ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. വിദേശത്ത് വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരങ്ങളുടെ വിവാഹ വിഡിയോയാണ്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരണ്‍ സീസണ്‍ 8 ലാണ് താരദമ്പതികളുടെ വീഡിയോ സ്ട്രീം ചെയ്തത്. ആദ്യമായാണ് കോഫി വിത്ത് കരണില്‍ ദീപികയും റണ്‍വീറും ഒന്നിച്ചെത്തുന്നത്. ഒരു പാര്‍ട്ടിയില്‍ ദീപികയോടുള്ള പ്രണയം രണ്‍വീര്‍ സിംഗ് പ്രകടിപ്പിക്കുന്നതോടെയാണ് വീഡിയോ Read More…
മകള്‍ക്കൊപ്പം സുസ്മിത സെന്‍: ദുര്‍ഗാപൂജയില്‍ താരം എത്തിയപ്പോള്‍
മുതിര്‍ന്ന ബോളിവുഡ് താരം സുസ്മിത സെന്നിന് നിരവധി ആരാധകരാണ് ഉള്ളത്. കുറച്ചു നാളുകളായി ബിഗ് സ്‌ക്രീനില്‍ നിന്ന് ഇടവേള എടുത്ത അവര്‍ 2020-ല്‍ ക്രൈം ത്രില്ലര്‍ സീരീസായ ആര്യയിലൂടെ അഭിനയത്തിലേയ്ക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ദുര്‍ഗാപൂജ ആഘോഷിക്കുകയാണ് സുസ്മിത സെന്‍. ദുര്‍ഗ പൂജയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ വര്‍ണാഭമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. അതിനിടയില്‍ സുസ്മിത സെന്‍ മാതാപിതാക്കള്‍ക്കും മകള്‍ അലീസയ്ക്കും ഒപ്പം മുംബൈയിലെ ഒരു ദുര്‍ഗാപൂജ പന്തല്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. Read More…
“ഓവറാക്കി മനപൂര്‍വ്വം കളിയാക്കാറുണ്ട്, അസീസ് ആ ഗണത്തില്‍ പെട്ടതാണ്..” തന്നെ അനുകരിക്കുന്നവരെക്കുറിച്ച് അശോകൻ
തോമസുകുട്ടി വിട്ടോടാ എന്ന സംഭാഷണം കേൾക്കുമ്പോൾ മനസിലേക്ക് ആദ്യമെത്തുന്ന മുഖം അശോകന്റേതാണ്.പത്മരാജൻ എന്ന അതുല്യ പ്രതിഭ മലയാളികൾക്ക് സമ്മാനിച്ച താരമാണ് അശോകൻ. ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂര്‍വം നടന്മാരില്‍ ഒരാള്‍ കൂടിയായ അശോകൻ മലയാളികൾക്ക് അവരുടെ സ്വന്തം തോമസുകുട്ടിയാണ്. കരിയറിന്റെ തുടക്കകാലത്ത് തന്നെ ക്ലാസിക്ക് സിനിമകളുടെ ഭാഗമാകാൻ സാധിക്കുക എന്നത് തന്നെ അനുഗ്രഹീതരായവര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹര്‍ നഗറിലെ തോമസുകുട്ടി അശോകന്റെ കരിയറിലെ ജനകീയ വേഷമായിരുന്നു. Read More…
കഥാപാത്രം ചെറുതോ വലുതോ ആവട്ടെ ; ലിയോയിലെ വേഷത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന് മറുപടിയുമായി മഡോണ
കേരളത്തില്‍ ഉള്‍പ്പെടെ എവിടെയും ഇപ്പോള്‍ സംസാരവിഷയം ലോകേഷ് കനകരാജും അദ്ദേഹത്തിന്റെ വിജയ്ചിത്രം ലിയോയുമാണ്. സിനിമയില്‍ എലീസ എന്ന കഥാപാത്രത്തെ ചെയ്തത് മലയാളനടി മഡോണാ സെബാസ്റ്റിയനാണ്. സിനിമയില്‍ ഏതാനും മിനിറ്റുകള്‍ മാത്രമേയുള്ളെങ്കിലൂം നടിയുടെ അപ്പിയറന്‍സിനെ കിടിലം എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ദീര്‍ഘകാലത്തിന് ശേഷമാണ് മഡോണയെ വെള്ളിത്തിരയില്‍ ആരാധകര്‍ കണ്ടത്. സിനിമയിലെ സംഘട്ടനരംഗങ്ങളിലും അവര്‍ മികച്ചു നിന്നു. പക്ഷേ സിനിമയിലേത് ചെറിയ വേഷമായി പോയെന്നും ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും വിമര്‍ശനം ഉന്നയിക്കുന്ന ആരാധകരുമുണ്ട്. എന്നാല്‍ പാട്ടുകാരിയും നടിയുമായ മഡോണയ്ക്ക് അതിന് Read More…
തടിവെച്ചത് അനുഷ്‌ക്കയ്ക്ക് പ്രശ്‌നമായോ? തമിഴിലും തെലുങ്കിലും തിരക്ക് കുറഞ്ഞു, ഇനി മലയാളം
തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരില്‍ മുന്നിലുള്ള അനുഷ്‌ക്കയ്ക്ക് തടിവെച്ചത് വിനയായോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന സിനിമയില്‍ തടിയുള്ള ഒരു യുവതിയുടെ വേഷം ചെയ്ത ശേഷം നടിയുടെ തിരക്ക് കുറഞ്ഞതായിട്ടാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. വമ്പന്‍ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു ഭാഗങ്ങള്‍ കഴിഞ്ഞായിരുന്നു അനുഷ്‌ക്ക ഇഞ്ചി ഇടുപ്പഴകിയില്‍ എത്തിയത്. സിനിമയ്ക്ക് വേണ്ടി നന്നായി തടി കൂട്ടിയെടുക്കുകയും ചെയ്തു. ശരീരഭാരം വര്‍ധിപ്പിച്ചതിന് ശേഷം സിനിമ തന്നെ പ്രശ്നമായി മാറിയതോടെ തടി കുറക്കാനുള്ള Read More…
അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു, നടിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത് -വീഡിയോ
നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ദീര്‍ഘകാല കാമുകന്‍ ജഗത് ദേശായിയുമായി നടി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് എന്നും കേട്ടിരുന്നു. ഇതാ ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ഇരുവരുടേയും ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്. തന്റെ ജന്മദിനത്തില്‍ അമല ജഗതിന് മുത്തം നല്‍കി മോതിരം അണിയിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വ്യാഴാഴ്ച (ഒക്ടോബര്‍ 26) തന്റെ 32-ാം ജന്മദിനം ആഘോഷിക്കുന്ന നടിക്ക് ജഗത്തില്‍ നിന്ന് ഒരു പ്രണയാഭ്യര്‍ത്ഥന ലഭിച്ചു. ദമ്പതികള്‍ Read More…
ഇത് സിനിമയല്ല മോളേ…; രാംലീല ചടങ്ങിനിടെ അമ്പെയ്യാൻ മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ട് കങ്കണ, ട്രോളുകൾ ഏറ്റുവാങ്ങി താരത്തിന്റെ വീഡിയോ
അഭിനയത്തിൽ മാത്രമല്ല വിവാദ പരാമർശങ്ങളിലൂടെയും എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന അഭിനേത്രിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ട്രോളുകളും പരിഹാസ കമന്റുകളും നേടുകയാണ്. ദസറയുമായി ബന്ധപെട്ടുള്ളതാണ് വീഡിയോ.ദസറയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയായിരുന്നു കങ്കണ റണൗട്ട്. ചടങ്ങിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്. ചടങ്ങിനായി പരമ്പരാഗത രീതിയിലുള്ള സാരി ഉടുത്ത്, സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ Read More…
കുഞ്ഞിക്കയ്യ് ചേര്‍ത്ത പിടിച്ച് പ്രിയങ്ക: മകള്‍ക്കെപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് താരം
മുംബൈയില്‍ നടക്കുന്ന ജിയോ മാമി ഫിലിം ഫെസ്റ്റുവലില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്രാ മുംബൈയിലേത്തി. 2023-ലെ ഫെസ്റ്റുവല്‍ ചെയര്‍പേഴ്‌സനാണ് പ്രിയങ്ക ചോപ്രാ. ദീപിക പദുക്കോണിന് പകരമായാണ് ഇവര്‍ എത്തിയത്. ഇതിന് മുന്നോടിയായി മകള്‍ മാള്‍ട്ടി മേരി ചോപ്രാ ജോനസിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. ഇരുവവരും ഒരുമിച്ചുള്ള കാര്‍യാത്രയിലെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ കൈകള്‍ക്കുള്ളില്‍ മാള്‍ട്ടിയുടെ കൈകള്‍ കോര്‍ത്തിപിടിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ഭൂമി, ഹൃദയ ഇമോജികളും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ജിയോ മാമി Read More…
ശിവകാര്‍ത്തികേയന്റെ സിനിമകാണാന്‍ ചെന്നെയില്‍ പറന്നിറങ്ങി; വിജയ് യുടെ സിനിമ കാണാന്‍ സംഗീത വന്നില്ല…!!
വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ലിയോയുടെ സെറ്റില്‍ വെച്ചാണ് ദളപതി വിജയയുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്. ലിയോ 19 ന് റിലീസ് ചെയ്യുകയും വന്‍ വിജയമായി തീയറ്ററുകളില്‍ തകര്‍ത്താടുകയും ചെയ്യുകയാണ്. അതിനിടയില്‍ വിജയ് യും ഭാര്യയും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് വ്യക്തമാകുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി. വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും ഇരുവരും ഉടന്‍ വിവാഹമോചനം നേടുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിന് യോജിച്ച പോലെ സംഗീതയും ലണ്ടനിലേക്ക് പോയി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് താന്‍ Read More…














