Celebrity Featured

നടി ഇല്യാന ഡിക്രൂസ് അഭിനയം നിര്‍ത്തുന്നു? അമേരിക്കയില്‍ സെറ്റില്‍ ചെയ്യുന്നു

തെലുങ്കിലെ സൂപ്പര്‍നായികയായിരിക്കെ ബോളിവുഡിലേക്ക് ചേക്കേറിയ തെലുങ്ക് നടി ഇല്യാന ഡിക്രൂസ് നന്‍പനില്‍ വിജയ് യുടെ നായികയായി തമിഴിലും ആരാധകരെ നേടി. അടുത്തിടെ അമ്മയായി മാറിയ ഇല്യാനയുടെ മടങ്ങിവരവിന്റെ ആകാംഷ ആരാധകര്‍ക്കിടയിലുണ്ട്. നടി സിനിമാ അഭിനയമൊക്കെ നിര്‍ത്തി ഭര്‍ത്താവും കുഞ്ഞുമായി അമേരിക്കയില്‍ സെറ്റിലാകാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെയാണ് മകന്‍ കോയയുടേയും ഭര്‍ത്താവ് മൈക്കല്‍ ഡോളന്റെയും മുഖം നടി പുറത്തുവിട്ടത്. ഇതിന് പിന്നാലെ നടി അഭിനയത്തിന് ഗുഡ്‌ബൈ പറയുകയാണെന്നും വിദേശത്തേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെക്കാണ്‍ ഹൊറാള്‍ഡാണ്. പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകളേക്കാള്‍ Read More…

Celebrity

കത്രീന ധരിച്ചിരിക്കുന്ന ഈ ചുവന്ന സാരിയുടെ വില എത്രയെന്ന് അറിയുമോ?

ടൈഗര്‍ 3 യുടെ വിജയാഹ്ലാദത്തിലാണ് കത്രീന കൈഫ്. ഇതിനിടയില്‍ അവര്‍ ഒരു ചുവന്ന സാരിയില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹത്തിന് ഒരു വധു അണിഞ്ഞൊരുങ്ങുമ്പോലെ മനോഹരമായിരുന്നു കത്രീന ആ സാരിയില്‍. ഏതു വസ്ത്രവും മനോഹരമായി ധരിക്കാനും ധരിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും കത്രീന എല്ലായിപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തരുണ്‍ തഹിലിയാനി ഡിസൈന്‍ ചെയ്ത സാരിയാണ് കത്രീന ധരിച്ചിരിക്കുന്നത്. ഷിഫോണ്‍ മെറ്റീരിയലിലാണ് സാരി നിര്‍മിച്ചിരിക്കുന്നത്. സാരിയുടെ അരികുകളില്‍ അലുക്കത്തുകള്‍ പിടിപ്പിച്ചിട്ടുണ്ട്. സാരിക്ക് അനുയോജ്യമായ ചുവന്ന ബ്ലൗസാണ് കത്രീന ധരിച്ചിരുന്നത്. Read More…

Celebrity

‘നിങ്ങള്‍ മണിരത്നം ആണെങ്കില്‍ ഞാന്‍ ടോം ക്രൂയിസാണ്’- കാജലിന് ദില്‍സേയിലെ നായികാവേഷം നഷ്ടപ്പെട്ട കഥ

ഷാരൂഖ് കാജല്‍ ജോഡി പോലൊന്ന് ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ്. ഇരുവരും നായികാനായകന്മാരായി ചെയ്ത സിനിമകളെല്ലാം വന്‍ പണംവാരി ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇവരെ തന്റെ സിനിമയില്‍ ഒന്നിപ്പിക്കാനായി ഒരിക്കല്‍ മണിരത്‌നവും ആലോചിച്ചതാണ്. എന്നാല്‍ സംവിധായകന്‍ നടിയെ വിളിച്ചപ്പോള്‍ കാജല്‍ ആരോ തന്നെ പ്രാങ്ക് ചെയ്യുകയാണെന്ന് വിചാരിച്ചത്രേ. പകരം നായികയായി എത്തിയത് മനീഷാ കൊയ്‌രാളയും. മണിരത്‌നത്തിന്റെ സംവിധാനത്തിലും എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തിലും പുറത്തുവന്ന ദില്‍സേ വന്‍ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ വിളിച്ചതും കാജല്‍ പ്രതികരിച്ചതുമെല്ലാം അടുത്തിടെയാണ് പുറത്തുവന്നത്. കോഫി വിത്ത് Read More…

Celebrity

“നിര്‍ത്തി, ഇനി അശോകേട്ടനെ അനുകരിക്കില്ല…” തുറന്നു പറഞ്ഞ് അസീസ് നെടുമങ്ങാട്

അനുകരണകല എന്നത് സത്യത്തിൽ വളരെ ദൈവികമായ ഒരു കലയാണ്. എല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല അത്. ഈ കല കൊണ്ടു ജീവിക്കുന്നവരും കുറവല്ല. പല സെലിബ്രികളുടെയും ഭാവചലനങ്ങളും ശബ്ദവുമൊക്കെ അതേപടി പകർത്തി വേദിയിൽ അവതരിപ്പിച്ചു കയ്യടി വാങ്ങുക എന്നത് നിസാര കാര്യവുമല്ല. മലയാള സിനിമയിൽ ഒരുപാട് പേർ പല നടന്മാരെയും അനുകരിക്കാറുണ്ട്. മലയാള സിനിമയിൽ നായകനായും സഹനായകനായും തിളങ്ങി നിന്നിരുന്ന അശോകനെ പലരും അനുകരിക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ അശോകൻ അത് പറയുകയും ചെയ്തു. “സിനിമയില്‍ ഞാന്‍ Read More…

Celebrity

ആലിയാഭട്ടും ഡീപ്‌ഫേക്ക് വീഡിയോയ്ക്ക് ഇരയായി ; വിവാദത്തില്‍ പ്രതികരിക്കാതെ നടി

രശ്മിക മന്ദാന, കത്രീന കൈഫ്, കാജോള്‍ എന്നിവര്‍ക്ക് ശേഷം ഡീപ്‌ഫേക്ക് വീഡിയോയുടെ ഏറ്റവും പുതിയ ഇരയായി നടി ആലിയാഭട്ടും. മറ്റൊരു സ്ത്രീയുടെ ശരീരത്തില്‍ ആലിയയുടെ മുഖം എഡിറ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാദത്തില്‍ ആലിയ ഭട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസം ആദ്യം, രശ്മിക മന്ദാനയെ അവതരിപ്പിക്കുന്ന ഒരു വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ സ്വാധീനമുള്ളയാളുടെതായിരുന്നു വീഡിയോ. എന്നാല്‍ മന്ദനയുടെ മുഖം സ്ത്രീയുടെ ശരീരത്തില്‍ മോര്‍ഫ് ചെയ്ത് കയറ്റിയായിരുന്നു വീഡിയോ. Read More…

Celebrity

അമ്മയെ കൂടുതല്‍ സുന്ദരിയാക്കുന്ന നമിത; മേക്കപ്പ് ഇട്ടാല്‍ വൃത്തികേടാകുമെന്ന് അമ്മ

വളരെ ചെറുപ്പത്തിലേ തന്നെ ബിഗ്സ്‌ക്രീനില്‍ എത്തിയ താരമാണ് നമിത പ്രമോദ്. ബാലതാരമായി എത്തി നായികാപദം നേടിയെടുത്ത താരമാണ് നമിത. ജനപ്രിയ പരമ്പരകളിലൂടെ ആയിരുന്നു നമിതയുടെ തുടക്കം. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ട്രാഫിക്കിലൂടെ സിനിമയിലേക്ക് കടന്നുവന്ന നമിത, രണ്ടാമത്തെ ചിത്രമായ പുതിയ തീരങ്ങളിലൂടെ നായികയായി മാറി. മലയാളത്തിലെ പ്രഗല്‍ഭരായ പല സംവിധായകരുടെ സിനിമകളിലും നമിത അഭിനയിച്ചു.എന്നാല്‍ പിന്നീട് നമിതയെ സിനിമകളില്‍ കാണാതായി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം. അതേസമയം സിനിമകളില്‍ സജീവമല്ലാതിരുന്നപ്പോഴും Read More…

Celebrity

‘ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെ ഇരിക്കും’ – ധ്യാന്‍ ശ്രീനിവാസന്‍

സൂപ്പര്‍ഹിറ്റ് ചിത്രം ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ ഒന്നിയ്ക്കുന്ന ചിത്രമാണ് ”ഫിലിപ്‌സ്” . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ വ്യത്യസ്ത രീതിയിലുള്ള പ്രൊമോഷന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കൊണ്ട് അവര്‍ അറിയാതെ തന്നെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാക്കുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന വീഡിയോകളില്‍ കണ്ടിരുന്നത്. അജുവിന്റേയും വിനീതിന്റേയും എടുത്ത നമ്പറുമായി നായകന്‍ കൂടിയായ നോബിന്‍ ബാബു തോമസ് ധ്യാന്‍ ശ്രീനിവാസന്റെ അടുത്തും എത്തുന്നതാണ് പുതിയ വീഡിയോയില്‍. ‘ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ Read More…

Celebrity

സിംഗിള്‍ മദറല്ല, ജീവിത പങ്കാളിയുടെയും കുഞ്ഞിന്റേയും ചിത്രം പങ്കുവെച്ച് ഇല്യാന ഡിക്രൂസ്

തെലുങ്ക് – ബോളിവുഡ് താരം ഇല്യാന ഡിക്രൂസ് മാതൃത്വം ആഘോഷമാക്കുന്ന തിരിക്കിലാണ്. മകന്‍ കോയ ഫീനിക്‌സ് ഡോളാനുമായി സമയം ചെലവഴിക്കുന്ന നിലയിലുള്ള ഏതാനും ചിത്രങ്ങള്‍ താരം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 1 നായിരുന്നു താരം അമ്മയായത്. ഇതിന്റെ വാര്‍ത്തകളും കുട്ടിയുടെ പേരും പിന്നാലെ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും കുട്ടിയുടെ മുഖം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഇതാദ്യമായി തന്റെ കുഞ്ഞിന്റെ മുഖം പൂര്‍ണ്ണമായും പുറത്തുവിട്ടിരിക്കുകയാണ് നടി. ആരാധകരുടെ ചോദ്യം അധികമായി മാറിയതോടെ തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് Read More…

Celebrity

നയന്‍സിനും തമന്നയ്ക്കും ഇന്ത്യയിലുടനീളം ആരാധകര്‍; എംഡിബിയുടെ തെരച്ചിലില്‍ അഞ്ചും ആറും സ്ഥാനത്ത്

വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ധനുഷ് തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച തമിഴിലെ സൂപ്പര്‍നായികമാരാണ് നയന്‍താരയും തമന്നയും. തമിഴ് സിനിമയിലെ മുന്‍നിര നായികമാരില്‍ പെടുന്ന ഇവരെത്തേടി ബോളിവുഡില്‍ നിന്നുപോലും വമ്പന്‍ ബാനറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ തിരക്ക് കൂട്ടാതെ വളരെ ശ്രദ്ധയോടെയാണ് രണ്ടു നായികമാരും ചുവടുകള്‍ വെയ്ക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ജനപ്രിയ അഭിനേതാക്കളുടെ തെരച്ചിലിന്റെ പട്ടിക എംഡിബി പേജ് അടുത്തിടെ പുറത്തുവിട്ടപ്പോള്‍ തെന്നിന്ത്യന്‍ നായികമാര്‍ ആദ്യ പത്തിലെത്തിയെന്ന് മാത്രമല്ല ബോളിവുഡിലെ അനേകം നായികമാരെ പിന്നിലാക്കുകയും ചെയ്തു. നയന്‍സ് അഞ്ചാമതും Read More…