Good News

നായയെ നടത്താന്‍ കൊണ്ടുപോകാന്‍ കഴിയുമോ? സമ്പാദിക്കാം 80,000 രൂപ വരെ

നായയെ സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവയെ പരിപാലിക്കുന്നതിനായും അവര്‍ തുക ചിലവഴിക്കാറുണ്ട്. നിങ്ങളൊരു മൃഗസ്നേഹിയാണ് നിങ്ങള്‍ക്ക് നായയെ നടത്താന്‍ കൊണ്ടുപോകാനാകുമെങ്കില്‍ 8000 രൂപ മുതല്‍ 80000 രൂപവരെ തരാനായി ആളുകള്‍ തയ്യാറാണ്. വിദേശ രാജ്യത്ത് വീട്ടുമൃഗങ്ങളെ വളര്‍ത്താനും പരിപാലിക്കാനും ആളുകളെ ഏര്‍പാടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഡോഗ് വാക്കര്‍മാര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലും ആവശ്യക്കാര്‍ ഏറുകയാണ്.

ചിലപ്പോള്‍ തിരക്കേറിയ തങ്ങളുടെ ജീവിതത്തില്‍ വളര്‍ത്തു മൃഗങ്ങളെ നോക്കാനും പരിപാലിക്കാനും സമയം ലഭിച്ചെന്ന് വരില്ല. അത്തരം സാഹചര്യത്തില്‍ തന്റെ വളര്‍ത്തുമൃഗത്തിനെ സ്നേഹിക്കാനും പരിപാലിക്കാനും ആവശ്യമുള്ള വ്യായാമം നല്‍കുന്നതിനും ആളുകളെ ആവശ്യമാണ്. കോവിഡിന് ശേഷമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഡോക്ക് വാക്കര്‍മാര്‍ക്ക് പ്രാധാന്യം ഏറിയത്.

നായ്ക്കളെ അവരുടെ ഉടമകള്‍ക്ക് വേണ്ടി ദിവസവും നടത്തത്തിന് കൊണ്ടുപോകുന്ന ആളെയാണ് ഡോക്ക് വാക്കര്‍ എന്ന് വിളിക്കുന്നത്. അവരുടെ ആരോഗ്യം നിലനിര്‍ത്താന്‍ നടത്തം സഹായിക്കുന്നു. കേരളത്തിൽ കൊച്ചിയിൽ ഉൾപ്പടെ നിരവധി ഡോഗ്‌വാക്കേഴ്സിനെ കാണാനാകും. ഒരു നടത്തത്തിന് 500 രൂപയിൽ തുടങ്ങി ഒരു മാസം 80,000 രൂപ വരെ വാങ്ങുന്നവരുണ്ട്.

സംഘടനകള്‍ക്ക് കീഴിലും സ്വതന്ത്രമായും ഡോഗ് വാക്കേഴ്സായി തുടരുന്ന നിരവധി പേര്‍ ഇന്ത്യയിലുമുണ്ട്. പെറ്റിനെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ജോലി നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.