Crime

‘അര്‍ദ്ധനഗ്നയായി കിടന്ന് മസാജ് ചെയ്യുന്നതിനിടെ വാതില്‍ തുറന്നു’; സ്പായ്​ക്കതിരെ പരാതിയുമായി യുവതി

മസാജ് ചെയ്യുന്നതിനിടെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നല്‍കി കനേഡിയന്‍ യുവതി. ബെംഗളൂരുവിലെ വിധാന്‍ സൗധ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാഡിസന്‍ ഹോട്ടലിലുള്ള സ്പായ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. തെറാപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് പരിധികള്‍ ലംഘിച്ച് മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതി . താന്‍ അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതില്‍ തുറന്നുവെന്നും യുവതി ആരോപിക്കുന്നു. ഇത് തനിക്ക് അപമാനകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. ഉടന്‍ തന്നെ താന്‍ ഇത് മാനേജ്മെന്‍റിനെ അറിയിച്ചു. എന്നാല്‍ അവര്‍ പരാതി ഗൗരവകരമായി എടുത്തില്ല. പകരം താന്‍ അടച്ച 10,000 രൂപയില്‍ 7,000 രൂപ തിരികെ നല്‍കി. നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അവര്‍ പറ‍ഞ്ഞതായും യുവതി ആരോപിച്ചു.

പിന്നാലെയാണ് തെറിപ്പിസ്റ്റിനെതിരെയും മറ്റ് ഉത്തരവാദപ്പെട്ടവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *