Oddly News

താലി കെട്ടാന്‍ വരട്ടെ…. തന്റെ കല്യാണം നിർത്തിവയ്ക്കാന്‍ വധു ആവശ്യപ്പെട്ടുന്ന വീഡിയോ വീണ്ടും വൈറല്‍

വിവാഹമണ്ഡപത്തില്‍ വരൻ കഴുത്തിൽ താലി കെട്ടാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് വധു തന്റെ കല്യാണം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുന്ന ഒരു പഴയ വീഡിയോ വീണ്ടും വൈറലാകുന്നു. വീഡിയോയില്‍ വധു അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹ വേദിയിൽ ഇരിക്കുന്നതാണ് ആദ്യ കാണുന്നത്. വരൻ താലി കെട്ടാൻ ശ്രമിക്കുമ്പോൾ, വധു പെട്ടെന്ന് അവനെ തടഞ്ഞു. വധുവിന്റെ അപ്രതീക്ഷിത പ്രതികരണത്തില്‍ ചടങ്ങ് നിർത്തി. വധുവിന്റെ മാതാപിതാക്കൾ അവളോട് താലികെട്ടല്‍ ചടങ്ങ് തുടരുവാന്‍ അഭ്യർത്ഥിക്കുന്നത് കാണാം. ഇതിനിടെ വരൻ താലികെട്ടല്‍ പൂർത്തിയാക്കാൻ പലതവണ ശ്രമിക്കുമ്പോഴൊക്കെ വധു ആവർത്തിച്ച് തടയുന്നു.

ഈ വൈറൽ വീഡിയോ “ഹേറ്റ് ഡിറ്റക്ടർ” എന്ന എക്‌സ് അക്കൗണ്ടിലാണ് പങ്കിട്ടത്, കർണാടകയിലെ ഒരു ചെറിയ പട്ടണത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. അവസാനനിമിഷം പെട്ടെന്ന് വധു ചടങ്ങ് നിർത്തിവെക്കാന്‍ ആവശ്യപ്പെടുന്നതുവരെ വിവാഹച്ചടങ്ങുള്‍ എല്ലാം ഭംഗിയായി നടന്നുവെന്ന് പോസ്റ്റിൽ വിശദീകരിക്കുന്നു. എന്നാല്‍ തലികെട്ടാന്‍ സമ്മതിക്കാതിരുന്നതിന് വധഒ പറഞ്ഞ കാരണം എല്ലാവരെയും ആശ്ചര്യപ്പെടുത്തി-അവളുടെ സമ്മതത്തോടെയല്ലത്രേ വിവാഹം തീരുമാനിച്ചത്. അവള്‍ക്ക് പഠനം തുടരാനാണ് ആഗ്രഹം.

വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും മനസ്സ് മാറ്റാൻ ശ്രമിച്ചെങ്കിലും വധു ഉറച്ചു നിന്നു. ഒടുവിൽ വിവാഹം മുടങ്ങിയത് വീട്ടുകാർ തമ്മിലുള്ള തർക്കത്തിനും കാരണമായി.

വീഡിയോ ഓൺലൈനിൽ പ്രതികരണങ്ങളുടെ ഒരു തരംഗം സൃഷ്ടിച്ചു. നിരവധി ഉപയോക്താക്കൾ വധുവിനെ അവളുടെ ഭാവിക്കായി നിലകൊണ്ടതിന് പ്രശംസിച്ചു, മറ്റുള്ളവർ അവളുടെ തീരുമാനത്തിന്റെ സമയത്തെയാണ് വിമർശിച്ചത്.

ഒരു ഉപയോക്താവ് എഴുതി, “ആ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ. ഇങ്ങനെയാണ് ഓരോ പെൺകുട്ടിയും സ്വന്തം അവകാശങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി നിലകൊള്ളേണ്ടത്.” മറ്റൊരാൾ അഭിപ്രായപ്പെട്ടു, “വിവാഹനിശ്ചയത്തിന് മുമ്പ് ഇത് ചെയ്യാൻ അവൾക്ക് എല്ലാ ഓപ്ഷനുകളും ഉണ്ടായിരുന്നു. അവളുടെ വീട്ടുകാരും വരന്റെ വീട്ടുകാരും ലക്ഷങ്ങൾ മുടക്കി ഒരുക്കങ്ങൾ നടത്തിയിട്ട് എന്തിനാണ് കല്യാണ ദിവസം ഈ സീൻ ഉണ്ടാക്കിയത്?”

ചിലർ വധുവിന്റെ ധൈര്യത്തെ അഭിനന്ദിക്കുമ്പോൾ, സാഹചര്യം ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും ചിലര്‍ അഭിപ്രായപ്പടുന്നു.