Celebrity Featured

നടി അനുഷ്‌കയുടെ മൊത്തം സ്വത്ത് എത്രയാണെന്ന് അറിയാമോ?

തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച നടി അനുഷ്‌ക്കാ ഷെട്ടി മലയാളത്തിലും അഭിനയിക്കാനൊരുങ്ങുകയാണ്. ജയസൂര്യയുടെ ‘കത്തനാര്‍- ദി വൈല്‍ഡ് സോര്‍ സര്‍’ താരം അഭിനയിക്കാന്‍ പോകുന്ന ആദ്യ മലയാളചിത്രമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അനുഷ്കയുടെ ആദ്യ മലയാള സിനിമയാണിത്. ആവശ്യത്തിന് സൗന്ദര്യവും സമ്പത്തുമുള്ള നടി പക്ഷേ 42 വയസ്സായിട്ടും ഇതുവരെ വിവാഹം പോലും കഴിച്ചിട്ടില്ല. സമയം വരുമ്പോള്‍ അത് തീര്‍ച്ചയായും സംഭവിക്കുമെന്ന് നടി നിരന്തരം നല്‍കുന്ന മറുപടി. പ്രഭാസിനേയും അനുഷ്കയേയുംപറ്റി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു. Read More…

Celebrity

കാളിദാസ് ജയറാമിന്റെയും തരിണിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു ; നിശ്ചയം തമിഴ് ആചാരപ്രകാരം

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്നു ജയറാമിന്റെ മകന്‍ കാളിദാസന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം നായകനായി പൂമരത്തിലൂടെ കാളിദാസ് എത്തിയപ്പോഴും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് മലയാളത്തില്‍ കാളിദാസ് നിരവധി സിനിമകളില്‍ വേഷമിട്ടു. തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്്ക്കുന്ന കാളിദാസ് തന്നെ തന്റെ പ്രണയിനിയായ തരിണി കലിങ്കയരെ ആരാധകര്‍ക്ക് മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇരുവരുടേയും വിവാഹനിശ്ചയ വീഡിയോയും ചിത്രങ്ങളുമാണ് പുറത്ത് വരുന്നത്. ബേബി പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരച്ചുവരും ധരിച്ചിരിക്കുന്നത്. ബേബി പിങ്ക് നിറത്തിലുള്ള Read More…

Celebrity

കെ-പോപ്പ് ഗായിക നഹീ ഇരുപത്തിനാലാം വയസ്സില്‍ വിടപറഞ്ഞു ; അനുശോചന പ്രവാഹവുമായി ആരാധകര്‍

കൊറിയന്‍ പോപ്പ് രംഗത്തെ അറിയപ്പെടുന്ന ഗായികയും ഗാനരചയിതാവുമായ നഹീ അന്തരിച്ചു. നഹീ എന്നറിയപ്പെടുന്ന കിം ന ഹീ നവംബര്‍ 8 ന് തന്റെ ഇരുപത്തിനാലാം വയസ്സിലാണ് മരണമടഞ്ഞത്. മരണകാരണം പുറത്തു വന്നിട്ടില്ല. സംസ്‌കാരം നവംബര്‍ 10 ന് ജിയോങ്ഗി-ഡോയിലെ പ്യോങ്ടേക്കിലുള്ള സെന്‍ട്രല്‍ ഫ്യൂണറല്‍ ഹാളില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. 2019 ല്‍ ‘ബ്ലൂ സിറ്റി’ എന്ന സിംഗിളിലൂടെയാണ് അരങ്ങേറ്റം കുറിച്ച ഗായിക അടുത്തിടെ ‘റോസ്’ എന്ന പേരില്‍ ഒരു ഗാനം പുറത്തിറക്കുകയും അത് ആരാധകര്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ”എന്റെ Read More…

Celebrity

24 മണിക്കൂറിന് ശേഷം അവളെ കണ്ടെത്തി; ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ നന്ദി അറിയിച്ച് സണ്ണി ലിയോണ്‍

കാണാതായ തന്റെ വീട്ടുജോലിക്കാരിയുടെ മകളെ കിട്ടിയെന്ന വാർത്ത ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ച് സണ്ണി ലിയോണ്‍. തന്റെ വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്താന്‍ സ്വന്തം പോക്കറ്റില്‍ നിന്നും നടി 50,000 രൂപ ഇനാം പ്രഖ്യാപിച്ചത് വൈറലായിരുന്നു. മകളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു നടിയുടെ പ്രഖ്യാപനം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സഹായ അഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ ചിത്രം സണ്ണി പങ്കുവച്ചു. ‘ഈ പെണ്‍കുട്ടിയെ സുരക്ഷിതമായി അവളുടെ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്നായിരുന്നു Read More…

Celebrity

ഇന്ത്യന്‍ പേസര്‍ ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ സമ്മതം; നടി പായല്‍ ഘോഷിന്റെ പരസ്യ വിവാഹാഭ്യര്‍ത്ഥന

ഇന്ത്യന്‍ ടീമിന്റെ കുപ്പയിലെ മാണിക്യമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ഷമി. അപ്രതീക്ഷിത ഹീറോയായി ഉയര്‍ന്നിരിക്കുന്ന താരത്തിന്റെ രണ്ടാംഭാര്യയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടിയുടെ വിവാഹാഭ്യര്‍ത്ഥന. ഷമിയുടെ ഭാര്യയാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് നടിയും രാഷ്ട്രീയക്കാരിയുമായ പായല്‍ ഘോഷാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം ക്രിക്കറ്റ്താരത്തെ പ്രൊപ്പോസ് ചെയ്‌തെങ്കിലും ഇന്ത്യന്‍ പേസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും പായല്‍ ഘോഷിനെക്കുറിച്ചുള്ള തെരച്ചില്‍ നെറ്റില്‍ കൂടുതലാകുകയും ചെയ്തു. 1992 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ സെന്റ് Read More…

Celebrity Featured

മദ്യപാനം എന്നെ കുടുക്കിലാക്കി; തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് പൂജാഭട്ട്

ബോംബെ ബീഗം എന്ന വെബ്‌സീരീസിലൂടെ വന്‍ തിരിച്ചുവരവാണ് ബോളിവുഡ് മുന്‍ നായികയും നടി ആലിയ ഭട്ടിന്റെ ചേച്ചിയുമായ പൂജാഭട്ട് നടത്തിയത്. ഇതിന് പിന്നാലെ സല്‍മാന്റെ ബിഗ്‌ബോസ് 2 ലെ അഞ്ചു ഫൈനലിസ്റ്റുകളില്‍ ഒരാളുമായി അവര്‍ അടുത്തിടെ ശ്രദ്ധനേടി. മനസ്സിലുള്ളത് തുറന്നു പറയുന്നതില്‍ പേരുകേട്ട നടി അടുത്തിടെ തന്റെ തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ചും മദ്യപാന ശീലത്തെക്കുറിച്ചും അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് അടുത്തിടെ മുംബൈയില്‍ ഒരു ചടങ്ങില്‍ തുറന്നു പറഞ്ഞു. ഒരു തകര്‍ന്ന ദാമ്പത്യത്തിലാണ് ഞാന്‍ എന്നെ കണ്ടെത്തിയത്. Read More…

Celebrity Featured

സ്വന്തം സിനിമകള്‍ ഒരിക്കലും കാണാറില്ല, താനൊരു അത്യാഗ്രഹിയായ നടിയാണെന്നു ഹന്‍സിക

വിവാഹശേഷം അഭിനയ സാധ്യതയുളള വേഷങ്ങളില്‍ മാത്രമാണ് ഹന്‍സിക മൗത്ത്‌വാനിയുടെ കണ്ണ്. എന്നിരുന്നാലും അടുത്ത വര്‍ഷം ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരിക്കും ഹന്‍സിക എന്നുറപ്പ്. അവരുടെ തെലുങ്ക് ചിത്രം മൈ നെയിം ഈസ് ശ്രുതി ഉടന്‍ റിലീസ് ചെയ്യും. പിന്നാലെ തമിഴ് ചിത്രം ഗാര്‍ഡിയനും പുറത്തിറങ്ങുന്നുണ്ട്. കൂടാതെ, തെലുങ്കില്‍ ‘105 മിനിറ്റ്’ തമിഴില്‍ ‘മാന്‍’ എന്നീ സിനിമകളിലേക്കും താരം കരാറായിട്ടുണ്ട്. ഇതു രണ്ടും അടുത്ത വര്‍ഷത്തേക്കുള്ള പ്രൊജക്ടുകളാണ്. ഇവയ്‌ക്കൊപ്പം ഏതാനും പുതിയ ചില ചിത്രങ്ങളിലേക്ക് കൂടി താരം കരാറായിട്ടുണ്ട്. Read More…

Celebrity

അത് എളുപ്പമായിരുന്നില്ല: കാര്‍ത്തിക്ക് ആര്യനുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് സാറാ അലി ഖാന്‍

ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. 8-ാം സീസണിലെ എപ്പിസോഡ് 3-ല്‍ സാറ അലി ഖാനും അനന്യ പാണ്ഡെയുമാണ് അതിഥികളായി എത്തിയത്. കാര്‍ത്തിക്ക് ആര്യനുമായുള്ള ബന്ധത്തെക്കുറിച്ചും ഓരേയാളെ പ്രണയിച്ചവര്‍ എന്ന നിലയ്ക്ക് അനന്യയും സാറയും തമ്മില്‍ സൗഹൃദം പുലര്‍ത്തുന്നത് എളുപ്പമാണോ എന്നും കരണ്‍ ചോദിച്ചു. ആ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ സാറ തയാറായില്ല. എന്നാല്‍ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും പൊതുവായി അവര്‍ സംസാരിച്ചു. അത് എല്ലായിപ്പോഴും എളുപ്പമല്ല. നിങ്ങള്‍ ആരുമായും ഇടപഴകുമ്പോള്‍ അത് സുഹൃര്‍ത്തുക്കളായാലും പ്രെഫഷണലായാലും Read More…

Celebrity

‘ദിവസത്തിന്റെ അവസാനം ഞങ്ങളും മനുഷ്യരാണ്’ രശ്മികയ്ക്ക് പ്രത്യേക നന്ദി ; പ്രതികരിച്ച് മൃണാള്‍ ഠാക്കൂര്‍

അശ്‌ളീലചിത്രം നെറ്റില്‍ എത്തിയതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി നടി രശ്മികാമന്ദാന രംഗത്ത് വന്നിരുന്നു. ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അശ്‌ളീലദൃശ്യങ്ങള്‍ ഉണ്ടാക്കുന്നതിനെ പൊതുഇടത്ത് വിമര്‍ശനം ഉന്നയിച്ച നടിക്ക് സിനിമാരംഗത്ത് നിന്നും വലിയ പിന്തുണയാണ് ഉണ്ടായത്. വിവിധ താരങ്ങളും രശ്മികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പൊതു ഇടത്തില്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായ രശ്മികയ്ക്ക് പ്രത്യേക അഭിനന്ദനം എന്നായിരുന്നു നടി മൃണാള്‍ സെന്‍ ഠാക്കൂറിന്റെ പ്രതികരണം. രശ്മികയ്ക്ക് പ്രത്യേകം നന്ദി പറയണമെന്നും നടിയുടെ പോസ്റ്റില്‍ പറയുന്നു. ”എല്ലാ ദിവസവും അവര്‍ സ്ത്രീ Read More…