Crime

പ്രണയവിവാഹം; 21കാരി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവ് ആശുപത്രിമുറിയില്‍ തൂങ്ങിമരിച്ചു

വരാപ്പുഴ: ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊങ്ങോര്‍പ്പിള്ളി കിഴക്ക് മനക്കപ്പറമ്പ് കോളനിക്ക് സമീപം ശാസ്ത്രാംപടിക്കല്‍ ഇമ്മാനുവലിന്റെ ഭാര്യ മരിയ റോസ് (21), കുഞ്ഞുമോന്‍ മകന്‍ ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഇമ്മാനുവലും സമീപവാസിയുമായി തര്‍ക്കം ഉണ്ടായത് മറിയ റോസിന് മനോവിഷമം ഉണ്ടാക്കിയതായി പറയപ്പെടുന്നു. രാത്രി 10 മണിയോടെ കിടപ്പുമുറിയില്‍ ഊഞ്ഞാല്‍ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. ഭാര്യ മരിച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് ഇമ്മാനുവല്‍ ആശുപത്രിയിലെ എക്‌സ് Read More…

Crime

കൊലക്കേസില്‍ 43 വർഷം തടവില്‍ കഴിഞ്ഞ പ്രതി നിരപരാധിയന്ന് കോടതി, ഹെമ്മെയ്ക്ക് മോചനം

മിസോറി: കൊലപാതകക്കുറ്റത്തിന് 43 വർഷത്തെ ജീവപര്യന്തം തടവ് അനുഭവിച്ചശേഷം ശിക്ഷ റദ്ദാക്കി കോടതി. യുഎസിൽ ഏറ്റവും കൂടുതൽ കാലം തെറ്റായി തടവിലാക്കിയ ഹെമ്മെ എന്ന സ്ത്രീയെയാണ് വെള്ളിയാഴ്ച കുറ്റം റദ്ദാക്കി മോചിപ്പിച്ചത്. 1980-ൽ മിസോറിയിൽ ലൈബ്രറി വർക്കറായിരുന്ന പട്രീഷ്യ ജെഷ്‌കെയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ചില്ലിക്കോത്ത് കറക്ഷണൽ സെന്ററിൽ ഹെമ്മെ ജീവപര്യന്തം തടവ് അനുഭവിച്ചത്. ഹെമ്മെയുടെ നിരപരാധിത്വത്തിന്റെ വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ ഹെമ്മെയുടെ അഭിഭാഷകർ സ്ഥാപിച്ചിട്ടുണ്ടെന്ന് ജൂൺ 14-ന് ജഡ്ജി ആദ്യം വിധിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ Read More…

Crime Featured

‘ഹലോ മിസ്റ്റർ പെരേര, എന്റെ മുതല കുഞ്ഞുങ്ങൾക്ക് തീറ്റയാകുരുത്’, മുതല തടാകത്തിൽ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ 20 പേർ അറസ്റ്റിൽ- വീഡിയോ

ഹരിയാനയിലെ അൽവാറിൽ നിരവധി യുവാക്കൾ മുതലകൾ നിറഞ്ഞ സിലിസെർ തടാകത്തിൽ വാഹന സ്റ്റണ്ട് നടത്തി. വീഡിയോ വൈറലായതോടെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ അൽവാറിൽ 300-ലധികം മുതലകളെ പാർപ്പിച്ചിരിക്കുന്ന വന്യജീവി സങ്കേതമായ സിലിസെർ തടാകത്തിൽ ബൈക്കുകളും കാറുകളും ഓടിച്ച് അപകടകരമായ വാഹനസ്റ്റണ്ടിൽ ഏർപ്പെട്ട ഇരുപത് യുവാക്കൾ അറസ്റ്റിലായി. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി. നിരവധി യുവാക്കൾ വെള്ളത്തിൽ ബൈക്കുകളും ഒരു എസ്‌യുവിയും ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം, കൂടാതെ തടാകത്തിന്റെ ആഴം Read More…

Crime

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്തിന് പരിശീലനം ; യൂട്യൂബറും സംഘവും കടത്തിയത് 267 കിലോ, 167 കോടിയുടെ മുതല്‍

അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിന് സഹായിയായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കൊണ്ടുപോകുവാന്‍ പരിശീലനം നല്‍കിയെന്നും ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹബ് എന്ന സുവനീര്‍ ഷോപ്പ് നടത്തുന്ന സാബിര്‍ അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കൊണ്ടുപോകാന്‍ ഏഴുപേരെ നിയമിക്കുകയും പരിശീലനം നല്‍കുകയും ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. . കഴിഞ്ഞമാസം അവസാനം പോലീസ് നടത്തിയ ഓപ്പറേഷനിലാണ് 29 കാരനായ അലിയെയും അവന്റെ ഏഴ് ജീവനക്കാരെയും അറസ്റ്റ് Read More…

Crime

കണ്ണൂരില്‍ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; പൊലീസുകാരനെതിരേ പരാതി

കണ്ണൂരിലെ കോട്ടയിൽ സുരക്ഷാ വിഭാഗത്തില്‍ ജോലി നോക്കുന്ന പൊലീസുകാരനെതിരെ ബ്ലാക് മെയിലിങ് പരാതി. ​കോട്ടയിലെത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണില്‍ പകർത്തുകയും പിന്നീട് ചിത്രങ്ങൾ പുറത്തു വിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നുമാണ് ആരോപണം. കൊല്ലം സ്വദേശികളായ യുവതിയും യുവാവുമാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രവീഷിനെതിരെയാണ് പരാതി. കഴിഞ്ഞ എട്ടുവര്‍മായി ഇയാള്‍ ഇവിടെ ഡ്യൂട്ടി ചെയ്യുകയാണ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നേരത്തേ പങ്കാളിയോടൊപ്പം കണ്ണൂര്‍ Read More…

Crime

നാളെ നിങ്ങളുമൊരു ​‘കള്ളനാ’കാം ! ഏതു ലുക്കിലും ഫെയ്സ് മാസ്ക് റെഡി, വേഷം മാറി മോഷണം ചൈനയില്‍ വ്യാപകം

ചൈനയില്‍ അള്‍ട്രാ റിയലിസ്റ്റിക് സിലിക്കണ്‍ ഫെയ്സ് മാസ്‌കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള മോഷണ പരമ്പരകള്‍ വ്യാപകമാകുന്നു. മോഷ്ടാക്കള്‍ ഇവ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയും പോലീസിന് പ്രതികളെ തിരിച്ചറിയാന്‍ പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം മാസ്‌ക്കുകളുടെ നിരോധനത്തെക്കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഷാങ്ഹായിലെ നാല് വീടുകള്‍ കുത്തിത്തുറന്ന് 100,000 യുവാന്‍ (13,760 ഡോളര്‍) വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. പ്രധാന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞപ്പോള്‍, 40 കാരനായ ഇയാളുടെ പക്കല്‍ ഒരു സിലിക്കണ്‍ മാസ്‌ക് ഉണ്ടായിരുന്നു. അത് കുറ്റകൃത്യങ്ങള്‍ Read More…

Crime

ട്രംപിനെ വധിക്കാൻ ശ്രമിച്ച പ്രതി ‘ഗണിതപ്രതിഭ’, തോക്ക് ഉന്നം വച്ചതില്‍ കണക്കുതെറ്റി

വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച ഇരുപതുകാരനെ എഫ്.ബി.ഐ. തിരിച്ചറിഞ്ഞു. പെൻസിൽവാനിയയിലെ തോമസ് മാത്യു ക്രൂക്‌സാണ് ട്രംപ് പ്രസംഗിച്ച വേദിയിലേയ്ക്ക് വെടിയുതിർത്തതെന്നാണ് യു.എസ്. കുറ്റാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തൽ. വെടിയുതിര്‍ക്കാന്‍ അക്രമി ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിളാണ്. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽതന്നെ സുരക്ഷാസേന ഇയാളെ വെടിവച്ചു കൊലപ്പെടുത്തി. ട്രംപിന്റെ ചെവിയിലാണു വെടിയേറ്റത്. 140 മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ മുകൾത്തട്ടിൽ നിന്നാണ് അക്രമി ട്രംപിന് നേരെ ഉന്നംവച്ചത്. നിരവധി Read More…

Crime

ലൈംഗികതയ്ക്കിടയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ പേര് പറഞ്ഞു; ലൈംഗികാവയവം മുറിച്ചെടുത്ത് ഭാര്യ

ലൈംഗികതയ്ക്കിടയില്‍ മറ്റൊരു സ്ത്രീയുടെ പേര് ഭര്‍ത്താവ് പറഞ്ഞെന്നാരോപിച്ച് പ്രകോപിതയായ ഭാര്യ ലൈംഗികാവയവം മുറിച്ചെടുത്തു.ഫിലിപ്പൈന്‍സിലെ ബാഗിയോ സിറ്റിയില്‍ നടന്ന സംഭവത്തില്‍ ദമ്പതികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ബാഗിയോ സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ 55 കാരിയായ ഭാര്യയെ പിടികൂടിയിട്ടുണ്ട്. ലൈംഗികതയ്ക്കിടയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ പേര് ഉച്ചരിക്കുന്നത് കേട്ട് ഭാര്യ രോഷാകുലയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഉറങ്ങുന്നത് വരെ അവര്‍ കാത്തിരുന്നു. അതിന് ശേഷം അടുക്കളയില്‍ നിന്ന് 10 ഇഞ്ച് നീളമുള്ള കത്തി എടുത്ത് കൃത്യം Read More…

Crime

സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റിയ 11 സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം മുങ്ങി…!!

ദരിദ്രര്‍ക്ക് വീടുടെയ്ക്കാന്‍ സഹായിക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയില്‍ നിന്നും കിട്ടിയ പണം വാങ്ങിയ ശേഷം ഭര്‍ത്താക്കന്മാരെ പറ്റിച്ച് 11 സ്ത്രീകള്‍ കാമുകന്മാരുമായി ഒളിച്ചോടി. ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ എല്ലാവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. പദ്ധതിയുടെ ഭാഗമായി ആദ്യഗഡുവായി 40,000 രൂപ വാങ്ങിയാണ് ഇവര്‍ ഭര്‍ത്താക്കന്മാരെ പറ്റിച്ച് കാമുകന്മാരുമായി പോയത്. മഹാരാജ്ഗഞ്ച് ജില്ലയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടു വെയ്ക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന. വിവിധ ഘട്ടങ്ങളായിട്ടാണ് Read More…