കേരളത്തില്‍ ഉള്‍പ്പെടെ എവിടെയും ഇപ്പോള്‍ സംസാരവിഷയം ലോകേഷ് കനകരാജും അദ്ദേഹത്തിന്റെ വിജയ്ചിത്രം ലിയോയുമാണ്. സിനിമയില്‍ എലീസ എന്ന കഥാപാത്രത്തെ ചെയ്തത് മലയാളനടി മഡോണാ സെബാസ്റ്റിയനാണ്. സിനിമയില്‍ ഏതാനും മിനിറ്റുകള്‍ മാത്രമേയുള്ളെങ്കിലൂം നടിയുടെ അപ്പിയറന്‍സിനെ കിടിലം എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ദീര്‍ഘകാലത്തിന് ശേഷമാണ് മഡോണയെ വെള്ളിത്തിരയില്‍ ആരാധകര്‍ കണ്ടത്. സിനിമയിലെ സംഘട്ടനരംഗങ്ങളിലും അവര്‍ മികച്ചു നിന്നു. പക്ഷേ സിനിമയിലേത് ചെറിയ വേഷമായി പോയെന്നും ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും വിമര്‍ശനം ഉന്നയിക്കുന്ന ആരാധകരുമുണ്ട്. എന്നാല്‍ പാട്ടുകാരിയും നടിയുമായ മഡോണയ്ക്ക് അതിന് Read More…
തടിവെച്ചത് അനുഷ്‌ക്കയ്ക്ക് പ്രശ്‌നമായോ? തമിഴിലും തെലുങ്കിലും തിരക്ക് കുറഞ്ഞു, ഇനി മലയാളം
തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരില്‍ മുന്നിലുള്ള അനുഷ്‌ക്കയ്ക്ക് തടിവെച്ചത് വിനയായോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന സിനിമയില്‍ തടിയുള്ള ഒരു യുവതിയുടെ വേഷം ചെയ്ത ശേഷം നടിയുടെ തിരക്ക് കുറഞ്ഞതായിട്ടാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. വമ്പന്‍ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു ഭാഗങ്ങള്‍ കഴിഞ്ഞായിരുന്നു അനുഷ്‌ക്ക ഇഞ്ചി ഇടുപ്പഴകിയില്‍ എത്തിയത്. സിനിമയ്ക്ക് വേണ്ടി നന്നായി തടി കൂട്ടിയെടുക്കുകയും ചെയ്തു. ശരീരഭാരം വര്‍ധിപ്പിച്ചതിന് ശേഷം സിനിമ തന്നെ പ്രശ്നമായി മാറിയതോടെ തടി കുറക്കാനുള്ള Read More…
അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു, നടിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത് -വീഡിയോ
നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ദീര്‍ഘകാല കാമുകന്‍ ജഗത് ദേശായിയുമായി നടി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് എന്നും കേട്ടിരുന്നു. ഇതാ ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ഇരുവരുടേയും ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്. തന്റെ ജന്മദിനത്തില്‍ അമല ജഗതിന് മുത്തം നല്‍കി മോതിരം അണിയിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വ്യാഴാഴ്ച (ഒക്ടോബര്‍ 26) തന്റെ 32-ാം ജന്മദിനം ആഘോഷിക്കുന്ന നടിക്ക് ജഗത്തില്‍ നിന്ന് ഒരു പ്രണയാഭ്യര്‍ത്ഥന ലഭിച്ചു. ദമ്പതികള്‍ Read More…
ഇത് സിനിമയല്ല മോളേ…; രാംലീല ചടങ്ങിനിടെ അമ്പെയ്യാൻ മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ട് കങ്കണ, ട്രോളുകൾ ഏറ്റുവാങ്ങി താരത്തിന്റെ വീഡിയോ
അഭിനയത്തിൽ മാത്രമല്ല വിവാദ പരാമർശങ്ങളിലൂടെയും എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന അഭിനേത്രിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ട്രോളുകളും പരിഹാസ കമന്റുകളും നേടുകയാണ്. ദസറയുമായി ബന്ധപെട്ടുള്ളതാണ് വീഡിയോ.ദസറയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയായിരുന്നു കങ്കണ റണൗട്ട്. ചടങ്ങിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്. ചടങ്ങിനായി പരമ്പരാഗത രീതിയിലുള്ള സാരി ഉടുത്ത്, സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ Read More…
കുഞ്ഞിക്കയ്യ് ചേര്‍ത്ത പിടിച്ച് പ്രിയങ്ക: മകള്‍ക്കെപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് താരം
മുംബൈയില്‍ നടക്കുന്ന ജിയോ മാമി ഫിലിം ഫെസ്റ്റുവലില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്രാ മുംബൈയിലേത്തി. 2023-ലെ ഫെസ്റ്റുവല്‍ ചെയര്‍പേഴ്‌സനാണ് പ്രിയങ്ക ചോപ്രാ. ദീപിക പദുക്കോണിന് പകരമായാണ് ഇവര്‍ എത്തിയത്. ഇതിന് മുന്നോടിയായി മകള്‍ മാള്‍ട്ടി മേരി ചോപ്രാ ജോനസിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. ഇരുവവരും ഒരുമിച്ചുള്ള കാര്‍യാത്രയിലെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ കൈകള്‍ക്കുള്ളില്‍ മാള്‍ട്ടിയുടെ കൈകള്‍ കോര്‍ത്തിപിടിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ഭൂമി, ഹൃദയ ഇമോജികളും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ജിയോ മാമി Read More…
ശിവകാര്‍ത്തികേയന്റെ സിനിമകാണാന്‍ ചെന്നെയില്‍ പറന്നിറങ്ങി; വിജയ് യുടെ സിനിമ കാണാന്‍ സംഗീത വന്നില്ല…!!
വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ലിയോയുടെ സെറ്റില്‍ വെച്ചാണ് ദളപതി വിജയയുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്. ലിയോ 19 ന് റിലീസ് ചെയ്യുകയും വന്‍ വിജയമായി തീയറ്ററുകളില്‍ തകര്‍ത്താടുകയും ചെയ്യുകയാണ്. അതിനിടയില്‍ വിജയ് യും ഭാര്യയും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് വ്യക്തമാകുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി. വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും ഇരുവരും ഉടന്‍ വിവാഹമോചനം നേടുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിന് യോജിച്ച പോലെ സംഗീതയും ലണ്ടനിലേക്ക് പോയി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് താന്‍ Read More…
മുത്തച്ഛന്റെ മടിയില്‍ ഇരുന്ന് ആദ്യാക്ഷരം കുറിച്ച് നില ബേബി ; ചിത്രങ്ങള്‍ വൈറല്‍
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിയ്ക്കുന്ന മകള്‍ നിലയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് പേളി. രണ്ടര വയസുകാരിയായ നിലയെ മുത്തച്ഛന്‍ പോള്‍ മാണിയാണ് ആദ്യക്ഷരം കുറിപ്പിച്ചത്. ഹരിശ്രീ കുറിക്കുന്ന നില ബേബിയും അടുത്തിരിക്കുന്ന പേളിയും ശ്രീനിഷുമാണ് ചിത്രത്തിലുള്ളത്. Read More…
‘താങ്കള്‍ മികച്ചൊരു അഭിനേതാവാണല്ലോ, നന്നായി നാടകം കളിക്കുന്നുണ്ട്…’ പാപ്പരാസികളോട് തഗ്ഗ് കമന്റുമായി ജാന്‍വി കപൂര്‍
ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നിന്നിരുന്ന ശ്രീദേവി അക്കാലത്ത് തെന്നിന്ത്യയിലും മികച്ചു നിന്നിരുന്ന അഭിനേത്രിയാണ്. നിര്‍മ്മാതാവായ ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്തമകളായി കുഞ്ഞുനാള്‍ മുതല്‍ ക്യാമറകള്‍ക്ക് പരിചിതമുഖമായി വന്ന താരമാണ് ജാന്‍വി കപൂര്‍. അമ്മയുടെ വഴി തന്നെ തെരഞ്ഞെടുത്ത ജാന്‍വി 2018-ൽ റൊമാന്റിക് സിനിമയായ ധടക്കിലൂടെ അഭിനയരംഗത്തേക്ക് കടന്നു. സിനിമ വിജയിച്ചതോടെ കരിയറില്‍ താരം തിളങ്ങാന്‍ തുടങ്ങി. പിന്നീടിങ്ങോട്ട് ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, മിലി എന്നീ സിനിമകള്‍ Read More…
‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ ; യോദ്ധയ്ക്ക് രണ്ടാംഭാഗമോ ? പുതിയ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മലയാളികള്‍ ഇപ്പോഴും പ്രിയപ്പെട്ട ചിത്രമാണ് യോദ്ധ. 1992-ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മലയാളികളുടെ സ്വീകരണമുറിയില്‍ പ്രിയപ്പെട്ട സ്ഥാനമാണുള്ളത്. നേപ്പാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി Read More…