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്ന റാഫിയുടെ Read More…














