Celebrity

ഫാഹിം സഫറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഡാന്‍സ് വീഡിയോയുമായി അഹാന കൃഷ്ണ

യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. തന്റെ സുഹൃത്തും നടനുമായ ഫാഹിം സഫറിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അഹാനയുടെ ഇന്റസ്റ്റഗ്രാം റീലാണ് Read More…

Celebrity

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ഇന്ന് 81 വയസ്

ഇന്ന് ഒക്‌ടോബര്‍ 11, ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന് 81 വയസ്. ഈ പ്രായത്തിലും അദ്ദേഹം തന്റെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും പകര്‍ന്നു നല്‍കുന്ന ഊര്‍ജം ചെറുതല്ല. 81-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീടായ ജെല്‍സയ്ക്ക് പുറത്ത് ആരാധകര്‍ കേക്കുകളും സമ്മാനങ്ങളുമായി കാത്തുനിന്നു. ഗേറ്റിന് പുറത്തു വന്നവരെ താരം അഭിവാദ്യം ചെയ്തു. നന്ദിയോടെ കൈള്‍ കൂപ്പുകയും ആശംസകള്‍ക്ക് നന്ദിപറയുകയും ചെയ്തു. വലിയ പുഞ്ചിരിയോടെ താരം അവരെ നോക്കി കൈ വിശുന്നുണ്ടായിരുന്നു. പതിവുപോലെ ആരാധകരെ കാണാന്‍ എത്തിയ ബച്ചന്‍ ചെരുപ്പ് Read More…

Celebrity Featured

നിങ്ങള്‍ക്കും ഉപയോഗിക്കാം, ഇതാണ് രേഖയുടെ സൗന്ദര്യ രഹസ്യം

ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യറാണി രേഖയുടെ അറുപത്തയൊന്‍പതാം പിറന്നാളായിരുന്നു ഇന്നലെ . കാലത്തിന് കൈവയ്ക്കാനാവാത്ത രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാത്തവരോ പറയാത്തവരോ കുറവായിരിക്കും. ഈ പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ രേഖ സമയം കണ്ടെത്തുന്നത് കൊണ്ടു തന്നെയാണ് അവരുടെ സൗന്ദര്യവും ആരോഗ്യവും മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സൗന്ദര്യ സംരക്ഷണത്തിനായി അവര്‍ പൂര്‍ണമായും കൃത്രിമ ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്തമായവ തിരഞ്ഞെടുക്കുന്നു എന്നതാണ് ആദ്യത്തേത്. ധാരാളം വെള്ളം കുടിച്ചുകൊണ്ടാണ് രേഖ തന്റെ സൗന്ദര്യ സംരക്ഷണം ഒരു ദിവസം ആരംഭിക്കുന്നത്. Read More…

Celebrity Featured

ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

ദുബായ്: ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യു.എസ് .ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ് . ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി . നേരത്തെ പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു, പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് Read More…

Celebrity

അഞ്ജനമിഴികള്‍ തന്നെ ; ട്രെഡീഷണല്‍ ലുക്കില്‍ മനംകവര്‍ന്ന് അനുശ്രീ

മലയാള സിനിമയില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യുവ നടിയാണ് അനുശ്രീ. ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്‌നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. രസകരമായ വീഡിയോകളും പോസ്റ്റുകളുമായി താരം എപ്പോഴും ആരാധകരുടെ മുന്നില്‍ എത്താറുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. വീതിയുള്ള കസവ് സാരിയും മെറൂണ്‍ നിറത്തിലുള്ള ബ്ലൗസും മോഡേണ്‍ രീതിയില്‍ ധരിച്ചാണ് അനുശ്രീ എത്തിയിരിയ്ക്കുന്നത്. കാതില്‍ Read More…

Celebrity

‘പാന്റ്‌സ് ഇടാന്‍ മറന്നു പോയോ’ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു; പുതിയ ചിത്രവുമായി വീണ നായര്‍

നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രം പങ്കുവെച്ചുള്ള വീണയുടെ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. ടോപ്പ് മാത്രം ധരിച്ചു കൊണ്ടുള്ള ചിത്രത്തിന് പാന്റ്‌സ് ഇടാന്‍ മറന്നു പോയോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നുവെന്നാണ് വീണ Read More…

Celebrity

നാളുകള്‍ക്ക് ശേഷം ക്ലാസിക്കല്‍ നൃത്തവുമായി അനു സിത്താര; ഗംഭീര പ്രകടനമെന്ന് കമന്റുകള്‍- വീഡിയോ

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നാളുകള്‍ക്ക് ശേഷം ഒരു നൃത്ത വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനു സിത്താര. മാളവിക മേനോന്‍, പൂജ മേനോന്‍ എന്നിവര്‍ക്കൊപ്പമാണ് അനു നൃത്തം ചെയ്യുന്നത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലെ ”ചെന്നൈ സെന്തമിഴ്” എന്ന ഗാനത്തിനാണ് അനു സിത്താര ചുവട് Read More…

Celebrity

ചുവന്ന സാരിയില്‍ അതിസുന്ദരിയായി ഐശ്വര്യലക്ഷ്മി ; പൂങ്കുഴലിയെ പോലെയെന്ന് ആരാധകര്‍

യുവനടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിലേക്ക് എത്തിയത്. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായി എത്തിയിരിയ്ക്കുകയാണ് ഐശ്വര്യ. സ്ലീവ്‌ലെസ് ബ്ലൗസും കഴുത്ത് നിറഞ്ഞു നില്‍ക്കുന്ന ചോക്കറും അണിഞ്ഞെത്തിയ ഐശ്വര്യയെ കാണാന്‍ അതിസുന്ദരിയാണെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ഇപ്പോള്‍ കണ്ടാല്‍ പൂങ്കുഴലിയെ പോലെയുണ്ടെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മണിരത്‌നം Read More…

Celebrity

ശില്‍പയോ അതോ ബാര്‍ബിയോ: ശില്‍പ ഷെട്ടിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍

ശില്‍പ ഷെട്ടിയെ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍. എന്താണ് കാര്യമെന്ന് അല്ലേ. അവര്‍ ബാര്‍ബി വേഷത്തില്‍ അതിസുന്ദരിയായിരിക്കുന്നു എന്നതാണ് അതില്‍ പ്രധാനകാര്യം. തന്റെ ആരോഗ്യവും സൗന്ദര്യവുമൊക്കെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശില്‍പ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ അവര്‍ വസ്ത്രധാരണത്തില്‍ പുതിയ കാല നടിമാരെ പിന്നിലാക്കിയിരിക്കുകയാണ്. സ്ട്രാപ്‌ലെസ് ഗാബി ചാര്‍ബാച്ചി ഗൗണിലാണ് താരം ഇക്കുറി എത്തിരിക്കുന്നത്. ഗ്ലോസി പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ താരം ബാര്‍ബി ഗേളിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു. വസ്ത്രത്തന്റെ അല്‍പ്പം ഉയര്‍ന്ന സ്ലീറ്റും നെക്ക് ലൈനിലുള്ള ഡിസൈനും ശില്‍പയുടെ സ്‌റ്റൈയില്‍ Read More…