പാമ്പിനെ ഭയമില്ലാത്തവര്‍ അപൂര്‍വ്വം പേര് മാത്രമേ കാണുകയുള്ളൂ. പാമ്പിനെ കണ്ടാല്‍ തന്നെ ഓടുന്നവരെ ഞെട്ടിയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു യുവതി രാജവെമ്പാലയെ മടിയിലിരുത്തി താലോലിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്.
ഒരു പേടിയുമില്ലാതെയാണ് പെണ്‍കുട്ടി പാമ്പിനെ കൈകാര്യം ചെയ്യുന്നത്. വീഡിയോയില്‍ യുവതി രാജവെമ്പാലയുടെ നെറുകയില്‍ ചുംബിക്കുന്നത് കാണാം. പാമ്പിനെ രണ്ടുകൈ കൊണ്ട് പൊക്കിയെടുക്കുമ്പോള്‍ പത്തിവിടര്‍ത്തുന്നുണ്ട്. എന്നാല്‍ യുവതിയെ പാമ്പ് തിരിഞ്ഞു കൊത്തുകയോ ഉപദ്രവിയ്ക്കുകയോ ചെയ്യുന്നില്ല. പെണ്‍കുട്ടിയുടെ ദേഹത്ത് രാജവെമ്പാല കയറിയിറങ്ങുമ്പോള്‍ യുവതി സ്നേഹത്തോടെ അവയെ തലോടുകയും നെഞ്ചോട് ചേര്‍ക്കുകയും ചെയ്യുന്നു. എട്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.