Featured Oddly News

‘രാജവെമ്പാലയല്ലേ, കടിച്ചോട്ടെ !’; ആള്‍ക്കൂട്ടത്തിനു മുന്നില്‍ ആളാകാന്‍ ​‍നോക്കിയ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം- വീഡിയോ

അമിത ആത്മവിശ്വാസം എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജനവാസ മേഖലയിൽ നിന്ന് പാമ്പിനെ പിടികൂടാനെത്തിയ ഒരു പാമ്പുപിടുത്തക്കാരൻ, കൃത്യമായ മുൻകരുതലുകൾ അവഗണിച്ചതിനെത്തുടർന്ന് രാജവെമ്പാലയുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയ ദാരുണമായ വാർത്തയാണിത്. ഒരു കെട്ടിടത്തിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി പുറത്തെത്തിച്ചതായിരുന്നു ഇയാൾ. എന്നാൽ സുരക്ഷിതമായ സഞ്ചിയിലേക്ക് പാമ്പിനെ മാറ്റുന്നതിന് പകരം, കാഴ്ചക്കാരുടെ മുന്നിൽ ഇക്കാര്യത്തിലുള്ള അമിത ആത്മവിശ്വാസം പ്രകടിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചത്. പിടികൂടിയ പാമ്പിനെ നിലത്തു കിടത്തിയ ശേഷം ഇയാൾ അതിനെ പ്രകോപിപ്പിക്കാനും തലയിൽ Read More…

Oddly News

കൈകളില്ല, പക്ഷേ തളർന്നില്ല! മൂർഖൻ കടിച്ചിട്ടും അതിനെ പിടികൂടി വീട്ടിലെത്തിച്ച് 79-കാരൻ

വിയറ്റ്‌നാമിലെ ഡാ നാങ് നഗരത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു കൈ മാത്രമുള്ള വയോധികൻ റോഡിലൂടെ വലിയൊരു പാമ്പിനെ പിടിച്ചുനടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാമ്പ് അദ്ദേഹത്തിന്റെ കൈമുട്ടിന് മുകളിൽ കടിച്ചിട്ടുണ്ടെന്ന് പിന്നീട് ദൃശ്യങ്ങൾ ശ്രദ്ധിച്ചവർക്ക് മനസ്സിലായി. ദായ് ലോക് സ്വദേശിയായ ഇദ്ദേഹത്തെ അന്ന് രാവിലെയാണ് ഒരു മൂർഖൻ പാമ്പ് കടിച്ചത്. എന്നാൽ ഒട്ടും പതറാതെ അദ്ദേഹം വിഷപ്പാമ്പിനെ കീഴ്പ്പെടുത്തുകയും ചികിത്സ തേടുന്നതിന് മുൻപ് അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. Read More…

Oddly News

മൂര്‍ഖന്‍ പാമ്പിന്റെ പത്തിയിൽതന്നെ ഉമ്മ വെച്ച് യുവാവ്; അനുകരിക്കരുതെന്ന് മുന്നറിയിപ്പ്

നമ്മളെ അതിശയിപ്പിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ കാണാറുണ്ട്. ഒരു പേടിയുമില്ലാതെ വിഷമുളള പാമ്പുകളുടെകൂടെ ഇടപഴകുന്ന വിഡിയോകളും ഇത്തരം വൈറല്‍ വീഡിയോകളില്‍ ഉള്‍പ്പെടും. ഇപ്പോഴിതാ, ഒരു മൂര്‍ഖന്‍പാമ്പിന്റെ പത്തിയില്‍ ഉമ്മ നല്‍കുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘സ്നേക്ക് കിംഗ്, ആരും ഇത് അനുകരിക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു ഭയവും കൂടാതെ പാമ്പിന്റെ പത്തിയിൽ ഉമ്മ വയ്ക്കുന്ന യുവാവിന്റെ വീഡിയോ സ്നേക്ക് സൊഹൈല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ചിലരൊക്കെ സോഷ്യൽ മീഡിയയിൽ Read More…

Oddly News Wild Nature

തൊപ്പിവച്ച് ‘കൂൾ’ ലുക്കിൽ വീഡിയോയ്ക്ക് പോസ് ചെയ്യുന്ന രാജവെമ്പാല; ഞെട്ടിപ്പിക്കുന്ന കാഴ്ച

പാമ്പുകളെ പേടിയില്ലാത്ത ചില ആളുകളുണ്ട്. ഇവരുടെ പാമ്പുകളോടൊപ്പമുള്ള വീഡിയോകൾ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. പക്ഷേ സംഭവം അൽപം വെറൈറ്റിയാണ്. ഇവിടെ താരം ഒരു രാജവെമ്പാലയാണ്. തൊപ്പി ധരിച്ച രാജവെമ്പാല……! വീഡിയോയില്‍ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കടിക്കാൻ പ്രേരിപ്പിക്കുകയാണ് യുവാവ്. പാമ്പിന്റെ തലയിൽ നെയ്തെടുത്ത ചെറിയ തൊപ്പി കെട്ടിവച്ചിട്ടുണ്ട്. പിന്നീട് പാമ്പിനെ പലപ്പോഴായി അദ്ദേഹം പ്രകോപിക്കുകയായിരുന്നു. ഇന്തോനേഷ്യൻ ഇൻഫ്ലുവൻസർ ‘സഹാബത്ത് ആലം’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ ആണിത്, പുതിയ ‘ആക്സസറിയിൽ’ രാജവെമ്പാലയെ കണ്ട ഞെട്ടലിലാണ് ആളുകൾ. തലയിൽ ചെറിയ Read More…

Oddly News

രാജവെമ്പാലയെ മടിയിലിരുത്തി താലോലിച്ചും ഉമ്മവച്ചും യുവതി ; വീഡിയോ വൈറല്‍

പാമ്പിനെ ഭയമില്ലാത്തവര്‍ അപൂര്‍വ്വം പേര്‍ മാത്രമേ കാണുകയുള്ളൂ. പാമ്പിനെ കണ്ടാല്‍ തന്നെ ഓടുന്നവരെ ഞെട്ടിയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു യുവതി രാജവെമ്പാലയെ മടിയിലിരുത്തി താലോലിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ഒരു പേടിയുമില്ലാതെയാണ് പെണ്‍കുട്ടി പാമ്പിനെ കൈകാര്യം ചെയ്യുന്നത്. വീഡിയോയില്‍ യുവതി രാജവെമ്പാലയുടെ നെറുകയില്‍ ചുംബിക്കുന്നത് കാണാം. പാമ്പിനെ രണ്ടുകൈ കൊണ്ട് പൊക്കിയെടുക്കുമ്പോള്‍ പത്തിവിടര്‍ത്തുന്നുണ്ട്. എന്നാല്‍ യുവതിയെ പാമ്പ് തിരിഞ്ഞു കൊത്തുകയോ ഉപദ്രവിയ്ക്കുകയോ ചെയ്യുന്നില്ല. Read More…