Healthy Food

ഫ്രിഡ്ജ് രോഗങ്ങള്‍ ഉണ്ടാകുമോ? മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമെന്ത്? ഇത് അറിഞ്ഞിരിക്കാം

മൂത്രനാളികളിലുണ്ടാകുന്ന അണുബാധ വളരെ അധികം അസ്വസ്ഥയും വേദനയും ഉളവാക്കുന്നതാണ്. ജീവിതകാലയളവില്‍ ഏതാണ്ട് 60 ശതമാനം സ്ത്രീകളും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകാം. നിങ്ങള്‍ക്ക് തുടര്‍ച്ചയായി ഇത്തരത്തിലുള്ള അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ ഫ്രിഡ്ജും അതിനുള്ള ഒരു കാരണമാകാം. അടുത്തിടെ നടന്ന ഒരു പഠനമാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്.

മലിനമാക്കപ്പെടുന്ന മാംസങ്ങളില്‍ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയാണ് ഇവിടുത്തെ വില്ലന്‍. ഇത് മൂലം മലിനമാക്കപ്പെടുന്ന ഇറച്ചി ഒരോ വര്‍ഷവും അമേരിക്കയില്‍ 5 ലക്ഷം പേര്‍ക്കെങ്കിലും മൂത്രനാളികളിലെ അണുബാധയ്ക്ക് കാരണമാകുന്നതായി പഠനം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. സ്റ്റോറുകളില്‍ സൂക്ഷിക്കുന്ന 30 മുതല്‍ 70 ശതമാനം മാംസ ഉത്പന്നങ്ങളും ഇ കോളി സാന്നിധ്യമുള്ളതാണെന്ന് കണക്കാക്കുന്നു.

കന്നുകാലികളിലെ ആന്‍രിബയോട്ടിക്സിന്റെ ഉപയോഗം മനുഷ്യരില്‍ ആന്റിബയോട്ടിക് പ്രതിരോധമുള്ള ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. മൂത്രദ്വാരം, മൂത്ര സഞ്ചി എന്നിങ്ങനെ മൂത്രാശയ സംവിധാനത്തിന്റെ പല ഭാഗത്തും അണുബാധയുണ്ടാകാം. ചികിത്സിക്കാതെ വിട്ടാല്‍ അത് വൃക്കനാശത്തിലേക്കും നയിച്ചേക്കാം. ഗര്‍ഭിണികളില്‍ മൂത്രാശയ അണുബാധ മാസം തികയാതെയുള്ള പ്രസവം കുഞ്ഞിന്റെ കുറഞ്ഞ ശരീര ഭാരം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.